മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 -22 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം മഹാത്മാ ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ കെ. ജി നിർവഹിച്ചു. വെള്ളിയാഴ്ച ക്ലബ് കൂടി ഓരോ ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം വായിക്കുകയും മാന്ത്രിക സമചതുര പൂർത്തീകരണം, ക്വിസ്മത്സരം സെമിനാർ, ജോമട്രിക്കൽ പാറ്റേൺ തയ്യാറാക്കുക, കലണ്ടർ പ്രത്യേകത   കണ്ടെത്തൽ, നമ്പർചാർട്ട്,ജോമട്രിക്കൽ ചാർട്ട്, ഘനരൂപങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു.വീടുകളിൽ ഗണിത മൂല തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ളത് നൽകുന്നു. ദേശീയ ഗണിതശാസ്ത്ര ദിനത്തോട് (December 22)അനുബന്ധിച്ച് ഗണിത അസംബ്ലി,ഗണിത ക്വിസ് ഗണിത ശാസ്ത്ര സെമിനാർ എന്നിവ നടത്താറുണ്ട്. അസംബ്ലിയിൽ ഗണിത ഡ്രാമ,ഓട്ടൻതുള്ളൽ വഞ്ചിപ്പാട്ട് ഗണിതഗാനം തുടങ്ങിയവ അവതരിപ്പിക്കുന്നു.