സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


വയനാട്വിദ്യാഭ്യാസജില്ലയിൽ, മാനന്തവാടി ഉപജില്ലയിലെ, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തിലെ  പുളിഞ്ഞാൽ എന്ന ഗ്രാമത്തിൽ, 1955ൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ച‍ു.  2013 ൽ ഹൈസ്ക‍ൂൾ ആയ‍ും ഉയർത്തപ്പെട്ട‍ു

ഗവ. എച്ച് എസ് പുളിഞ്ഞാൽ
പ്രമാണം:15085 logos.jpeg
Light to wisdom
വിലാസം
പുളിഞ്ഞാൽ

വെള്ളമുണ്ട പി.ഒ.
,
670731
,
വയനാട് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04935 230146
ഇമെയിൽghspulinhal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15085 (സമേതം)
യുഡൈസ് കോഡ്32030100725
വിക്കിഡാറ്റQ64522698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 4 വരെ, 8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ321
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി
പി.ടി.എ. പ്രസിഡണ്ട്മൊയ്‌ദീൻ സി പി
എം.പി.ടി.എ. പ്രസിഡണ്ട്രൂപ്ന
അവസാനം തിരുത്തിയത്
19-04-202315085
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പുളി‍ഞ്ഞാൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ. ഹൈസ്ക്കൂൾ പുളിഞ്ഞാലിന് ഏറെ ചരിത്രപരമായ പ്രാധാന്യം ഉണ്ട്. വയനാട് ജില്ല രൂപീകരിക്കുന്നതിന് മുൻപ് മലബാർ പ്രവിശ്യയിൽ ആയിരുന്ന ഇവിടത്തെ സാധാരണ ജനങ്ങൾക്കും ആദിവാസികൾക്കും അക്ഷരമധുരം പകർന്നു നൽകാൻ പൗരപ്രവർത്തകനും , പ്രമാണിയുമായ ശ്രീ കീഴട്ട മമ്മു ഹാജിയും , തലശ്ശേരി സ്വദേശിയായിരുന്ന കുഞ്ഞബ്ദുളള മാഷും ചേർന്ന് സ്വന്തം സ്ഥലത്ത് (രണ്ട്ഏക്കർ 12സെന്റ്) സ്ഥാപിച്ച മാപ്പിള വിദ്യാലയം 1955 കാലത്ത് സർക്കാർ ഏറ്റെടുത്തു . ഇടകാലത്ത് കാറ്റിലും മഴയിലും ഈ വിദ്യാലയത്തിന്റെ ഒരു ഭാഗം തകർന്നു വീണു . നാട്ടുകാരുടെ സഹായത്തോടെ സർക്കാർ വക സ്ഥലത്ത്നിർമ്മിച്ച ഓല ഷെഡ്ഡിൽ വീണ്ടും വിദ്യാലയത്തി‍ന്റെ പ്രവർത്തനം തുടർന്നു . ഏറേ കാലത്തിനുശേ ഷം പ്രധാന അധ്യാപകൻ പി .പോക്കർമാഷിന്റെയും കീഴട്ട മമ്മു ഹാജിയുടെയും നേതൃത്വത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ സമീ പിച്ച് സ്ക്കൂൾ കെട്ടിടത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കി. ശ്രീ അവരയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ അകമഴിഞ്ഞ സഹായത്തോടെ പായോട് നിവാസികളായ ശ്രീ ജോർജ്ജ് , ശ്രീ ആന്റണി , ശ്രീ ഫ്രാൻസിസ് തുടങ്ങിയവർ നിർമ്മിച്ചതാണ് ഇന്നു കാണുന്ന ഇൗ വിദ്യാലയം . പ്രത്യേക നിർമ്മാണത്തോടെ 1972 ൽ പുതുക്കി പണിത ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുൻസിപ്പൽ കോടതിയിലെ പ്രഥമ മജിസ്ട്രേറ്റും , പൗര പ്രമുഖരുടെയും സാന്നിധ്യത്തിൽ ആയിരുന്നു . പുളിഞ്ഞാൽ ഗ്രാമത്തിന് പൊൻ തിളക്കമേകി ഇന്നും ഈ വിദ്യാലയം നിലകൊള്ളുന്നു .

ചരിത്രം

രോരോ ജനതയുടെയും രൂപ പരിണാമചരിത്രമാണ് അവരുടെആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത് വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഓരോ പ്രദേശവും തനതാചാര സംസ്ക്കാരിക ചരിത്രം നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി ഇടകാലർന്നതായിരിക്കും . വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണ് ഉളളത്. കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് പുളിഞ്ഞാൽ. വെള്ളമുണ്ട പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്. പുളിഞ്ഞാൽ പിൻ കോഡ് 670731, തപാൽ ഹെഡ് ഓഫീസ് വെള്ളമുണ്ട

പുളിഞ്ഞാൽ

കൂടുതൽ വായിക്കാം..

വെള്ളമുണ്ട

കൂടുതൽ വായിക്കാം..

ഭൗതികസൗകര്യങ്ങൾ

  • ഹെെട്ടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ)
  • സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ്
  • കമ്പ്യൂട്ടർ ലാബുകൾ -ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബ്
  • സ്കൂൾ ലെെബ്രറി എല്ലാ ദിവസവും പുസ്തക വിതരണം.
  • പട്ടിക വർഗ വിദ്യാ‍ർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം
  • പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി പട്ടിക വർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ റെസിഡെൻഷ്യൽ ക്യാമ്പുകൾ.
  • പട്ടിക വർഗ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പുവരുത്തുന്നതിനായി ഗോത്ര സാരഥി സൗകര്യം
  • ആധുനിക ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സാരഥികൾ

അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

5 നവംബർ 2024

  • മാനന്തവാടി - നിരവിൽപുഴ  റോഡിൽ  വെള്ളമുണ്ടയിൽ നിന്നും  2.2 കി.മി
  • വെള്ളമുണ്ട ഹൈസ്കൂൾ - വാരാമ്പറ്റ റോഡിൽ മൊതക്കരയിൽ നിന്നും 2.4 കി.മി

{{#multimaps:11.7162316, 75.9395009|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_പുളിഞ്ഞാൽ&oldid=1902654" എന്ന താളിൽനിന്ന് ശേഖരിച്ചത്