ഗവ. എച്ച് എസ് പുളിഞ്ഞാൽ/എന്റെ ഗ്രാമം
പുളിഞ്ഞാൽ
Pulinhal
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുളിഞ്ഞാൽ.
വാരാമ്പറ്റ- 8/4 റോഡിൽ മൊതക്കരയിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് പുളിഞ്ഞാൽ. വെള്ളമുണ്ട പത്താം മൈലിൽ നിന്നും രണ്ട് കിലോ മീറ്റർ സഞ്ചരിച്ചാലും പുളിഞ്ഞാൽ എത്തും. മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിൻ്റെ കേന്ദ്രം. ഇവിടെ നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ മംഗലശ്ശേരി മലയിൽ എത്താം. തെക്കോട്ടുള്ള പാത നാരോക്കടവാലേക്കുള്ളതാണ്.
ചിത്രശാല
-
പുളിഞ്ഞാൽ mosque
-
മംഗലശ്ശേരി മല
-
shiv_temple
-
pulinhal_forest
മിത്ത്
ഇതിഹാസ പരാമർശിയായ ബാണാസുരന്റെ കഥയുമായി ബന്ധമുളള പടിഞ്ഞാറു ഭാഗത്ത് ബാണാസുര മലനിരയുടെ താഴ്വരയിലെ ഈ പ്രദേശത്തിന് പൗരാണിക പാരമ്പര്യം തന്നെ അവകാശപ്പെടുന്നുണ്ട്. കൊട്ടാരം കാക്കാൻ നിയോഗിക്കപ്പെട്ട ശിവൻ അതിന് വേണ്ടി മലകയറി (മലക്കാരി ) ദൈവമായി മാറി . കിരാത വേഷധാരിയായി കാവൽ നിന്ന് ശ്രീകൃഷ്ണനോട് ഏറ്റുമുട്ടുകയും പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്തു . ബാണയുദ്ധത്തിൽ അദ്ധേഹത്തിന്റെ കരങ്ങൾ ഛേദിച്ച സ്ഥലമത്രെ പുളിഞ്ഞാൽ.
പൊതുസ്ഥാപനങ്ങൾ
- ജി. എച്ച്. എസ്.എസ്.പുളിഞ്ഞാൽ
- പ്രൈമറി ഹെൽത്ത് സെൻറർ
- അക്ഷരഖനി വായനശാല
- പോസ്റ്റ് ഓഫീസ്