ജി.എച്ച്.എസ്സ്.അത്താനിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.അത്താനിക്കൽ | |
---|---|
വിലാസം | |
മണ്ണത്തൂർ GHS ATHANICKAL , മണ്ണത്തൂർ പി.ഒ. , 686667 , എറണാകുളം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0485 2875099 |
ഇമെയിൽ | 28032ghsathanical@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28032 (സമേതം) |
എച്ച് എസ് എസ് കോഡ് | 07153 |
യുഡൈസ് കോഡ് | 32080600107 |
വിക്കിഡാറ്റ | Q99486083 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 53 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 54 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഞ്ജുള ജി |
പ്രധാന അദ്ധ്യാപകൻ | സുധാകരൻ പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി പൈലി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
30-01-2022 | 28032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിൽ, തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മണ്ണത്തൂർ ഗ്രാമത്തിലാണ് ശതാബ്ദി പിന്നിട്ട അത്താണിക്കൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. 1917 ൽ ഒരു എൽ.പി. സ്‌കൂളായാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്. 2017 - ൽ സ്കൂൾ ശതാബ്ദി പിന്നിട്ടു. 2016 നവംബറിൽ തുടങ്ങി 2017 നവംബർ വരെ നീണ്ടു നിന്ന വിവിധ പരിപാടികളോടെ ആയിരുന്നു ശതാബ്ദി ആഘോഷം നടത്തിയത്.
ചരിത്രം
മുകളേൽ വർഗീസ്, ചെമ്മങ്കുഴ സ്‌കറിയാ കത്തനാർ, മണ്ടോളിൽ (നെല്ലിത്താനത്ത് പുത്തൻ പുരയിൽ) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് ധനം ശേഖരിച്ച് സ്‌കൂൾ കെട്ടിടം പണിത് സർക്കാരിലേക്ക് സമർപ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കിൽ സ്ഥിതിചെയ്യുന്ന `അത്താണി' മൺമറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണർത്തുന്ന പ്രതീകമാണ്. ഈ അത്താണിയുടെ സാന്നിദ്ധ്യമാണ് അത്താണിയ്‌ക്കൽ എന്ന പേരിന് കാരണമായത്.എൽ.പി. സ്‌കൂൾ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്‌ചവെച്ച ഈ സ്‌കൂൾ പിന്നീട് യു.പി. സ്‌കൂളായും 1983 ൽ ഹൈസ്‌കൂളായും 2004-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. 1984 ൽ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്‌റ്റർ ശ്രീ. സുധാകരൻ പി.ആർ ആണ്. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവർത്തനത്തെയും വിദ്യാർത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ പ്ലസ്‌ടു വരെ ക്ലാസുകളിലായി 415 കുട്ടികളാണ് ഇപ്പോൾ ഇവിടെയുള്ളത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വിജയം കൈവരിക്കുന്നു എന്നതാണ് അത്താണിക്കൽ സ്‌കൂളിന്റെ സവിശേഷത. 2013 മുതൽ SSLC ക്ക് തുടർച്ചയായി 100 % വിജയം കൈവരിക്കുന്നത് ഒരു ഉദാഹരണം മാത്രം. രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത് പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. രക്തസാക്ഷിയായ മണ്ണത്തൂർ വർഗ്ഗീസ്,സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞൻ, അരീത്തടത്തിൽ വർക്കിയാശാൻ, മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ് എന്നിവർ ഇവരിൽ പ്രമുഖരാണ്. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ് അത്താണിക്കൽ സ്‌കൂൾ ഹൈസ്‌കൂളായും ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടത് എന്നത് പ്രത്യേകം സ്‌മരണീയമാണ്. ഒരു നല്ല ലൈബ്രറിയും എൽ.സി.ഡി പ്രൊജക്‌ടർ ഉൾപ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന് സ്വന്തമായുണ്ട്. പ്രദേശത്തിന്റെ വികസനത്തിൽ അതുല്യമായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട് ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്ദി പിന്നിട്ടു മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ എട്ടൂസെന്റു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒന്നാം ക്ലാസ്സ് ശിശു സൗഹൃദമാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾ. ഹയർ സെക്കണ്ടറിക്കായി ലാബ് സമുച്ചയം, വിശാലമായ ഡിജിറ്റലൈസ്ഡ് ലൈബ്രറി. L P വിഭാഗത്തിന് പുതിയ കെട്ടിടം . ചെറിയ കുട്ടികൾക്ക് കളിക്കാനായി പാർക്ക്.
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ് ക്രോസ്.
- തായ് കോണ്ട, എയറോബിക്സ് , യോഗ, കരാട്ടേ, സൈക്ലിംങ് പരിശീലനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജെ.ജോസ്, ചാക്കോ, വി.സി.ജോർജ്ജ്, കെ.കെ.നാരായണൻ, എം.എം.ചാക്കോ, പി.എൽ.ജോണ്, മോളി ജോർജ്ജ്,, ഇ.കെ.അമ്മിണി, കെ. റെയ്ചൽ ഉമ്മൻ ആ.ർ.ദാമോദര പണിക്കർ എം. കെ. രാജു, കെ.ജെ.ജോസ്, എൽ ഡേവി, എച്ച്.റാബിയ ബീവി,എ.കെ.ലീലാവതി,കെ.ആർ.കൃഷ്ണൻകുട്ടി,കെ.സുശീല, വി.ആർ.ഗീതാ ഭായി, പി,എൻ. സാബു, കെ.ആർ.ഫിലോമിന, പി.ആർ.വിജയ ലക്ഷ്മി, കെ.നൂർജഹാൻ, എം.എം.വിലാസിനി റോയി വര്‌ഗ്ഗീസ് എം. പി.ശ്യാമള ഹുസൈൻ സുരേന്ദ്രൻ സിസമ്മ മേരി എബ്രാഹം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എം. ജേക്കബ് - മുൻ മന്ത്രി
- മണ്ണത്തുർ വർഗ്ഗീസ് - രക്തസാക്ഷി
വഴികാട്ടി
{{#multimaps:9.90639,76.55629|zoom=18}}
|}
- SH 42 ന് തൊട്ട് കൂത്താട്ടുകുളം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പിറവം റോഡിൽ വാളിയപ്പാടം.
- വാളിയപ്പാടത്തു നിന്ന് 3കി.മി. അകലെ GHSS ATHANICKAL
|}
മേൽവിലാസം
ഗവ. ഹയർസെക്കന്റെറി സ്‌ക്കൂൾ, അത്താണിക്കൽ, മണ്ണത്തൂർ പി. ഒ, 686667