നാഷണൽ ഹൈസ്കൂൾ വള്ളംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം നന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈ സ്കൂൾ. 1935 ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നാഷണൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ.
നാഷണൽ ഹൈസ്കൂൾ വള്ളംകുളം | |
---|---|
വിലാസം | |
വള്ളംകുളം നന്നൂർ , വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0469 2608185 |
ഇമെയിൽ | nationalhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37012 (സമേതം) |
യുഡൈസ് കോഡ് | 32120600103 |
വിക്കിഡാറ്റ | Q87592055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 545 |
പെൺകുട്ടികൾ | 431 |
ആകെ വിദ്യാർത്ഥികൾ | 976 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആശാലത ആർ |
പി.ടി.എ. പ്രസിഡണ്ട് | ഫാ. മാത്യു കവിരായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിനിമോൾ തോമസ് |
അവസാനം തിരുത്തിയത് | |
28-01-2022 | Nhs37012 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമoത്തിൻറെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്.
റവ ഫാദർ പി ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ അച്ചൻ, ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.
വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി .
സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് . ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം. കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിൻറെയും ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.
മാനേജ്മെന്റ്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ക്രമനമ്പർ | മാനേജർമാരുടെ പേര് | കാലഘട്ടം |
---|---|---|
1 | കോമളാദേവി അന്തർജ്ജനം | 1965 മുൻപ് |
2 | എം പി രാഘവൻ പിള്ള | 1965 - 1974 |
3 | സി കെ പ്രഭാകരൻ നായർ | 1974 -1977 |
4 | എം പി രാഘവൻ പിള്ള | 1977 - 1992 |
5 | ആർ രാജപ്പൻ നായർ | 1992 - 2005 |
6 | ടി എൻ വിജയൻ നായർ | 2005 - 2011 |
7 | ആർ ശിവശങ്കരൻ നായർ | 2011 - 2014 |
8 | കെ. പി രമേശ് | 2014 - 2018 |
9 | ആർ രാജശേഖരൻ | 2018-2019 |
10 | കെ. പി രമേശ് | 2019 |
സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | റവ.പി.ഐ.എബ്രഹാം | 1954 - 1975 |
2 | എം.വി.ശിവരാമയ്യർ | 1975- 1977 |
3 | സി.കെ.നാരയണപ്പണിക്കർ | 1977 - 1986 |
4 | റ്റി.കെ.വാസുദേവ൯പിള്ള | 1986-1999 |
5 | മറ്റപ്പള്ളി ശിവശങ്കരപിള്ള | 1999 - 2002 |
6 | കെ.പി.രമേശ് | 2002- 2004 |
7 | രമാദേവി.കെ | 2004- 2007 |
8 | ജയകുമാരി.കെ | 2007 - 2010 |
9 | ആർ ആശാലത | 2010 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ .സുരേഷ്ബാബു.എസ് (തിരക്കഥാകൃത്തു ) ശ്രീ.രാജീവ്‌പിള്ള (സിനിമ താരം ,സെലിബ്രെറ്റി ക്രിക്കറ്റ് താരം)
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
ഉച്ചഭക്ഷണ പദ്ധതി
രാജ്യവ്യാപകമായി സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഒരു സ്കൂൾ ഭക്ഷണ പരിപാടിയാണ് ഉച്ചഭക്ഷണ പദ്ധതി.പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം ഈ പ്രോഗ്രാം നൽകുന്നു.1984 ൽ കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. 2000 ൽ നമ്മുടെ സ്കൂളിൽ ഈ പദ്ധതി ആരംഭിച്ചു. ആദ്യകാലഘട്ടങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നത് ശ്രീമതി രത്നമ്മ ആയിരുന്നു. പിന്നീട് ശ്രീമതി കമലമ്മ, തുടർന്ന് 2006 മുതൽ അംഗീകൃത വൈദ്യപരിശോധന വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി മിനിമോൾ നിയമിതയായി. ആരംഭ കാലഘട്ടങ്ങളിൽ കഞ്ഞിയും പയറുമായിരുന്നു കുട്ടികൾക്ക് നൽകിയിരുന്നത്. പിന്നീട് ചോറും വ്യത്യസ്തതരം കറികളും നൽകാൻ തുടങ്ങി ഇപ്പോഴും അത് തന്നെ തുടർന്ന് പോരുന്നു. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിലേക്കായി സ്കൂൾ ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, മാതൃസംഗമം പ്രസിഡന്റ്, വാർഡ് മെമ്പർ,എസ് സി എസ് ടി, ഭിന്നശേഷി വിഭാഗത്തിൽ പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ഉച്ചഭക്ഷണ ചുമതല വഹിക്കുന്ന അധ്യാപകർ, കുട്ടികളുടെ ഒരു പ്രതിനിധി എന്നിവരുൾപ്പെടുന്ന ഒരു ഉച്ചഭക്ഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഈ കമ്മിറ്റി സ്കൂൾ തുറക്കുന്നതിനു മുൻപും, തുറന്ന ശേഷം എല്ലാ മാസവും കൂടുകയും ഉച്ചഭക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഓരോ മാസവും പ്രത്യേകം മെനു തയാറാക്കുകയും അതനുസരിച്ച് പോഷകപ്രദമായിട്ടുള്ള വ്യത്യസ്ത കറികൾ തയാറാക്കുകയും ചെയ്തുപൊരുന്നു. അതോടൊപ്പം ചില വിശേഷ ദിവസങ്ങളിൽ പായസമുൾപ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ഉൾപ്പെടുത്തിയിട്ടുണ്ട്.മിനിമോൾ എന്ന പാചകത്തൊഴിലാളിയാണ് വർഷങ്ങളായി ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ രണ്ടുതവണ പാചകത്തൊഴിലാളിയുട ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്. കൂടാതെ പാചകത്തൊഴിലാളിയുടെ വ്യക്തിശുചിത്വവും ഉറപ്പ് വരുത്തുന്നുണ്ട്.ഭക്ഷണ സാധനങ്ങളുടെ ശുചിത്വം, ഗുണമേന്മ, ഉച്ചഭക്ഷണ രജിസ്റ്ററുകൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ട് തവണ സ്കൂൾ സന്ദർശിക്കാറുണ്ട്.സ്കൂൾ കിണറ്റിലെ ജലത്തിന്റെ സാമ്പിൾ ഗവണ്മെന്റ് അംഗീകൃത ലാബുകളിൽ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തിയ സർട്ടിഫിക്കറ്റ് ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കേന്ദ്ര ഗവണ്മെന്റിൽ നിന്നുള്ള ഒരു പ്രതിനിധി ഭക്ഷണം, ജലം ഇവയുടെ സാമ്പിൾ പരിശോധിക്കുന്നതിനായി സ്കൂൾ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും, ഭക്ഷണാവശ്യത്തിനുള്ള അരിയും, പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി അടുക്കളയോട് ചേർന്ന് പ്രത്യേക സംഭരണമുറിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരേസമയം 400 ലധികം കുട്ടികൾക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന തരത്തിലുള്ള വിശാലമായ ഹാളും ഒരുക്കിയിട്ടുണ്ട്. അധ്യാപകർ തന്നെയാണ് സ്നേഹത്തോടെയും വാത്സല്യത്തോടെയും കുട്ടികൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.സ്കൂളിലെ പ്രധാന അധ്യാപികയായ ആശാലത ടീച്ചറിന്റെയും, മറ്റ് അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഒക്കെ പൂർണ പങ്കാളിത്തത്തോടെ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ വിജയകരമായിത്തന്നെ നടന്നുപോരുന്നു.
പ്ലാറ്റിനം ജൂബിലി
1935 ൽ സ്ഥാപിതമായ ആയ വള്ളംകുളം നാഷണൽ ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു .
19 -9 -2010 അത് ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിൻറെ ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു .
ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേള പൊലിമയും.ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ് പൊന്തിമൊഴക്കം അരങ്ങേറി .
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2011 ജനുവരി 27 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ നിർവഹിച്ചു . ഈ യോഗത്തിൽ ശ്രീ ജോസഫ് എം പുതുശ്ശേരി എം എൽ എ അധ്യക്ഷത വഹിച്ചു. പിജെ കുര്യൻ എം പി മുഖ്യപ്രഭാഷണവും, ശ്രീ ആൻറോ ആൻറണി എംപി ഭവനപദ്ധതിയുടെ പ്രഖ്യാപനവും, തിരുവിതാംകൂർ വികസന സമിതി ചെയർമാൻ ശ്രീ പി എസ് നായർ യുവപ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നിർവഹിച്ചു. അന്നേദിവസം വൈകിട്ട് 6 30ന് കൊച്ചിൻ സംഘമിത്ര യുടെ അതിജീവന കാറ്റ് എന്ന നാടകം ഈ നാട്ടിലെ എല്ലാവർക്കുമായി സൗജന്യമായി നടത്തപ്പെട്ടു.
പ്ലാറ്റിനം ജൂബിലി യുമായി ബന്ധപ്പെട്ട് ജൂൺ മാസം ഇരുപത്തിമൂന്നാം തീയതി രാവിലെ ഒമ്പതുമുതൽ നാഷണൽ റൂറൽ ഹെൽത്ത് മിഷൻറെ സഹകരണത്തോടെ ആരോഗ്യ ബോധവൽക്കരണ സെമിനാറും പ്രദർശനവും നടത്തപ്പെടുകയുണ്ടായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പഴകുളംമധുവിൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വക്കേറ്റ് കെ ശിവദാസൻ നായർ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൻ ആർ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ വിദ്യാധരൻ സെമിനാറിന് നേതൃത്വം നൽകി. എക്സിബിഷനും, ഡോക്യുമെൻററി സിനിമാപ്രദർശനവും നടന്നു. ജില്ലാ ക്രിക്കറ്റ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ച സാഹിർ എന്ന വിദ്യാർത്ഥിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അന്നപൂർണ്ണ ദേവിയും , കേരള കലാമണ്ഡലത്തിലേക്ക് പ്രവേശനം ലഭിച്ച ശ്രീലക്ഷ്മിയെ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് രാജീവും അനുമോദിച്ചു .
പ്ലാറ്റിനം ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി നാഷണൽ ഹൈസ്കൂൾ ഇൻറർ സ്കൂൾ ക്വിസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ഈ സ്കൂളിലെ സ്ഥാപക നേതാക്കളിലൊരാളായ വലിയപറമ്പിൽ ജി മാധവൻ പിള്ളയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൾ വലിയപറമ്പിൽ ജെ ചന്ദ്രികാമ്മ ഏർപ്പെടുത്തിയ ജി മാധവൻ പിള്ള സ്മാരക എവർ റോളിങ് ട്രോഫി ക്കായുള്ള ആദ്യ ക്വിസ് മത്സരം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് 2011 ഓഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്നു . സ്കൂൾ മാനേജർ ശ്രീ ടി എൻ വിജയൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർമൽ ജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോക്ടർ ഗോപാൽ കെ നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ജെ ചന്ദ്രികാമ്മ ട്രോഫി സമർപ്പണവും സ്വാമി മാതാ അമൃതാനന്ദമയി മഠം തിരുവല്ലയിലെ സ്വാമി ദിവ്യാമൃത ചൈതന്യ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2011 ഒക്ടോബർ ആറാം തീയതി പൂർവ്വവിദ്യാർഥി സംഗമം നടന്നു. പ്രഗൽഭരായ ഗുരുഭൂതർ അഭിമാനകരമായ നിലയിൽ വളർത്തി വിട്ട തലമുറകൾ ഒത്തുചേർന്ന ഈ മഹാസംഗമം, പരസ്പരം സംവദിക്കുവാനും ആഹ്ലാദകരമായ ദിനം പങ്കുവെക്കുവാനുമുള്ള വേദിയാക്കുവാനും സാധിച്ചു. അഡ്വ. ശിവദാസൻനായർ എം എൽ എ അധ്യക്ഷനായ ഈ പരിപാടിയുടെ ഉദ്ഘാടനം ബഹു ആൻറോ ആൻറണി നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ വന്ദ്യവയോധികരായ ചിറമേൽ വിശ്വനാഥനാചാരി, വലിയപറമ്പിൽ എം ശ്രീധരൻ നായർ, മണിയനോടിൽ എം ടി ഏലിയാമ്മ, ശ്രീ രംഗത്ത് മുരളീധരപ്പണിക്കർ, മണിയനോടിൽ എം എ വർഗീസ് എന്നിവരെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. കൂടാതെ വിവിധ മേഖലകളിൽ ജീവിതവിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ മണ്ണിൻ പുറത്ത് റവ. ഡോക്ടർ കെ പി. ജേക്കബ് എം എ ഡി എച്ച് ബി ,ശ്രീ സാബു എബ്രഹാം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ശ്രീ സുരേഷ് ബാബു തിരക്കഥാകൃത്ത് , ഡോക്ടർ ദീപ്തി കോട്ടയം മെഡിക്കൽ കോളേജ് , ശ്രീ രാജേഷ് ശേഖർ അസിസ്റ്റൻറ് മാനേജർ എയർപോർട്ട് അതോറിറ്റി എന്നിവർ യോഗത്തിൽ ആശംസകളർപ്പിച്ചു . കൂടാതെ സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അന്നേദിവസം നടക്കുകയുണ്ടായി .
2012 സെപ്റ്റംബർ 21, 22 തീയതികളിൽ രണ്ടുവർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയുടെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള സമ്മേളനങ്ങൾ നടന്നു. 21/9/2012വെള്ളിയാഴ്ച നാലുമണിക്ക് അഡ്വക്കേറ്റ് ശിവദാസൻ നായർ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന വിദ്യാഭ്യാസ-സാംസ്കാരിക സമ്മേളനം ബഹു ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രൊഫസർ കടമ്മനിട്ട വാസുദേവൻ പിള്ള ഇൻറർ സ്കൂൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ പഴകുളം മധു വിദ്യാഭ്യാസ പദ്ധതി അവതരണം നടത്തി.ശ്രീ ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ , ഡിസിസി വൈസ് പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ , സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് സനൽ കുമാർ , ബിജെപി ജില്ലാ പ്രസിഡൻറ് വി എൻ ഉണ്ണി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അന്നപൂർണ്ണാദേവി , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എൻ രാജീവ്, ഡി ഇ ഒ ശ്രീമതി വത്സമ്മ മാത്യു, സ്കൂൾ മാനേജർ ശ്രീ ആർ ശിവശങ്കരൻ നായർ, എന്നീ വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ വെച്ച് നമ്മുടെ സ്കൂളിന് എസ് പി സി യൂണിറ്റ് അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നിവേദനം നൽകുകയുണ്ടായി.
പ്ലാറ്റിനം ജൂബിലിയുടെ സമാപന സമ്മേളനം ബഹു മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു . ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം ഓൺലൈനായിട്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ അഡ്വ കെ ശിവദാസമേനോൻ എംഎൽഎഅധ്യക്ഷത വഹിച്ചു. ഈ യോഗത്തിൽ ബഹു രാജ്യസഭ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫസർ പി ജെ കുര്യനെ അനുമോദിച്ചു . അദ്ദേഹം ജൂബിലി പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ശ്രീ ആൻറോ ആൻറണി എംപി കനിവ് സഹായ നിധി ഉദ്ഘാടനം ചെയ്തു . കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം കൊയ്ത് നമ്മുടെ സ്കൂളിനെ ഈ യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു ജോർജ് അനുമോദിച്ചു. പ്രസ്തുത യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ കെ അനന്തഗോപൻ, ഡിസിസി പ്രസിഡൻറ് ശ്രീ മോഹൻരാജ് , ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ പ്രതാപചന്ദ്രവർമ്മ, മർത്തോമ അൽമായ ട്രസ്റ്റ് അഡ്വക്കേറ്റ് വർഗീസ് മാമൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അന്നപൂർണ്ണാദേവി , ജില്ലാ പഞ്ചായത്തംഗം പ്രൊഫസർ സജി ചാക്കോ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് കെ രാജീവ് , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി നൂർജഹാൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സബിത കുന്നത്തേട്ട് തുടങ്ങിയവർ പങ്കെടുത്തു.സമാപന സമ്മേളനത്തിനു ശേഷം വൈകിട്ട് 6 30ന് ജൂബിലി പന്തലിൽ വെച്ച് ആലപ്പുഴ ക്ലാപ്സ് ഓർക്കസ്ട്രയുടെ ഗംഭീരമായ ഗാനമേള നടത്തുകയുണ്ടായി. പ്രവേശനം തികച്ചും സൗജന്യമായിരുന്ന ഈ പരിപാടിയിൽ വള്ളംകുളം നിവാസികളും അല്ലാത്തവരുമായ അനേകം ആളുകൾ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. എല്ലാ അധ്യാപക അനധ്യാപകരുടെയും, മാനേജ്മെൻറിൻറെയും, രക്ഷകർത്ത സംഘടനയുടെയും, ത്രിതല പഞ്ചായത്തുകളുടെയും, വിദ്യാഭ്യാസ വകുപ്പിനെയും, മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുടെയും, പൂർവ അധ്യാപക-വിദ്യാർഥി കളുടെയും, നാട്ടുകാരും അല്ലാത്തവരുമായ എല്ലാ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ അനുഗ്രഹാശിസ്സുകളോടെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സ്കൂളിൻറെ വളർച്ചയ്ക്കും യശസ്സ് ഉയർത്തുന്നതിനും നിർണ്ണായക പങ്കുവഹിച്ചു.
വഴികാട്ടി
● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .
● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു
● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂളിൽ
● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
.
{{#multimaps:9.389219,76.620605| zoom=18}}
|