നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* ജെ.ആർ.സി

ജെ.ആർ.സി.യുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .2014 -2015 വർഷത്തെ പത്തനംതിട്ട ജില്ലയിലെ മികച്ച ജെ.ആർ.സി.യൂണിറ്റിനുള്ള അവാർഡ് ജില്ലാകളക്ടർ ശ്രീ.ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങുന്നതിനുള്ള ഭാഗ്യം നമ്മുടെ സ്കൂളിനുണ്ടായി .ജെ.ആർ.സി.കേഡറ്റുകൾക്കുള്ള എ ,ബി,സി ലെവൽ പരീക്ഷക്ക് കേഡറ്റുകളും ഗ്രേസ്‌മാർക്കിന് അർഹത നേടിവരുന്നു .

* കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് .

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14 തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു. 2020 21 അധ്യയനവർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ രാജ്യപുരസ്കാർ ടെസ്റ്റിങ്ങ് ക്യാമ്പിന് നാഷണൽ ഹൈ സ്കൂൾ വേദിയായി . ഈ വർഷം നടന്ന സംസ്ഥാന തല രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ട് കേഡറ്റുകളായ സയനേഷ്, ശ്യാം ടി ഷാജി ,വിജയ് സതീഷ് ,നന്ദു എസ് പണിക്കർ ,ആദർശ് എന്നിവർ പങ്കെടുത്തു . ബെസ്റ്റ് കേഡറ്റ് സ്കൗട്ട് വിങ് സയനേഷ് എ എസ് , ഗൈഡസിൽ ഗൗരി കൃഷ്ണയും അർഹത നേടി. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പരിസ്ഥിതി ദിനത്തിൽ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ഓൺലൈനായി പരിസ്ഥിതിദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൗട്ട് ഗൈഡ് കുട്ടികൾക്ക് മാസത്തിൽ രണ്ടുതവണ ഓൺലൈനായി ക്ലാസ് എടുക്കുകയും പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ vision 2021 പദ്ധതിയിലെ കുട്ടിക്കൊരു ലൈബ്രറി എന്ന പ്രവർത്തനത്തിൽ സ്കൗട്ട് ഭാഗത്തിൽ നിന്ന് മാധവ് മേനോൻ, ഗൈഡ് വിഭാഗത്തിൽ ദേവികാ രാജേഷ് എന്നീ കുട്ടികൾ പങ്കാളികളായി.2021-22 വർഷത്തെ രാജപുരസ്കാർ പരീക്ഷ റാന്നി M S H S S സ്കൂളിൽ വച്ച് ജനുവരി 8 ന് നടന്നു. അന്ന് നടന്ന പരീക്ഷയിൽ 8 ഗൈഡ്സ് പരീക്ഷയെഴുതി.

* എൻ സി സി

വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ചിരകാല അഭിലാഷമായ എൻ സി സി യൂണിറ്റ് 2019 സെപ്റ്റംബർ 27ന് അനുവദിച്ചു കിട്ടുകയുണ്ടായി.2020 ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ മാനേജർ ശ്രീ കെ പി രമേശ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രിഗേഡിയർ സുനിൽകുമാർ (എൻ സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് കോട്ടയം യൂണിറ്റ്) ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. തുടർന്ന് എൻസിസി കേഡറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 37 കേഡറ്റുകൾ ആണ് ആദ്യബാച്ചിൽ ഇടംനേടിയത് .രണ്ടാം വർഷം 13 കേഡറ്റുകൾകാണ് എൻ സി സി യിൽ ചേരാൻ അവസരം ലഭിക്കുന്നത്. നാളിതുവരെ നടന്ന എൻസിസി യുടെ പ്രവർത്തനങ്ങൾ കൊണ്ട് 15 കേരള ബെറ്റാലിയൻ തിരുവല്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നാഷണൽ ഹൈസ്കൂളിന് മാറാൻ സാധിച്ചു. ഐക്യവും അച്ചടക്കവും ഉള്ള തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ 15 കേരള എൻ സി സി യുടെ കീഴിൽ ആരംഭിച്ചിരിക്കുന്ന നാഷണൽ ഹൈസ്കൂളിലെ യൂണിറ്റ് ചുമതല ഏറ്റെടുത്തിരിക്കുന്നത് A N O (ASSOCIATE N C C OFFICER) ശ്രീമതി. സിന്ധ്യ കെ.എസ് ആണ് . സ്കൂൾ സമയത്തിനുശേഷം വൈകുന്നേരം 3 30 മുതൽ 5 30 വരെയുള്ള സമയമാണ് പരേഡ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളരെ താൽപര്യത്തോടും ക്രിയാത്മകമായും അവരുടെ എൻസിസി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകൾ സാമൂഹത്തിലെ ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരും സമൂഹനന്മ ആഗ്രഹിക്കുന്നവരും ആണെന്ന് ഒരുവർഷത്തെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും .കൃത്യമായ സമയനിഷ്ഠ, വ്യായാമം , പരേഡിലെ കുട്ടികളുടെ പങ്കാളിത്തം ഇവയൊക്കെകൊണ്ട് ഈ വിദ്യാലയത്തിലെ എൻ സി സി കേഡറ്റുകളും ഭാവിയിലെ വാഗ്ദാനങ്ങൾ ആകും എന്നതിൽ തർക്കമില്ല. വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ കുട്ടികളുടെ പരീക്ഷ 2021 മാർച്ച് മാസം നടക്കുകയുണ്ടായി. ആദ്യബാച്ചിൽ നിന്നും 37 കുട്ടികളാണ് ജെഡി ജെ ഡബ്ലിയു കുട്ടികൾക്കായുള്ള പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഉന്നത വിജയം കരസ്ഥമാക്കുവാൻ സാധിച്ചു. നാഷണൽ ഹൈസ്കൂളിലെ ആദ്യ എൻസിസി ബാച്ചിലെ എല്ലാ കുട്ടികൾക്കും എ ലെവൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാൻ സാധിച്ചു എന്നുള്ളത് സ്കൂളിനെ ഏറ്റവും അഭിമാനാർഹമായ ഒരു നിമിഷം തന്നെയായിരുന്നു. 2021 ഓഗസ്റ്റ് മാസം പതിമൂന്നാം തീയതി പുതിയ അധ്യയന വർഷത്തെ എൻസിസി കുട്ടികൾക്കുള്ള എൻട്രോൾമെന്റ നടക്കുകയുണ്ടായി .ഫിഫ്റ്റീൻ കേരള ബറ്റാലിയൻ എൻസിസി തിരുവല്ലയിൽ നിന്നും ഓഫീസേഴ്സ് എത്തിയാണ്എൻട്രോൾമെന്റ നടത്തിയത്. ഏകദേശം 100 കുട്ടികൾക്ക് മുകളിൽ പങ്കെടുത്ത് ഈ സെക്ഷനിൽ നിന്നും 37 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും അവരെ പുതിയ എൻസിസി ബാച്ചിലേക്ക് ചെയ്യുകയും ചെയ്തു. പുതിയ ബാച്ചിലെ 37 കുട്ടികളിൽ 20 ആൺകുട്ടികൾക്കും 17 പെൺകുട്ടികൾക്കും ആണ് സെലക്ഷൻ ലഭിച്ചത്.എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് പതിനഞ്ചാം തീയതി എൻസിസി കേഡറ്റ് എല്ലാവരും തന്നെ സ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളിൽ ഓൺലൈനായി പങ്കെടുത്തു. എൻസിസി കേഡറ്റിൽ നിന്നും ഒരു കുട്ടി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആ ഒരാഴ്ച സേവനവാരമായി തന്നെ ആഘോഷിച്ചു. ആ ദിവസങ്ങളിൽ എൻ സി സി യിൽ ഉള്ള കുട്ടികൾ എല്ലാവരും അവരവരുടെ വീടും പരിസരവും എല്ലാം തന്നെ വൃത്തിയാക്കി കൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ സ്കൂൾ തുറന്ന പ്രവർത്തനം ആരംഭിച്ചതിനുശേഷം എൻസിസി കുട്ടികൾക്കായുള്ള പരേഡും സ്കൂളിൽ നടത്താൻ സാധിച്ചു.എൻസിസി തിരുവല്ല ബറ്റാലിയനിൽ നിന്നും പരേഡ് നടക്കുന്നതായി ദിവസങ്ങളിൽ ഓഫീസർ എത്തുകയും, കുട്ടികൾക്ക് പരേഡ് നൽകുകയും ചെയ്തു. എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ കേഡട്സ് 37 പേരും സെക്കൻഡ് ഇയർ കേഡറ്റ്സ് 13 പേരും പരേഡിൽ പങ്കെടുത്തു.2021 ഡിസംബർ മാസം ഒമ്പതാം തീയതി കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ആയിരുന്ന മേജർ ജനറൽ ബിപിൻ റാവത്തിനും, സംഘത്തിനും അനുസ്മരണം നടത്തുകയുണ്ടായി. ഡിസംബർ മാസം പത്താം തീയതി രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടത്തിയ ഈ അനുസ്മരണ യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ, സ്കൂളിന്റെ പ്രഥമ അധ്യാപിക എന്നിവരോടൊപ്പം വിശിഷ്ട അതിഥിയായി ബറ്റാലിയനിൽ നിന്നും ഹവിൽദാർ റോജിൻ വർഗീസ് സാറും പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിൽ എല്ലാ എൻസിസി കേഡറ്റുകളും പുഷ്പങ്ങൾ അർപ്പിക്കുകയും അദ്ദേഹത്തിന് സല്യൂട്ട് നൽകുകയും ചെയ്തു.സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനം ആഘോഷിക്കുന്ന 2022 ജനുവരി മാസം പന്ത്രണ്ടാം തീയതി യുവജന ദിനം ആഘോഷിച്ചു. എൻസിസി ബറ്റാലിയനിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് തന്നെ ആ ഒരു ആഴ്ച യുവജന വാരമായി ആഘോഷിക്കുകയാണ് ഉണ്ടായത്. ആ ദിവസങ്ങളിൽ കുട്ടികളുടെ കായിക ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായി ഒരു ദിവസം സ്കൂളിലെ കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.മറ്റൊരു ദിവസം ഭാരതത്തിലെ പരമ്പരാഗത കായിക മത്സരങ്ങൾ ആയ കബഡി,ഖോ-ഖോ, എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകുകയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രചന മത്സരങ്ങൾ ( കഥ, കവിത, വിവരണം, പെയിന്റിങ് മത്സരങ്ങൾ) എന്നിവ നടത്തുകയുണ്ടായി. യുവജന വാരാഘോഷത്തിന്റെ

ഭാഗമായി നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും എൻ സി സി യിൽ ഉള്ള ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ കേഡറ്റ്എല്ലാവരും തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്തു. തുടർന്നും നമ്മുടെ രാജ്യത്തിനു വേണ്ടിയും രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയും എൻസിസി ബറ്റാലിയൻ നടത്തുന്ന എല്ലാ സേവന പ്രവർത്തനങ്ങളിലും നാഷണൽ ഹൈസ്കൂളിലെ എൻസിസി കേഡറ്റസിന്റെ പൂർണമായ സഹകരണവും പങ്കാളിത്തവും ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്യുന്നു.

* എസ് പി സി

2021-22 വർഷത്തിൽ നാഷണൽ ഹൈ സ്കൂളിൽ എസ്.പി.സി യൂണിറ്റ് അനുവദിച്ചു കിട്ടുകയുണ്ടായി . 28/9/2021 ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിധരൻ പിള്ള അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉത്‌ഘാടനയോഗം പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ബഹു. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് യൂനിറ്റ് ഉത്ഘാടനം നിർവഹിച്ചു.

സ്കൂൾ എസ്.പി.സി യൂണിറ്റിലേക്ക് എട്ടാം ക്ലാസ്സിൽ നിന്നും 44 കുട്ടികളെ എഴുത്തുപരീക്ഷയിലൂടെയും കായികഷമാതാ പരീക്ഷയിലൂടെയും തിരഞ്ഞെടുത്തു, ഇതേ തുടർന്ന് എസ്.പി.സി വിവിധ പദ്ധതികളിൽ ഭാഗമായി സി.പി.ഒ, എ.സി.പി.ഒ മാരായ ശ്രീമതി സുചിത്ര എസ് നായരുടെയും, ശ്രീ ഗൗതം മുരളിധരന്റെയും കീഴിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല DI യുടെ നേതൃത്വത്തിൽ ബുധൻ - ശനി ദിവസങ്ങളിൽ PT - Parade നടന്ന് വരുന്നു. അതോടൊപ്പം കേസറ്റ്സിന് വേണ്ട ഇൻഡോർ ക്ലാസുകളും നടത്തി വരുന്നു.

തിരുവനന്തപുരം പോലീസെ ട്രെയിനിംഗ് കോളേജിൽ വച്ചുനടന്ന സി.പി.ഒ മാരുടെ ദശ ദിന പരിശീലന പരുപാടിയിൽ എ.സി.പി.ഒ ശ്രീ ഗൗതം മുരളീധരൻ പങ്കെടുക്കുകയും കമ്മ്യൂണിറ്റി പൊയസ് ഓഫീസർ പദവിയിൽ ചുമതല ഏൽക്കുകയും ചെയ്തു.

2021 ഡിസംബർ 31, 2022 ജനുവരി 1 തിയതികളിൽ സ്കൂളിൽ ദ്വി ദിന ക്യാമ്പ്‌ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി, പ്രസ്തുത ക്യാമ്പിന്റെ ഉത്ഘാനം പി. ടി.എ പ്രസിഡന്റ്‌ ഫാ. മാത്യു കവിരയിൽന്റെ അധ്യക്ഷതയിൽ യോഗത്തിൽ ബഹു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ.ബി. ശശിദരൻ പിള്ള സർ യോഗം ഉത്ഘാടനവും പഞ്ചായത്തിൽ നിന്നും സ്കൂൾ എസ്.പി.സി യൂണിറ്റിനു ഫണ്ട്‌ കൈമാറുകയും ചെയ്തു, വിവധ ക്ലാസ്സുകളുടെ ഉത്ഘാടനം ബഹു. A D D I SP ശ്രീ ആർ. പ്രദീപ്‌ കുമാർ നിർവഹിച്ചു.

രണ്ടു ദിവസത്തെ ക്യാമ്പിൽ കുട്ടികളുടെ ശാരീരിക, മാനസീക,സാമൂഹിക മേഖലകളിലെ വളർച്ചയ്ക്കായി പ്രയോജപ്പെടുന്ന തരത്തിൽ ഉള്ള വിവിധ ക്ലാസ്സുകളും ഉൾപ്പെടുത്തി, സ്റ്റുഡൻറ് പോലീസ്

പദ്ധതിയുടെ വളർച്ചയെക്കുറിച്ചും വിവിധ പരിപാടിയെ കുറിച്ചും കുട്ടികളെ അവബോധരാക്കി, നാളത്തെ ഉത്തമ പൗരന്മാരാകും എന്നും ഉറപ്പിച്ചുകൊണ്ട്‌ നാഷണൽ ഹൈ സ്കൂൾ എസ്.പി.സി യൂണിറ്റ് മുന്നോട്ട് പോകുന്നു.

* ലിറ്റിൽ കൈറ്റ്സ്

2018 -19 ലിറ്റിൽ കൈറ്റ്സ് ക്ല ബ്ബിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചു .സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെആഭിമുഖ്യം ഗുണകരമായും സർഗഗാത്മകമായ പ്രയോജനപ്പെടുത്തുന്നതിന് കൈറ്റ് ക്ലബ്ബ് കൊണ്ട് സാധ്യമാകും.ലിറ്റിൽ കൈറ്റ്സ് സ്കൂൾ കോഡിനേറ്റർമാർ ശ്രീമതി അപർണ ഐ എസ്, ശ്രീമതി രശ് മി ആർ പിള്ള എന്നിവരാണ്. കൈറ്റ്സ് ക്ലബ്ബൻറെ മൊത്തത്തിലുള്ള ചുമതല സ്കൂൾ എസ് ഐ ടി സി ശ്രീമതി പി ശ്രീജ നിർവഹിക്കുന്നു. ആദ്യബാച്ചിൽ 39 കുട്ടികൾ ഉണ്ടായിരുന്നു . ഇതിൽ 7 പേർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു .രണ്ടാമത്തെ ബാച്ചിൽ 20 പേർ ഉണ്ടായിരുന്നു ഇതിൽ 14 പേർക്ക് എ ഗ്രേഡ് ല ഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു . മൂന്നാമത്തെ ബാച്ചിൽ 22 പേരും, നാലാമത്തെ ബാച്ചിൽ 37 പേരും നിലവിൽ  കൈറ്റ്സ് ക്ലബ്ബൽ അംഗങ്ങളായി തുടരുന്നു .

ആനിമേഷൻ, ഗ്രാഫിസ്,  മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3 .30 pm മുതൽ ക്ലാസുകൾ. അതുപോലെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകിവരുന്നു. സ്കൂൾ ക്യാമ്പിൽ നിന്ന് സെലക്ഷൻ കിട്ടുന്ന കുട്ടികൾ ഉപ ജില്ലാ ജില്ലാ ക്യാമ്പുകളിൽ എല്ലാവർഷവും പങ്കെടുത്തുവരുന്നു.

* അടൽ ടിങ്കറിംഗ് ലാബ്

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന നമ്മുടെ സ്കൂളിൽ ആധുനിക സംവിധാനങ്ങ ളോട് കൂടിയ ഒരു ലാബിന്റെ പ്രവർത്തനത്തിന് കൂടി തുടക്കം കുറിക്കുകയാണ്. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി പഠന പഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. 2019ൽ 12 ലക്ഷം യുവ ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുക എന്നഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗ് പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് അടൽ ടിങ്കറിങ് ലാബ്  നാഷണൽ ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ചത്.  . സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മാത്തമാറ്റിക്സ്, ബയോടെക്നോളജി, എൻജിനിയറിംഗ്  എന്നിവയിലെ പുതിയ ആശയങ്ങളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ ലാബിന്റെ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നത്. റോബോട്ടിക് ടൂൾ കിറ്റുകൾ, ത്രീഡി പ്രിന്റർ ഡ്രോൺ, ബയോടെക്നോളജി ബയോമെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കുന്നു ണ്ട്. രാജ്യത്ത് അടൽ ടിങ്കറിംഗ് ലാബിന് തിരഞ്ഞെടുക്കപ്പെട്ട അപൂർവം സ്കൂളുകളിൽ ഒന്നാണ് വള്ളംകുളം നാഷണൽ ഹൈ സ്കൂൾ.

            2019 ഓഗസ്റ്റ് രണ്ടാം തീയതി ആണ് നമ്മുടെ സ്കൂളിൽATL അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. എടിഎം ലാബിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലേക്ക് നിർമ്മിച്ചു കിട്ടിയ റോബോട്ടുമായി ഒരു റോഡ് ഷോ നടത്തുകയും സമീപത്തുള്ള സ്കൂളുകളിൽ പോയി അവിടുത്തെ കുട്ടികളുമായി സംവദിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ലാബ് സജ്ജീകരിച്ചു കൊണ്ട് അതിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി 26 ആം തീയതി ബഹുമാനപ്പെട്ട എം പി ശ്രീ ആന്റോ ആന്റണി നിർവഹിച്ചു. ലാബിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതി ന് കത്രിക നൽകിയത് റോബോട്ടാണ്.കൂടാതെ സദസ്സിൽ വെച്ച് റോബോട്ട് കുട്ടികളുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾ ദുരീകരിച്ചു കൊടുക്കുകയും ചെയ്തു.

         എടി എൽ ലേക്ക് 5 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി 60 പേരെ തെരഞ്ഞെടുത്തു. ATL ലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലാബിലെ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും അത് എങ്ങനെ പ്രവർത്തിപ്പിക്കണം എന്നുമുള്ള കാര്യങ്ങൾ ഒരു വെബിനാറിൽ മനസ്സിലാക്കി കൊടുത്തു. ഇതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഓൺലൈനിലൂടെ നടത്തിവരുന്നു..

2021 ഫെബ്രുവരി മാസത്തിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഒരു ദിവസത്തെ വർക്ക്ഷോപ്പ് നടത്തി. ATL ൽ തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് ഈ വർഷോപ്പിൽ പങ്കെടുത്തത്. വളരെ വിജ്ഞാനപ്രദവും കുട്ടികളിൽ ജിജ്ഞാസ ഉളവാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ വർക്ക്‌ ഷോപ്പ്. കോവിഡ് കാരണം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓരോ മാസവും  ഓൺലൈനായി ക്ലാസ്സ്‌ ആയിട്ട് നടത്തിവരുന്നു.

           2022 ജനുവരി 17-20 വരെ നാല് ദിവസത്തെ എ ടി എൽ വർക്ക് ഷോപ്പ് നടത്തുകയുണ്ടായി. ആദ്യത്തെ രണ്ടു ദിവസം എടിഎമ്മിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ്  വർക്ക്‌ ഷോപ്പിൽ പങ്കെടുത്തത്. ബാക്കി രണ്ട് ദിവസം സമീപ സ്കൂളുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ളതായിരുന്നു വർഷോപ്പ്.   ഒരു ഗൂഗിൾ ഫോം ക്വിസ് കോമ്പറ്റീഷൻ നടത്തിയാണ് കുട്ടികളെ സെലക്ട് ചെയ്തത്.അതിൽ നിന്ന് കൂടുതൽ മാർക്കുള്ള കുട്ടികളെ ഈ വർക്ഷോപ്പിൽ പങ്കെടുപ്പിച്ചു. ഇതിന്റെ സമാപനചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇതിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള സാറായിരുന്നു സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് നമ്മുടെ തിരുവല്ല ഡി ഇ ഒ പ്രസീന മാഡം ആയിരുന്നു. കൂടാതെ ഈ മീറ്റിംഗിൽ നാഷണൽ ഹൈസ്കൂൾ പ്രഥമാധ്യാപിക ആശാലത ടീച്ചർ, സീനിയർ അസിസ്റ്റന്റ് ദിലീപ്കുമാർ  സാർ, പി ടി എ പ്രസിഡണ്ട് ശ്രീ മാത്യു കവിരായിൽ, ക്ലാർക്ക് ജയൻ സാർ, എടിഎമ്മിൽ ചുമതലയുള്ള ഗീത ടീച്ചർ, ധന്യ ടീച്ചർ എന്നിവരും ഈ മീറ്റിംഗിൽ പങ്കെടുത്തു

* പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു.  അവർ അതിനെ സ്നേഹത്തോടെ പരിപാലിക്കുന്നു . ഈ വർഷം ഒരു തൈ വയ്ക്കു വരും തലമുറയ്ക്ക് തണൽ ആവട്ടെ എന്ന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അവയുടെ ശാസ്ത്രീയ നാമങ്ങൾ എഴുതിയെട്ടിക്കുകയും ചെയ്തു . നക്ഷത്രവനം പദ്ധതിയും, സീസണൽ വാച്ച്, ഔഷധസസ്യ തോട്ടം ഇവയും നടത്തിവരുന്നു. പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതിദിനാചരണ ലക്ഷ്യത്തെ മുൻനിർത്തി എല്ലാ വീടുകളിലും അമ്മമരം നന്മമരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു.

* ഊർജ്ജ സംരക്ഷണ ക്ലബ്

2011 12 അധ്യയന വർഷം സ് കൂ ൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത കൺവീനറായും, ശാസ് ത്ര അധ്യാപിക ശ്രീമതി പി ഗീത കോഡിനേറ്ററായും ഊർജ്ജ സംരക്ഷണ ക്ലബ്ബിന് രൂപം നൽകി . നാളുകളായി ഊർജ്ജസംരക്ഷണ ക്ലബ് നാഷണൽ ഹൈസ്കൂളിൽ നടത്തിവരുന്നു.ക്ലബ്ബിൻറെ ഭാഗമായി എല്ലാ വർഷവും കുട്ടികളെ തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ യുഗത്തിൽ ഊർജ്ജ സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് വരും തലമുറയിലേക്ക് പകർന്നു നൽകുക എന്നതാണ് ക്ലബ്ബിൻറെ മുഖ്യലക്ഷ്യം. ഊർജ്ജസംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി ഡിസംബർ 14( ഊർജ്ജസംരക്ഷണ ദിനം)ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പെയിൻറിങ് മത്സരം, ഉപന്യാസ മത്സരം നടത്തിവരുന്നു. എനർജി മാനേജ്മെൻറ് സെൻറർ കേരളയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം(SEP) ന്റെ ഭാഗമായി ഊർജ്ജോത്സവം സ്കൂളിൽ നടത്തി. ഈ പരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ കുട്ടികൾക്കായി ഊർജ സംരക്ഷണത്തെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസും ഊർജ്ജ വിജ്ഞാന പരീക്ഷയും നടത്തി. ഊർജ്ജ സ്രോതസ്സുകളെ പറ്റിയും ഊർജ്ജം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റിയും എങ്ങനെയെല്ലാം ഊർജ്ജം പാഴായി പോകുന്നു എന്ന് സിഡി പ്രദർശിപ്പിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. ഹൈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഊർജ്ജ വിജ്ഞാന പരീക്ഷയിൽ ഒമ്പതാം ക്ലാസിലെ മൃദുൽ എം കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊർജ സംരക്ഷണത്തെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ ക്ലബ് അംഗങ്ങൾ പോസ്റ്റർ നിർമ്മിച്ച പ്രദർശിപ്പിക്കാനും,ബയോഗ്യാസ്പ്ലാൻറ്'മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാനും ,വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കാൻ ഓരോ ക്ലാസിലും ഒരു അംഗത്തെ ചുമതലപ്പെടുത്തി . 2019 -2020 ഊർജോത്സവം സബ്ജില്ലയിൽ ക്വിസ് മത്സരത്തിലെ എം.മഹേശ്വർ, ആദിത്യ ബോസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

* സീഡ് ക്ലബ്

സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം വളർത്തിയെടുക്കാനായി മാതൃഭൂമി കുട്ടികൾക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് സീഡ്.നമ്മുടെ സ്കൂളിൽ എല്ലാവർഷവും ഊർജിതമായ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ ഫ്രൈഡേയും ഡ്രൈഡേ ആചരിക്കുന്നു .പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി ഹരിത കർമ്മസേന ഉപയോഗിക്കുന്നു .വിഷരഹിത പച്ചക്കറി നിർമ്മാണം, ഉച്ചഭക്ഷണവിതരണം ,ആതുരസേവനം ,പൊതിച്ചോറ് വിതരണം ,ബാലികാസദന സന്ദർശനവും സഹായവും, പരിസ്ഥിതി അവബോധം വളർത്തിയെടുക്കുന്നതിനായി തെന്മല എക്കോ ടൂറിസം സന്ദർശനം ,നൂതന ഗവേഷണ രീതി മനസ്സിലാക്കുന്നതിനായി കരിമ്പ് ഗവേഷണ സന്ദർശനം, ഹരിത ഉദ്യാനം നിർമ്മാണം ,സീസൺ വാച്ച് നിരീക്ഷണം ,നക്ഷത്ര ഉദ്യാന നിർമ്മാണം. പരിസ്ഥിതി ശുചീകരണം നടത്തിവരുകയും അതിൻറെ ഭാഗമായി അരുവികുഴി വെള്ളച്ചാട്ടം സന്ദർശിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമ്മാർജ്ജന ചെയ്യുകയും ചെയ്തു . അവിടുത്തെ ക്വാറി ഉൾപ്പെടുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പറ്റി പഠിക്കുകയും ചെയ്തു. ഗവേഷണപ്രവർത്തനങ്ങൾ മനസ്സിലാക്കാനായി തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം സന്ദർശിക്കുകയും, യുവശാസ്ത്രജ്ഞരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു. ചീഫ് ക്ലബ്ബിൻറെ ഭാഗമായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും, അതിലെ വിളവുകൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുകയും ചെയ്തു.ക്ലബ്ബിലെഅംഗമായ അമൽ എസ് നായർ പഞ്ചായത്തിലെ കുട്ടികർഷകനുള്ള അവാർഡിനർഹനായി. 2019 - 20 അധ്യയനവർഷം വർഷം ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിൻറെ സഹകരണത്തോടെ 12-ാംനെൽകൃഷി നടത്തി.  വാർഡിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികക്ക് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നതിനുവേണ്ട നിർദേശങ്ങൾ നൽകുകയും,കുട്ടികൾ നല്ല രീതിയിൽ പച്ചക്കറിതോട്ടം വീടുകളിൽ നിർമിക്കുകയും ചെയ്തു. 2021 22 അധ്യയന വർഷം ക്ലബ്ബ് വീണ്ടും സജീവമാവുകയും കുട്ടികൾ സ്കൂളിൽ പച്ചക്കറി തോട്ടം ആരംഭിക്കുകയും ചെയ്തു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികളും വീട്ടിലൊരു തുളസിച്ചെടി നട്ടുകൊണ്ട് തുളസീവനം പദ്ധതിക്ക് തുടക്കമിട്ടു.  

സീഡ്  പ്രോജക്ടിന് ലഭിച്ച  പുരസ്കാരങ്ങൾ

2012 -13 - പ്രശസ്തിപത്രവും, 5000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.

2014 - 15- പ്രശസ്തിപത്രവും ക്യാഷ് അവാർഡും

2016 - 17 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു . മാതൃഭൂമി വികെസി നന്മ പ്രോജക്ടിന് പ്രത്യേക പുരസ്കാരവും ലഭിച്ചു .

2017- 18 - ഹരിതവിദ്യാലയം അവാർഡ് ലഭിച്ചു

2018 - 19 - പ്രശസ്തി പത്രവും ക്യാഷ് അവാർഡും ലഭിച്ചു

* ഹെൽത്ത് ക്ലബ്

2013 14 അധ്യയന വർഷം ഹെൽത്ത് ക്ലബ്ബിൻറെ യൂണിറ്റ് ശ്രീ.മനോജ് കുമാർ എൻ , ശ്രീമതി ജ്യോതി ശ്രീ എന്നീ അധ്യാപകരുടെ ചുമതലയിൽ ആരംഭിച്ചു. ലഹരി ഉപയോഗിക്കുന്നതിന് ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 12- 6- 2013  ൽ  പുകയില വിരുദ്ധ സെമിനാർ നടത്തുകയും തുടർന്ന് ഒരു ഷോർട്ട് മൂവി പ്രദർശിപ്പിക്കുകയും ചെയ്തു. അയൻ ഫോളിക്കാസിഡ് ഗുളികകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എല്ലാ ആഴ്ചയിലും നൽകിയിരുന്നു.1-7-2013ൽ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ല ഘടകത്തിൻറെയും നാഷണൽ ഹൈസ്കൂളിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ബോധവൽക്കരണം സൗജന്യ മരുന്ന് വിതരണവും നടന്നു. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൻറെയും  വള്ളംകുളം നാഷണൽ ഹൈസ് കൂളിൻറെയും തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു .

2014 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി പരിസര ശുചിത്വാചരണ പ്രവർത്തനങ്ങൾ നടത്തി . പരിസര ശുചിത്വ റാലികൾ സംഘടിപ്പിച്ചു. കുട്ടികളെ പ്ലാസ് റ്റിക് ദൂഷ്യവശങ്ങളെക്കുറിച്ച് അബോധം സൃഷ് ടിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ടപ്രസംഗ മത്സരം പ്രബന്ധ രചനാ മത്സരം എന്നിവ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.   2017 മുതൽ സർക്കാർ നിർദേശപ്രകാരം ആറു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അയൺ ഗുളിക ആഴ്ചയിലൊരു ദിവസം ഉച്ചഭക്ഷണത്തിനു ശേഷം നൽകിവരുന്നു.ഇത് എല്ലാ വർഷവും നൽകുന്നുണ്ട്.ഓതറ ഹെൽത്ത് സെൻറർ ആണ് നമുക്ക് ആവശ്യമായ ഗുളിക സ്കൂളിൽ എത്തിക്കുന്നത് . കുട്ടികളിലെ അയണിൻറെ കുറവ് പരിഹരിക്കുന്നതിനാണ് ഇത് നൽകുന്നത് .എല്ലാവർഷവും രക്ഷകർത്താക്കളുടെ സമ്മതപത്രം മേടിച്ച് താല്പര്യമുള്ള കുട്ടികൾക്കാണ് ഗുളിക നൽകുന്നത്. ഇതിനായി കോഡിനേറ്റർമാർ ക്ക് എല്ലാവർഷവും വിദഗ്ധ ഡോക്ടർമാർ നൽകുന്ന ക്ലാസുകൾ ഗവൺമെൻറ് തലത്തിൽ നൽകാറുണ്ട് . 2018 മുതൽ എല്ലാ കുട്ടികൾക്കും വിരഗുളികയുടെ ഡോസ് വർഷത്തിൽ രണ്ട് വീതം നൽകാറുണ്ട്. കോർഡിനേറ്റർ മാർക്ക് വർഷത്തിൽ രണ്ട് സെമിനാറുകൾ ഗവൺമെൻറ്തലത്തിൽനടത്താറുണ്ട് . കുട്ടികളിൽ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുട്ടി ഡോക്ടർ പദ്ധതി നടപ്പിലാക്കി. തിരഞ്ഞെടുത്ത കുട്ടികൾക്ക് കോട്ടുകളും മറ്റ് ഉപകരണങ്ങളും നൽകി. ഓതറ പി എച്ച് സി ഇതിൻറെ മേൽനോട്ടം വഹിച്ചു.ഹെൽത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ഹെൽത്ത് കോർണർ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കായി വ്യക്തി ശുചിത്വം പരിസര ശുചിത്വം വിഷയത്തിൽ ഗൂഗിൾ നെറ്റിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.

ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി പേവിഷബാധയും ആഗോള കൈ കഴുകൽ ദിനം എന്നീ വിഷയങ്ങളിൽ  പ്രത്യേക ക്ലാസുകൾ നൽകുകയുണ്ടായി. കൗമാരക്കാരായ കുട്ടികളുടെ മനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കലാലയ ജ്യോതി എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ  ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഫഹദ് സലീം കുട്ടികൾക്കായി ക്ലാസ്നയിക്കുകയും ചെയ്തു.

എല്ലാവർഷവും അന്താരാഷ് ട്ര യോഗ ദിനം ആചരിച്ചു വരുന്നു. അതേപോലെ5, 10 ക്ലാസുകളിലെ കുട്ടികൾക്ക് ഓതറ ഹെൽത്ത് സെൻററിൽനിന്നും സ് കൂ ളിലെത്തി പ്രതിരോധ കുത്തിവെപ്പുകൾ നൽകിവരുന്നു .വ്യക്തിശുചിത്വം വ്യായാമം എന്നിവ ശീലമാക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നൽകിക്കൊണ്ടിരിക്കുന്നു. ഹെൽത്ത് ക്ല ബ്ബിൻറെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു.

*വിമുക്തി ക്ലബ്ബ്

ലഹരിവസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുകയാണ് . വ്യക്തിയെ സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെ കുറിച്ച് ജനങ്ങൾക്ക് പ്രത്യേകിച്ച് യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പരിപാടിയായ വിമുക്തിയുടെ ഭാഗമായാണ് വിമുക്തി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചത് . `ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നത് .വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച്  മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത് . ക്ലബ്ബിലേക്ക് 20 കുട്ടികളെ തെരഞ്ഞെടുക്കുകയും അവരിൽനിന്ന് അഞ്ചു കുട്ടികളെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു എല്ലാമാസവും ആദ്യവാരം തന്നെ കമ്മിറ്റി മീറ്റിംഗ് കൂടുകയും ചെയ്യുന്നു .ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുവാൻ ക്ലബ്ബംഗങ്ങൾ മുൻകൈയെടുത്ത് മറ്റു കുട്ടികളെയും ബോധവൽക്കരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ 2021ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രയോജനകരമാകും വിധം അന്നത്തെ ജയിൽ ഡിജിപി ആയ ശ്രീ ഋഷിരാജ് സിംഗ് കുട്ടികൾക്ക് ഓൺലൈൻ ബോധവൽക്കരണ ക്ലാസ് എടുക്കുകയുണ്ടായി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്റർ, ചിത്രരചന, കഥ, കവിത, ലേഖനങ്ങൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ച്കൈയ്യെഴുത്തുമാസിക തയ്യാറാക്കി വരുന്നു. 2021 ഡിസംബറിൽ വിമുക്തി മിഷനും എൻഎസ്എസ്സും സംയുക്തമായി സംഘടിപ്പിച്ച ലഹരിയുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി യുള്ള വെബിനാറിൽ ക്ലബ്ബിലെ കുട്ടികളെ പങ്കെടുപ്പിച്ചു . 2022 ൽ പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ് ,വിമുക്തി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ കുട്ടികൾ പങ്കെടുത്തുവരുന്നു .

* ആരോഗ്യ സംരക്ഷണ സമിതി

2021 22 അധ്യയന വർഷം നവംബർ ഒന്നാം തീയതി സ് കൂ ൾ തുറന്ന്പ്രവർത്തനമാരംഭിക്കുന്നതിനുമുന്നോടിയായി സർക്കാർ നിർദേശ പ്രകാരം സ്കൂൾ ആരോഗ്യസംരക്ഷണ സമിതി ഒക്ടോബർ മാസത്തിൽ രൂപീകരിച്ചു . കാലാകാലങ്ങളിൽ സർക്കാർ ശുപാർശചെയ്യുന്ന സുരക്ഷാ നടപടികൾ നടപ്പിലാക്കുക അവ നിരീക്ഷിക്കുക എന്നതാണ് ഈ ആരോഗ്യ സംരക്ഷണ സമിതിയുടെ ഉദ്ദേശ്യം. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി ആർ ആശാലത, വാർഡ് മെമ്പർ കെ കെ വിജയമ്മ, പി ടി എ പ്രസിഡൻറ് ഫാദർ മാത്യുകവിരായിൽ, ജെ പി എച്ച് എൻ ബ്രിജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ റിജിൻ ജി എസ്, ആശാവർക്കർ സതി പി ആർ, യു പി എസ് ടി പ്രതിനിധി നന്ദന ജയറാം, എച്ച് സി റ്റി പ്രതിനിധി ഗംഗമ്മ കെ ,വിദ്യാർത്ഥി പ്രതിനിധി ശ്രേയാ ലക്ഷ് മി ,സീനിയർ അസിസ് റ്റൻറ് ദിലീപ് കുമാർ ,സ്കൂൾ ക്ലർക്ക്  ജയൻ എം . ഇവരുടെ മേൽനോട്ടത്തിലാണ് ഈ സമിതിയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

സ്കൂളിൽ വരുന്നകുട്ടികൾക്കും ജീവനക്കാർക്കും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുക, രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ മുറിതയ്യാറാക്കുക ,പ്രാഥമിക സുരക്ഷാ കിറ്റ് ലഭ്യമാക്കുക, സാമൂഹിക അകലം പാലിച്ചുകൊണ്ട്കുട്ടികളെ അതാത് ക്ലാസ് റൂമുകളിൽ എത്തിക്കുക, ക്ലാസ്റൂമുകൾ അണുവിമുക്തമാക്കുക,  സാമൂഹിക അകലം പാലിച്ചുകൊണ്ട് ഉച്ചഭക്ഷണം നൽകുക, സ് കൂ ളിലെത്തിയ കുട്ടികളുടെ വീടുകളിലെ സാഹചര്യം അംഗങ്ങളുടെ ആരോഗ്യ വിവരം വാക്സിനേഷൻ വിവരങ്ങൾ എന്നിവ

അന്വേഷിക്കുക ,പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തരം ബന്ധം പുലർത്തുകയും ദിവസേനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യുക എന്നീ പ്രവർത്തനങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിൽ കൃത്യമായി നടന്നു വരുന്നു. രണ്ടാഴ് ച കൂടുമ്പോൾ ഈ സമിതിയുടെ യോഗം വിളിച്ചു ചേർക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ് തു വരുന്നു. മാസ്ക് സാനിറ്റൈസർ ഹാൻവാഷ് എന്നിവ ഉപയോഗിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും ,അതിൻറെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ കൃത്യമായി അവബോധം സൃഷ് ടിക്കുവാൻ കഴിഞ്ഞു  എന്നത് ഈ സമിതിയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് . മാസ്ക് കൈമോശം വന്ന കുട്ടികൾക്ക് യഥാസമയം അത് നൽകി വരുന്നു . 20- 1- 2022 പതിനഞ്ച് വയസ്സായ എല്ലാ കുട്ടികൾക്കും ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം കോവിഡിനെതിരെയുള്ള വാക്സിനേഷൻ ഈ സമിതിയുടെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു .

* ആനിമൽ വെൽഫെയർ ക്ലബ്ബ്,

2011 12 അധ്യയനവർഷത്തിൽ നമ്മുടെ സ് കൂ ളിലെ അധ്യാപികയായ ശ്രീമതി എസ് ഗംഗാദേവിയുടെ നേതൃത്വത്തിൽ ആനിമൽ വെൽഫെയർ ക്ല ബ് രൂപീകരിക്കുകയുണ്ടായി . കുട്ടികളിൽ മൃഗങ്ങളെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനുമുള്ള മനോഭാവം വളർത്തിയെടുക്കുകയും,അതിലൂടെ ഭക്ഷ്യസുരക്ഷ കൈവരിക്കുകഎന്നതുമാണ് ഈ ക് ബ്ബിൻറെ ലക്ഷ്യം.

2011 12 അധ്യയനവർഷത്തിൽക്ല ബ് അംഗങ്ങൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ് തു . 2012 ഫെബ്രുവരിയിൽ ക്ലബ് അംഗങ്ങൾ അവർക്ക് കിട്ടിയ കോഴികളുടെ പരിചരണങ്ങൾ കുറിച്ച്      വിശദീകരിക്കുകയും പിന്നീടുള്ളസംരക്ഷണ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ ചുമതലയുള്ള അധ്യാപകർ നൽകുകയും ചെയ് തു .

2012 13 അധ്യയനവർഷത്തിൽഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ഈപഞ്ചായത്തിൽതാമസിക്കുന്ന നമ്മുടെ സ്കൂ ളിലെകുട്ടികൾക്ക് രണ്ട് കോഴികളെ വീതം വിതരണം ചെയ് തു .

2014 15 അധ്യയനവർഷത്തിൽ ഇരവിപേരൂർ പഞ്ചായത്തിൻറെയും വെറ്റിനറി ഡിപ്പാർട്ട് മെൻറിൻറെയും ആഭിമുഖ്യത്തിൽ നമ്മുടെ സ് കൂ ളിലെ 135 കുട്ടികൾക്ക് രണ്ട് കോഴികളെവീതവും അതോടൊപ്പം അവയ് ക്കുള്ള തീറ്റയും വിതരണം ചെയ്തു .ആനിമൽ വെൽഫെയർ ക്ല ബ്ബിലെ അംഗങ്ങൾ ആയ കുട്ടികൾ അവർക്ക് ലഭിച്ച കോഴിയിൽ നിന്നുളള മുട്ട 2015 - 16 അധ്യയനവർഷത്തിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പെട്ട കുട്ടികൾക്കായി ഓരോ മുട്ട വീതം നൽകാൻ തീരുമാനിച്ചു .

2018 19 അധ്യയനവർഷത്തിൽക്ല ബ് അംഗങ്ങളായ കുട്ടികൾക്ക് മൃഗസംരക്ഷണ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഒരു കുട്ടിക്ക് അഞ്ചു കോഴികളെ വീതം വിതരണം ചെയ് തു . കോഴികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അതിലൂടെ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കും എന്ന കാര്യവും രക്ഷിതാക്കളെ മനസ്സിലാക്കി.

2019 20 അധ്യയന വർഷം നമ്മുടെ സ്കൂ ളിലെ ഇരവിപേരൂർ പഞ്ചായത്തിൽ താമസിക്കുന്ന കുട്ടികൾക്കായി ഇരവിപേരൂർ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഒരു കുട്ടിക്ക് അഞ്ചു കോഴികളെ വീതം ആനിമൽ വെൽഫെയർ ക്ല ബ്ബിൻറെ ആഭിമുഖ്യത്തിൽ വിതരണം ചെയ് തു .ആനിമൽ വെൽഫെയർ ക്ല ബ്ബിൻറെ നാളിതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും മെച്ചമായ രീതിയിൽ തന്നെനടന്നുവരുന്നു.

* സ്റ്റാർ കോണ്ടസ്റ്റ്

ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ജോയ് ആലുക്കാസും നാഷണൽ ഹൈസ്കൂളും കൂടി ചേർന്ന് നടത്തുന്ന   ഒരു മത്സരമാണ് സ്റ്റാർ കോണ്ടസ്റ്റ് കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്ര സാങ്കേതിക രംഗത്തെ വ്യക്തികളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുക, ആരോഗ്യകരമായ മത്സരബുദ്ധി പ്രായോഗികതലത്തിൽ വളർത്തുക, അതിലൂടെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്നതാണ് സ്റ്റാർ കോണ്ടെസ്റ്റിന്റെ ലക്ഷ്യം. വിദഗ്ധൻ തയ്യാറാക്കുന്ന ശാസ്ത്രസംബന്ധിയായ 7 ചോദ്യങ്ങൾ തിങ്കളാഴ്ച തോറും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. കുട്ടികൾ ശരിയുത്തരങ്ങൾ അന്വേഷിച്ചു കണ്ടെത്തി എഴുതി തയ്യാറാക്കി സ്വന്തം പേര് ക്ലാസ്സ് ഡിവിഷൻ എന്നിവയിൽ രേഖപ്പെടുത്തി സ്കൂളിലെ Drop in box ൽ നിക്ഷേപിക്കണം. എല്ലാ വെള്ളിയാഴ്ചയും മൂന്നുമണിക്ക് അപ്പോൾ വരെ ലഭിച്ച ആഴ്ചത്തെ മുഴുവൻ ശരിയുത്തരങ്ങൾ എഴുതിയവരുടെ പേരുകൾ നറുക്കിട്ട് വിജയിക്ക് ജോയ് ആലുക്കാസ് വക സമ്മാനം നൽകും. വർഷാവസാനം അങ്ങനെയുള്ള മുഴുവൻ പേരുകളും നറുക്കിട്ട് വിജയികൾക്ക് ബംബർ സമ്മാനം ജോയ്ആലുക്കാസ് നൽകും. ഓരോ ആഴ്ചയിലും മുഴുവൻ ശരിയുത്തരങ്ങൾ എഴുതുന്നവരുടെ പേരുകൾ എഴുതി സൂക്ഷിക്കും.  കോവിഡ് മൂലം സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ സ്റ്റാർ കോൺഗ്രസ് മത്സരങ്ങൾ ഓൺലൈൻ ആയിട്ടാണ് 2019 -20,20 -21 വർഷങ്ങളിൽ നടത്തിവരുന്നത് . ഇതിൽ വിജയിക്കുന്നവർക്കു ജോയ്ആലുക്കാസ് വക സമ്മാനം ആനുവേഴ്സറി ക്കു നൽകിവരുന്നു. അന്നേദിവസം ബമ്പർ പ്രൈസ് വിജയയും തെരഞ്ഞെടുത്ത അവർക്കുള്ള സമ്മാനവും നൽകുന്നു.

* വിദ്യാരംഗം കലാസാഹിത്യവേദി

മാതൃഭാഷയോടുള്ള സ്നേഹവുംമതിപ്പും വളർത്താനും ഓരോ വിദ്യാർഥിയുടെയും സർഗപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം ക്ലബ്ബ് നാഷണൽ ഹൈസ്കൂളിൽ രൂപീകരിച്ചത് . കുട്ടികളുടെ സർഗ്ഗാത്മക രചനയിലും സംഗീതം, ചിത്രം തുടങ്ങിയ മേഖലകളിലുള്ള താൽപര്യവും, ജന്മസിദ്ധമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നൽകി കുട്ടികളിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്നു . വിദ്യാരംഗം കലാസാഹിത്യ വേദിപുല്ലാട് ഉപജില്ലാ മത്സരങ്ങളിൽ നാഷണൽ ഹൈസ്കൂളിലെ കുട്ടികൾക്ക് എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുവാൻ സാധിക്കുകയും ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തുവരുന്നു. സംസ്ഥാനതലത്തിലുള്ള അധ്യാപക ശില്പശാലയിൽ  രണ്ട് വർഷമായി ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി കെ ഗംഗമ്മ പങ്കെടുത്തുവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ തല കോർഡിനേറ്ററായി സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീദിലീപ്  കുമാർ മൂന്ന് വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപ ജില്ലാ കോർഡിനേറ്ററായി ശ്രീ ദിലീപ് കുമാർ , ശ്രീമതി സിന്ധ്യ കെ എസ്സ്  എന്നിവരെ പല വർഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തിവരുന്നു . രാമായണ മാസത്തിൽ രാമായണ പാരായണ മത്സരവും,പ്രശ്നോത്തരിയും നടത്തി വിജയികളാകുന്നവർക്ക് സമ്മാനവും നൽകി വരുന്നു.സർഗ്ഗ പരമ മാനവീകവുമായകഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായകമായ പ്രവർത്തനങ്ങളാണ് വിദ്യാരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓരോ വർഷവും നടന്നുവരുന്നത്. ഈ സ്കൂളിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഉപജില്ല -ജില്ല- സംസ്ഥാന തലങ്ങളിലെ സർഗോത്സവ ശില്പശാല കളിൽ പങ്കെടുപ്പിക്കുവാൻ പര്യാപ്തമായ കഴിവുകളെ വികസിപ്പിച്ചെടുക്കുവാൻ സാധിക്കുന്നു.മലയാള ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളെഅക്ഷരശ്ലോകം പഠിപ്പിച്ചിരുന്നു. രാമായണമാസ ത്തോടനുബന്ധിച്ച് ഉച്ച രാമായണ പ്രശ്നോത്തരിയും,  രാമായണ പാരായണവും നടത്തിവരുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രണ്ടുതവണ കഥകളി സ്കൂളിൽ നടത്തിയിരുന്നു. പത്തിൽ പഠിക്കുന്ന കുട്ടികളെ കഥകളി കാണുന്നതിനുവേണ്ടി അയിരൂർ കഥകളി അരങ്ങിൽ കൊണ്ടുപോകുമായിരുന്നു.  2021 22 അധ്യയനവർഷം വായന വാരത്തോടനുബന്ധിച്ച് ഏഴു ദിവസത്തെ ഓൺലൈൻ പരിപാടികൾ നടത്തിയിരുന്നു .പ്രശസ്ത സാഹിത്യകാരായ ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ, ശ്രീമതി കെ ആർ മീര എന്നിവർ കുട്ടികളുമായി സംവദിച്ചു . ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശ്രീകുമാർ സാറിൻറെ ഭാഷാ ക്ലാസുകൾ വളരെയേറെ ഹൃദ്യമായിരുന്നു . വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നതിനായി ഏഴുദിവസവും വിവിധയിനം പ്രവർത്തനങ്ങൾ നൽകിയിരുന്നു.  കുട്ടികളുടെ സാഹിത്യവാസന വളർത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു.

* സംസ്കൃത സമാജം

    സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സംസ്കൃത സമാജം സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാഘോഷം, പഠന കേളികൾ, സംഭാഷണ ക്ലാസ്സുകൾ, അസംബ്ളികൾ, സെമിനാറുകൾ, വിവിധ സ്കോളർഷിപ്പുകൾക്കുള്ള പരിശീലനം, അക്ഷരശ്ലോക സദസ്സ്  , കലോത്സവക്കളരി എന്നിവ സംഘടിപ്പിച്ചു വരുന്നു.

* ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയായ ഹിന്ദിയിൽ കുട്ടികളിൽ താല്പര്യം വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ എല്ലാ വർഷവും നടത്തി വരുന്നു . അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിക്കുകയും. അതിൻറെ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നു വരികയും ചെയ്യുന്നു . പ്രേംചന്ദ് ജയന്തി, ഹിന്ദി ഭാഷാ ദിനം ,മറ്റു പ്രധാനപ്പെട്ട ദിനാചരണങ്ങൾ എന്നിവ എല്ലാവർഷവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിപുലമായി നടത്താറുണ്ട് . കലോൽസവങ്ങളിൽ ഹിന്ദി വിഷയവുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുക്കാൻ പ്രാപ്തരാക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയുംചെയ്തുവരുന്നു . കവിതാരചന ,പ്രസംഗം , ഉപന്യാസരചന , പദ്യം ചൊല്ലൽ എന്നിവയിൽ ഇതിൽ കുട്ടികൾ സബ്ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനാർഹരായതായിട്ടുണ്ട് . എല്ലാ വർഷവും യുപി ഹൈസ്കൂൾ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സുഗമ ഹിന്ദി പരീക്ഷ നടത്തിവരുന്നു . 2017 18 അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സുഗമഹിന്ദി പരീക്ഷയ്ക്ക് പങ്കെടുപ്പിച്ചതിനായി കേരള ഹിന്ദി പ്രചാരസഭ തിരുവനന്തപുരം, ഫലകവും പ്രശസ്തി പത്രവും ഹിന്ദി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും നൽകി അനുമോദിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സുരീലി ഹിന്ദി എന്ന ഹിന്ദി പഠന പരിപോഷണ പദ്ധതി അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ എല്ലാ കുട്ടികളും സജീവമായി പങ്കെടുക്കുന്ന ഒന്നാണ് . 2021 22 അധ്യയനവർഷം അഞ്ചു മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ നൽകിവരുന്നു .അക്ഷരം ഉറപ്പിക്കുന്നതിനും വായനക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള തുമായ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .

* ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി മുൻനിർത്തി വിവിധ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് ക്ലബ്ബിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.യുപിയിലും എച്ച് സി ലും 50 വിതം  കുട്ടികളെ ക്ലബ്ബിൻറെ അംഗങ്ങളാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിമുതൽ ഒന്നര വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിലയിരുത്തും . കുട്ടികൾക്ക് ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നൽകാറുണ്ട് . യുപിയിലും ഹൈസ്കൂളിലുമുള്ള കുട്ടികൾക്ക് അവരുടെ ഇംഗ്ലീഷ് നിലവാരം അനുസരിച്ചുള്ള പുസ്തകങ്ങൾ നൽകുകയും പുസ്തക വായനക്ക് ശേഷം യുപി വിഭാഗം കുട്ടികൾ ലഘു സംഗ്രഹം തയ്യാറാക്കുകയും,ഹൈസ്കൂൾ വിഭാഗം കുട്ടികൾ പുസ്തക അവലോകനം തയ്യാറാക്കുകയും ചെയ്യുന്നു . എല്ലാ ക്ലാസുകളിലും ക്ലബ്ബിന്റെ ഭാഗമായി ഇംഗ്ലീഷ് പദ്യം ചൊല്ലൽ ,പ്രസംഗം ,പുസ്തകാവലോകനം, ഇംഗ്ലീഷ് പത്രവായന തുടങ്ങിയവ നടത്തിവരുന്നു. പ്രധാനപ്പെട്ട ദിവസങ്ങളിൽ അതിനോടനുബന്ധിച്ച മത്സരങ്ങൾ നടത്തുന്നു.അതോടൊപ്പം മഹത് വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പാഠഭാഗത്തെ ആസ്പദമാക്കി നാടകം, സ്കിറ്റ്, റോൾപ്ലേ തുടങ്ങിയവ നടത്തുന്നു. പദസമ്പത്ത് വർധിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നു. പ്രകൃതിസ്നേഹം വളർത്തത്തക്കവിധത്തിലുള്ള മത്സരങ്ങൾ നടത്തി വീഡിയോ പ്രകാശനം ചെയ്യാറുണ്ട് . കുട്ടികളെ ഇംഗ്ലീഷ് ഫെസ്റ്റിന് ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫസ്റ്റിൽ ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താൽപര്യത്തോടെ ചെയ്തുവരുന്നു. വീഡിയോ ,ഓഡിയോ, കൈയ്യെഴുത്ത് ഈ മൂന്ന് തലത്തിലും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും കുട്ടികളുടെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു.

* സയൻസ് ക്ലബ്

സയൻസിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രശ്നോത്തരി നടത്തുകയും അതിൽ വിജയിച്ച 60 കുട്ടികളെ ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കുകയും ചെയ്തു . ആഴ്ചയിൽ ഒരു ദിവസം വീതം ക്ലബ്ബ് മീറ്റിങ്ങുകൾ കൂടുകയും കുട്ടികളിൽ ശാസ്ത്രാഭിമുഖ്യംവളർത്തുന്നഇതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുംനടപ്പിലാക്കുകയും ചെയ്തുവരുന്നു. പരീക്ഷണനിരീക്ഷണങ്ങൾ,ശാസ്ത്ര ദിനങ്ങളുമായി ബന്ധപ്പെട്ട്പ്രോജക്ട് വർക്കുകൾ, ശാസ്ത്രജ്ഞരെ കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുതയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകി വരുന്നത് .ചാന്ദ്രദിനാഘോഷവും , അബ്ദുൽ കലാം അനുസ്മരണവും എല്ലാവർഷവും വിപുലമായി നടത്തിവരുന്നു .ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. ബഹിരാകാശ വാരാചരണതോടനുബന്ധിച്ച്  ഐഎസ്ആർഒശാസ്ത്രജ്ഞന്മാർ കുട്ടികൾക്ക് ക്ലാസുകൾ നൽകിവരുന്നു, കൂടാതെ കുട്ടികൾ 100 റോക്കറ്റിൻറെ മാതൃകകൾ നിർമ്മിച്ച്പ്രദർശിപ്പിച്ചു .ഈ വർഷം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ശ്രീ സിജോ ജോസഫ് ആണ് കുട്ടികൾക്ക് ക്ലാസുകൾ നയിച്ചത്. ക്ലാസി നോടനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ ക്വിസ് മത്സരങ്ങളിൽ ആനന്ദി എസ് അനിൽ, അനഘ രാജേഷ് എന്നീ കുട്ടികൾഉന്നത വിജയം കരസ്ഥമാക്കി .അധ്യാപകരുടെ നേതൃത്വത്തിൽ ഈ വർഷവും കുട്ടികൾ റോക്കറ്റ് മാതൃകകൾ വീടുകളിൽ നിർമ്മിക്കുകയുണ്ടായി . ഈ വർഷം ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ നേതൃത്വത്തിൽ പ്രതിഭയ്ക്കൊപ്പം പരിപാടിയിൽ ശ്രീ അജിത് പരമേശ്വരനോടൊപ്പമുള്ള പ്രഭാഷണത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുകയും അതുമായി ബന്ധപ്പെട്ട അസൈൻമെൻറ്കുട്ടികളെക്കൊണ്ട് ചെയ്യിക്കുകയും ഉണ്ടായി. ശാസ്ത്രരംഗം മത്സരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും മികച്ച പരിശീലനങ്ങൾ നൽകി ശാസ്ത്രരംഗം സബ്ജില്ലാ മത്സരങ്ങളിൽ  പങ്കെടുപ്പിക്കുകയും നിരവധി കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു . വിജ്ഞാനോത്സവം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു , ഈ വർഷം ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി കുട്ടികൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു . എല്ലാ വർഷവും എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഈ വർഷത്തെ ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ അധ്യാപികയായ ശ്രീമതി എ ജ്യോതിലക്ഷ്മി  നയിച്ചു.  

*സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യശാസ്ത്ര വിഷയത്തോടുള്ള കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്രത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബ് രൂപീകരിക്കുന്നു.

എല്ലാ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, ക്വിസുകൾ, ബോധവൽക്കരണ ക്ലാസുകൾ, റാലി എന്നിവ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു .സ്വാതന്ത്ര്യ ദിനം,ഗാന്ധിജയന്തി ,ശിശുദിനം, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങളിൽ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു .കൂടാതെ ചരിത്ര പ്രാധാന്യമുള്ള ദിനങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ ,പോസ്റ്റർ രചന, പ്രസംഗം ,ചിത്രരചന ,ഡോക്യുമെൻററി തുടങ്ങിയവ നടത്തപ്പെടുന്നു . സമകാലിക വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്വിസ് കോർണർ, അറിവിൻറെ ജാലകം, വാർത്താവലോകനം തുടങ്ങിയ പ്രത്യേക പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു. ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ ജനാധിപത്യ മര്യാദകൾ മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയുന്നു . സാമൂഹ്യശാസ്ത്രമേള ക്ക് വേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നു . ചരിത്രന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുവേണ്ടി എൻറെ നാട് എന്നപ്രാദേശിക ചരിത്ര രചന പ്രവർത്തന എല്ലാവർഷവും കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു .

കോവിഡ്  പശ്ചാത്തലത്തിൽ ഓൺലൈനായി ക്വിസ് മത്സരങ്ങൾ നടത്തി കുട്ടികളെ സെലക്ട് ചെയ്യുകയും ,പ്രധാന ദിനാചരണങ്ങൾ നോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുകയും ചെയ്തു .

* ഗണിതശാസ്ത്ര ക്ലബ്ബ്

നാഷണൽ ഹൈസ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള മത്സരങ്ങളും, സ്കോളർഷിപ്പ് പരീക്ഷകളും, ക്വിസ് മത്സരങ്ങളും നടത്തിവരുന്നു. ഓരോ വർഷവും നല്ലൊരുവിഭാഗം കുട്ടികളെ മേളകളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാൻ നമുക്ക് സാധിക്കുന്നു. ഗണിത ശാസ്ത്ര അവബോധം വളർത്തുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ ആഴ്ചതോറും ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. കൂടാതെ മത്സരത്തിൽ പങ്കെടുക്കാൻ അവർക്ക് പ്രത്യേക പരിശീലനം നൽകി പ്രാപ്തരാക്കാൻ സാധിക്കുന്നു. കൂടാതെ വർഷംതോറും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ലെവൽ പരീക്ഷകളായ സൈബർ ഒളിമ്പ്യാഡ് നാഷണൽ കാലൻ സർവീസ് എക്സാം എൻഎംഎംഎസ് പരീക്ഷ എന്നിവ പരിശീലനത്തിന് സഹായത്തോടെ നടത്തിവരുന്നു. കൂടാതെ സംസ്ഥാന തല പരീക്ഷയായ മാക്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ മികച്ച പരിശീലനത്തിന്റെ സഹായത്തോടുകൂടി കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച വിജയൻ കരസ്ഥമാക്കാൻ നമുക്ക് സാധിക്കുന്നു. ആറാം ക്ലാസിൽ ഗണിതത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ന്യൂ മാക്സ് പരീക്ഷയിൽ എല്ലാവർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതലം വരെ മികച്ച വിജയം നേടാൻ സാധിക്കുന്നു.

* കലാവിദ്യാഭ്യാസം/ആർട്സ് ക്ലബ്ബ്

നമ്മുടെ കുട്ടികളെ ഒരു മികച്ച വ്യക്തിത്വത്തിനുടമയാക്കുന്നതിന് കലാ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ പ്രശംസനീയമാണ്, പാഠ്യ വിഷയങ്ങൾ കൊണ്ട് മാത്രം അത് പൂർണമാവുന്നില്ല . പാഠ്യേതര പ്രവർത്തനങ്ങൾ അവൻറെ നൈസർഗികമായ കഴിവിനെ വളർത്താൻ സഹായിക്കുന്നു . ഭാരതീയ കലകളേയും മണ്മറഞ്ഞ കലാരൂപങ്ങൾ, കേരളീയകലകൾ എന്നിവയേപ്പറ്റിയുള്ള ഒരു അവബോധം കുട്ടികൾ കലാ വിദ്യാഭ്യാസത്തിലൂടെ നേടുന്നു. ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റ് സാങ്കേതികവിദ്യയുടെയും സഹായത്താൽ അവർ അത് നേരിട്ട് അറിയുന്നു. യുപി ഹൈസ്കൂൾ തലം വരെ ഇതിൻറെ പ്രയോജനം ലഭിക്കുന്ന വിധത്തിൽ അധ്യാപകൻറെ നേതൃത്വത്തിൽ പീരീഡ്ക്രമീകരിച്ചിരിക്കുന്നു .കുട്ടികളുടെ ജന്മവാസനകൾ കണ്ടെത്തുന്നതിനും, കലാ പഠനത്തിലൂടെ അവർ ആത്മവിശ്വാസമുള്ള ഒരു പുതിയ തലമുറയായി തീരുന്ന അതിനോടൊപ്പം ഒരു നല്ല മനുഷ്യനായി മാറുന്നതിനും സഹായകരമാകുന്നു .

സംഗീതത്തിൻറ അടിസ്ഥാനമാണ് ശ്രുതി.  ശ്രുതി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ശ്രുതി ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നു. സംഗീത താല്പര്യമുള്ളവർക്ക് പ്രത്യേകം ക്ലാസ് നടത്തുന്നു. കുട്ടികൾക്ക് സ്കൂൾ കൊയർ ലൈക്കും കലോത്സവ ഗ്രൂപ്പുകളിലേക്കും പങ്കെടുക്കുന്നതിനുള്ള സാഹചര്യം ലഭിക്കുന്നു. സ്കൂൾ കലോത്സവങ്ങൾക്ക് തയ്യാറെടുപ്പുകൾ ആറു മാസം മുൻപ് തന്നെ ആരംഭിക്കുന്നു. കുട്ടികളുടെ കഴിവുകൾ മാത്രമായിരിക്കും സെലക്ഷൻറെ മാനദണ്ഡം.  

* കായികംപരിശീലനം/സ്പോർട്സ് ക്ലബ്

നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു *ഫിലിം ക്ലബ്

2019 20 അധ്യയന വർഷമാണ് സ്കൂളിൽ ഫിലിം ക്ലബ് പ്രവർത്തനം ആരംഭിക്കുന്നത്.  വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സിനിമകൾ കാണുവാനും തുടർന്ന് ചർച്ചകളും അവലോകനങ്ങളും നടത്തുന്നതിനും വേണ്ടി ക്ലബ് വേദിയാകുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കുട്ടികളുടെ അഭിരുചി വർധിപ്പിക്കുന്നതിന് ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു .

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നടത്തപ്പെട്ടു . 2021 ൽ ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച്  നാഷണൽ ഹൈസ്കൂൾ ഫിലിം ക്ലബ്ബും, പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയും ,കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഗാന്ധിജിയെക്കുറിച്ചുള്ള സിനിമകൾ ഓൺലൈൻ വഴി കുട്ടികൾക്കായി അവതരിപ്പിക്കുകയുണ്ടായി . മൂന്ന് ചിത്രങ്ങൾ അദ്ദേഹത്തിൻറെ 152-ാം ജന്മവാർഷികദിനം മുതൽ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കുകയുണ്ടായി. 'ദ് മേക്കിങ് ഓഫ് മഹാത്മാ', 'ഗാന്ധി,' 'കൂർമാവതാര' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് . ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങനെ, അദ്ദേഹത്തിൻറെ ആദർശങ്ങൾ എന്തൊക്കെയായിരുന്നു ,പുതിയ കാലഘട്ടത്തിൽ അവ എങ്ങനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങൾ ചർച്ച ചെയ്യാൻ ഈ സിനിമാ പ്രദർശനത്തിലൂടെ കുട്ടികൾക്ക് കഴിഞ്ഞു.

2022 ൽ പൊതുവിദ്യാഭ്യാസ വകുപ്പും, എക്സൈസ് വകുപ്പും,വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഫിലിം ക്ലബ്ബിലെ കുട്ടികൾ ഷോർട്ട് ഫിലിം നിർമ്മിക്കുകയും ചെയ്തു.

*സ്കൂൾ വിനോദയാത്രകൾ /പഠനയാത്രകൾ

നാഷണൽ ഹൈ സ്കൂളിന്റെ ഏറ്റവും രസകരവും സന്തോഷകരവുമായ നിമിഷങ്ങളാണ് സ്കൂളിലെ വിനോദ യാത്രകൾ. അധ്യാപകരും അനധ്യാപകരും കുട്ടികളും ചേർന്നുള്ള ഏറ്റവും നല്ല ഒത്തുചേരലാണ് യാത്രകൾ . വിനോദത്തോടൊപ്പം വിജ്ഞാനവും നല്ല അനുഭവങ്ങളും സ്വായത്തമാക്കാൻ ഇത്ര യാത്രകളിലൂടെ കഴിയുന്നുണ്ട് .കേരളത്തിനകത്തും പുറത്തുമുള്ള ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളാണ് വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് . ഇതിലൂടെ ഓരോ പ്രദേശത്തെയും ചരിത്രം ,സംസ്കാരം, ഭാഷ, ഭക്ഷണരീതി, ജീവിതരീതികൾ എന്നിവ മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് കഴിയുന്നു. കൂടാതെ ഓരോ നാടിന്റെയും ഭൂപ്രകൃതി സവിശേഷതകൾ, കാലാവസ്ഥാവ്യതിയാനങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് യാത്ര സഹായിക്കുന്നു.      വിനോദയാത്രയ്ക്ക് മുന്നോടിയായി രക്ഷിതാക്കളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മീറ്റിംഗ് കൂടുകയും ഓരോ കുട്ടിയുടേയും ആരോഗ്യ അവസ്ഥകൾ മനസ്സിലാക്കിക്കൊണ്ട് അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യാറുണ്ട്. യുപിയിലും ഹൈസ്കൂളിലും പ്രത്യേകം യാത്രകൾ സംഘടിപ്പിക്കാറുണ്ട് . വിനോദയാത്രയ്ക്ക് ശേഷം കുട്ടികളുടെ യാത്രാനുഭവം കുറിപ്പായി രേഖപ്പെടുത്തുകയും ചെയ്യുന്നു.  

   വിനോദയാത്രയ്ക്ക് പുറമേ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന യാത്രകളും നടത്താറുണ്ട് .കൃഷിഭൂമികൾ, ക്വാറികൾ , വെള്ളച്ചാട്ടങ്ങൾ , ഫാക്ടറികൾ,ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്നിവ പഠന യാത്രകൾക്കായി തെരഞ്ഞെടുക്കുന്നു.