സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ
===
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ വെച്ചൂച്ചിറ എന്ന സ്ഥലത്തു വിജയപുരം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ വെച്ചൂച്ചിറ. ===
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ | |
---|---|
വിലാസം | |
വെച്ചൂച്ചിറ വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 6 - 1955 |
വിവരങ്ങൾ | |
ഇമെയിൽ | stthsv1955@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38078 (സമേതം) |
യുഡൈസ് കോഡ് | 32120802806 |
വിക്കിഡാറ്റ | Q87596043 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 216 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആൻഡ്രൂസ് ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | ബാബു മോളിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡോ. അനില ജി നായർ |
അവസാനം തിരുത്തിയത് | |
26-01-2022 | 38078 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1955 ൽ ആദരണീയനായ അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് ആശീർവദിച്ചു ശിലാസ്ഥാപനം നടത്തിയ ഈ സ്കൂൾ ബഹുമാന്യനായ റെവ. ഫാ.പോൾ പനച്ചിക്കൽ നേത്രത്വത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു..1958 ൽ ഇത് ഒരു ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978 ഇൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ഭരണവും,മാനേജ്മെന്റും ഏറ്റെടുത്തു. തുടർന്നിങ്ങോട്ടു രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മാനേജ്മെന്റിലുംമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .
സയൻസ് ലാബ് സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു.
ലാംഗ്വേജ് ലാബ് കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്‌കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്.
സ്മാർട്ട് ക്ലാസ് റൂം ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്,
ജൂനിയർ റെഡ് ക്രോസ്സ്,
ക്ലാസ് മാഗസിനുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.,
വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്,
സോഷ്യൽ സയൻസ് ക്ലബ്,
മാത്തമാറ്റിക്സ് ക്ലബ്,
ഹെൽത്ത് ക്ലബ്,
ഇംഗ്ലീഷ് ക്ലബ് ,
നേച്ചർ ക്ലബ്
നല്ല പാഠം- മലയാള മനോരമ
നന്മ- മാതൃഭൂമി
സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ജൂനിയർ കോൺഫറൻസ്
ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
മാനേജ്മെന്റ്
വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. ഡോ.ആന്റണി ജോർജ് പാട്ടപ്പറമ്പിൽ കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി സ്കൂൾ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ. ജിസ്സ് ജോസ് ആനിക്കൽ ഇപ്പോഴത്തെ സ്കൂൾ മാനേജരായി തുടർന്നുവരുന്നു.
സ്കൂളിന്റെ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ / മികവുകൾ
പ്രധാന ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം തണൽ 2021 എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു.വൃക്ഷത്തൈ നടീൽ,പോസ്റ്റർ രചന മത്സരം,ഭൂമിക്കൊരു കത്ത്,കവിത രചന,മുദ്രവാക്യങ്ങൾ,ലേഖനം,വേസ്റ്റ് മെറ്റീരിയൽ പുനരുപയോഗ മത്സരം എന്നിവ നടത്തി വായനാദിനം ജൂൺ 19 വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി .