ഗവ.എച്ച്.എസ്. കിഴക്കുപുറം

19:36, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kaithaparambu (സംവാദം | സംഭാവനകൾ) (ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ഗവ.എച്ച്.എസ്. കിഴക്കുപുറം
വിലാസം
കിഴക്കുപുറം

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ , കിഴക്കുപുറം
,
കൈതപറമ്പ് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04734 213373
ഇമെയിൽghskizhakkupuram1980@gmail.com
കോഡുകൾ
സ്കൂൾ കോഡ്38087 (സമേതം)
എച്ച് എസ് എസ് കോഡ്3093
യുഡൈസ് കോഡ്32120100228
വിക്കിഡാറ്റQ87596434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ120
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ18
പെൺകുട്ടികൾ15
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയകുമാർ. ഡി
പി.ടി.എ. പ്രസിഡണ്ട്രവികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അരണ്യ
അവസാനം തിരുത്തിയത്
20-01-2022Kaithaparambu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിലെ കിഴക്കുപുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ കിഴക്കുപുറം. കൂടതൽ വയ്‌ക്കുക

ഒരു ദേശത്തെ നിർവ്വചിക്കുമ്പോൾ സത്തപരമായി ആ നാടിന്റെ പാരമ്പര്യം, സാമൂഹികഘടന, സാംസ്കാരികം, വിദ്യാഭ്യാസം എന്നിവയൊക്കെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഒരു ക്രിയാത്മക സമൂഹത്രൂപപ്പെടുത്തുന്നതിൽ ആ നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്.

വിദ്യാലയങ്ങൾ വെറും കെട്ടിട സമുച്ചയങ്ങളല്ല. അതിന് ജീവനും ആത്മാവും ഉണ്ട്. ആദ്യാക്ഷരം അഭ്യസിക്കുന്നതിന് വിദ്യാലയപ്രവേശനം നേടി ഓരോ വിദ്യാർത്ഥിയും തന്റെ പഠനമുറിയിലേക്ക് ചുവട് വച്ച് തുടങ്ങുമ്പോൾ താൻ മറ്റൊരു മഹാപ്രപഞ്ചത്തിലേകകാണ് എത്തിച്ചേരുന്നത്. ശതകോടികളുടെ ചിന്തകളും ശബ്ദവിന്യാസങ്ങളും ചിരികളും പരിഭവപ്പിണക്കങ്ങളും പവിത്രമായ ഗുരുശിഷ്യബന്ധത്തിന്റെ അദിർശ്യമായ സ്നേഹ ചരടുകളും ഭാവി സ്വപ്നങ്ങളും ഒക്കെ കൂടി കലർന്ന സജീവവും ചലനാത്മകവുമായ ഒരു സവിശേഷ ഭൂമിക ! ' ഒരിക്കലും നശിക്കാത്തവ എന്നർത്ഥമുള്ള അക്ഷരങ്ങൾ, അക്കങ്ങൾ, വാക്കുകൾ, വാചകങ്ങൾ, മാനുഷിക മൂല്യങ്ങൾ, സർഗ്ഗവാസനകൾ, നിസ്സഹായതകൾ, നിവർത്തികേടുകൾ, പട്ടിണികൾ, പങ്കുവയ്ക്കലുകൾ, പരിഭ്രമങ്ങൾ, പതിയുറക്കങ്ങൾ, അങ്ങനെ എല്ലാം കൂടികുഴഞ്ഞ ബാല്യ-കൗമാരങ്ങളുടെ ഒരു വർണ്ണപ്രപഞ്ചം ഇതൾ വിരിയുകയാണ് ഓരോ വിദ്യാലയത്തിലും. അതുകൊണ്ട് തന്നെ ഓരോ വിദ്യാർത്ഥിയും എത്ര മുതിർന്നാലും തന്റെ വിദ്യാലയസ്മരണകൾ ഗൃഹാതുരത്വം പേറുന്ന ഓർമ്മചിത്രങ്ങളായി തന്റെ ഹൃദയത്തിൽ ചേർത്തുവയ്ക്കും !

ഒരു സമൂഹത്തെ ആരോഗ്യപരമായി കാത്തു സൂക്ഷിക്കുവാൻ സ്വമേധയാ പ്രതിജ്ഞാബദ്ധരായി തന്നെയാണ് ഓരോ വിദ്യാർത്ഥിയും വിദ്യാലയപടിയിറങ്ങുന്നത്.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ, ഏഴംകുളം പഞ്ചായത്തിൽ കടിക വാർഡിലാണ് കിഴക്കുപുറം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കുപുറം എന്ന മലയോരഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ് ഈ വിദ്യാലയം. പരിസരവാസികൾ എല്ലാം തന്നെ ഏതാണ്ട് ഈ വിദ്യാലയമുത്തശ്ശിയുടെ മക്കളോ കൊച്ചുമക്കളോ ഒക്കെയാണ്. എത്രയെത്ര തലമുറകളെ വരവേറ്റിട്ടുണ്ടെന്നോ ! സംസ്ഥാനത്തിൽ രാജ്യഭരണം നിലനിന്നിരുന്ന കാലം മുതൽക്കുള്ള പാരമ്പര്യപ്പഴമ ഈ വിദ്യാലയത്തിന്റെ കുലീനത വിളിച്ചോതുന്നു. ചരിത്ര മുഹൂർത്തങ്ങൾ, പങ്കിട്ട പാരമ്പര്യം !കാലത്തിന്റെ മാറ്റങ്ങൾ, പരിഷ്‌കാരങ്ങൾ എത്രയെത്ര കണ്ടെന്നോ ഈ വിദ്യാലയം.

പരിമിതമായ പ്രാഥമിക വിദ്യാഭ്യത്തിൽ തുടങ്ങിയെങ്കിലും അനസ്യൂതമായ അതിന്റെ വളർച്ച സ്വാഭാവികമായി ദശോപരിപഠനതലം വരെ എത്തിനിൽക്കുന്നു. പിന്നിട്ട നാഴികകല്ലുകൾ.... ആയിരകണക്കിനായ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രഥമഅദ്ധ്യാപകർ, അനദ്ധ്യാപകജീവനക്കാർ എത്രയെത്ര !

ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുന്നവർ, കർഷകർ, വിദേശരാജ്യങ്ങളിൽ വിജയക്കൊടി പാറിച്ചവർ എത്രയെത്ര !

സുദീർഘമായ അതിന്റെ നാൾവഴികകളിലൂടെ സഞ്ചരിക്കുമ്പോൾ അന്തസ്സാർന്നതും അഭിമാനപൂരിതവുമായ അതിന്റെ ഉത്ഭവ പാരമ്പര്യത്താളിൽ എത്തിച്ചേരുന്നു. പുതുതലമുറയ്ക്ക് തന്റെ പൂർവ്വ സമൂഹത്തിന്റെ ചരിത്ര ഗതിവിഗതികൾ ബോധ്യപ്പെടുവാൻ കാലം മങ്ങലേൽപ്പിച്ചെങ്കിലും മായാതെ മറയാതെ ഓർമയുടെ പച്ചപ്പിൽ നിന്നും തന്റെ വിദ്യാലയസ്മരണകൾ കോറിയിടുകയാണ് പഴയ തലമുറ -ഈ ചരിത്രത്താളുകളിൽ..........

ചരിത്രം

വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്നവിധം ജനനിബിഡമോ യാത്രസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കിഴക്കുപുറം. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അന്ന് കിഴക്കുപുറത്ത് കാവനാൽ വീട്ടിൽ കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നു. മങ്ങാട്ട്കുഴിയിൽ കുഞ്ഞച്ചൻ ആയിരുന്നു അദ്ധ്യാപകൻ. നാട്ടിൽ നടക്കുന്ന കേസുകളും വഴക്കുകളും പറഞ്ഞുതീർക്കുന്നത് കാവനാൽ കുടുംബവീട്ടിൽ വച്ചായിരുന്നു. ഈ ഏർപ്പാട് കുട്ടികൾക്ക് പഠിക്കാൻ പ്രയാസം ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ കാവനാൽ മത്തൻ കത്തനാരുടെ ഭാര്യ അച്ചാമ്മ കൊച്ചമ്മ ഇന്നത്തെ കിഴക്കുപുറം മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1914ൽനിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. തുടർന്ന് സാമ്പത്തികമായി താഴെ നിന്നിരുന്ന ജനങ്ങളെ എഴുത്തും വായനയും വേദപഠനവും അച്ചാമ്മ കൊച്ചമ്മ നേരിൽ നടത്താൻ തുടങ്ങി.


തുടർന്ന് പള്ളി സ്ഥാപിച്ചപ്പോൾ നിലത്തെഴുത്ത് പള്ളിക്കൂടം പള്ളിയുടെ മുറ്റത്തേക്ക് മാറ്റി. 1930 ൽ സർ C P രാമസ്വാമിയുടെ കാലത്ത് അദ്ദേഹത്തിന്റെ അനുവാദത്തോട്കൂടി അച്ചാമ്മകൊച്ചമ്മയുടെ മാനേജ്‌മെന്റിൽ 'ആക്കക്കുഴി പള്ളിക്കൂടം ' എന്ന പേരിൽമൂന്നാം ക്ലാസ്സ്‌ വരെയുള്ള ഒരു സ്കൂൾ സ്ഥാപിച്ചു. സ്കൂളിലെ പ്രഥമഅദ്ധ്യാപകനായി ആയൂരിൽ ഉള്ള തോമസ് സർ ചുമതലയേറ്റു. അന്ന് വയല തോണ്ടലിൽ മറിയാമ്മ എന്ന സാറും അദ്ധ്യാപികയായി ഉണ്ടായിരുന്നു. ശമ്പളകുറവും യാത്രാഅസൗകര്യവും കാരണം തോമസ് സർ മാറുകയും മറിയാമ്മ സർ പ്രഥമആദ്ധ്യാപിക ആകുകയും ചെയ്തു.

ഓലകൊണ്ട് മേഞ്ഞ ഒരു ഷെഡ് ആയിരുന്നു ആക്കക്കുഴി പള്ളിക്കൂടം. ഓഫീസും സാധനങ്ങൾ സൂക്ഷിക്കുന്നതും റെക്കോർഡുകൾ വയ്ക്കുന്നതും കുട്ടികൾ പഠിക്കുന്നതും അദ്ധ്യാപകർ ഇരിക്കുന്നതുമെല്ലാം ഈ ഒറ്റമുറി ഷെഡിൽ തന്നെയായിരുന്നു. പരമേശ്വരൻ ഉണ്ണിത്താൻ സർ , കൊച്ചുണ്ണിത്താൻസർ , സ്കറിയ സർ, ബാലകൃഷ്ണൻ സർ എന്നിവരൊക്കെയായിരുന്നു ആദ്യകാല അദ്ധ്യാപകർ.


1946ൽ അച്ചാമ്മ കൊച്ചമ്മയുടെ മരണശേഷം മാനേജ്‌മെന്റിന്റെ കാര്യത്തിൽ കിഴക്കുപുറം പുത്തൻപറമ്പിൽ P K ഡാനിയൽ വൈദ്യരും കാവനാൽ പാപ്പിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും 1947ൽ സർ C P രാമസ്വാമിഅയ്യർ സ്കൂളിന്റെ അധികാരം പിൻവലിക്കുകയും ചെയ്തു. അന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലം കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ആയിരുന്നു. ഈ കാലത്ത് അംഗീകാരം ഇല്ലാത്ത സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈ സ്കൂളും സർക്കാർ ഏറ്റെടുത്തു. അങ്ങനെ സ്കൂൾ കിഴക്കുപുറം ഗവണ്മെന്റ് സ്കൂൾ ആയി മാറി


കാലപ്പഴക്കം മൂലം പഴയ സ്കൂൾ നിലം പൊത്തുന്ന സ്ഥിതി വരുകയും പുതിയ സ്കൂൾ പണിയാൻ സ്ഥലം ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. അങ്ങനെ വന്നപ്പോൾ സ്കൂൾ കൈതപ്പറമ്പിലേക്ക് കൊണ്ട്പോകാൻ ശ്രമം നടന്നു. അന്ന് കാവനാൽ ഇടിച്ചെറിയജോർജ് ദാനമായി കൊടുത്ത 25 സെൻറ് സ്ഥലത്തേക്ക് സ്കൂൾ മാറ്റി പണിയുകയും സ്കൂൾ നാലാം ക്ലാസ്സ്‌ വരെ ആക്കുകയും ചെയ്തു

പരിസര പ്രദേശത്തുള്ള അനേകായിരം കുട്ടികൾക്ക് ഈ സ്കൂൾ ഒരു അനുഗ്രഹം ആയിരുന്നുവെങ്കിലും നാലാം ക്ലാസ്സ്‌ കഴിഞ്ഞുള്ള തുടർപഠനത്തിന് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നു. അങ്ങനെ വന്നപ്പോൾ സർക്കാർ ഈ സ്കൂളിനെ UP സ്കൂൾ ആക്കി ഉയർത്തി. അതിനുവേണ്ടി നാട്ടുകാർ കുറച്ചു സ്ഥലവും ഒരു ഷെഡും നിർമിച്ചു നൽകി. പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി 1980ൽ സർക്കാർ ഈ സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. അന്ന് സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി നാട്ടുകാർ കഠിനപരിശ്രമം നടത്തി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. നാട്ടുകാരുടെ പരിശ്രമഫലമായി സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു. സ്കൂൾ നിർമ്മാണത്തിന് വേണ്ടി കാവനാൽ ചെറിയാൻ ജോസഫ് രക്ഷാധികാരിയും Y ജോർജ് സർ കൺവീനർ ആയും 101പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. കാലാകാലങ്ങളിൽ ഉണ്ടായിരുന്ന പ്രതിനിധികളിൽ നിന്നും നിർലോഭമായ സഹകരണത്തിലൂടെ പല കാര്യങ്ങളും നേടിയെടുക്കാൻ സാധിച്ചു.


2019-2020 അധ്യയന വർഷത്തിൽ സ്കൂളിൽ പ്രീ -പ്രൈമറി ആരംഭിക്കുകയും തുടർന്ന് ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചെയ്തു. 2014ൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂൾ ആക്കി ഉയർത്തപ്പെട്ട ഈ സ്കൂൾ മലയോര ജില്ലയായ പത്തനംതിട്ടയുടെ തെക്കേ അറ്റത്തുള്ള ഏഴംകുളം പഞ്ചായത്തിലെ അക്ഷരജ്യോതിസ്സായി ഇന്നും നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ -പ്രൈമറി - 2 മുറികൾ

ലോവർ പ്രൈമറി 4 മുറികൾ

അപ്പർ പ്രൈമറി -4 മുറികൾ

ഹൈസ്കൂൾ - 3 മുറികൾ

ഹയർ സെക്കന്ററി -3 മുറികൾ

ഫിസിക്സ്‌ ലാബ് - 1

കെമിസ്ട്രി ലാബ് -1

ബിയോളജി ലാബ് - 1

കമ്പ്യൂട്ടർ ലാബ് - 1

ഹൈ ടെക് ക്ലാസ്സ്‌ റൂം -1

സ്റ്റാഫ് റൂം - 1

ലൈബ്രറി - 1

പുസ്തകങ്ങൾ -5000 ൽ അധികം.

Schoolinu മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. വിവിധ ഇനം ചെടികൾ പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു... ഓഫീസ് സ്റ്റാഫുകളായ ജയലക്ഷ്മിയും ശ്രീകലയും പൂന്തോട്ടത്തിന്റെ പരിപാലനം ഏറ്റെടുത്തു നടത്തുന്നു.കൂടാതെ മികച്ച ഒരു ഔഷധ തോട്ടവും ഉണ്ട്.... വിവിധ ഇനം ഔഷധ ചെടികൾ കുട്ടികളുടെ നിരീക്ഷണത്തിനും പഠന പ്രവർത്തനത്തിനും പ്രഥമ ചികിത്സയ്ക്കും ഉപകാരപ്പെടുന്നു.

കളിസ്ഥലം

ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ, PTA,SMC, സ്റ്റാഫ്‌ എന്നിവരുടെ ശ്രമഫലമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് ഒരു കളിസ്ഥലം നിർമിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ബാറ്റ്മിന്റൻ കോർട്ട് ഉണ്ട്.

പ്രീ പ്രൈമറി കുട്ടികൾക്കായി പ്രത്യേകം റൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്....

ഉച്ചഭക്ഷണ പദ്ധതി.

കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുവാനായി വിശാലമായ അടുക്കളയും സാധനങ്ങൾ സൂക്ഷിക്കുവാൻ സ്റ്റോർ മുറിയും ഉണ്ട്..ഉച്ചഭക്ഷണ പദ്ധതിയുടെയും പി ടി എ യുടെയും സഹായത്തോടെ വേണ്ടുന്ന എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ കഴിയുന്നു..

പുതിയ കെട്ടിടം

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയിൽ നിന്നും കിഫ്‌ബി യുടെ ഫണ്ട്‌ ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടം ഉയർന്നു കൊണ്ടിരിക്കുന്നു....3 നിലകളിലായി 16 റൂമുകൾ ഉള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.. ആദരണീയനായ അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാർ ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നു...പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി സ്കൂളിന്റെ മുഖഛായയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും..

മികവുകൾ

പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കിഴക്കുപുറം സ്കൂളിൽ പ്രധാമധ്യാപിക സത്യഭാമ ടീച്ചറിന്റെയും പി ടി എ യുടെയും ശ്രമഫലമായി 2009 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു... കൂടാതെ പ്രീ-പ്രൈമറിയും ആരംഭിച്ചു..2013 ൽ H M, ജയരാജ്‌ സാറിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ നൂറമത് വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി.2014 ൽ ശ്രീമതി ലളിതംബിക ടീച്ചർ H M ആയിരുന്ന കാലത്ത് ഹയർ സെക്കന്ററി ആരംഭിച്ചു..2011മുതൽ തുടർച്ചയായി SSLC ക്ക് 100% വിജയം കരസ്ഥമാക്കുന്നു...2018 മുതൽ LSS സ്കോളർഷിപ് ലഭിക്കുന്നുണ്ട്...…

കലോത്സവം

2019 ൽ കെസിയ. S എന്ന കുട്ടിക്ക് മോണോ ആക്ടിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.2007 ൽ നാടക മത്സരത്തിൽ ജില്ലാ തലത്തിൽ A ഗ്രേഡും രണ്ടാം സ്ഥാനവും കവിത രചന മത്സരത്തിൽ അജീഷ് എന്ന കുട്ടിക്ക് A ഗ്രേഡും ലഭിച്ചു..PTA പ്രസിഡന്റ്‌ ശ്രീ ജോയി അവർകളുടെ പരിശീലന മികവ് നാടക മത്സരത്തിൽ മികവ് പുലർത്താൻ സഹായിച്ചു…

കുട്ടികളുടെ സർഗ്ഗവാസനകളെ അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രോത്സാഹിപ്പിക്കുന്നു..

കുട്ടികളുടെ സഹകരണത്തോടെ ഔഷധ സസ്യ തോട്ടം നിർമ്മിച്ചു.,.. ജൈവ വൈവിധ്യ പാർക്ക്‌ കുട്ടികളുടെ വിവിധ തരത്തിലുള്ള നിരീക്ഷണത്തിന് ഉത്തകുന്നു. സയൻസ് പാർക്ക് ആരംഭിച്ചതിലൂടെ കുട്ടികൾക്ക് ലളിതമായ പരീക്ഷണങ്ങൾ ചെയുന്നതിനും ശാസ്ത്ര അഭിരുചി വർധിപ്പിക്കുന്നതിനും സാധിക്കുന്നു

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് PCM സ്കോളർഷിപ്പ് ലഭിക്കുന്നു...

സയൻസ് എക്സിബിഷൻ, ശാസ്ത്ര മേള, ഫുഡ്‌ ഫെസ്റ്റിവൽ, പുസ്തക മേള എന്നിവ നടത്തുന്നു..

അദ്ധ്യാപക ദിനത്തിൽ പൂർവ അദ്ധ്യാപകരെ ആദരിച്ചത് വേറിട്ട പ്രവർത്തനമായി..

അക്ഷര പരിചയം കുറവുള്ള കുട്ടികളുടെ പോരായ്മകൾ നികത്താൻ "അക്ഷരകളരി " സഹായിക്കുന്നു

  1. ഗണിത വിഷയത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കളികളിലൂടെ കൈ പിടിച്ചുയർത്താൻ "ഗണിതകേളി." എന്ന പരിപാടി വളരെ പ്രയോജനപ്രദമാണ്.

മുൻസാരഥികൾ

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72 - 1972 - 83
1983 - 87
1987 - 88
1989 - 90 - 1990 - 92
1992-01
2001 - 02
2002- 04
2004- 05

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജു എൽ പോൾ

എന്റെ വിദ്യാലയ അനുഭവത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു 1969ൽ കിഴക്കുപുറം ഗവണ്മെന്റ് യു പി സ്കൂളിലെ എന്റെ വിദ്യാലയ പ്രവേശനം. എന്നിലെ കലാവാസന തിരിച്ചറിഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചത് ഈ വിദ്യാലയവും അന്നത്തെ അദ്ധ്യാപകരുമായിരുന്നു. ലാഭേച്ഛ ഏതുമില്ലാതെ തികച്ചും സൗജന്യമായി കായികമായി അധ്വാനിക്കുന്ന ഒരു തലമുറ ഈ സ്കൂളിന്റെ പുരോഗതിക്ക് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. തട്ടാരുപടി ജോസഫ് സർ, കോശി സർ, കൊച്ചുകളീക്കൽ ജോർജ് സർ, കൈതപ്പറമ്പ് ഇടത്തിട്ട രാഘവൻ സർ, സോമശേഖരൻ സർ, അപ്പാവു സർ, കൊച്ചുണ്ണിത്താൻ സർ, വയല കുഞ്ഞിക്കുട്ടി സർ, അമ്മാളു സർ അങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര. മറ്റ് അദ്ധ്യാപകരുടെ പേരുകൾ മറന്നു പോയെങ്കിലും അവരുടെ രൂപം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

അന്ന് റോഡിന് വടക്കുവശത്തുള്ള കെട്ടിടം ഉണ്ടായിരുന്നില്ല.അവിടെ ആയിരുന്നു ഞങ്ങളുടെ കളിസ്ഥലം. ഞാൻ അന്ന് ആറാം ക്ലാസ്സിൽ ആയിരുന്നു. പിന്നീട് ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു സ്റ്റേജ് പ്ലാറ്റ്ഫോം നിർമിക്കുകയുണ്ടായി . ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ചലച്ചിത്രം കാണുന്നത് ഈ കാലഘട്ടത്തിലാണ് കുട്ടികളെ വരിവരിയായി വയൽ വരമ്പിൽക്കൂടി നടത്തി ചാവരുപടി- മാങ്കൂട്ടം -കെട്ടുങ്ങൽ വഴി പറക്കോട് S R K തീയേറ്ററിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും യാത്ര. വർണ്ണ വിസ്മയം തീർത്ത ചലച്ചിത്രവും ഇന്നും മനസ്സിൽ തിളങ്ങുന്ന ചിത്രമാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഉത്സവാഘോഷം പോലെ നടത്തിയിരുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവനവാരം ഇന്നും ഓർമയിലുണ്ട്. ഓരോരുത്തരും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന കായ്‌ക്കിഴങ്ങ്, ഫലധാന്യങ്ങൾ ഒന്നിച്ചിട്ട് പുഴുങ്ങി -ചമ്മന്തി കൂട്ടിയുള്ള സുഭിക്ഷമായ ഭക്ഷണം -അതിനു ശേഷം കലാപരിപാടികൾ

എല്ലാ അധ്യയന വർ ഷാവസാനവും ആഘോഷമായി ആനിവേഴ്സറി ആണ് മറ്റൊരു സ്മരണ. അദ്ധ്യാപകരും രക്ഷകർത്താക്കളും സംയുക്തമായി അവതരിപ്പിച്ചിരുന്ന നാടകമായിരുന്നു പ്രധാന ആകർഷണ ഇനം. 1930 കളിൽ പരേതനായ കാവനാൽ മാത്തൻ കത്തനാരുടെ സഹധർമിണി ആയിരുന്ന അച്ചാമ്മ കൊച്ചമ്മ എന്ന ശ്രേഷ്ഠ വനിതയ്ക്ക് തോന്നിയ ഒരു ആശയമാണ് ഇന്ന് പ്ലസ് ടു വിദ്യാലമായി കിഴക്കുപുറം ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നത്എത്രയെത്ര മഹത്തുക്കളുടെ പ്രയത്നങ്ങൾ !എല്ലാവരെയും നന്ദി നിറഞ്ഞ മനസ്സോടെ സ്മരിക്കുന്നു. അനാവശ്യ വിദ്യാർത്ഥി സമരങ്ങൾ ഇല്ലാതെ -100%വിജയം തുടച്ചയാക്കുന്ന ഈ വിദ്യാലയത്തിന്റെ സന്തതിയാണ് ഞാനും എന്ന് അഭിമാനത്തോടെ ഓർത്തുകൊണ്ട് നിർത്തുന്നു.

സ്നേഹപൂർവ്വം

രാജു എൽ പോൾ

ബിജു തോമസ്

ഞാൻ ബിജു തോമസ്. 1979 ലാണ് കിഴക്കുപുറം സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ഞാൻ അഡ്മിൻ എടുത്തത്. രാവിലെ 9:45ന് ക്ലാസ്സ്‌ തുടങ്ങും അതിനു മുന്നോടിയായി അസംബ്ലിയും ഉണ്ടാകും. തലേന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചുകൊണ്ട് വരണം. കൂടാതെ പരീക്ഷകൾ, പകർത്ത് എഴുത്തൽ, ഇതൊന്നുമല്ലെങ്കിൽ ശിക്ഷനടപടികൾ -ചൂരൽ പ്രയോഗം ബഞ്ചിന് മുകളിൽ കയറ്റി നിർത്തൽ രക്ഷകർത്താക്കളെ വിളിച്ചു വരുത്തൽ എന്നിങ്ങനെ പോകുന്നു ചടങ്ങുകൾ. ഡ്രായിങ്ങും തയ്യൽ ക്ലാസ്സുകളുമെല്ലാം ഇന്നും ഓർമയിലുണ്ട്. സ്കൗട്ട് ടീം സ്കൂളിന്റെ അഭിമാനം ആയിരുന്നു

വരാത്ത ദിവസം രക്ഷാകർത്താവിന്റെ കത്തുമായി വേണം സ്കൂളിൽ എത്താൻ. കത്തുകളിലെ ഇല്ലാത്ത കാരണങ്ങൾ വായിച്ചു സാറന്മാരുടെ ഉള്ളിൽ ചിരി ഉദിക്കുന്നത് ഇപ്പോൾ മനസ്സിൽ തെളിയുന്നു. സ്കൂളിന്റെ യൂവജനോത്സവവും, ഉപജില്ലാ ജില്ലാ കലോത്സവങ്ങൾ, സേവനവാരം, ക്ലാസ്സ്‌ മീറ്റിംഗ്, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പ്, സിനിമ പ്രദർശനം ഇവയൊക്കെ ഓർത്താൽ ആ കാലത്തിലേക്ക് ഒന്ന് കൂടി തിരിച്ചു പോയാൽ കൊള്ളാം എന്ന് തോന്നും

സ്കൂളിന്റെ മുറ്റത്തുള്ള ബദാം മരത്തിൽ നിന്ന് കായ് പൊട്ടിച്ച് കഴിക്കുക, മിഠായി, നെല്ലിക്ക, കല്ലുണ്ട, ശർക്കരപൊരി ഇവയൊക്കെ കഴിക്കുക ഇതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമകളാണ്. പേപ്പറിൽ ഉപ്പ് പൊതിഞ്ഞു വീട്ടിൽ നിന്ന് കൊണ്ട് വരുകയും സ്കൂളിന്റെ പരിസരത്തുള്ള കുരുമുളക് പറിച്ച് ഉപ്പും കൂട്ടി കഴിക്കുന്ന ശീലം കുട്ടികൾക്കുണ്ടായിരുന്നു. അങ്ങനെ പോകുന്നു ഓർമ്മകൾ.

ഗുരു തുല്യരായ അദ്ധ്യാപകരെയും സ്നേഹനിധികളായ സഹപാഠികളെയും നന്ദിയോടെ സ്മരിക്കുന്നു

എന്ന്

ബിജു തോമസ്

ബിനു ഭവനം

കടിക

ഡോ. രാജേഷ് കുഞ്ഞൻപിള്ള

1986 മുതൽ 91വരെ എനിക്ക് കിഴക്കുപുറം ഗവണ്മെന്റ് സ്കൂളിൽ പഠിക്കുവാനുള്ള അവസരം ലഭിച്ചു.ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആയിരത്തിഇരുനൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന അക്കാലത്ത് നമ്മുടെ നാടിന്റെ സാംസ്‌കാരിക മുന്നേറ്റം നയിച്ചിരുന്നത് ഈ വിദ്യാലയം ആയിരുന്നു. നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ചു നല്ലൊരു ഭാഗം പ്രഗത്ഭരെ സമൂഹത്തിന്റെ വിവിധ മേഖലകാലിലേക്ക് സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ സമയത്തിന് മുമ്പും ശേഷവും കൂട്ടം കൂട്ടമായിട്ടുള്ള വിദ്യാർത്ഥികളുടെ നടത്തവും അതിനിടയ്ക്കുള്ള കളികളും സ്കൂളിലെ വൃക്ഷങ്ങളും അവയുടെ വേരുകളിൽ ഞാലിയുള്ള കളികളും എല്ലാം മനോഹരമായ ഓർമ്മകൾ മാത്രം. ചെറിയ ക്ലാസ്സുകളിൽ അദ്ധ്യാപകർ സ്ലേറ്റിൽ ഇട്ടുതന്നിരുന്ന മാർക്കുകൾ ഇപ്പോഴും മനസ്സിലിങ്ങനെ തങ്ങി നിൽക്കുന്നു. ക്ലാസ്സിലെ കൂട്ടുകാർക്കിടയിൽ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു

സാറ്റ് കളി, കള്ളനും പോലീസും, കിളി തട്ട് തുടങ്ങിയ കാലികളെല്ലാം വേറിട്ട ഓർമകളായി ഇന്നും നിലനിൽക്കുന്നു. അടുത്തിരിക്കുന്ന കൂട്ടുകാർക്ക് പോലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഏറിയ നേരവും മൊബൈൽഫോണിൽ മുഴുകിയിരിക്കുന്നവരുള്ള ഇക്കാലത്ത് ഇത്തരം ഓർ മക്കുറിപ്പുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. നമ്മുടെ സ്കൂളിലെ കാലാകാലങ്ങളായി സേവനമനുഷ്‌ടിച്ചിട്ടുള്ളതും ഇപ്പോൾ സേവനം അനുഷ്‌ടിച്ചുകൊണ്ടിരിക്കുന്നവരുമായ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും കുറെപേരെയൊക്കെ പരിചയമുണ്ട്. ഇവരെയെല്ലാം കൂടാതെ കലകങ്ങളായി പ്രവർത്തിച്ച പി റ്റി എ അംഗങ്ങളെയും ഇതോടൊപ്പം ഹൃദയപൂർവ്വം സ്മരിക്കുന്നു....... അഭിനന്ദിക്കുന്നു.നമ്മുടെ ഈ വിദ്യാലയത്തെ ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തുവാൻ പ്രയത്നിച്ച മാന്യവ്യക്തികൾക്കും ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു. നമ്മുടെ ഈ വിദ്യാലയം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ !

നന്ദിയോടെ

ഡോ.രാജേഷ് കുഞ്ഞൻപിള്ള

പുല്ലാം മഠത്തിൽ

കടിക

കെ എം പൊടിയൻ

കുഴിവിളയിൽ

ഓർമ്മകൾ മധുരിക്കുന്നു

ഒരു വഴക്ക്

രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു വര്ഷാവസാന പരീക്ഷ. സാർ ചോദ്യം ബോർഡിൽ എഴുതുന്നു, ഉത്തരം സ്ലേറ്റിൽ ഏഴുവയ്ക്കുന്നു. സാർ വന്ന് ഉത്തരം നോക്കി സ്ലേറ്റിന്റെ മറുവശത്ത് മാർക്ക്‌ കുറിക്കുന്നു.

ചോദ്യം

നെല്ലിന് ഉപദ്രവം ചെയ്യുന്ന രണ്ടു ജീവികൾ

ഉത്തരം

1.ചാഴി 2.കുഞ്ഞച്ചായന്റെ കോഴി. സാർ വന്നു ഉത്തരം നോക്കുന്നു, മാർക്ക്‌ ഇടുന്നു. എന്റെ അടുത്ത് വന്ന് ഉത്തരം നോക്കി കോശി സാറാണ് ഉത്തരം നോക്കുന്നത്. എന്റെ ഉത്തരം സാറിന് വളരെ ഇഷ്‌ടപ്പെട്ടു. കുഞ്ഞച്ചായന്റെ വീട്ടുപടിക്കൽ സാറിന്

നിലമുണ്ട് നെല്ല് വിളഞ്ഞാൽ കുഞ്ഞച്ചായന്റെ കോഴി ഇറങ്ങി നെൽമണിയെല്ലാം തിന്ന് നശിപ്പിക്കുന്നു. ഇത് കാരണം കുഞ്ഞച്ചയനുമായി സാറ് വഴക്കുണ്ടാക്കുന്നത് പതിവാണ്. ഈ സമയത്താണ് ഞാൻ എഴുതിയ ഉത്തരം കണ്ടത്. എന്റെ സ്ലേറ്റ് വാങ്ങി സാറ് മറ്റദ്ധ്യാപകരെയും കാണിച്ചു. എനിക്ക് നല്ല മാർക്കും തന്നു. ഈ ചോദ്യവും ഉത്തരവും എങ്ങനെയോ വെളിയിലായി, കുഞ്ഞച്ചായന്റെ ചെവിയിലുമെത്തി. വഴക്ക് തീർക്കാൻ മധ്യസ്ഥന്മാരും എത്തി, എന്നോടും അവർ പലതും ചോദിച്ചു സാറിന്റെ കോഴി കുഞ്ഞച്ചായന്റെ കോഴി തിന്നുന്നത് ഞാൻ കണ്ടിട്ടുണ്ട് അതാണ് ഞാൻ അങ്ങനെ എഴുതിയത് എന്ന് പറഞ്ഞു.സാറും എന്നെ പിന്താങ്ങി. വഴക്ക് പിന്നെ എങ്ങനെ തീർന്നു എന്നറിയില്ല

നല്ല ബലമില്ലാത്ത ബഞ്ചുകളാണ് സ്കൂളിൽ ഉള്ളത്. ആടി കൊണ്ടിരിക്കുന്ന ഒരു ബഞ്ചാണ് ഞങ്ങൾക്ക് കിട്ടിയത്. പരസ്പരം ബഞ്ചിൽ ഇരുന്നു തള്ളുക എന്നൊരു കളിയുണ്ട്. നാലുപേർ ഒരു ഭാഗത്ത് നാലു പേര് മറുഭാഗത്ത്. മത്സരതള്ള് നടന്നു. അല്പം തള്ളിയപ്പോൾ ബഞ്ചിന്റെ രണ്ടു കാലും ഒടിഞ്ഞു. റിപ്പോർട്ട്‌ ഹെഡ്മിസ്ട്രെസ്സിന്റെ പക്കൽ എത്തി, വന്നു... കണ്ടു. സംഭവം ശരിയാണ്. അടിയ്ക്കാൻ വിദഗ്ദ്ധനായ കൊച്ചുണ്ണി സാറിനെ ശിക്ഷിയ്ക്കാൻ വേണ്ടി എട്ട് പേരെയും ഏൽപ്പിച്ചു. നല്ല ചൂരൽ വടി. എല്ലാവന്റേയും ചന്തിയ്ക്ക് രണ്ട് അടി വീതം. നല്ലപോലെ വേദനിച്ചു. ആരോട് പറയാനാണ്. സഹിച്ചു... കൊച്ചുസാറിനെ കാണുമ്പോൾ ഞാൻ അറിയാതെ ചന്തിയ്ക്ക് തപ്പും വേദനയുള്ള മധുരിക്കുന്ന ആ പഴയ ഓർമ്മകൾ... ഹാ..... എത്ര മധുരം?

എന്ന് കെ എം പൊടിയൻ

കുഴിവിളയിൽ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബുകൾ

ഗവ എച്ച് എസ് കിഴക്കുപുറം ഇത് സ്കൂളിലെ ഭാഷ ക്ലബ്ബുകളും വിഷയ ക്ലബ്ബുകളും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു.

മലയാളം ക്ലബ്ബ്

മലയാളം ഭാഷ അനായാസം കൈകാര്യം ചെയ്യുവാൻ ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രസംഗ മത്സരം, കവിതാലാപനം, ആസ്വാദന കുറിപ്പുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവ ഭംഗിയായി നടന്നുവരുന്നു. ശ്രീമതി ശ്യാമള കുട്ടി ടീച്ചർ നേതൃത്വം നൽകുന്ന മലയാളം ക്ലബ് കുട്ടികളുടെ ഭാഷാ വികസനത്തിന് പ്രാധാന്യം നൽകി വരുന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികൾക്ക് താരതമ്യേന പ്രയാസം നേരിടുന്ന ഇംഗ്ലീഷ് ഭാഷ നൂതന പഠന പ്രവർത്തനങ്ങളിലൂടെ എളുപ്പമാക്കി തീർക്കുന്നു. അധ്യാപകർ തന്നെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. വായനാ കാർഡുകൾ, സെമിനാറുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, നാടകം, പ്രസംഗം, ഹലോ ഇംഗ്ലീഷ് എന്നിവ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ശ്രീമതി വിനു ടീച്ചർ ഇന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.

ഹിന്ദി ക്ലബ്ബ്

കുട്ടികളുടെ ഹിന്ദി പഠനം സുഗമമാക്കുവാൻ നിരവധി പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. പോസ്റ്റർ രചന, കവിതാലാപനം, പ്രസംഗ മത്സരം, സുരീലി ഹിന്ദി, തുടങ്ങിയവ നടത്തുന്നു. ശ്രീ പ്രകാശ് സാറിന്റെ നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് നേതൃത്വത്തിലാണ് ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നത്.

ഗണിത ക്ലബ്

ശ്രീമതി ഷൈജ ടീച്ചർ ഇന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഗണിത ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ലാബിൽ കുട്ടികൾ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തുന്നു. ജോമട്രിക്കൽ ചാർട്ടുകൾ, ഗണിത മാഗസിൻ, ഗണിത രൂപങ്ങളുടെ നിർമ്മാണം എന്നിവയും നടത്തിവരുന്നു.

സയൻസ് ക്ലബ്

പ്രവർത്തനാധിഷ്ഠിതമായ പഠനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ്ബിൽ ധാരാളം പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര മാഗസിൻ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെയധികം താല്പര്യത്തോടെ ചെയ്തുവരുന്നു. ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സയൻസ് പാർക്കും പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ശ്രീ ബാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു

സോഷ്യൽ സയൻസ് ക്ലബ്ബ്

ശ്രീ രതീഷ് സാറിനെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൽ ധാരാളം പ്രവർത്തനങ്ങൾ കടന്നുവരുന്നു. പ്രധാനമായും സോഷ്യൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ്. റാലികൾ സംഘടിപ്പിക്കുന്നു. സെമിനാറുകൾ, ഡിബേറ്റുകൾ, ചർച്ചകൾ, ക്വിസ് മത്സരങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ എന്നിവ നടത്തിവരുന്നു. ആറാം ക്ലാസ്സിലെ കുട്ടികൾക്കായി STEPS ന്റെ പ്രവർത്തനങ്ങൾ നടത്തുകയും മികച്ച കുട്ടികളെ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കുന്നു.

ലിറ്റിൽ കൈറ്റ്ക്ലബ്ബ്

2018-2019 വർഷത്തിൽ ആരംഭിച്ച ഈ ക്ലബ്ബ് ശ്രീ സി കെ പ്രകാശ്, ശ്രീമതി ഷൈജ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടത്തിവരുന്നു. ഇതോടൊപ്പം വർഷത്തിൽ ഒന്നോ രണ്ടോ ക്ലാസുകൾ ഇൻഫർമേഷൻ ടെക്നോളജി എക്സ്പോർട്ട് കളുടെ സഹായത്തോടെ നടന്നുവരുന്നു.2019 - 20 വർഷത്തിൽ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്ത 6 കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു. ഇപ്പോഴുള്ളത് മൂന്നാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചാണ്.

ഹെൽത്ത് ക്ലബ്ബ്

കുട്ടികളിൽ ശുചിത്വ ശീലം വളർത്തുന്നതിൽ ഇത് ക്ലബ്ബിന്റെ പ്രാധാന്യം വളരെ വലുതാണ്. എല്ലാ തിങ്കളാഴ്ച ദിവസവും അയൺ ഗുളികകൾ വിതരണം ചെയ്യുന്നു. ഇത് 6 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ്. എല്ലാ വർഷവും ഫെബ്രുവരി മാസം വിര ഗുളികകൾ കൊടുക്കുന്നു. നാഷണൽ ഹെൽത്ത് മിഷൻ കുട്ടികൾക്കായി നൽകുന്ന എല്ലാ പദ്ധതികളും കൃത്യമായി കുട്ടികളിൽ എത്തിക്കാൻ ഹെൽത്ത് ക്ലബ്ബിന് കഴിയുന്നുണ്ട്. 2019-20 വർഷത്തിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഴ്ചക്കുറവുള്ള കുട്ടികൾക്ക് സൗജന്യ കണ്ണടകൾ വിതരണം ചെയ്തു. പബ്ലിക് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകൾ നടത്തി വരുന്നു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കുന്നു.

പാർലമെന്ററി ലിറ്റററി ക്ലബ്ബ്

Ministry of Parliamentary Affairs ന്റെ നിർദേശ പ്രകാരം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പാർലമെന്ററി ലിറ്റററി ക്ലബ്ബ്. കുട്ടികൾക്ക് പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നു. എട്ടുമുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് ക്ലബ്ബ് അംഗങ്ങൾ.

പാർലമെന്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടി വേലുത്തമ്പി ദളവ സ്മാരക ത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. പാർലമെന്ററി ക്ലബ്ബിന്റെ പ്രവർത്തകരായ കുട്ടികൾ' സ്കൂൾ ഭരണഘടന' എഴുതി തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു. ക്ലബ് അംഗങ്ങളായ കുട്ടികൾ ഒരു 'മോക് പാർലമെന്റ്' സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്തു

Forest Club

ഷാഫി സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഫോറസ്റ്റ് ക്ലബ്ബ്. ഫോറസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, വിത്തു വിതരണം എന്നിവ നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വന സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടു മത്സരങ്ങൾക്കുന്നതിനുവേണ്ടി ഒരു ക്ലാസ് സംഘടിപ്പിച്ചു

പരിസ്ഥിതി ക്ലബ്ബ്

സ്കൂൾ അധ്യാപികയായ ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, കാർട്ടൂൺ രചന, പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ, പരിസ്ഥിതി

സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസംഗ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. സ്കൂളിലെ പൂന്തോട്ട നിർമാണം, ച തോട്ട നിർമ്മാണം, സ്കൂളിലെ ജീവ ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയെല്ലാം ക്ലബ് അംഗങ്ങളായ കുട്ടികൾ ഭംഗിയായി നിർവഹിക്കുന്നു

ലഹരിവിരുദ്ധ ക്ലബ്ബ്

ശ്രീ രതീഷ് കെ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ 200 മീറ്റർ ചുറ്റളവിലുള്ള വ്യാപാരസ്ഥാപനങ്ങളിൽ ലഹരി വിൽപന തടയുന്നതിനു വേണ്ടിയുള്ള ബോധവൽക്കരണം നടത്താനായി. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഒരു ബോധവൽക്കരണ സെമിനാർ നടന്നു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരങ്ങൾ, ഉപന്യാസരചന, എന്നിവ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നു

വിദ്യാരംഗം കലാ സാഹിത്യവേദി

ശ്യാമള ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗ ശേഷിയെ ഉണർത്താൻ ഉതകുന്ന വേദിയാണ്. ചിത്രരചന മത്സരങ്ങൾ, ഉപന്യാസ രചന, കഥാരചന, കവിതാരചന തുടങ്ങി വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നു

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.2746324,76.8305664| zoom=9.10612,76.76814}} 9.10612,76.76814

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കിഴക്കുപുറം&oldid=1352432" എന്ന താളിൽനിന്ന് ശേഖരിച്ചത്