എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ

13:24, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050schoolwiki (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.

എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
വിലാസം
കൊട്ടാരക്കര

പുലമൺ പി.ഒ.
,
കൊല്ലം - 691531
,
കൊല്ലം ജില്ല
സ്ഥാപിതം10 - 05 - 1923
വിവരങ്ങൾ
ഫോൺ0474 2452284
ഇമെയിൽ39050ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39050 (സമേതം)
യുഡൈസ് കോഡ്32130700301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1353
അദ്ധ്യാപകർ40
ഹയർസെക്കന്ററി
പെൺകുട്ടികൾ1353
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത് ജോൺ
പി.ടി.എ. പ്രസിഡണ്ട്തലച്ചിറ അസിസ്
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ എസ്‌
അവസാനം തിരുത്തിയത്
10-01-202239050schoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....

കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

മേടയിൽ ശ്രീ. കെ.ജോർജ് ആദ്യ പ്രഥമാധ്യാപകനായിരുന്ന ഈ സരസ്വതീക്ഷേത്രം 1926 ൽ ഒരു പൂർണ മിഡിൽ സ്കൂളായി. 1928 ൽ പുതിയ കെട്ടിടം നിർമിക്കുകയും 1935 ൽ തിരുവല്ല നിക്കോൾസൺ സ്കൂൾ അതിന്റെ ജൂബിലി  സ്മാരകമായി ഈ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.

1948 ൽ സ്കൂളിന്റെ രജത ജൂബിലിയുടെ സ്മാരകമായി 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും സ്കൂൾ മാനേജ്മെന്റ് മാർത്തോമ്മാ സേവികാസംഘത്തെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം 1960 ൽ കോർപ്പറേറ്റ് മാനേജ്മെന്റിൽ ചേർന്നു.1995 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ സപ്തതി സ്മാരകമായി 8 ക്ലാസ് മുറികളുള്ള ഒരു ഇരുനില കെട്ടിടം പണി കഴിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സ്മാരകമായി പണികഴിപ്പിച്ച കെട്ടിടം അഭി. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൂദാശ ചെയ്തു.

2012-2013 സ്കൂളിന്റെ നവതി വർഷമായിരുന്നു. ജീവകാരുണ്യ പ്രവർത്തങ്ങൾ, വിദ്യാർഥിനികൾക്ക് ഓവർക്കോട്ട് യൂണിഫോം, പൂർവ അധ്യാപക - വിദ്യാർഥി സംഘടന 'ഓർമ്മക്കൂട്ടം' രൂപീകരണം തുടങ്ങിയവ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു.

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു.

2022 സ്കൂളിന്റെ ശതാബ്ദി വർഷമാണ്.

ഭൗതികസൗകര്യങ്ങൾ

രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 9 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻറ് ട്രൂപ്പ്.
  • സ്കൂൾ മാഗസിൻ.
  • ക്ലാസ് മാഗസിനുകൾ.
  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മോറൽ ക്ലാസ്സുകൾ
  • മികച്ച കായിക പരിശീലനം.

മാനേജ്മെന്റ്

എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീമതി. ലാലിക്കുട്ടി പി. പ്രവർ‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. എലിസബത്ത് ജോൺ സേവനമനുഷ്ട്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശ്രീമതി. അന്നമ്മ കുര്യൻ 1952-1970
2 ശ്രീമതി. രാജമ്മ ചാക്കോ 1970 - 1978
3 ശ്രീ. പി. കെ. തോമസ് 1978 - 1979
4 ശ്രീ. ഏബ്രഹാം വൈദ്യൻ 1979 - 1982
5 ശ്രീമതി. കെ. ജി. സൂസമ്മ 1982 - 1983
6 ശ്രീമതി സൂസമ്മ ജേക്കബ് 1983 - 1986
7 ശ്രീമതി. തങ്കമ്മ ഉമ്മൻ 1986-1987
8 ശ്രീമതി. സി. അച്ചാമ്മ 1987 - 1988
9 ശ്രീമതി. ആച്ചിയമ്മ ഉമ്മൻ 1988 - 1990
10 ശ്രീമതി. അന്നമ്മ ലില്ലിക്കുട്ടി 1990 - 1991
11 ശ്രീമതി. സി. തങ്കമ്മ കോശി 1991-1993
12 ശ്രീ.റ്റി. സി. പുന്നൂസ് 1993 - 1994
13 ശ്രീമതി. മറിയാമ്മ വർക്കി 1994- 1995
14 ശ്രീ. പി. സി. ചാക്കോ 1995-1996
15 ശ്രീമതി. സി. ജി. മേരിക്കുട്ടി 1996
16 ശ്രീ. പി. റ്റി. യോഹന്നാൻ 1996-1998
17 ശ്രീ. എം. ചെറിയാൻ 1998 - 2000
18 ശ്രീ. ഏബ്രഹാം വർഗീസ് 2000-2001
19 ശ്രീമതി. ലീലാമ്മ തോമസ് 2001-2002
20 ശ്രീമതി. ഏലിയാമ്മ ഏബ്രഹാം 2002-2003
21 ശ്രീ. കെ. ബേബി 2003 - 2004
22 ശ്രീമതി. എ. സൂസമ്മ 2004 - 2007
23 ശ്രീ. എം. യോഹന്നാൻ 2007 - 2010
24 ശ്രീമതി. സുജ ജോർജ് 2010 - 2011
25 ശ്രീമതി. അച്ചാമ്മ സഖറിയ 2011 - 2012
26 ശ്രീ. ഏ. വി. ജോർജ് 2012 - 2015
27 ശ്രീ. പി. സി. ബാബുക്കുട്ടി 2015 - 2018
28 ശ്രീമതി. ജോളി പി. വർഗീസ് 2018 - 2020
29 ശ്രീമതി. കുഞ്ഞമ്മ പി. 2020 - 2021
30 ശ്രീമതി. എലിസബത്ത് ജോൺ 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.രാജി രാജൻ
  • ഡോ. നീനാ എലിസബത്ത് തൊമസ്
  • ഡോ. ജയ.പി.എസ്
  • ഡോ. അജിത
  • പ്രൊഫ.മറിയാമ്മ വർഗ്ഗീസ്
  • ഡോ.പ്രിയ
  • ശ്രീമതി. ജിജി. വി.എസ് (പ്രിൻ‍സിപ്പാൾ, ഇ.വി.എച്ച്. നെടുവത്തൂർ)
  • ശ്രീമതി. ശ്യാമള റ്റി. തൊമസ് (സെൻറ്. ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കാര)
  • ഡോ. സുശീല പി.ഏസ്

വഴികാട്ടി

{{#multimaps:9.0054609,76.7780215|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 208 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ റോഡരുകിൽ സ്തിതി ചെയ്യുന്നു. കൊല്ലം ടൗണിൽ 30 കി. മീറ്റർ കിഴക്കു മാറി NH 208 ൻറെ വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു.