എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ട്ടിക്കുന്നതിനും  വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും  വളർത്തുന്നതിനും വിദ്യാര്ഥിനികളെ  നാളെയുടെ നല്ല പൗരരാക്കുന്നതിനും വേണ്ടി സജ്ജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ്.

സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു. അതിന്റെ  ഭാഗമായി പ്രസംഗ മത്സരം, പ്രാദേശിക ചരിത്ര രചന, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി.

ഓഗസ്റ്റ് -6,9 ഹിരോഷിമ നാഗസാക്കി ദിനം ആയി ആചരിച്ചു . ആ ദിനങ്ങളിൽ സടകോ കൊക്ക് നിർമാണം, പ്രസംഗ മത്സരം എന്നിവ നടത്തി.

സെപ്റ്റംബർ -8: ഇൻ്റർനാഷണൽ ലിറ്ററസി ദിനത്തിൽ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.

ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കുകയും ചെയ്തു. സോഷ്യൽ സയൻസ്ക്ലബ് കൺവീനർ ആയി  ശ്രീമതി. ഷിബി മാത്യൂ ടി യും ജോയിൻ്റ് കൺവീനർ ആയി ശ്രീ.കെ റോയും  പ്രവർത്തിക്കുന്നു. ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിൽ സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി. മണികുട്ടി, ശ്രീമതി. ലീന തോമസ്, ശ്രീമതി.പ്രിൻസി കോശി  എന്നിവരും പങ്കാളികളായി .

ദിശ

വിദ്യാർത്ഥികളുടെ ഭാവിയെ സുരക്ഷിതമാകുവാനും , അവരുടെ കഴിവുകൾക്ക് അനുസരിച്ചുള്ള തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുവാനും വേണ്ടി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കരിയർ ഗൈഡൻസ് പരിപാടിയാണ് ദിശ .13/6/2021നു  ഗൂഗിൾ മീറ്റിലുടെ. ദിശയുടെ ഉദ്‌ഘാടനം ഡോ . സുജ സൂസൻ ജേക്കബ് നടത്തി. മെഡിക്കൽ സയൻസ്, നേഴ്സിങ്, ചാർട്ടേർഡ് അക്കൗണ്ടൻസി,ഫാർമസി, അധ്യാപനം  തുടങ്ങിയ വിവിധ തൊഴിൽ മേഖലകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഓൺലൈൻ മാധ്യമത്തിലൂടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ ഉൾ പ്പെടുത്തി ക്ലാസുകൾ സംഘടിപ്പിച്ചു.  കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ മാനസിക വളർച്ചയ്ക്ക് ഉദകുന്ന  രീതിയിലും  ഉള്ള പ്രോഗ്രാമുകൾ ദിശയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

കെരിത് സിവിൽ സർവീസ് അക്കാദമി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ ക്ലാസ്സ് എടുത്തു.

സ്കൂൾപരീക്ഷകൾക്കും,മത്സര പരീക്ഷകൾക്കും വീട്ടിൽ ഇരുന്നു എങ്ങനെ തയ്യാറാകാം, എങ്ങനെ  ഉയർന്ന റാങ്ക് നേടാം എന്നീ  വിഷയങ്ങളെ  ആസ്പദമാക്കി 20/6/2021 ഞായർ, രാവിലെ ഒമ്പത് മണിക്ക് സൗജന്യ വെബിനാർ ഒരുക്കി.