എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/സയൻസ് ക്ലബ്ബ്
കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കത്തക്ക രീതിയിൽ വളരെ മെച്ചമായിത്തന്നെ സ്കൂൾ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. 2020 - 21 കാലഘട്ടത്തിൽ ദേശീയ തലത്തിൽ പീരിയോഡിക് ടേബിളിനെ അധിഷ്ഠിതമാക്കി നടത്തിയ ശാസ്ത്ര സെമിനാറിൽ കേരളത്തെ പ്രതിനിധീകരിച്ച് നമ്മുടെ സ്കൂളിലെ ഐശ്വര്യ എസ് പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കുമാരി. ദിയ ആൻ തോമസ് ഈ വർഷം ഇൻസ്പയർ അവാർഡിന് അർഹയായി എന്നതും എടുത്തു പറയത്തക്ക നേട്ടം ആണ്. ബി.ആർ.സി തലത്തിൽ ഓൺലൈൻ ആയി നടത്തിയ പ്രൊജക്റ്റ് മത്സരത്തിൽ കുമാരി. പഞ്ചമി പ്രദീപ് സമ്മാനാർഹയായി. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരീക്ഷണങ്ങൾ നടത്തിയ വീഡിയോ കുട്ടികൾ അയച്ചു തരികയും മികച്ചതിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഓസോൺഡേ സെമിനാർ സംഘടിപ്പിച്ചു. ചാന്ദ്രദിന പ്രോഗ്രാം ഓൺലൈൻ ആയി വളരെ വിപുലമായി നടത്തി. എല്ലാ ദിവസങ്ങളിലും ഓരോ വിഷയത്തെ പറ്റിയുള്ള ക്വിസ് വീഡിയോകളും കുട്ടികൾക്ക് നൽകുന്നു. മാസത്തിലൊരിക്കൽ അതിൽ നിന്നും ക്വിസ് നടത്തി സമ്മാനങ്ങളും നൽകിവരുന്നു.