ജി.എച്ച്.എസ്. നല്ലളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് നല്ലളം ഗവ. ഹൈസ്കൂൾ. ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എച്ച്.എസ്. നല്ലളം | |
---|---|
വിലാസം | |
നല്ലളം നല്ലളം പി.ഒ. , 673027 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1878 |
വിവരങ്ങൾ | |
ഫോൺ | 0495 2421290 |
ഇമെയിൽ | govt.highschoolnallalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17111 (സമേതം) |
യുഡൈസ് കോഡ് | 32041400417 |
വിക്കിഡാറ്റ | Q64550461 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 924 |
പെൺകുട്ടികൾ | 772 |
ആകെ വിദ്യാർത്ഥികൾ | 1696 |
അദ്ധ്യാപകർ | 55 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത വി.കെ |
പി.ടി.എ. പ്രസിഡണ്ട് | ഷലീൽ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു. |
അവസാനം തിരുത്തിയത് | |
10-01-2022 | Ghsnallalamwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ നല്ലളം പ്രദേശത്ത് ഏതാണ്ട് നൂറ്റിനാൽപത് വർഷം ചരിത്രമെത്തിനിൽക്കുന്ന മഹത്തായ വിദ്യാകേന്ദ്രമാണ് നല്ലളം ഗവ. ഹൈസ്കൂൾ . അറിവിന്റെ വെളിച്ചം നൽകി ഒരു ഗ്രാമത്തെയാകെ കൂരിരുട്ടുകളിൽ നിന്നും മുക്തമാക്കിയ ഈ വിദ്യാലയം സ്ഥാപിതമായത് ഓത്തുപളളി എന്ന നിലയിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഉത്പതിഷ്ണുക്കളായ ചില മഹദ് വ്യക്തികൾ ആരംഭിച്ച ഓത്തുപളളികളുടെയും എഴുത്തു പള്ളിക്കൂടങ്ങളുടെയും ചുവടു പിടിചാണ് പ്രദേശത്ത് ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. 1910 – 20 കാലഘട്ടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിതമായത് എന്ന് അനുമാനിക്കാം. നാലാംതരംവരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായരുന്നത്. 1920 – 30 കാലത്ത് 5-ാം തരവും പിന്നീട് 6,7 ക്ലാസ്സുകളും സ്ഥാപിക്കപ്പെട്ടു. നല്ലളം പ്രദേശത്തെ വിദ്യാഭ്യാസചരിത്രം അഥവാ നല്ലളം സ്കൂളിന്റെ ആരംഭം ഓത്തുപള്ളിയുടെ തുടർചയായി കാണുമ്പോൾ ഏതാണ്ട് പതിനാല് ദശകത്തെ നീണ്ട ചരിത്രം പറയാനുണ്ട് നല്ലളം സ്കൂളിന്, നല്ലളം ഗവ. മാപ്പിള യു.പി.സ്കൂൾ എന്നായിരുന്നു സ്കൂൾ അറിയപ്പെട്ടത് . പ്രദേശത്തെ വിശാലമായ പാടത്തിനടുത്ത് ആരംഭിച്ചതിനാൽ അവിടം സ്കൂൾ പാടം എന്നറിയപ്പെട്ടു. പാടത്തെ വലിയകുഴികൾ നികത്തിയാണ് ഇന്നുളള ക്ലാസ്സ്മുറികൾ പണിതുയർത്തിയത്. മുല്ലവീട്ടിൽ കുടുംബാംഗങ്ങളായിരുന്നു സ്കൂളിന്റെ മാനേജർമാർ. പിന്നീട് കെ.കേളപ്പൻ പ്രസിഡന്റും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വൈസ്പ്രസിഡന്റുമായിരുന്ന മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ വിദ്യാലയത്തെ സർക്കാർ അംഗീകൃതവിദ്യാലയമാക്കി. ഈ വിദ്യാലയത്തെ സർക്കാർ ഏറ്റെടുത്തതിനുശേഷം നല്ലളം എജുക്കേഷണൽ സൊസൈറ്റി ഉൾപ്പെടെയുളള നിരവധികൂട്ടായമകളുടെ പ്രവർത്തനഫലമായി സ്കൂൾ പുരോഗതിയിലേക്കുയർന്നു. ഇന്നും നാട്ടുകാരുടെയും അദ്യൂദയ കാംക്ഷികളുടെയും പരിശ്രമങ്ങളും സഹകരണങ്ങളും വിദ്യാലയത്തിനൊപ്പമുണ്ട് എന്നതിന് സ്കൂളിന്റെ ഇന്നത്തെ വികസന ചിത്രം സാക്ഷ്യം. 2011 ൽ നല്ലളം ജി.എം.യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശേഷം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. ഇന്ന് ഈ വിദ്യാലയം കോഴിക്കോട് കോർപ്പറേഷന്റെ പരിധിയിലാണ്. ഫറോക്ക് സബ് ജില്ലയുടെ കീഴിൽ വരുന്ന വിദ്യാലയത്തിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകുരുമുണ്ട്. കഴിഞ്ഞ SSLC പരീക്ഷകളിലെല്ലാം മികച വിജയം കൊയ്ത ഈ വിദ്യാലയം പ്രദേശത്തെ മികച വിദ്യാകേന്ദ്രമായി തലയെടുപ്പോടെ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ചേർക്കണം
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.[ഇംഗ്ലീഷ്, ഹിന്ദി.സാമൂഹ്യ ശാസ്ത്രം , സയൻസ്, ഗണിതം പരിസ്ഥിതി മുതലായവ
- ജി.എച്ച്.എസ്. നല്ലളം/NERKAZCHA
അധ്യാപകർ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വർഷം | പേര് |
---|---|
2017-2018 | SAYIJA M |
2018-2019 | MADHU KUMAR |
2019- | SREELATHA V K |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.2339517,75.8042183 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|