ജി.എച്ച്.എസ്സ്.എസ്സ്. മുതലമട

15:47, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രമാണം:21032-PKD-YAANAM-2019.pdf

ജി.എച്ച്.എസ്സ്.എസ്സ്. മുതലമട
വിലാസം
ചുള്ളിയാർമേട്

ചുള്ളിയാർമേട്
,
മുതലമട പി.ഒ.
,
678507
,
പാലക്കാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0492 3275345
ഇമെയിൽghsmuthalamada@gmail.com
കോഡുകൾ
സ്കൂൾ കോഡ്21032 (സമേതം)
എച്ച് എസ് എസ് കോഡ്09025
യുഡൈസ് കോഡ്32060500801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ959
പെൺകുട്ടികൾ607
ആകെ വിദ്യാർത്ഥികൾ2158
അദ്ധ്യാപകർ81
ഹയർസെക്കന്ററി
ആൺകുട്ടികൾ338
പെൺകുട്ടികൾ254
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസാദൻ ബി
പ്രധാന അദ്ധ്യാപികകുഞ്ഞിലക്ഷ്മി വെള്ളിൻതൊടി
പി.ടി.എ. പ്രസിഡണ്ട്സ്വാമിനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ സി
അവസാനം തിരുത്തിയത്
03-01-2022Prasadpg
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രമാണം:Swapnanouka 2020.pdf


പാലക്കാടിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മുതലമട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.1957ൽ ശ്രീ നാഗുമണി മാസ്റ്ററുടെ, കാമ്പ്രത്ത്ചള്ളയിലുള്ള ഓലപ്പുരയിലാണ് ഹൈസ്ക്കൂൾ ആരംഭിച്ചത്. 40 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ചുള്ളിയാർമേട്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും കെട്ടിടങ്ങളും സംഭാവന നൽകിയത് വെങ്ങുനാട് ധാത്രി വലിയറാണിയാണ്.1964 ലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്.

സ്കൂൾ മാഗസിൻ

പ്രമാണം:21032-PKD-G H S S Muthalamada-2019.pdf

ഡിജിറ്റൽ പൂക്കളം


മുതലമട ചരിത്ര വിജയത്തിലേക്ക്

2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.

  2016 S.S.L.C പരീക്ഷയിൽ 88% വിജയം നേടി 
  2017 S.S.L.C പരീക്ഷയിൽ 95% വിജയം നേടി 
  2018 S.S.L.C പരീക്ഷയിൽ 83% വിജയം നേടി 
  2019 S.S.L.C പരീക്ഷയിൽ 82% വിജയം നേടി 
  2020 S.S.L.C പരീക്ഷയിൽ 97% വിജയം നേടി 

ചരിത്രം


പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട.
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും.
ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി) 'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.


2016 ലെ പ്രവർത്തന റിപ്പോർട്ട്

      പാലക്കാട് ജില്ലയിലെ പിന്നോക്ക മേഖലയിലാണ്ജി.എച്ച്.എസ്സ്.എസ്സ്. മുതലമട നിലനിൽക്കുന്നതെങ്കിലും വിദ്യാലയത്തിലെ വികസനക്കുതിപ്പിന്അതൊട്ടുംതടസ്സമാകുന്നില്ല

ഭൗതികസൗകര്യങ്ങൾ

4.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 47ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. 7000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും ഇവിടെയുണ്ട്.മലയാളം,തമിഴ് മീഡിയങ്ങളിലായി 5 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു. കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂൾ

  1. പ്രധാനാധ്യാപകൻ - 1
    1. അധ്യാപകർ - 65
    2. അനധ്യാപകർ - 8

ആകെ - 74

ഹയർസെക്കന്ററി

2000ത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. 5 ബാച്ചുകളിലായി ക്ലാസുകൾ നടക്കുന്നു

  1. സയൻസ്ബാച്ച്- 2
  2. ഹ്യുമാനിറ്റീസ് ബാച്ച്-2
  3. കോമേഴ്സ് ബാച്ച്- 1

വിദ്യാർഥികളുടെ എണ്ണം

  • +1 - 300
  • +2 - 310
  • ആകെ - 610

അധ്യാപകരുടെ എണ്ണം

  • സ്ഥിരം - 11
  • താൽക്കാലികം - 14
  • ആകെ - 25

ലാബ് അസിസ്റ്റന്റ്സ് - 2

പാഠ്യേതര പ്രവർത്തനങ്ങൾ

  • 'വിദ്യാരംഗം കലാ സാഹിത്യ വേദി.'
 1996 മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന ,മലയാളാധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി

വേറിട്ടപ്രവർത്തനങ്ങളാണ് സാഹിത്യവേദി ഈവർഷം കാഴ്ച്ച വച്ചത്.

2009ജൂൺ 10 ബുധനാഴ്ച സാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ.    
   ജൈലാവുദ്ദീൻ മാസ്റ്റർ നിർവഹിച്ചു.
  • ജൂൺ 19 വായനദിനം-അസംബ്ലിയിൽ പ്രതിജ്ഞയെടുത്തു.ക്വിസ് മൽസരം നടത്തി.
  • ജൂലൈ 4 ബഷീർദിനം-'പാത്തുമ്മായുടെ ആട്' എന്ന നോവലിലെ രംഗങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചു.
  • ജൂലൈ 17 മുണ്ടശ്ശേരി അനുസ്മരണം,രാമായണ മാസാരംഭം എന്നിവ ആചരിച്ചു.
  • ആഗസ്റ്റ് 3 തിങ്കൾ-വിദ്യാർഥികളുടെ പത്രമായ 'നവതിക 1' പ്രസിദ്ധീകരിച്ചു.
  • ആഗസ്റ്റ് 10 തിങ്കൾ-നല്ല വായന മൽസരം നടത്തി.
  • സെപ്തംബർ-ഹൈസ്ക്കൂൾ,യു.പി വിഭാഗങ്ങളിലായി 14 ഇനങ്ങളിൽ മൽസരങ്ങൾ നടത്തി. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.
  • ഒക്ടോബർ 19 തിങ്കൾ-'നവതിക 2'പ്രസിദ്ധീകരിച്ചു
  • നവംബർ 2 തിങ്കൾ-കവിതയരങ്ങ് നടത്തി.മലയാളവിഭാഗത്തിലെ എല്ലാ അധ്യാപകരും വിദ്യാർഥികളും കവിത ചൊല്ലി.
  • ഡിസംബർ 22,23- വൈലോപ്പിള്ളി,ഇടശ്ശേരി അനുസ്മരണം (അസംബ്ലിയിൽ കവിത ചൊല്ലി)
  • ജനുവരി 21 വ്യാഴം-ആശാൻ ചരമദിനം (അസംബ്ലിയിൽ കവിത ചൊല്ലി),'നവതിക 4'പ്രസിദ്ധീകരിച്ചു
  • ഫെബ്രുവരി 4 വ്യാഴം-നെന്മാറബോയ്സ് ഹയർസെക്കന്ററി സ്ക്കൂളിലെ അധ്യാപകനും പ്രസിദ്ധ കവിയുമായ ശ്രി രാമൻ മാഷ് "മലയാള കവിതയുടെ ഈണവും താളവും" എന്ന വിഷയത്തിൽ വളരെ രസകരമായി ക്ലാസ്സെടുത്തു.സാഹിത്യവേദിയുടെ പ്രവർത്തനത്തിന്റെ സമാപനവുമായിരുന്നു പ്രസ്തുത ചടങ്ങ്.ഹെഡ്മാസ്റ്റർ ശ്രീ.ജോർജ്ജ് സാർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ജൈലാവുദ്ദീൻസാർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സുബ്രഹ്മണ്യൻ സാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2010-11
  • ജൂലൈ 5 2010-ബഷീർ സാഹിത്യവും പരിസ്ഥിതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി

ചിത്രപ്രദർശനം സംഘടിപ്പിച്ചു.

  • സെപ്തം29: 12 ഇനങ്ങളിലായി മൽസരങ്ങൾ നടത്തി.
  • ഡിസം:10:ചാർലി ചാപ്ലിന്റെ മോഡേൺ റ്റൈംസ്,എം.ടി യുടെ ഒരു ചെറുപുഞ്ചിരി,റഷ്യൻ ഹ്രസ്വചിത്രം എന്നിവ ഉൾപ്പെടുത്തി ഫിലിം

ഫെസ്റ്റിവൽ സംഘടിപ്പിച്ചു.

  • മികച്ച രചനകൾ ഉൾപ്പെടുത്തി' കേദാരം' എന്ന പേരിൽ

ഒരു കയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.

  • ഗ്രന്ഥശാല നവീകരിച്ച് പുസ്തകങ്ങൾ കവിത,കഥ

തുടങ്ങിയ വിഭാഗങ്ങളിലായി തിരിച്ചു.

  • അസംബ്ലിയിൽ പുസ്തക പരിചയം ഉൽഘാടനം
ഹെഡ്മാസ്റ്റർ ശ്രീ ജോർജ്ജ് സാർ

നിർവഹിച്ചു.(അഗ്നിച്ചിറകുകൾ - എ.പി.ജെ അബ്ദുൾകലാം).
  • ചാർലി ചാപ്ലിന്റെ ആത്മകഥ-ഗായത്രി.ഡി- 9ഇ

]] 2011-12


*ജൂലൈ-4

സ്കൂളിലെ എല്ലാക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത സാഹിത്യ കാരനായ ശ്രീ പി.സുരേന്ദ്രൻ നിർ വഹിച്ചു.

  • ജൂലൈ- 20

വായനാദിന ക്വിസ്മൽസരം സംഘടിപ്പിച്ചു.

  • മൂന്നാമത്തെ ഇനം



  • ഇംഗ്ലിഷ് ക്ലബ്

':'ഇംഗ്ലിഷ് വായനമൽസരം,പ്രസംഗമൽസരം,ഉച്ചാരണ മൽസരം എന്നിവ സംഘടിപ്പിച്ചു. 2010-11

  • വായനമൽസരം
  • ഹിന്ദിക്ലബ്

':'പ്രേംചന്ദ് ദിനാഘോഷം

  • സോഷ്യൽ സയൻസ് ക്ലബ്

':'ക്വിസ് മൽസരം,ദേശഭക്തിഗാനമൽസരം,ആകാശവാണി,റ്റെലസ്കോപ് ഉപയോഗിച്ച് വാനനിരീക്ഷണം(ജനുവരി 11,2010)

  • സയൻസ് ക്ലബ്

':'സയൻസ് പ്രദർശനം,വാനനിരീക്ഷണം(ജനുവരി 11,2010)

  • ഗണിത ക്ലബ്

':'ക്വിസ് മൽസരം,പ്രസംഗം- ഗണിതം നിത്യ ജീവിതത്തിൽ,സമ്മാനപ്പെട്ടി.

  • തമിഴ് ക്ലബ്

':'തമിഴ് വായന മൽസരം,8ടി ക്ലാസിലെ അസ്മ.എച്ച് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി 3000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

  • അറബി ക്ലബ്

':'അറബി സാഹിത്യ മാസിക പ്രസിദ്ധീകരിച്ചു.

  • ഇക്കോ ക്ലബ്

ജൂൺ 5- പരിസ്ഥിതിദിനം കാർഷിക ഓഫീസർ ശ്രീമതി സിന്ധൂദേവി

വിദ്യാർഥികൾക്ക് മരത്തൈ നൽകി ഉദ്ഘാടനം ചെയ്തു.



  • ബയോളജി ലാബ്

':' റ്റിഷ്യുകൾച്ചർ കേന്ദ്രത്തിലേക്ക് ഫീൽഡ്ട്രിപ്പ് നടത്തി.

  • കമ്പ്യൂട്ടർ ലാബ്
  • സ്കൗട്ട്
  • എൻ.സി.സി.
  • വിനോദയാത്ര
  • കായികം

':'ഉപജില്ലാതല കായികമേളയിൽ ഒന്നാം സ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1957-കെ.വി.അനന്തയ്യർ
  • 1958-കെ.വി.അനന്തയ്യർ
  • 1959-കെ.വി.അനന്തയ്യർ
  • 1960-പി.രാജഗോപാലമന്നാടിയാർ
  • 1961-എ.വി.ഗോപാലകൃഷ്ണൻ
  • 1962-വി.ഗോപാലമേനോൻ
  • 1963-വി.ഗോപാലമേനോൻ
  • 1964-വി.ഗോപാലമേനോൻ
  • 1965-വി.ഗോപാലമേനോൻ
  • 1966-വി.ഗോപാലമേനോൻ
  • 1967-എൻ.രാധാകൃഷ്ണമേനോൻ
  • 1968-കെ.ശ്രീധരൻ നമ്പൂതിരി
  • 1969-കെ.ശ്രീധരൻ നമ്പൂതിരി
  • 1970-പി.കെ.ജേക്കബ്
  • 1971-ആദിവെങ്കിടാദ്രി
  • 1972-ആദിവെങ്കിടാദ്രി
  • 1973-ആദിവെങ്കിടാദ്രി
  • 1974-എസ്.പഴനിയപ്പൻ
  • 1975-എസ്.പഴനിയപ്പൻ
  • 1976-എസ്.പഴനിയപ്പൻ
  • 1977-പി.രാജഗോപാലമേനോൻ
  • 1978-പി.രാജഗോപാലമേനോൻ
  • 1979-കെ.കെ.വാസുനായർ
  • 1980-കെ.കെ.വാസുനായർ
  • 1981-ടി.ജി.ത്രിവിക്രമൻ തിരുമുല്പ്പാട്
  • 1982-ജാനകി.എസ്.മേനോൻ
  • 1983-എം.ബാലൻ
  • 1984-എം.ബാലൻ
  • 1985-അണ്ണാമലൈപിള്ള
  • 1986-ടി.പി.ശങ്കുണ്ണിനായർ
  • 1987-എസ്.ജയശീലൻ
  • 1988-ടി.കുപ്പുസ്വാമി
  • 1989-എസ്.അബ്ദുൾലത്തീഫ്
  • 1990-സി.ആർ.ഭാസ്കരൻ
  • 1991-പി.ആർ.മാലതി
  • 1992-ടി.കെ.കൃഷ്ണനുണ്ണി
  • 1993-എ.അപ്പുക്കുട്ടൻ
  • 1994-എ.അപ്പുക്കുട്ടൻ
  • 1995-ടി.രാമലിംഗൻ(ഇൻ ചാർജ്)
  • 1995-വി.വേലായുധൻ
  • 1996-രാധാബായ്
  • 1997-കെ.ശാന്തകുമാരി
  • 1998-പി.ബി.വിശ്വനാഥൻകുട്ടി
  • 1999-പി.ബി.വിശ്വനാഥൻകുട്ടി
  • 2000-ഇ.കെ.ഹസ്സൈനാർ
  • 2001-ടി.പി.പത്മാവതി
  • 2002-പി.കെ.സാഹിദ
  • 2003-പി.കെ.സാഹിദ
  • 2004-രാധാനാരായണൻ
  • 2005-കെ.പരിമളം
  • 2006-കെ. ആർ.വാസന്തി
  • 2007-സി.അക്ബർ ബാച്ച
  • 2008-പി.ടി.ജോർജ്ജ്
  • 2009-പി.ടി.ജോർജ്ജ്
  • 2010-പി.ടി.ജോർജ്ജ്
  • 2011-പി.ടി.ജോർജ്ജ്
  • 2012- ബി.ഗീത
  • 2013-പി.പി.നരേന്ദ്രൻ
  • 2013-എം.എ.ജൈലാവുദ്ദീൻ
  • 2016-രജനി. കെ.കെ
  • 2016-ഷാജു. എം
  • 2017-റജീന. പി

പൂർവവിദ്യാർഥികളായ അധ്യാപകർ

  • എസ്.ബേബിസുധ
  • എം.എ.ജൈലാവുദ്ദീൻ
  • എൻ.സുബ്രഹ്മണ്യൻ
  • വി.ഭവദാസൻ
  • എസ്.ചിത്രകല
  • എസ്.സുമതി
  • എസ്.ശാന്തി
  • സി.സുനുഷ
  • സി.പുഷ്പലത
  • എ.കദീജാബീവി
  • സജിന

പ്രശസ്തരായ പൂർവവിദ്യാർഥികൾ

  • ശ്രീ .ടി.ചാത്തു(എക്സ്.എം.എൽ.എ)
  • ശ്രീ.പി.സുനിൽദാസ്(സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്-മുതലമട)
  • ഡോ.കൃഷ്ണദാസ്(ജില്ലാ ആശുപത്രി,പാലക്കാട്)

വഴികാട്ടി