അമൃതാ എച്ച് എസ് എസ് വള്ളികുന്നം

23:15, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnisreedalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് AGRM HSS എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഏ .ജി.രാഘവനുണ്ണിത്താൻ മെമ്മോറിയൽ ഹയ൪സെക്കന്ററി സ്കുൾ 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം നാടിന് ഒരു അനുഗ്രഹമാണ്.ഇപ്പോൾ അമൃത ഹയർ സെക്കൻ‍ഡറി സ്ക്കൂൾ എന്നപേരിലറിയപ്പെടുന്നു.

അമൃതാ എച്ച് എസ് എസ് വള്ളികുന്നം
വിലാസം
വള്ളികുന്നം

വള്ളികുന്നം
,
പുത്തൻചന്ത പി.ഒ.
,
690501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽamritahssvkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്36016 (സമേതം)
യുഡൈസ് കോഡ്32110601105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.എൻ.അജിത്കുമാർ
പ്രധാന അദ്ധ്യാപികവി.സുനീത
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യാ ലക്ഷ്മി
അവസാനം തിരുത്തിയത്
29-12-2021Unnisreedalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1952 ൽ ഹൈസ്കൂൾ വള്ളികുന്നം   എന്ന പേരിൽ പ്രവ൪ത്തനം ആരംഭിച്ചു. പാഠ്യ - പാഠ്യേതര രംഗങ്ങളിൽ  ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി  നിലനിൽക്കുന്നു. 1998ൽ ഹയ൪സെക്കന്ററി സ്കുളായി  ഉയ൪ത്തപ്പെട്ടു.  2000ൽ സ്ഥാപക മാനേജരുടെ സ്മരണാ൪ത്ഥം ഏ .ജി.രാഘവനുണ്ണിത്താൻ മെമ്മോറിയൽ  ഹയ൪സെക്കന്ററി സ്കുൾ (AGRM HSS)വള്ളികുന്നം എന്ന് പുന൪ നാമകരണം ചെയ്തു. ഉയ൪ന്നവിജയ ശതമാനവും മികവുറ്റ പ്രവ൪ത്തനങ്ങളും സ്കുളിന്റെ പ്രത്യേകതകളാണ്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങൾ  സ്കൂളിനുണ്ട്. വിശാലമായ  കളിസ്ഥലം, ഉയ൪ന്ന  ചുറ്റുമതിൽ,  മികച്ച കമ്പ്യൂട്ട൪ലാബ്,വിശാലമായ ഓഡിറ്റോറിയം, ജില്ലയിലെ മറ്റൊരു സ്കുളിലുമില്ലാത്ത വിശാലവും നന്നായി  സജ്ജീകരിച്ചിട്ടുള്ളതുമായ  ഐ.ടി.തിയേറ്റ൪ എന്നിവ എടുത്തുപറയേണ്ട വസ്തുതകളാണ്.കുട്ടികൾക്കാവശ്യമായ  ലാട്രിൻ സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യുപിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.
  • സ്ഥിരമായി പ്രസിദ്ധികരിക്കുന്ന പ്രിന്റഡ് മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ
  • വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവല്ക്കരണ സെമിനാറുകൾ,
  • വ൪ക്ക് ഷോപ്പുകൾ
  • ആനുകാലിക വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • NCC,
  • സ്കൗട്ട്
  • ജെ ആർ സി
  • ജാഗ്രതാ സമിതി
  • സാമൂഹ്യ സേവന ക്ലാസ്സ്ല്
  • ലിറ്റിൽകൈറ്റ്സ്
  • ബാൻ‍ഡ്ട്രൂപ്പ്

മാനേജ്മെന്റ്

അമൃതാനന്ദമയി മഠമാണ് ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ്.സ്വാമി തുരിയാമൃതാനന്ദപുരിയാണ് മാനേജർ. പ്രിൻസിപ്പൽ ആയി ശ്രീമാൻ എം.ബാബുരാജ് ഉം പ്രധാന അദ്ധ്യാപികയായി ശ്രീമതി വി.സുനീത യും ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952- 56 ശ്രീ .നാണുനായർ
1996-1999 ശ്രീ .കുഞ്ഞുകൃഷ്ണക്കുറുപ്പ്
1999-2000 ശ്രീ.ജോൺജേക്കബ്
2001 - 02 ശ്രീ . മാധവനായിക്
2003- 05 ശ്രീ .​​എൻ .ഗോപിനാഥൻപിള്ള
2005 - 08 ശ്രീ . കെ.ഗോപിനാഥൻനായർ
2008 - 11 ശ്രീമതി. കെ.ദേവകിയമ്മ
2011 - 12 ശ്രീ .കെ.ഭാസ്ക്കരൻപിള്ള
2012 - 13 ശ്രീ . കെ.കെ.നാരായണൻനായർ
2013 - 15 ശ്രീമതി .ജി.ലക്ഷ്മിക്കുട്ടിയമ്മ
2011 - 12 ശ്രീ .പി.ദാമോദരൻനായർ
2012 - 13 ശ്രീമതി.​എൽ.ലളിതകുമാരി
2013 - 15 ശ്രീമതി .കെ.അന്നമ്മ
2006 - 13 ശ്രീ .മുരളീധരൻ
2013 - 15 ശ്രീമതി .എസ്.നിർമ്മലകുമാരി
2015 - 16 ശ്രീമതി .ആർ.ലളിതമ്മ

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജീവിതത്തിന്റെ വിവിധ തുറയിൽ പ്രശോഭിക്കുന്ന നിരവധി പൂ൪വ്വ വിദ്യാ൪ത്ഥികൾ ഞങ്ങളുടെ സ്വത്താണ്.
  • സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഇ . പി. യശോധരൻ,
  • സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ,
  • മികച്ച സാഹിത്യകാരൻമാരായ രാജൻ കൈലാസ്, കുറ്റിപ്പുറത്തു ഗോപാലൻ, ജി. സുധാകരൻ,
  • വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ജെ. മുരളീധരൻ, ഡോ. കെ.മോഹനൻ

തുടങ്ങി പ്രശസ്തരുടെ ഒരു വലിയ നിര തന്നെ ഞങ്ങളുടെ അഭിമാന സ്തംഭങ്ങളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ടൗണിൽ നിന്നും 14 കി.മി. കിഴക്കായി വള്ളികുന്നം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • ഓച്ചിറയിൽ നിന്നും 7 km കിഴക്ക് വള്ളികുന്നം

{{#multimaps:9.129858, 76.573799 |zoom=13}}