അമൃതാ എച്ച് എസ് എസ് വള്ളികുന്നം/എന്റെ ഗ്രാമം
വള്ളികുന്നം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് വള്ളികുന്നം. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ അതിരുകൾ കൊല്ലം ജില്ലയിലെ ഓച്ചിറ, തഴവ എന്നീ പഞ്ചായത്തുകളാണ്. മരച്ചീനികൃഷി, നെൽകൃഷി, റബ്ബർ കൃഷി തുടങ്ങിയവ ഈ പ്രദേശത്തുണ്ട്. കളിമണ്ണ് ധാരാളമുള്ളതിനാൽ ഇഷ്ടിക നിർമ്മാണഫാക്ടറികൾ ധാരാളമുണ്ടിവിടെ. മണക്കാട് പ്രധാന ഭരണ കേന്ദ്രം. ചൂനാടും കാഞ്ഞരത്തുമൂടും കാമ്പിശ്ശേരിയും പ്രധാന വ്യവസായകേന്ദ്രങ്ങളും. കായംകുളം,മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട ഓച്ചിറ തുടങ്ങിയ തൊട്ടടുത്ത നഗരങ്ങളുമായി അടുത്തബന്ധമുള്ള ഗ്രാമമാണ് വള്ളിക്കുന്നം.
1953ൽ ആണ് വള്ളികുന്നം പഞ്ചായത്ത് നിലവിൽ വന്നത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് തോപ്പിൽ ഭാസി ആയിരുന്നു. സുബ്രഹ്മണ്യൻറെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളികുന്നം എന്നാണ് ഐതിഹ്യം. പടയണിവട്ടം ക്ഷേത്രത്തിലെ വള്ളീദേവിയുടെ പ്രതിഷ്ഠ ഇതിനെ സാധൂകരിക്കുന്നു. വള്ളിപ്പടർപ്പുകൾ ഉള്ള കുന്ന് ആണ് വള്ളികുന്നം ആയതെന്നും പറയപ്പെടുന്നുണ്ട്.
പ്രശസ്തരായ വള്ളികുന്നത്തുകാർ
- തോപ്പിൽ ഭാസി (പ്രശസ്ത നാടകകൃത്ത്) : മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പിൽ ഭാസി (1924 – 1992). യഥാർത്ഥനാമം തോപ്പിൽ ഭാസ്കരപിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്.ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.
- കാമ്പിശ്ശേരി കരുണാകരൻ
- പുതുശ്ശേരി രാമചന്ദ്രൻ
- സി.എസ്. സുജാത എം പി
- രാജൻ കൈലാസ് (കവി)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഇലിപ്പക്കുളം
അമൃത ഹയർ സെക്കന്ററി സ്കൂൾ
എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ
മണക്കാട് എൽ പി എസ്
ഇലിപ്പക്കുളം യു.പി.എസ്
അരീക്കര എൽ പി എസ്
മേനി മെമ്മോറിയൽ എൽ പി എസ്
ഗവ. വെൽഫെയർ എൽ പി എസ്
എൻ .വി .എം. എൽ .പി.എസ്. പടയണിവെട്ടം.
ആരാധനലയങ്ങൾ
കാഞ്ഞിപുഴകിഴക്കേ മുസ്ലലിം ം
ജമാഅത്ത്
വട്ടക്കാട് ദേവി ക്ഷേത്രം
പടയണിവെട്ടം ദേവീക്ഷേത്രം
കാഞ്ഞിപ്പുഴ മുസ്ലിം ജമാഅത്ത്
മണയ്ക്കാട് ദേവീക്ഷേത്രം
സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വള്ളികുന്നം
ഇലങ്കത്തിൽ ഭദ്രകാളി ക്ഷേത്രം
ചൂനാട് മുസ്ലിം ജമാഅത്ത്
പരിയാരത്തുകുളങ്ങര ദേവി ക്ഷേത്രം
ചെന്ദങ്കര മഹാദേവ ക്ഷേത്രം