ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ | |
---|---|
വിലാസം | |
കുറുമാത്തൂർ കുറുമാത്തൂർ പി.ഒ , 670142 , കണ്ണൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04602224701 |
ഇമെയിൽ | gvhsskmr@gmail.com |
വെബ്സൈറ്റ് | vhsskurumathur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13086 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂ൪ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീത. കെ (വി.എച്ച്.എസ്.എസ് ) ജനാർദ്ദനൻ .കെ (എച്ച്.എസ്.എസ് ) |
പ്രധാന അദ്ധ്യാപകൻ | ജനാർദ്ദനൻ .എം |
അവസാനം തിരുത്തിയത് | |
29-12-2021 | Mtdinesan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ജി വി എച്ച് എസ് കുറുമാത്തൂർ
1981 ൽ അനുവദിച്ച കുറുമാത്തൂർ ഗവ.ഹൈസ്കൂൾ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവർത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളിൽ നിന്ന് സ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുൻകൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവർത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ക്ലാസുകൾ പൊക്കുണ്ടിൽ നിന്ന് മാറ്റുകയും ചെയ്തു. രണ്ടു ഫസ്റ്റ് ക്ലാസോടെ 64% വിജയവുമായി ആദ്യത്തെ S S L C ബാച്ച് 1983-84ൽ പുറത്തിറങ്ങി. കരിമ്പം , പന്നിയൂർ കൃഷിഫാമുകളുടെ സാമീപ്യം കണക്കിലെടുത്തുകൊണ്ട് ഈ കാലഘട്ടത്തിൽ തന്നെയാണ് സ്കൂളിന് വൊക്കേഷണൽ ഹയർസെക്കന്ററി കോഴ് സ് (അഗ്രിക്കൾച്ചർ) അനുവദിച്ചു കിട്ടിയത്. നാട്ടുകാരുടേയും ചുമതലപ്പെട്ട അധികാരികളുടേയും സമ്പൂർണ്ണ സഹകരണം സ്കൂളിന്റെ വളർച്ച ത്വരിതപ്പെടുത്തി. 2014-15 വർഷത്തിൽ സ്കൂളിനെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .ആരംഭത്തിൽ കൊമേഴ്സ് ബാച്ചും 2015-16 വർഷത്തിൽ സയൻസ് ബാച്ചും അനുവദിച്ചതോടു കൂടി സ്കൂൾ വളർച്ചയുടെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നിലവാര വർദ്ധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായി 4 വർഷം (2008-09, 2009-10, 2010-11, 2011-12) എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു. 2015ലെ എസ് എസ് എൽ സി പരീക്ഷയിലും നൂറു ശതമാനം വിജയത്തിളക്കം ഉണ്ടായിട്ടുണ്ട്. കലാ-കായിക മത്സരങ്ങളിൽ സംസ്ഥാനതലം വരെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- അച്ചുതൻ (അസിസ്റ്റന്റ് ഇൻ ചാർജ്) 1981-1984
- ഒ ഭരതൻ 1984-1986
- കെ എം രാഘവൻ നമ്പ്യാർ 1986-1988
- എം വാസുദേവൻ 1988-1989
- എസ് ഇന്ദിരാഭായി 1990-1992
- കെ പദ്മിനി 1992-1993
- എ മുരളീധരൻ 1993-1994
- പി രുഗ്മിണി 1994- 1999
- സാവിത്രി 1999-2001
- കെ അച്ചുതൻ 2002-2003
- ഇ കെ രാജാമണി 2003-2004
- കെ പി അബ്ദുള്ളക്കുട്ടി 2004-2005
- ശേഖരൻ തേലക്കാടൻ 2005-2006
- പ്രേമരാജൻ വി 2006-2007
- പി വി കുഞ്ഞിക്കണ്ണൻ 2007-2008
- മോഹനൻ 2008-2012
- ബാലകൃഷ്ണൻ എം 2012-2014
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷൈമ പി പി ,ശ്രീകല കെ, മുജീബ് റഹ്മാൻ
വഴികാട്ടി
{{#multimaps:12.038542,75.417923|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 12.038727, 75.417832 | zoom=16}}
|