ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27




ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 -24
ലിറ്റിൽകൈറ്റ്സ് 2023 -24 വർഷത്തിലേക്കുള്ള ബാച്ചിനായുള്ള പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 6 നു നടന്നു. രാവിലെ 9 .30 മുതൽ വൈകുന്നേരം 5 വരെയായിരുന്നു ക്യാമ്പ് . സ്‌കൂളിലെ IT ലാബിലും, ഹാളിലുമായാണ് ക്യാമ്പ് നടന്നത്. തിരുവന്തപുരം നോർത്ത് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്‌ളാസുകൾ നയിച്ചു . 35 പേരടങ്ങിയ ക്യാമ്പിൽഅനിമേഷൻ& പ്രോഗ്രാമിങ്ങിലായിരുന്നു ക്ലാസ്. ഉച്ചക്ക് ശേഷം നടന്ന സെഷനിൽ 3 .00 മണിക്ക് രക്ഷകർത്താക്കളുടെ യോഗം നടന്നു. യോഗത്തിൽ "ലിറ്റിൽകൈറ്റ്സ്" എന്താണ് ? അതിന്റെ സാധ്യതകൾ, രക്ഷിതാക്കൾക്കുള്ള സംശയങ്ങളെ കുറിച്ചും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ ക്യാമ്പിൽചെയ്ത വർക്കുകളുടെ പ്രദർശനവുമുണ്ടായിരുന്നു . ഈ യോഗത്തിൽ സ്‌കൂൾ വൈസ് പ്രിസിപൽ ഇൻ ചാർജ് ശ്രീമതി ബീന ടീച്ചർ പാരന്റ്സ് മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയും, ലിറ്റിൽ കൈറ്റ്സ് സ്‌കൂൾയൂണിറ്റിലെ എൽ.കെ മിസ്ട്രസ് ശ്രീമതി ദിവ്യ ടി.വി നന്ദി പറയുകയും ചെയ്തു.

റോബോട്ടിക് ഫെസ്റ്റ് 2025

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായ മികവുത്സവത്തിൽ "ബോട്ടോമാനിയ" എന്ന പേരിൽ റോബോട്ടിക് - ആനിമേഷൻ പ്രദർശനം 22 ഫെബ്രുവരി 2025 നു രാവിലെ 10 മണിമുതൽ വൈകുന്നേരം 3.30 വരെ സ്കൂൾഐ.ടി ഹാളിൽ വെച്ച് നടന്നു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി സുമിത എം .എസ് ഉൽഘാടനം ചെയ്തു. സ്‌കൂൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ദിവ്യ. ടി.വി അധ്യക്ഷത വഹിച്ചു.
റഡാർ സിസ്റ്റം (അതീവ സുരക്ഷാ മുന്കരുതലിനായുള്ള സംവിധാനം), സ്മാർട്ട് ഡസ്റ്റ് ബിൻ (വേസ്റ്റ് മാനേജ്മെന്റിൽ ആരോഗ്യ സുരക്ഷ മുൻ നിർത്തിയുള്ള സംവിധാനം ), ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് (ഗേറ്റ് മനുഷ്യ സഹായം ഇല്ലാതെ തുറക്കുന്ന സംവിധാനം) എന്നീ പ്രൊജെക്ടുകൾഎക്സിബിഷനിൽ ശ്രദ്ധേയമായി . ഒപ്പം ലിറ്റിൽ കൈറ്റ്സ് ഈ അധ്യായന വർഷത്തിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടു നടത്തിയ സെൻസർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രൊജെക്ടുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്‌സ് ആയ നന്ദകിഷോർ , നിഖിൽ , ആകാശ് ബി , അഗീഷ് എന്നിവർ പ്രൊജക്റ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.
തുടർന്ന്, ലിറ്റിൽ കൈറ്റസ് 2022-25 ബാച്ചിന്റെ ലഹരിക്കെതിരെയും, ജീവിത ശൈലി രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ഷോർട് ഫിലിം പ്രദർശനവും ഉണ്ടായിരിന്നു .




