എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
22076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22076 |
യൂണിറ്റ് നമ്പർ | LK/2018/22076 |
അംഗങ്ങളുടെ എണ്ണം | 36 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ലീഡർ | അനുശ്രീ കെ എസ് |
ഡെപ്യൂട്ടി ലീഡർ | അവന്തിക എ മേനോൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
അവസാനം തിരുത്തിയത് | |
03-11-2024 | 22076 |
ലിറ്റിൽകൈറ്റ്സ്
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. . നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും, മൊബൈൽ ആപ്പ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
തുടർന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 36 കുട്ടികൾ ക്ലബ്ബംഗങ്ങളായി. കൈറ്റ് മിസ്ട്രസ്സുമാരായ രശ്മി സി ജി, നളിനിഭായ് എം ആർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും 3.30 മുതൽ 4.30 വരെ പരിശീലനം നടക്കുന്നു.
2019-21 വർഷത്തേക്ക് 26 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. കോവിഡ് മഹാമാരി മൂലം അസൈൻമെന്റ് പ്രവർത്തനങ്ങൾ വീടുകളിലിരുന്ന് പൂർത്തിയാക്കേണ്ടി വന്നു.
2019-22 ൽ 35 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. എട്ടാം ക്ലാസ്സിലെ നാല് പരിശീലന ക്ലാസ്സുകൾക്ക് ശേഷം വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പരിശീലനം. 2019-22 ബാച്ചിലെ അംഗങ്ങൾക്ക് ഡിസംബർ മാസം മുതൽ ഓഫ്‍ലൈൻ പരിശീലനം ആരംഭിച്ചു.
2020-23 ൽ സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലുടെയായിരുന്നു പ്രവേശനം. 32 കുട്ടികളിൽ നിന്ന് 29 പേരാണ് പ്രവേശനം നേടിയത്. ജനുവരി മുതലാണ് പരിശീലനം ആരംഭിച്ചത്.
2021-24 ൽ സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലുടെയായിരുന്നു പ്രവേശനം. 60 കുട്ടികളിൽ നിന്ന് 40 പേരാണ് അർഹത നേടിയത്. ജൂൺ മുതൽ പരിശീലനം ആരംഭിച്ചു.
2022-25 ൽ ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്.
2023-26 ൽ ജൂൺ പതിമൂന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 72 കുട്ടികളിൽ നിന്ന് 45 പേരാണ് അർഹത നേടിയത്.
2024-27 ൽ ജൂൺ പതിനഞ്ചിനി നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 54 കുട്ടികളിൽ നിന്ന് 40 പേരാണ് അർഹത നേടി.
സ്കൂൾതല നിർവ്വഹണ സമിതി
ചെയർമാൻ - ഷാജു എം ജി (പി ടിഎ പ്രസിഡന്റ്)
കൺവീനർ - സുമ എൻ കെ (ഹെഡ്‍മിസ്ട്രസ്)
വൈസ് ചെയർമാന്മാർ - ബിജി ജെയിംസ്(എം പി ടി എ പ്രസിഡന്റ്), വാസുദേവൻ(പി ടിഎ വൈസ് പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - രശ്മി സി ജി(കൈറ്റ് മിസ്ട്രസ്), നളിനിഭായ്എം ആർ(കൈറ്റ് മിസ്ട്രസ്)
കുട്ടികളുടെ പ്രതിനിധികൾ - അനുശ്രീ കെ എസ്(ലിറ്റിൽകൈറ്റ് ലീഡർ) അവന്തിക എ മേനോൻ(ലിറ്റിൽകൈറ്റ് ലീഡർ)
ആവണി രാജൻ(സ്കൂൾ ലീഡർ), ഹൃദ്യ മുരളി(സ്കൂൾ ലീഡർ)
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്
2019-20 അധ്യയന വർഷത്തിൽ ഓപ്പറേറ്റിങ് സിസ്റ്റം നവീകരിച്ചതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 2018-2020 ബാച്ചിലെ അംഗങ്ങൾക്ക് മധ്യവേനലവധിക്കാലത്ത് സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷനെ കുറിച്ച് ക്ലാസ്സ് നൽകുകയുണ്ടായി. അവരുടെ സഹായത്തോടെ അവധിക്കാല അധ്യാപക പരിശീലനത്തിനു മുന്നോടിയായീ ഏപ്രിൽ 25-ന് സ്കൂളിലെ എല്ലാ ലാപ്‌ടോപ്പുകളിലും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ അവധിക്കാല പരിശീലനത്തിനായി ലാബ് ക്രമീകരണവും നടത്തി.
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു.
യൂണിസെഫ് സന്ദർശനം
ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ 2023 ഓഗസ്റ്റ് രണ്ടിന് ശ്രീ ശാരദ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്. അതിൽ ശാരദ സ്കൂളും ഉൾപ്പെട്ടു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ആകെ നാല്പത് കുട്ടികളാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
തെരഞ്ഞെടുത്ത അഞ്ച് കുട്ടികളുമായും കൈറ്റ്സ് മിസ്ട്രസ്സുമായും വ്യക്തിഗതമായി അഭിമുഖം നടത്തി കാര്യങ്ങൾ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ മാഡവും ഹരീഷ് സാറും,തൃശ്ശൂർ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ വിനോദ് സാറും മാസ്റ്റർ ട്രൈയിനേഴ്സ് ആയ വിജുമോൻ സാറും ജിനോ സാറും ഒപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ യൂണിസെഫ് അധികൃതർ ശാരദാ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളും കണ്ടു. ഹൈസ്കൂൾ ക്ലാസുകളിൽ ഇതുപോലുള്ള പഠന സംവിധാനം മറ്റു ഒരു സംസ്ഥാനങ്ങളിലും ഞങ്ങൾ കണ്ടില്ല എന്ന് യൂണിസെഫ് അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു മണിക്കൂറിനു മേൽ സമയം എടുത്ത് കുട്ടികളുമായും ടീച്ചർമാരുമായും അവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു.
വീഡിയോ കാാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐടി മേള
2019 -20 ഉപജില്ലാ തല ഐടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ പ്രിയങ്ക കെ പി ഒന്നാംസ്ഥാനാർഹയായീ. ഹൈസ്കൂൾ വിഭാഗത്തിൽ സ്ക്രാച്ച് - ഐശ്വര്യ കെ പി - ഒന്നാം സ്ഥാനം, വെബ് പേജ് നിർമ്മാണം - അനുശ്രീ കെ എസ് - ഒന്നാം സ്ഥാനം, ആനിമേഷൻ - അനഘ കെ ആർ - മൂന്നാം സ്ഥാനം, രചനയും അവതരണവും - ശിവാനി കെ എസ് - മൂന്നാം സ്ഥാനം, ഡിജിറ്റൽ പെയിന്റിങ് - നിരഞ്ജന പി കെ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് അഗ്രീഗേറ്റ് ഒന്നാം സ്ഥാനവും ലഭിച്ചു.
2024-25 അക്കാദമിക വർഷത്തിലെ ഉപജില്ലാതല ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മലയാളം ടൈപ്പിങ് - നിരഞ്ജന എ.എസ് ഒന്നാം സ്ഥാനം, ഡിജിറ്റൽ പെയിൻ്റിംഗ് - സായ് ലക്ഷ്മി കെ എസ് - രണ്ടാം സ്ഥാനം, ആനിമേഷൻ - സ്മൃതി നന്ദൻ - രണ്ടാ സ്ഥാനം, രചനയും അവതരണവും -അലേഖ്യ ഹരികൃഷ്ണൻ - രണ്ടാം സ്ഥാനം, പ്രശ്നോത്തരി - ആർഷ കെ എസ് - ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി.