എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓഗസ്റ്റ് 12 മുതൽ 15 വരെ പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി നടത്തുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതൽ 12 വരെ സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ കുറിച്ചും സാങ്കേതിക വിദ്യകളിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി ശ്രീശാരദ സ്കൂളിലും ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇതിനു നേതൃത്വം നൽകിയത്.

ഓഗസ്റ്റ് 9 ന് നടത്തിയ പ്രത്യേക അസംബ്ലിയിൽ സീനിയർ അധ്യാപിക അശ്വനി എൻ ടി സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിക്കുകയുണ്ടായി.

അന്നു തന്നെ എട്ടാം ക്ലാസ്സുകളിൽ ഒഴിവു സമയത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ കുറിച്ചുളള ബോധവത്ക്കരണ ക്ലാസ്സ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിനികളാണ് ക്ലാസ്സെടുത്തത്.

ഓഗസ്റ്റ് 10 ന് രക്ഷാകർത്താക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ കുറിച്ചുള്ള ക്ലാസ്സ് നൽകുകയുണ്ടായി. നാല്പതോളം രക്ഷാകർത്താക്കൾ പങ്കെടുത്തു. കൈറ്റ് മിസ്ട്രസ്സിനോടൊപ്പം ഒമ്പതാം ക്ലാസ്സിലെ ദേവീകൃഷ്ണ, ലാവണ്യ പ്രദീപ്ത, അനാമിക, ഗാഥ എന്നിവരും ചേർന്നാണ് ക്ലാസ്സെടുത്തത്.

ഇതിനെല്ലാം പുറമെ പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഒരുക്കിയ ഐടി കോർണറിൽ റോബോട്ടിക്സ്, പ്രോഗാമിങ് , ആനിമേഷൻ പ്രദർശനവും ഉണ്ടായിരുന്നു.

പ്രദർശനം ഐ ടി ലാബിൽ എന്നും ഒരുക്കിയിരുന്നു. കുട്ടികൾ ഒഴിവു സമയങ്ങളിൽ ഇവ നിരീക്ഷിക്കാനും ചെയ്തു നോക്കാനും ആവേശപൂർവ്വം എത്തിയിരുന്നു. റോബോ ഹെൻ, ഡാൻസിങ് ലൈറ്റ്, ടോൾ ഗേറ്റ്, സ്ടീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡൈസ് എന്നിവയും പ്രോഗ്രാമിങ്ങിൽ സ്ക്രാച്ചിൽ കുട്ടികൾ തയ്യാറാക്കിയ ഏതാനും ഗെയിമുകളാണ് പ്രദർശിപ്പിച്ചത്.

തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റിലേക്കായി സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തുകയുണ്ടായി. ഇരുപത് കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. മികച്ച 5 പോസ്റ്റർ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രീഡം ഫെസ്റ്റിലേക്ക് അപ്‍ലോഡ് ചെയ്ത പോസ്റ്ററുകൾ

ഗാലറി