എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
22076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22076 |
യൂണിറ്റ് നമ്പർ | LK/2018/22076 |
അംഗങ്ങളുടെ എണ്ണം | 31 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ലീഡർ | ഗാഥ സി വി |
ഡെപ്യൂട്ടി ലീഡർ | അമൃത രമേഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
അവസാനം തിരുത്തിയത് | |
17-03-2024 | 22076 |
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് ബിയിലെ സി വി ഗാഥയേയും ഡെപ്യൂട്ടി ലീഡറായി അമൃത രമേഷിനേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി.
ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ
ക്രമ
നമ്പർ |
അഡ്‍മിഷൻ
നമ്പർ |
പേര് | ക്ലാസ്സ് | ഫോട്ടോ |
---|---|---|---|---|
1 | 13434 | അനാമിക എം എൽ | 8 എ | |
2 | 13435 | ആദ്യ കെ ബി | 8 എ | |
3 | 13982 | ഐറിൻ ജോജു | 8 എ | |
4 | 13475 | ദേവനന്ദ പി എസ് | 8 എ | |
5 | 14010 | ഫെൽന ഫ്രാൻസിസ് | 8 എ | |
6 | 13912 | അനന്യ സുധീർ | 8 എ | |
7 | 13899 | സൗഗന്ധിക സുനിൽ | 8 എ | |
8 | 14063 | ശ്രീനന്ദ കെ | 8 എ | |
9 | 13494 | കാവ്യ പി ബി | 8 ബി | |
10 | 13500 | ഗാഥ സി വി | 8 ബി | |
11 | 13545 | ദിഷ തിരുപതി സാഡി | 8 ബി | |
12 | 13488 | ദേവിക എൻ പി | 8 ബി | |
13 | 13485 | ദേവികൃഷ്ണ പി എം | 8 ബി | |
14 | 13461 | നിരഞ്ജന എ എസ് | 8 ബി | |
15 | 13868 | പ്രദീപ്ത ജി ജെ | 8 ബി | |
16 | 13489 | സായ് ലക്ഷ്മി ടി എസ് | 8 ബി | |
17 | 13506 | അമൃത രമേഷ് | 8 സി | |
18 | 13532 | അൽന ബിനോയ് | 8 സി | |
19 | 13508 | അശ്വതി കെ ജി | 8 സി | |
20 | 13647 | നയന എസ് നായർ | 8 സി | |
21 | 13428 | നിവേദിത അനീഷ് | 8 സി | |
22 | 13966 | ഇന്ദുലേഖ എം | 8 ഡി | |
23 | 14001 | ദേവിക കെ ആർ | 8 ഡി | |
24 | 13906 | ലാവണ്യ പി എം | 8 ഡി | |
25 | 13422 | ശ്രീലക്ഷ്മി കെ വി | 8 ഡി | |
26 | 13953 | സ്മൃതി നന്ദൻ | 8 ഡി | |
27 | 13514 | അഞ്ജലി ഇ ആർ | 8 ഇ | |
28 | 13448 | എബിന ബിജോയ് | 8 ഇ | |
29 | 13519 | ഭദ്ര കെ എസ് | 8 ഇ | |
30 | 13527 | ശിഖ കെ യു | 8 ഇ | |
31 | 13520 | ശ്വേത എം എസ് | 8 ഇ |
ദൈനം ദിന ക്ലാസ്സുകൾ
ദൈനം ദിന ക്ലാസ്സുകൾ ചൊവ്വാഴ്ചകളിലാണ്. നടത്താറ്. എട്ടാം ക്ലാസ്സിൽ പ്രൊജക്റ്റർ സെറ്റിംഗ്സ്, ഗ്രാഫിക്സ്, ആനിമേഷൻ (റ്റുപി റ്റ്യൂബ് ഡെസ്‌ക് ) എന്നീ വിഭാഗങ്ങളിലായി അഞ്ച് ക്ലാസുകൾ നടത്തുകയുണ്ടായി. അവധിക്കാല ക്ലാസ്സുകൾക്ക് അനുമതിയില്ലാത്തതിനാൽ ക്യാമറ, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ് ക്ലാസ്സുകൾ ജൂണിലായിരുന്നു.ക്യാമറയും ഡോക്യുമെൻ്റേഷനും എന്ന വിഭാഗത്തിൽ ക്യാമറയുടെ കൈകാര്യം, ഫോട്ടോ, വീഡിയോ എടുക്കൽ, വീഡിയോ എഡിറ്റിംഗ്, (കെഡിയൻ ലൈവ് സോഫ്റ്റ് വെയർ) ശബ്ദമിശ്രണം (ഒഡാസിറ്റി) എന്നിവ വിശദീകരിക്കുന്നു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് അവർ എടുത്ത വിഡിയോ, ഫോട്ടോ എന്നിവ ചേർത്ത് ന്യൂസ് റിപ്പോർട്ട് തയ്യാറാക്കുന്നു. പിന്നീടുള്ള മൂന്നു ക്ലാസ്സുകൾ മലയാളം കമ്പ്യൂട്ടിങ് ആയിരുന്നു. മലയാളം ടൈപ്പ് ചെയ്യാൻ പഠിക്കുകയും ഒരു മാഗസിൻ തുടർ പ്രവർത്തനമായി നൽകുകയും ചെയ്തു. പ്രദീപ്ത ജി ജെയുടെ നേതൃത്വത്തിൽ കുട്ടികളുടെ രചനകൾ ശേഖരിക്കുകയും ഒഴിവു സമയങ്ങളിൽ ടൈപ്പ് ചെയ്യുകയും ചെയ്തു. തുടർന്ന് പ്രോഗ്രാമിങ് പരിശീലനമായിരുന്നു. സ്ക്രാച്ച് 3 സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പരിശീനമായിരുന്നു. കുഞ്ഞിക്കോഴിയെ അമ്മക്കോഴിയുടെ അടുത്തെത്തിക്കാമോ എന്ന പ്രവർത്തനത്തിലൂടെ സ്ക്രാച്ചിലെ ഒരു വിധം എല്ലാം പരിചയപ്പെടുത്തുന്നു.
മൊഡ്യൂൾ പ്രകാരം ഒമ്പതാം ക്ലാസ്സിലാരംഭിക്കേണ്ട പ്രവർത്തനങ്ങൾ ജൂൺ ഇരുപത്തിയൊന്നിനാരംഭിച്ചു. ഓപ്പൺടൂൺസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ പരിശീലനം. തുടർന്ന് മൊബൈൽ ആപ്പ് നിർമ്മാണം.
പുതിയ മൊഡ്യൂൾ പ്രകാരം ലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയെ കുറിച്ചായിരുന്നു അടുത്ത ക്ലാസ്സുകൾ . ചാറ്റ്ജിപിടി, മെഷീൻ ലേണിങ് എന്നിവ പരിചയപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾ ചെറുപ്പത്തിൽ തന്നെ പഠിക്കുന്നത് ആ മേഖലയിലെ ചതിക്കുഴികളെ കുറിച്ച് ബോധവാന്മാരാകാൻ സഹായിക്കും.
ഇലക്ട്രോണിക്സ് , റോബോട്ടിക്സ് ക്ലാസ്സുകൾ ഒരു ശനിയാഴ്ചയും പിന്നീടുള്ള ചൊവ്വാഴ്ചകളിലും നടത്തി. ജനുവരി മുതൽ പുതിയ സോഫ്റ്റ് വെയർ ആയ സ്ക്രൈബസിനെ കുറിച്ചുള്ള ക്ലാസ്സുകളായിരുന്നു. ഡിജിറ്റൽ മാഗസിനും പത്രവും ആകർഷണീയമായി തയ്യാറാക്കാൻ ഉതകുന്ന സോഫ്റ്റ് വെയർ. കുട്ടികൾ റൈറ്ററിൽ തയ്യാറാക്കി വെച്ചിരുന്ന രചനകൾ ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ആരവം എന്ന ഡിജിറ്റൽ മാഗസിനാക്കി സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
മലയാളം കമ്പ്യൂട്ടിങിലൂടെ അക്ഷര പഠനം
മലയാളം കമ്പ്യൂട്ടിങിലൂടെ അക്ഷര പഠനം എന്ന പ്രോജക്റ്റിന് നേതൃത്വം നൽകിയത് മഹാരാഷ്ട്ര സ്വദേശിനിയായ ദിഷ തിരുപ്പതി സാഡിയാണ്. മലയാള അക്ഷരങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ദിഷയെ സഹായിച്ചത് മലയാളം ടൈപ്പിങ് ആണ്. ഇത് മറ്റ് അന്യ സംസ്ഥാന വിദ്യാർത്ഥികൾക്കും സഹായകമാകുമെന്ന് കണ്ടെത്തി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരെ പരിശീലിപ്പിക്കാൻ തുടങ്ങി. മലയാളം അധ്യാപിക ജിൽസിയും കുട്ടികളോടൊപ്പം ചേർന്നു. സ്കൂൾ സമയത്തിനു ശേഷം അന്യസംസ്ഥാന വിദ്യാർത്ഥിനികളെ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുമായിരുന്നു. ഒപ്പം ടൈപ്പിങും കൂടിയായപ്പോൾ കുട്ടികൾക്ക് താല്പര്യമേറി. പദങ്ങളിലെ വിഭജനം, കൂട്ടക്ഷരങ്ങൾ ഇവയെല്ലാം ടൈപ്പിങ്ങിലൂടെ കൂടുതൽ വ്യക്തത വരുത്താൻ സാധിച്ചു.
സ്കൂൾ തല ക്യാമ്പ്
2023 സെപ്റ്റംബർ 9 - ന് ശ്രീശാരദ സ്കൂളിൽ ക്യാമ്പോണം നടത്തുകയുണ്ടായി. 2022 - 25 ബാച്ചിലെ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കാണ് ക്യാമ്പോണം എന്ന പേരിൽ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചത്. പേരു പോലെ തന്നെ ഓണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. ആരംഭ.പ്രവർത്തനമായി സ്ക്രാച്ചിൽ തയ്യാറാക്കിയ പുലിക്കളിയുടെ മേളമാണ് നൽകിയത്. തുടർന്ന് കുട്ടികൾ അവരുടെതായ താളങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസകൾ എന്ന സന്ദേശമടങ്ങുന്ന ജിഫ് വീഡിയോ തയ്യാറാക്കലായിരുന്നു നൽകിയത്. കുട്ടികൾക്കത് വളരെയധികം ഇഷ്ടപ്പെട്ടു. തുടർന്ന് പ്രൊമോഷൻ വീഡിയോ വിഭാഗത്തിൽ പെടുന്ന ശബ്ദമുൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കലും . അതും കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തു.
ഉച്ചക്ക് ശേഷം പ്രോഗ്രാമിങ് - സ്ക്രാച്ച് 3 സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പൂക്കള മത്സരമായിരുന്നു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതും എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന വിധത്തിലുള്ളതുമായിരുന്നു ഇത്തവണത്തെ ക്യാമ്പോണം എന്ന പേരിലുള്ള സ്കൂൾ തല ക്യാമ്പ് . ക്ലാസ്സെടുക്കാനായെത്തിയത് ശ്രീ ദുർഗ്ഗവിലാസം ഹയർസെക്കന്ററി സ്കൂളിലെ എസ് ഐ ടി സി രമ്യ ശിവദാസ് ആണ്. കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും ഒപ്പം ഉണ്ടായിരുന്നു. ഒരു ഓണാഘോഷം കഴിഞ്ഞതിന്റെ ഉത്സാഹത്തോടെയാണ് കുട്ടികൾ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.ഗാഥ സി വി, ദേവിക പി എൻ, അമൃത രമേഷ്, ലാവണ്യ പി എം എന്നിവർ പ്രോഗ്രാമിങ് മേഖലയിലേക്കും ദേവീകൃഷ്ണ പി എം, സ്മൃതി നന്ദൻ, പ്രദീപ്ത ജി ജെ, സായ് ലക്ഷ്മി ടി എസ് എന്നിവർ അനിമേഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
ഉപജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ലാ ക്യാമ്പ് ഡിസംബർ 29, 30 തീയതികളിൽ ആയി ശ്രീ ശാരദ സ്കൂളിൽ വച്ച് തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ നിന്നും 10 സ്കൂളുകളിൽ നിന്നായി ഏകദേശം അറുപത്തിനാലോളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ആനിമേഷൻ, പ്രോഗ്രാമിംഗ്, നിർമ്മിത ബുദ്ധി എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്.ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ്, ബ്ലെൻഡർ എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രോഗ്രാമിംഗിനായി ഒരു പുതിയ സോഫ്റ്റ്‌വെയറാണ് പരിചയപ്പെടുത്തുകയുണ്ടായത്. പിക്‌റ്റോ ബ്ലോക്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. ബ്ലോക്ക് പ്രോഗ്രാമിങ്, പൈത്തൺ, മെഷീൻ ലേണിംഗ് എന്നിവയെല്ലാം ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതായ, ഉപയോഗിക്കാൻ കുറച്ചു കൂടി സൗകര്യപ്രദമായ ഒരു സോഫ്റ്റ്‌വെയർ കൂടിയാണിത്. ബ്ലോക്ക് പ്രോഗ്രാം ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുക, ഉടമസ്ഥൻ വന്നാൽ മാത്രം വാതിൽ തുറക്കുന്ന വീട് എല്ലാം കുട്ടികൾക്ക് വളരെ താല്പര്യമുളവാക്കുന്നത് ആയിരുന്നു. ആർഡിനോ ഉപയോഗിച്ച് എൽഇഡിയുടെ വെളിച്ചം കൂട്ടുക,കുറയ്ക്കുക, രണ്ടു വസ്തുക്കളെ തിരിച്ചറിഞ്ഞ് അവയെ തരം തിരിക്കുക, വാഹനങ്ങൾ ഓടിക്കുന്ന സമയത്ത് ഡ്രൈവർ ഉറങ്ങി പോയാൽ ഉണർത്തുക, പൈത്തൺ കോഡിങ് ഉപയോഗിച്ച് സാന്തായുടെ യാത്ര ഇതെല്ലാം കുട്ടികൾ ഉത്സാഹത്തോടെ ചെയ്തു.
നിരവധി പുതിയ കാര്യങ്ങളായിരുന്നു അനിമേഷൻ ക്ലാസ്സിൽ പഠിപ്പിച്ചത്. പ്രധാനമായും ഓപ്പൺ ടൂൺസ് എന്ന അനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ അനിമേഷൻ തയ്യാറാക്കിയത്. സ്കെൾട്ടൻ ടൂൾ, ജോമേട്രിക്കൽ ടൂൾ, കണ്ട്രോൾ പോയിന്റ് എഡിറ്റർ ടൂൾ, ഗ്രേഡ്യന്റ് ടൂൾ ഇതുപോലെ നിരവധി പുതിയ ടൂളുകൾ കുട്ടികളെ പരിചയപ്പെടുത്തി. ഇതെല്ലാം ഉപയോഗിച്ച് പ്രവർത്തനങ്ങളെല്ലാം കുട്ടികൾ വളരെ ആസ്വദിച്ചു. രണ്ടാം ദിവസം, ഇതുവരെ പരിചയമില്ലാത്ത ത്രിഡി അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ബ്ലൻഡർ ആണ് കുട്ടികളെ പരിചയപെടുത്തിയത്. കൂടാതെ ഈ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട അനന്തമായ സാധ്യതകളും കുട്ടികൾക്ക് ബോധ്യമാക്കി കൊടുത്തു. 'The Clever Monkey' എന്ന കഥയുടെ ശീർഷകമാണ് കുട്ടികൾ ബ്ലൻഡർ ഉപയോഗിച്ച് അനിമേറ്റ് ചെയ്തത്. തുടർന്ന് ഇതുപോലെ നിർമ്മിച്ച സീനുകളെല്ലാം കെഡൻലൈവ് എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികളെ കൊണ്ട് എഡിറ്റ് ചെയ്യിപ്പിച്ചു. ഇതിനുശേഷം കഥയുടെ ബാക്കി ഭാഗം നിർമ്മിക്കുകയും ഇതുവരെ തയ്യാറാക്കിയ പ്രവർത്തനങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒരു വീഡിയോ ആക്കുകയും ചെയ്തു. കുട്ടികൾ എല്ലാവരും ക്യാമ്പ് വളരെ അധികം ആസ്വദിക്കുകയും അതോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്തു.
ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രമിങ് വിഭാഗത്തിൽ അമൃത പി രമേഷും ആനിമേഷൻ വിഭാഗത്തിൽ സായ്‍ലക്ഷ്മി ടി എസ്. സ്മൃതി നന്ദൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ചിത്രശാല
-
അക്ഷര പഠനം
-
റോബോട്ടിക്സ് - പരിശീലനം
-
റോബോട്ടിക്സ് - പരിശീലനം
-
റോബോട്ടിക്സ് - പരിശീലനം