എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2019-21
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
22076-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 22076 |
യൂണിറ്റ് നമ്പർ | LK/2018/22076 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ലീഡർ | അനഘ സി ആന്റോ |
ഡെപ്യൂട്ടി ലീഡർ | അനശ്വര പി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
അവസാനം തിരുത്തിയത് | |
02-11-2024 | 22076 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ (2019-21)
ലിറ്റിൽകൈറ്റ്സിന്റെ രണ്ടാമത്തെ യൂണിറ്റിലേക്ക് 26 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ലീഡറായി അനഘ സി ആന്റോയെയും ഡെപ്യൂട്ടി ലീഡറായി അനശ്വര പി ആറിനേയും തിരഞ്ഞെടുത്തു. തൃശ്ശൂർ കൈറ്റ് മാസ്റ്റർ ട്രെയ്‌നർ സുനിർമ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂൺ 10-ന് നടന്ന പ്രിലിമിനറി ക്യാമ്പോടെ ആ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള സമാരംഭം കുറിച്ചു. എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ലാപ്‌ടോപ്പ്, പ്രോജക്ടർ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് ക്ലബ്ബംഗങ്ങൾ വിശദമായി ക്ലാസ്സെടുത്തു. ജൂൺ 19 മുതൽ റൂട്ടീൻ ക്ലാസ്സുകളാരംഭിച്ചു. ആനിമേഷൻ, സ്ക്രാച്ച് എന്നീ ക്ലാസ്സുകൾക്കു ശേഷം ഒക്ടോബർ 4 ന് സ്കൂൾ തല ക്യാമ്പ് നടത്തി. അതിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. അനശ്വര പി ആർ, അനഘ സി ആന്റോ, നേഹ ആർ എസ്, ബെനിറ്റ ബി ബി എന്നിവർ ആനിമേഷനും സ്ലേഹ എൻ പി, ആർദ്ര പി നായർ, അനഘ രമേഷ്, സോനു സണ്ണി എന്നിവർ പ്രോഗ്രാമിങിനും തിരഞ്ഞെടുക്കപ്പെട്ടു.
ഡിജിറ്റൽ മാഗസിൻ

മലയാളം കമ്പ്യൂട്ടിങിന്റെ ഭാഗമായി നടത്തിയ എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന പ്രവർത്തനത്തിലൂടെ സ്കൂളിന്റെ രണ്ടാമത്തെ മാഗസിൻ നീർമാതളം തയ്യാറായി. അനശ്വര പി ആർ, അനശ്വര രാമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാഗസിൻ നിർമ്മാണം നടന്നത്. കൈറ്റ് അംഗങ്ങൾ അവരുടെ ഒഴിവു സമയമെല്ലാം ഇതിനായി വിനിയോഗിച്ചു. നവംബറിൽ മാഗസിൻ പ്രകാശനവും നടത്തി.
വിവര സാങ്കേതിക വിദ്യ- ബോധവത്ക്കരണക്ലാസ്സ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു.
പഠന യാത്ര
റോബോട്ടിക്സ് മറ്റു സാങ്കേതിക വിദ്യകൾ എന്നിവ പരിചയപ്പെടുന്നതിനായി വിദ്യ എഞ്ചിനീയറിംഗ് കോളേജിലേക്ക് ഒരു പഠന യാത്ര നടത്തി. ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രദർശനവും കുട്ടികൾക്ക് ആസ്വാദ്യകരമായിരുന്നു. റോക്കറ്റ് ലോഞ്ചിംഗ് , വിവിധ തരം റോക്കറ്റു കളുടെ മാതൃകകൾ ക്വിസ് പ്രോഗ്രാം എന്നിവയുണ്ടായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സിനെ കുറിച്ചുള്ള ക്ലാസ്സും കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു.
ലിറ്റിൽകൈറ്റ്സ് (2019-22)
ലിറ്റിൽകൈറ്റ്സിന്റെ മൂന്നാമത്തെ യൂണിറ്റിലേക്ക് 35 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ലീഡറായി അനുപ്രിയ കെ ആറിനെയും ഡെപ്യൂട്ടി ലീഡറായി അഖില സി സിയെയും തിരഞ്ഞെടുത്തു. അവണൂർ ശാന്ത എച്ച് എസ് എസിലെ എസ് ഐ ടി സി ബീന ടീച്ചറുടെയും കുറ്റൂർ സി എം ജി എച്ച് എസ് എസിലെ എസ് ഐ ടി സി നിഷ ടീച്ചറുടെയും നേതൃത്വത്തിൽ ഡിസംബർ 20-ന് പ്രിലിമിനറി ക്യാമ്പ് നടന്നു. പ്രിലിമിനറി ക്യാമ്പ് കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിലായി മൂന്ന് ക്ലാസ്സുകളാണ് എട്ടാം ക്ലാസ്സുകാർക്കുണ്ടായിരുന്നത്. സ്ക്രാച്ച് പ്രോഗ്രാമിങ്, മലയാളം ടൈപ്പിങ്, ചിത്ര രചന. സ്കൂൾ അവധി ദിവസങ്ങളിൽ കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ പൂർത്തിയാക്കി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
അംഗങ്ങൾകോവിഡ് മഹാമാരി മൂലം വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പരിശീലനം. കുട്ടികൾ ലാപ്ടോപ്പുകൾ കൊണ്ടു പോയി പ്രവർത്തനങ്ങൾ കുറേയേറെ പൂർത്തീകരിച്ചു. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ഇന്റർനെറ്റ്, സ്ക്രാച്ച് എന്നിവ ഓഫ്ലൈൻ ക്ലാസ്സുകൾ നടത്തുകയും പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.ജനുവരിയിൽ കുട്ടികളുടെ അസൈൻമെന്റ് പ്രവർത്തനങ്ങൾ നടത്തി. അഞ്ച് ഗ്രൂപ്പുകളായി ആറ്, ഏഴ്, എട്ട്, ക്ലാസ്സുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാറുകൾ നടത്തി.
സത്യമേവ ജയതേ
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളിലൊന്നായ സത്യമേവ ജയതേ എന്ന പദ്ധതി ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിലൂടെ എല്ലാ വിദ്യാർത്ഥികളിലും എത്തിച്ചു. നവ മാധ്യമങ്ങൾ വഴി പങ്കു വെയ്ക്കുന്ന വിവരങ്ങളും മറ്റും വിശ്വാസ്യത, തെറ്റായ വാർത്തകളുടെയും വീഡിയോകളുടെയും പ്രചരണം എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങൾ സത്യമേവ ജയതേയിലൂടെ വിശദീകരിക്കുന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ സ്ലൈഡ് പ്രദർശനത്തിലൂടെയും അധ്യാപകരുടെ സഹായത്തോടെയും ഹൈസ്കൂളിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ഹൃദ്യ മുരളി എം, ആയിഷ ഇ എസ് , പ്രയാഗ ജി ജെ, അഖില സി സി, മിസ്റ്റി ചന്ദ്രശേഖർ , കനക് കുന്ദൻ ശ്രീവാസ്തവ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.
വെബിനാർ
ഈ വർഷത്തെ കുട്ടികളുടെ അസൈൻമെൻറ് പ്രവർത്തനം രക്ഷിതാക്കൾക്കും മറ്റ് കുട്ടികൾക്കുമുള്ള വെബിനാർ ആയിരുന്നു. കുട്ടികൾ അഞ്ച് ഗ്രൂപ്പുകളായി വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുത്ത് സ്ലൈഡ് പ്രദർശനത്തോടെ ക്ലാസ്സുകൾ എടുത്തു. ജനുവരി 29,30, 31 തിയ്യതികളിലായാണ് ക്ലാസ്സുകൾ നടത്തിയത്.
കോവിഡ് - 19 ബോധവത്ക്കരണക്ലാസ്സ് - കോവിഡിനെ കുറിച്ചുള്ള തെറ്റായ ധാരണകൾ ഒഴിവാക്കുന്നതിനും വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയും എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും വിശദീകരിക്കുകയുണ്ടായി.
ഗൂഗിൾ ക്ലാസ്സ് റൂം കുട്ടികൾക്ക് എങ്ങനെ അനായാസമായി ഉപയോഗിക്കാം - എന്നതായിരുന്നു രണ്ടാമത്തെ ഗ്രൂപ്പിന്റെ വിഷയം. ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രാധാന്യത്തെ കുറിച്ചും ഓഫ്ലൈൻ ക്ലാസ്സിനോടൊപ്പം തന്നെ ഗൂഗിൾ ക്ലാസ്സ് റൂമും തുടരുകയാണെങ്കിൽ ഉള്ള നേട്ടങ്ങൾ, ജീസ്യൂട്ട് ഗൂഗിൾ ക്ലാസ്സ് റൂമിന്റെ പ്രത്യേകതകൾ എന്നിവ വിശദീകരിച്ചു. യു പി കുട്ടികൾക്ക് വളരേയേറെ സഹായകരമായ ഒരു ക്ലാസ്സ് ആയിരുന്നു ഇത്.
നവമാധ്യമങ്ങളിലെ ചതിക്കുഴികൾ
കോവിഡ് മഹാമാരി മൂലം എല്ലാ കുട്ടികളും സ്മാർട്ട്ഫോൺ ലാപ്‌ടോപ്പ്, ഇന്റർനെറ്റ് എന്നിവയുടെ പ്രയോക്താക്കളായി മാറി. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ കെണികൾ ധാരാളം. ഈ വിഷയത്തെ അധികരിച്ചു കൊണ്ടായിരുന്നു മൂന്നാമത്തെ ഗ്രൂപ്പിന്റെ ക്ലാസ്സ് . സ്ലൈഡുകളുടെയും വീഡിയോകളുടെയും സഹായത്തോടെ ഇവയുടെ ഗുണദോഷങ്ങളെ കുറിച്ച് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ വിശദീകരിച്ചു.
സൈബർ സെക്യൂരിറ്റി
നാലാമത്തെ ഗ്രൂപ്പിന്റെ വിഷയം ഇതായിരുന്നു. ഹാക്കിങ്, ഫിഷിങ് എന്നിവയെ കുറിച്ചെല്ലാം അംഗങ്ങൾ കുട്ടികൾക്ക് വിശദമാക്കി. നമ്മുടെ അക്കൗണ്ടുകളെല്ലാം Password ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
ഇന്റർനെറ്റ് സേഫ്റ്റി ഇൻഷുറൻസ്
എന്നതിനെ കുറിച്ചായിരുന്നു അഞ്ചാമത്തെ ഗ്രൂപ്പിന്റെ ക്ലാസ്സ് . ചെറിയ കുട്ടികൾക്കായിരുന്നു ക്ലാസ്സ് നടത്തിയത് എന്നത് കൊണ്ടു തന്നെ അവർക്ക് മനസ്സിലാകുന്ന തരത്തിൽ അംഗങ്ങൾ ക്ലാസ്സെടുത്തു. അമിതമായ ഗെയിം കളിക്കുന്നതു മൂലമുള്ള ദോഷങ്ങളും മറ്റും വിശദമാക്കി. ഒപ്പം അവരുടെ ചെറിയ ചെറിയ സംശയങ്ങൾക്കും മറുപടി നൽകി.