ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
ഇരിണാവ് ഇരിണാവ് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0497 2867330 |
ഇമെയിൽ | school13611@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13611 (സമേതം) |
യുഡൈസ് കോഡ് | 32021300306 |
വിക്കിഡാറ്റ | Q64458780 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 111 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നമീർ എം.വി. |
പി.ടി.എ. പ്രസിഡണ്ട് | ലഗേഷ് വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ.
ചരിത്രം
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം 1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ ഇരിണാവ് ദേശത്താണ് ഈ വിദ്യാലയം. 30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 14 ക്ലാസ്സ്മുറികളും വിശാലമായ ഇന്റർലോക്ക് പാകിയ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും, മനോഹരമായൊരു പാർക്കും ഉണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും പൊതുസമൂഹത്തിനും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ശുദ്ധജല ലഭ്യതയുള്ള സ്വന്തമായ ഒരു കിണർ നമ്മുടെ വിദ്യാലത്തിനു ഉണ്ട്. 2000 ത്തിലധികം പുസ്തകങ്ങളുള്ളതും മലയാളം ഇംഗ്ലീഷ് ഭാഷകൾക്ക് പ്രത്യേകം സജീകരിച്ചിട്ടുള്ളതുമായ ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്, ഇത് കൂടാതെ ഓരോ ക്ലാസ്സ്മുറികളിലും ക്ലാസ് നിലവാരത്തിന് അനുസരിച്ചു കുട്ടികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും ഓരോ നിലകളിലും സജ്ജീകരിച്ചിട്ടുണ്ട്
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്
എസ്. സി. ഇ. ആർ. ടി അംഗീകാരം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്. സി. ഇ. ആർ. ടി ഡോക്യൂമെന്റഷനായി നമ്മുടെ വിദ്യാലത്തെ തിരഞ്ഞെടുത്തു എന്നുള്ളത് വിദ്യാലത്തിനും നാട്ടുകാർക്കും ഏറെ അഭിമാനിക്കത്തക്കതായ കാര്യമാണ്. വിദ്യാലത്തിലെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങളാണ് എസ്. സി. ഇ. ആർ. ടി ഇതിനായി തിരഞ്ഞെടുത്തത്. ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനായി എസ്. സി. ഇ. ആർ. ടി പ്രതിനിധികൾ വിദ്യാലത്തിലെത്തുകയും പ്രവർത്തനങ്ങൾ നേരിട് മനസിലാക്കുകയും സംസ്ഥാന ഓഫീസിൽ വെച്ച നടന്ന ചടങ്ങിൽ വിദ്യാലത്തിന് സമ്മതപത്രം നൽകുകയും ചെയ്തിട്ടുണ്ട്.
![](/images/thumb/b/b8/WhatsApp_Image_2022-03-15_at_17.25.51.jpg/249px-WhatsApp_Image_2022-03-15_at_17.25.51.jpg)
ബെസ്റ്റ് പി. ടി. എ. അവാർഡ്
2010 - 2011 അധ്യയന വർഷത്തിൽ 97 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തെ ഇന്ന് കാണുന്ന രീതിയിൽ ഭൗതികമായും അക്കാദമികമായും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത് സ്കൂൾ പി. ടി. എ. യുടെയും സമൂഹത്തിന്റെയും, നിശ്ചയദാർഢ്യവും പിന്തുണയും കൊണ്ടുകൂടിയാണ് ഇതിനുള്ള മികച്ച തെളിവാണ് ഉപജില്ലയിൽ വിദ്യാലയത്തിന് വിദ്യാലയത്തിന് പത്തിലധികം തവണയായി ലഭിച്ചുകൊണ്ടിരിക്കുന്ന ബെസ്റ്റ് പി. ടി. എ. അവാർഡ്.
ടാലന്റ് ലാബ്
വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു
![](/images/thumb/b/b9/WhatsApp_Image_2022-03-15_at_17.21.27.jpg/300px-WhatsApp_Image_2022-03-15_at_17.21.27.jpg)
ടാലൻ്റിനുള്ള അംഗീകാരം MLA യിൽ നിന്ന്. 1, 2, 3 സ്ഥാനം വിദ്യാലയത്തിന് തന്നെ..
![](/images/thumb/f/f3/WhatsApp_Image_2022-03-16_at_09.24.01.jpg/300px-WhatsApp_Image_2022-03-16_at_09.24.01.jpg)
![](/images/thumb/5/54/WhatsApp_Image_2022-03-16_at_09.24.20.jpg/300px-WhatsApp_Image_2022-03-16_at_09.24.20.jpg)
![](/images/thumb/7/70/WhatsApp_Image_2022-03-16_at_09.24.37.jpg/300px-WhatsApp_Image_2022-03-16_at_09.24.37.jpg)
അമൃതോത്സവം
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട അമൃതോത്സവ പരിപാടിയിൽ ദേശഭക്തി സംഘഗാന മത്സരത്തിൽ ഉപ ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടുവാൻ വിദ്യാലയത്തിന് സാധിച്ചു. വിദ്യാലയത്തിൽ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ബി ആർ സി പ്രതിനിധിയിൽനിന്ന് വിദ്യാലയത്തിനുള്ള ട്രോഫി ഏറ്റുവാങ്ങുകയും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്യുകയുമുണ്ടായി.
![](/images/thumb/d/d2/WhatsApp_Image_2022-03-16_at_09.12.04.jpg/300px-WhatsApp_Image_2022-03-16_at_09.12.04.jpg)
ലൈബ്രറി
വായനയെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കുവാനും നിരവധി പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ വർഷങ്ങളായി നടത്തിവരാറുള്ളത്. ഒന്നാം തരക്കാർ പോലും ഒന്നാം തരാം വായനക്കാർ ആണെന്നുള്ളത് വിദ്യാലയത്തിന് അഭിമാനിക്കത്തക്കതായ കാര്യമാണ്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 2000 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിന്റെ മുതൽക്കൂട്ടാണ്. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, വായനമൂല, ഇന്നത്തെ പുസ്തകം, ഹോം ലൈബ്രറി, വീട്ടിലെ വായനാമൂലയിലേക്ക് ഒരു കിറ്റ്, പിറന്നാൾ സമ്മാനം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മലയാളം ഭാഷകൾക്കായി പ്രത്യേകം പ്രത്യേകം ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പിറന്നാൾ സമ്മാനം, വീട്ടിലെ പുസ്തകം സ്കൂളിലേക്, തുഴടങ്ങിയ പരിപാടികൾ ലൈബ്രറി വിപുലീകരണത്തിൽ വിദ്യാലയത്തെ ഏറെ സഹായിച്ചിട്ടുണ്ട്.
ഗണിതവിജയം ചിത്രങ്ങൾ
ഗണിത വിജയം സംസ്ഥാനതല ട്രൈ ഔട്ട് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ വച്ച് നടന്നു. 2017 സെപ്റ്റംബർ 18 മുതൽ 28 വരെ ദിവസങ്ങളിൽ ആയിരുന്നു ട്രൈ ഔട്. സെപ്റ്റംബർ 16, 17 തിയ്യതികളിലായി എസ്. എസ്. എ. പ്രതിനിധികൾ, സ്കൂൾ പി. ടി. എ. എന്നിവരുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. എസ്. എസ്. എ, എസ്. സി. ഇ. ആർ. ടി. സംസ്ഥാനതല ഉദ്യോഗസ്ഥർ ജനപ്രധിനിധികൾ രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്.
-
ഗണിതവിജയം
-
ഗണിതവിജയം
-
ഗണിതവിജയം
-
ഗണിതവിജയം
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ നാല് വർഷമായി മികച്ച പി. ടി. എ, പച്ചക്കറി കൃഷി, സാന്ത്വന പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പ്, കലോൽസവങ്ങളിലും മേളകളിലും മികച്ച വിജയം.
മാനേജ്മെന്റ്
കെ രുഗ്മിണിയമ്മ, വ്യക്തികത മാനേജ്മെന്റ്
സാരഥി
- പ്രധാനാധ്യാപകൻ
-
നമീർ എം. വി.
പി. ടി. എ.
- പി. ടി. എ. പ്രസിഡണ്ട്
-
വി. വി. ലഗേഷ്
- എം. പി. ടി. എ. പ്രസിഡണ്ട്
-
ബിജിത കെ
മുൻ സാരഥികൾ
നമ്പർ | പേര് |
---|---|
1 | കെ. നാരായണൻ മാസ്റ്റർ |
2 | ഇ. മാധവൻ മാസ്റ്റർ |
3 | കെ. വി. ഗോപാലകൃഷ്ണൻ മാസ്റ്റർ |
4 | കെ. എം. രേണുക ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | |
---|---|---|
1 | കെ. വി. ആർ. ഗ്രൂപ്പ് അംഗങ്ങൾ | |
2 | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി. പി. പി. ദിവ്യ | ![]() |
3 | കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി. പി. ഗോവിന്ദൻ | ![]() |
4 | Dr. ആതിര | ![]() |
5 | Dr. അമൽ | ![]() |
2021-2022 അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തനങ്ങൾ
- കിറ്റു വണ്ടി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്.
![](/images/thumb/e/e5/WhatsApp_Image_2022-03-15_at_16.51.55.jpg/225px-WhatsApp_Image_2022-03-15_at_16.51.55.jpg)
![](/images/thumb/1/1d/WhatsApp_Image_2022-03-15_at_17.33.35.jpg/227px-WhatsApp_Image_2022-03-15_at_17.33.35.jpg)
- ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ അധ്യാപകരും സാലറി ചലഞ്ചിൽ പങ്കാളികളായി. കൂടാതെ കുട്ടികളിൽ നിന്നും സമൂഹത്തിൽ നിന്നുമായി പഠനോപകരണ സമാഹരണത്തിലൂടെ വിഭവങ്ങൾ കണ്ടെത്തി. പഠനോപകരണ കിറ്റുകൾ,വസ്ത്രങ്ങൾ, വിഷുക്കൈനീട്ടം സ്കോളർഷിപ്പ് തുക തുടങ്ങിയ സംഭാവനകൾ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തി. കുട്ടികളിൽ സാമൂഹ്യ ബോധം വളർത്തി അവരിൽ മൂല്യബോധവും മനോഭാവങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമായി.
- വാക്സിൻ ചാലഞ്ച്
അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി.
![](/images/thumb/0/0f/WhatsApp_Image_2022-03-15_at_17.33.14.jpg/117px-WhatsApp_Image_2022-03-15_at_17.33.14.jpg)
- സാമൂഹ്യ അടുക്കളയിലേക്ക്
വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി. നാടെങ്ങും കൊറോണ ഭീതിയിൽ ലോക് ഡൗണിൽ കഴിയുമ്പോൾ സാമൂഹിക സുരക്ഷയ്ക്കായി സർക്കാരും ആരോഗ്യ പ്രവർത്തകരും അക്ഷീണം പ്രവർത്തിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയായി, ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ കുട്ടികൾ പി.ടി.എ യുടെ പിന്തുണയോടെ വെള്ളമൊഴിച്ച് പരിപാലിച്ച സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നും ലഭിച്ച വിളവുകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നൽകി.കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ''വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ജീവനി പദ്ധതി പ്രകാരം കല്യാശ്ശേരി കൃഷിഭവൻ്റെ സഹായത്തോടെ തയ്യാറാക്കിയതായിരുന്നു പച്ചക്കറി കൃഷി. സ്കൂൾ നേരത്തെ അടച്ച സാഹചര്യത്തിൽ കൃഷിയിലെ വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുവാൻ സ്കൂൾ പി.ടി.എ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം കാർഷിക വിഭവങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്നതിനായിവാർഡ് മെമ്പർ ശ്രീ. ജനാർദ്ദനൻ്റെ സാന്നിദ്ധ്യത്തിൽ അധ്യാപകരും പി.ടി. എ ഭാരവാഹികളും ചേർന്ന് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഇ.പി.ഓമനക്ക് കൈമാറി.
![](/images/thumb/6/69/WhatsApp_Image_2022-03-15_at_17.06.53.jpg/300px-WhatsApp_Image_2022-03-15_at_17.06.53.jpg)
- ഓണക്കിറ്റ്
വിദ്യാലയത്തിലെ സമീപത്തുള്ള പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വകയായി പ്രദേശവാസികൾക്ക് നൽകിയ ഓണക്കിറ്റ് വിതരണത്തിന് ഭാഗമാകുവാനും വിദ്യാലയത്തിന് സാധിച്ചു
![](/images/thumb/f/fa/WhatsApp_Image_2022-03-15_at_17.12.13.jpg/211px-WhatsApp_Image_2022-03-15_at_17.12.13.jpg)
- ശുചീകരണം
ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു.
![](/images/thumb/3/3c/WhatsApp_Image_2022-03-15_at_22.06.00.jpg/237px-WhatsApp_Image_2022-03-15_at_22.06.00.jpg)
- പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു.
- പിറന്നാൾ സമ്മാനം
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുന്ന തരത്തിൽ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ രക്ഷിതാക്കളുടെ സഹകരണം എപ്പോഴും ലഭിക്കാറുണ്ട്. പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ, സമൃദ്ധമായ ഉച്ചഭക്ഷണം, സഹപാഠിക്ക് പഠനോപകരണങ്ങൾ, വിദ്യാലയ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സംഭാവനകൾ തുടങ്ങി നിരവധി മാതൃകാ പരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറുള്ളത്
2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ
പുകയില വിരുദ്ധ ദിനം
മെയ് 31ന് സ്കൂൾ പിടിഎ പ്രസിഡണ്ട് അധ്യക്ഷതയിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ ഉദ്ഘാടനം നടത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ കുട്ടികൾ പുകയില വിരുദ്ധ പ്ലക്കാർഡുകൾ ഏന്തി കൊണ്ടുള്ള ഫോട്ടോകൾ പ്രദർശിപ്പിച്ചു. പുകയില വിരുദ്ധ സന്ദേശം നൽകുന്നതിനായി മോഡൽ പ്രദർശനം നടത്തി.
![](/images/thumb/6/60/WhatsApp_Image_2022-03-15_at_16.57.52.jpg/240px-WhatsApp_Image_2022-03-15_at_16.57.52.jpg)
പ്രവേശനോത്സവം 1-6-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.
![](/images/thumb/1/1d/WhatsApp_Image_2022-03-15_at_17.00.44%281%29.jpg/196px-WhatsApp_Image_2022-03-15_at_17.00.44%281%29.jpg)
മണലെഴുത്ത്
ഒന്നാം തരത്തിൻറെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മണലെഴുത്ത് പരിപാടി നടന്നു.മുൻ പ്രധാനാധ്യാപിക കെ എ രേണുക ടീച്ചർ മണലിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് വിദ്യാരംഭം കുറിച്ചു. സീനിയർ ലച്ചർ ഡോക്ടർ രമേശൻ കടൂർ, എ.വി.ചന്ദ്രൻ മാസ്റ്റർ എന്നിവർ മധുമൊഴി നൽകി. ഒന്നാം തരത്തിലെ എല്ലാ കുഞ്ഞോമനകളും വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ് ഓൺലൈൻ ആയി പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ലോക പരിസ്ഥിതിദിനം 5-6-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു.
![](/images/thumb/8/8f/WhatsApp_Image_2022-03-15_at_17.33.34.jpg/300px-WhatsApp_Image_2022-03-15_at_17.33.34.jpg)
വായനദിനം ജൂൺ 19 19-6-2021
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിൽ ജൂൺ 19-ാം തീയതി നടന്ന വായനദിന പരിപാടി പ്രശസ്ത സാഹിത്യകാരനും. അധ്യാപകനുമായ ശ്രീ. ഡോ ജിനേഷ്കുമാർ എമരം ഉദ്ഘാടനം ചെയ്തു . എസ് ആർ. ജി. കൺവീനർ രേഷ്മ ടീച്ചർ സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബഹുമാനപ്പെട്ട PTA പ്രസിഡണ്ട് കെ സിജു പരിപാടിക്ക് അധ്യക്ഷത വഹിച്ചു. എങ്ങനെ വായിക്കാം എന്ന വിഷയത്തിൽ ശ്രീ. ഷാജി കണ്ണാടിയൻ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി ബി. ആർ. സി. യിലെ B P C ശ്രീ ശിവദാസൻ മാസ്റ്റർ വായനദിന സന്ദേശം പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രേഷ്മടീച്ചർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി. ഓരോ ക്ലാസിലും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു. വായന മത്സരം, കുറിപ്പ് അവതരണം. കിസ് മത്സരം , ലൈബ്രറി ഒരുക്കൽ തുടങ്ങിയ പരിപാടികൾ നടത്തി. രക്ഷിതാക്കൾക്ക് ക്ലാസ് തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാരെ ഉൾപ്പെടുത്തി ഒരാഴ്ച കഴിഞ്ഞ് മെഗാക്വിസ് മത്സരവും നടത്തി
വൈക്കം മുഹമ്മദ് ബഷീർ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 5-7-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ ജുലായ് 5 ന് 7.30 ന്. ഗൂഗിൾ മീറ്റിൽ ബഷീർ അനുകരണ പരിപാടിയും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.ശ്രീ. എം. ടി. ഷജിത്ത് കുമാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു. പ്രശസ്ത സാഹിത്യകാരനും വിദ്യാരംഗം സ്ഥാന അവാർഡ് ജേതാവുമായ ശ്രീ. ജിജേഷ് കൊറ്റാളി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീ. മിഥുൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.
വീടാണ് വിദ്യാലയം - രക്ഷാകർതൃശാക്തീകരണം 6-7-2021
ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിലെ വീടാണ് വിദ്യാലയം പരിപാടി 6.7.2021 ന് നടന്നു. കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് പ്രശസ്ത കഥാകൃത്തും അധ്യാപനുമായ ശ്രീ. ടി. പി. വേണുഗോപാലൻ മാസ്റ്ററാണ്. ഹെഡ്മാസ്റ്റർ ശ്രീ. നമീർമാസ്റ്റർ സ്വാഗതം ചെയ്തു സംസാരിച്ചു സ്കൂളിന്റെ വികസന സമിതി കൺവീനറായ ശ്രീ പി. പി. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാ ടിയിൽ ശ്രീ. പി.പി. സുധീർബാബുമാസ്റ്റർ രക്ഷിതാക്കൾക്ക് ഓൺലൈൻകാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായ ക്ലാസ് നൽകി . ശ്രീമതി ഷീബടീച്ചർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.
വായന പരിപോഷണ പരിപാടികൾ
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികച്ച വായനക്കാരൻ ആകുന്നതിനു വേണ്ടിയിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ വർഷംതോറും ചെയ്തു വരാറുണ്ട്. ക്ലാസ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി, വായന കോർണർ, ഇന്നത്തെ പുസ്തകം, അസംബ്ലിയിലെ വായനാക്കുറിപ്പ് അവതരണം, വീട്ടിലെ വായനാമൂല, ഹോം ലൈബ്രറി, പുസ്തക വണ്ടി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ചെയ്തു വരാറുള്ളത്. ഒന്നാംതരക്കാർ പോലും ഒന്നാന്തരം വായനക്കാരാണ്. കോവിഡ് കാലത്തും വായന പരിപോഷിപ്പിക്കുന്നതിനായി സമീപത്തെ ലൈബ്രറി യുമായി സഹകരിച്ചുകൊണ്ട് വിദ്യാലയത്തിലെ കുട്ടികൾക്ക് സ്കൂൾ വാഹനം ഉപയോഗപ്പെടുത്തിക്കൊണ്ട് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തു. കുട്ടികളുടെ പിറന്നാളിന് സ്കൂൾ ലൈബ്രറിയിലേക്കും ക്ലാസ് ലൈബ്രറിയിലേക്കും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിച്ചു. മുഴുവൻ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് ഒരു പുസ്തക കിറ്റ് വിതരണം നടത്തി. യുറീക്ക പുസ്തകത്തിന് കുട്ടികളെ വരിക്കാർ ആക്കി ചേർത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകങ്ങൾ വാങ്ങുവാൻ പ്രേരിപ്പിച്ചും കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുവാൻ ശ്രമിച്ചു. കൂടാതെ ലൈബ്രറിയിൽ നിന്നും അമ്മ വായനയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളും നൽകി
![](/images/thumb/c/c8/WhatsApp_Image_2022-03-15_at_16.58.05.jpg/220px-WhatsApp_Image_2022-03-15_at_16.58.05.jpg)
ഗൃഹസന്ദർശന പരിപാടികൾ
പഠനം ഓൺലൈനായി നടത്തേണ്ടി വന്ന സാഹചര്യത്തിൽ കുട്ടികളുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്തുവാനും മികച്ച പ്രകടനങ്ങൾ ഉറപ്പു വരുത്തുവാനും വേണ്ടി പി ടി എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വീട്ടിലെ വായന മൂലയിലേക്ക് പുസ്തകങ്ങൾ നൽകി.
പുസ്തകവണ്ടി 12-7-2021
മലാല യൂസഫ്സായിയുടെ ജന്മദിനമായ ജൂലായ് 12ന് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിന്റെ സഹകരണത്തോടെ നടന്നു "പുസ്തക വണ്ടി" ശ്രീ ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ആർ സി ഗ്രന്ഥാലയം കോവിഡ് കാലത്ത് സ്ക്കൂൾ വിദ്യാർഥികൾക്ക് ലൈബ്രറി വീട്ടിലത്തിക്കാനായി തുടങ്ങിയ പരിപാടി ജുലായ് 12 ന് രാവിലെ 9 മണിക്ക് കല്യാശ്ശേരി ക്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി . എ സപ്നയുടെ അധ്യക്ഷതയിൽ ലൈബ്രറി പരിസരത്തു നടന്നു ശ്രീമതി രേഷ്മടീച്ചർ, ശ്രീ. മിഥുൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ നമീർ മാസ്റ്റർ പുസ്തകങ്ങൾ ഏറ്റു വാങ്ങി. കെ. രാജീവൻ, കെ. പുഷ്പജൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.
![](/images/thumb/a/a1/WhatsApp_Image_2022-03-15_at_16.58.04.jpg/225px-WhatsApp_Image_2022-03-15_at_16.58.04.jpg)
ചാന്ദ്രദിന പരിപാടികൾ 20.7.2021 മുതൽ 22.7.2021
ഇരിണാവ് ഹിന്ദു എ. എൽ പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾ ജൂലായ് 20 ന് തുടങ്ങി. 3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരം നടന്നു. 22.1.2021 വ്യാഴാഴ്ച ചാന്ദ്രദിനാചരണവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ പ്രദീപൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളിമാമനൊരു കത്ത് ചാന്ദ്രമനുഷ്യൻ, മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതചൊല്ലൽ തുടങ്ങിയവ സംഘടിപ്പിച്ചു.
ലോക ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് പ്രചോദനം നൽകികൊണ്ട് സംസാരിക്കുന്നതായി പ്രിയപെട്ട ഷഫീർ പയ്യട്ടം നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരുകയും തന്റെ ജീവിതാനുഭവങ്ങളും കാഴ്ചകളും കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു
പഠനം പാൽപായസം
![](/images/thumb/9/9e/WhatsApp_Image_2022-03-16_at_09.16.54.jpg/300px-WhatsApp_Image_2022-03-16_at_09.16.54.jpg)
![](/images/thumb/b/b3/WhatsApp_Image_2022-03-16_at_10.55.38.jpg/124px-WhatsApp_Image_2022-03-16_at_10.55.38.jpg)
![](/images/thumb/3/38/WhatsApp_Image_2022-03-16_at_10.56.54.jpg/150px-WhatsApp_Image_2022-03-16_at_10.56.54.jpg)
![](/images/thumb/8/8b/WhatsApp_Image_2022-03-16_at_11.03.15.jpg/169px-WhatsApp_Image_2022-03-16_at_11.03.15.jpg)
അറബിക് ഭാഷ പ്രവർത്തനങ്ങൾ
അറബിക ഭാഷാ പ്രവർത്തനങ്ങൾ നല്ലനിലയിൽ വിദ്യാലയങ്ങളിൽ ചെയ്തുവരുന്നുണ്ട്. അറബിക് കലോത്സവത്തിൽ നിലവിലെ ചാമ്പ്യന്മാർ ആണ് നമ്മുടെ വിദ്യാലയം. കൂടാതെ ഓൺലൈനായി നടന്ന അറബിക് ടാലൻറ് ടെസ്റ്റിലും ക്വിസ് മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അറബി ഭാഷാ ദിന പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ അംഗീകാരം നേടുവാനും വിദ്യാലയത്തിന് സാധിച്ചു.
![](/images/thumb/d/d2/WhatsApp_Image_2022-03-16_at_09.29.43.jpg/300px-WhatsApp_Image_2022-03-16_at_09.29.43.jpg)
സ്കൂൾ വിഭവം സമൂഹത്തിന്
സ്കൂൾ വിഭവങ്ങൾ സമൂഹത്തിനുവേണ്ടി ഇരിണാവിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമായ ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ പ്രദേശത്തിൻറെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എന്നും സിരാ കേന്ദ്രമായി നിലകൊള്ളുന്നു. കോവിഡ് വ്യാപന കാലത്ത് കല്യാശേരി എഫ് എച്ച് സി യുടെ ടെസ്റ്റ് സെൻറർ, വാക്സിൻ സെൻറർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കേന്ദ്രമായി പ്രവർത്തിച്ചു. ആഴ്ചകൾ തോറും നടന്ന് ഇത്തരം പ്രവർത്തനങ്ങൾക്ക് സ്ഥിരമായ സെന്ററായിരുന്നു വിദ്യാലയം.
![](/images/thumb/d/d7/WhatsApp_Image_2022-03-16_at_09.48.56.jpg/300px-WhatsApp_Image_2022-03-16_at_09.48.56.jpg)
![](/images/thumb/0/03/WhatsApp_Image_2022-03-16_at_09.26.13.jpg/300px-WhatsApp_Image_2022-03-16_at_09.26.13.jpg)
ശിശുദിനാഘോഷം
ശിശുദിനം നവംബര് 14 ശിശുദിനത്തോടനുബന്ധിച്ച എല്ലാ വർഷവും സ്കൂളിൽ നടന്നു വരുന്ന വർണ വിപുലമായ പരിപാടിയാണ് വർണോത്സവം. കുട്ടികൾക്ക് വിവിധ പരിപാടികൾ നടത്താറുണ്ട്, പതാക നിർമാണം, നഹ്റുത്തൊപ്പി നിർമാണം, നിറംനൽകൾ പ്രീപ്രൈമറി കുരുന്നുകളുടെ കലോത്സവം ശിശുദിനത്തോടനുബന്ധിച്ച സ്കൂളിൽ നടക്കുന്നു
![](/images/thumb/4/4f/WhatsApp_Image_2022-03-16_at_09.52.31%281%29.jpg/300px-WhatsApp_Image_2022-03-16_at_09.52.31%281%29.jpg)
![](/images/thumb/9/9d/WhatsApp_Image_2022-03-16_at_09.48.26.jpg/300px-WhatsApp_Image_2022-03-16_at_09.48.26.jpg)
സ്കൂളിലെ ക്രിസ്തുമസ് ആഘോഷം
എല്ലാ വർഷവും ഡിസംബർ 25 ന് പുൽക്കൂട് നിർമ്മിച്ചും കേക്ക് മുറിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷിച്ചു പോരുന്നു
![](/images/thumb/0/04/WhatsApp_Image_2022-03-16_at_09.28.04.jpg/300px-WhatsApp_Image_2022-03-16_at_09.28.04.jpg)
കൂട്ടുകാർക്കൊരു ആശംസകാർഡ്
ക്രിസ്തുമസ്, ന്യൂ ഇയർ പരിപാടിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം.. പോസ്റ്റ്മാൻ ആശംസാ കാർഡ് കൈയ്യിൽ എത്തിച്ച് നൽകിയപ്പോൾ ഉണ്ടായ സന്തോഷം കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു
![](/images/thumb/b/b6/WhatsApp_Image_2022-03-16_at_09.36.06.jpg/300px-WhatsApp_Image_2022-03-16_at_09.36.06.jpg)
![](/images/thumb/4/40/WhatsApp_Image_2022-03-16_at_09.36.00.jpg/300px-WhatsApp_Image_2022-03-16_at_09.36.00.jpg)
കുട്ടികൾക്കായുള്ള പിന്തുണയപ്രവർത്തനങ്ങൾ
![](/images/thumb/a/a6/WhatsApp_Image_2022-03-16_at_09.45.07%281%29.jpg/201px-WhatsApp_Image_2022-03-16_at_09.45.07%281%29.jpg)
![](/images/thumb/6/66/WhatsApp_Image_2022-03-16_at_10.45.12.jpg/215px-WhatsApp_Image_2022-03-16_at_10.45.12.jpg)
സ്കൂൾ പച്ചക്കറി
![](/images/thumb/7/7b/WhatsApp_Image_2022-03-16_at_10.46.57.jpg/103px-WhatsApp_Image_2022-03-16_at_10.46.57.jpg)
![](/images/thumb/2/25/WhatsApp_Image_2022-03-16_at_10.46.54.jpg/111px-WhatsApp_Image_2022-03-16_at_10.46.54.jpg)
![](/images/thumb/2/2c/WhatsApp_Image_2022-03-16_at_10.46.55.jpg/145px-WhatsApp_Image_2022-03-16_at_10.46.55.jpg)
2022-2023 അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തനങ്ങൾ
കല്യാശ്ശേരി പഞ്ചായത്ത്തല പ്രവേശനോത്സവം, സ്വാഗതസംഘ രൂപീകരണ യോഗം 26/05/22
![](/images/2/20/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%B8%E0%B4%82%E0%B4%98_%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82_.png)
പ്രവേശനോത്സവം 1-6-2022
കല്യാശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. പി. ഷാജിർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. ബഹു. കല്യാശ്ശേരി പഞ്ചായത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. മുൻ HM ശ്രീമതി രേണുക, വാർഡ് മെമ്പർ ശ്രീമതി ഭാനുമതി, PTA പ്രസിഡണ്ട് ശ്രീ. പ്രഭാകരൻ എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.
![](/images/thumb/4/4f/PP_SHAJIR.jpg/820px-PP_SHAJIR.jpg)
![](/images/thumb/2/29/SCHOOL_2022.jpg/813px-SCHOOL_2022.jpg)
ലോക പരിസ്ഥിതി ദിനം
![](/images/thumb/a/aa/%E0%B4%9C%E0%B5%82%E0%B5%BA_5..jpg/222px-%E0%B4%9C%E0%B5%82%E0%B5%BA_5..jpg)
പ്രീ പ്രൈമറി പ്രവേശനോത്സവം 06/06/22
![](/images/thumb/1/15/PRE_PRIMARY_KALOLKSAVAM.jpg/255px-PRE_PRIMARY_KALOLKSAVAM.jpg)
വായനാ പക്ഷാചരണം
![വായനാ പക്ഷാചരണം](/images/thumb/b/b5/A3_a.png/228px-A3_a.png)
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21
![](/images/d/d6/YOGADAY.png)
പാടാത്തൊരു പാഠം
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂളിൽ 'പാടത്തൊരു പാഠം' പരിപാടി സംഘടിപ്പിച്ചു
![](/images/c/c8/KRISHI_PADATHORU_PADAM.png)
![](/images/e/e0/FB_IMG_1683276542718.jpg)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13611
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ