ജി.എച്ച്.എസ്. ബാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. ബാനം | |
---|---|
വിലാസം | |
ബാനം ബാനം,പരപ്ഫ , കാസറഗോഡ് 671533 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 21 - 03 - 1956 |
വിവരങ്ങൾ | |
ഫോൺ | 04672255533 |
ഇമെയിൽ | 12075banam@gmail.com |
വെബ്‍സൈറ്റ് | http://12075ghsbanam.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രേഷ്മ എം |
അവസാനം തിരുത്തിയത് | |
07-08-2018 | Rajnkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പരപ്പ നഗരത്തിൽ നിന്നും 5 കി. മി പടിഞ്ഞാറ് ബാനം,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ബാനം ഗവ൪മെ൯റ് ഹൈസ്കൂൾ .1956-ൽ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.
ചരിത്രം
സമൂഹ നന്മയും ജനക്ഷേമവും ലക്ഷ്യമാക്കിയ ബാനം ഗ്രാമത്തിലെ ഒരുകൂട്ടം വിജ്ഞാന കുതുകികളുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1956 ൽ ഏകാധ്യാപക വിദ്യാലയം ആയിട്ടാണ് ബാനം ഗവൺമെന്റ്സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ബാനം ചെരപ്പാറ എന്ന സ്ഥലത്ത് ചെരക്കര അമ്പു നായർ താൽക്കാലികമായി നൽകിയ സ്ഥലത്ത് ചെരക്കര കോരൻ നായർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ താൽക്കാലികമായ ഷെഡ്ഡിൽ ബാനം ഗവൺമെന്റ്എൽ പി സ്കൂൾ പിറവിയെടുത്തു.അവികസിതവും വനനിബിഡവുമായ ബാനം പ്രദേശത്ത് സ്ഥാപിതമായ ആദ്യത്തെ എൽ പി സ്കൂൾ അന്നത്തെ തലമുറയ്ക്ക് ഉത്സവച്ഛായ പകർന്ന സംഭവമായിരുന്നു. 1980 ൽ ബാനം എൽ പി സ്കൂൾ ബാനം യു പി സ്കൂളായി ഉയർത്തി. 2014 ൽ ആർ എം എസ് എ പദ്ധതിയുടെ കീഴിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2017-18 വർഷത്തിൽ മറ്റു ഗവ.ഹൈസ്കൂളുകളോടൊപ്പമുള്ള പദവിയിലെത്തി.അതോടെയാണ് ഹെഡ്‌മാസ്റ്റർ തസ്തികയും ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ തസ്തികകളും അനുവദിച്ചത്.ശ്രീ രഘു മിന്നിക്കാരനായിരുന്നു ബാനം ഗവ.ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ.2018 ൽ കാസർഗോഡ് പാക്കേജിൽ അനുവദിച്ച 8 മുറികളുള്ള പുതിയ രണ്ടുനില കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. ബാനത്തെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക വളർച്ചയ്ക്ക് നിദാനമായ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി തലയെടുപ്പോടെ ബാനം ഗവൺമെന്റ്ഹൈസ്കൂൾ പരിലസിക്കുന്നു.ഇനിയും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ തയ്യാറായി പ്രതിസന്ധികളെ മറികടന്ന് ഈ സരസ്വതീ ക്ഷേത്രം മുന്നേറുകയാണ്. പരിമിതികൾക്കുള്ളിലും ബാനം ഗവ. ഹൈസ്കൂൾ നമ്മുടെ സബ്‌ജില്ലയിലെ മറ്റു ഹൈസ്കൂളുകളേക്കാൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. തുടർച്ചയായി രണ്ടു വർഷവും 100 % വിജയം നേടിക്കൊണ്ടാണ് സ്കൂളിൽനിന്ന് എസ്എസ്എൽസി ബാച്ചുകൾ പുറത്തിറങ്ങിയത് .സ്കൂളിന്റെ എല്ലാതരത്തിലുള്ള വിജയത്തിന്റെ പിന്നിലും ഇവിടുത്തെ നല്ലവരായ നാട്ടുകാർ,സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ,ക്ലബ്ബുകൾ, കുടുംബശ്രീകൾ , പുരുഷ സംഘങ്ങൾ,സേവന തൽപരരായ അധ്യാപകർ,പ്രവാസികൾ തുടങ്ങിയവരുടെ നിർലോഭമായ സഹായസഹകരണങ്ങളുണ്ട്.
ഭൗതികസൗകര്യങ്ങൾ
3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 6 കെട്ടിടങ്ങളിലായി 10 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കരിയര് ഗൈഡ൯സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
20/07/2015-തുടരുന്നു | സണ്ണി.സി.കെ |
2/06/2015-20/07/2015 | ജോണി.ടി.ജെ |
05/06/2005-02/06/2015 | സണ്ണി ലൂക്കോസ് |
02/05/2002-05/06/2002 | രാജൻ കെ |
06/05/2010-30/04/2002 | ബാലൻ കെ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|