ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന് | |
---|---|
വിലാസം | |
മന്ദലാംകുന്ന് മന്ദലാംകുന്ന് പി.ഒ. , 680518 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | gfupsmannalamkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24256 (സമേതം) |
യുഡൈസ് കോഡ് | 32070305302 |
വിക്കിഡാറ്റ | Q64087930 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 162 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 309 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത മേപ്പുറത്ത് |
പി.ടി.എ. പ്രസിഡണ്ട് | റാഫി മാലിക്കുളം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല ശാദുലി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഫിഷറീസ് യു പി സ്കൂൾ. പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്.
ചരിത്രം
1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 99 വർഷം പിന്നിടുകയാണ്. കൂടുതലറിയാൻ...
ഭൗതികസൗകര്യങ്ങൾ
1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്. കൂടുതലറിയാൻ...
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
പി കെ മല്ലിക | 1997-98 |
അമ്മിണി കെ എ | 1998 |
പി പി റോസിലി | 1998-99 |
പ്രഭാവതി സി എം | 1999 |
വിജയലക്ഷ്മി പി ഡി | 1999-2000 |
അംബിക ടി | 2000 |
ദയാനന്ദൻ ടി കെ | 2000-2001 |
ഡേവിസ് എം ടി | 2001 |
സി എ റോസി | 2001 |
ശാരദ കെ എസ് | 2001-2002 |
മോഹൻദാസ് കെ കെ | 2002-2003 |
എം കെ കൃഷ്ണവേണി | 2003-2004 |
ടി ജി ബാബു | 2004-2005 |
കെസിയാമ്മ കെ ഐസക് | 2005-2006 |
ലിസി എം ടി | 2006 |
നന്ദകുമാർ പി | 2006 |
ഡെയ്സി സെബാസ്റ്റ്യൻ | 2006-2007 |
മേഴ്‌സികുട്ടി വി കെ | 2007-2008 |
ടി കെ ബേബി | 2008-2011 |
കെ കെ ശ്രീകുമാർ | 2011-2013 |
ഓമന എം കെ | 2013 |
സുജാത പി പി | 2013-2015 |
മോളി പി എസ്
|
2015-2018
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- T A ഐഷ (തൃശൂർ ജില്ല പഞ്ചായത്ത് മുൻ മെമ്പർ, പുന്നയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് )
- P M ഷാജഹാൻ (അഖിലേന്ത്യാ സർവകലാശാല അത്ലറ്റിക്സ് ഗോൾഡ് മെഡലിസ്റ്റ് )
അംഗീകാരങ്ങൾ
- മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് (2017-18)
- ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂളിൽ ആവിഷ്കരിച്ച ബീച്ച് ( Build English Efficiency Among children) പദ്ധതിക്ക് SCERT യുടെ അംഗീകാരം (2018-19).
- കർഷക ക്ഷേമ വകുപ്പ് 2018 -19 ഇൽ നടത്തിയ പച്ചക്കറി വികസന പദ്ധതിയിൽ രണ്ടാമത്തെ മികച്ച പൊതുമേഖലാ സ്ഥാപനം
വഴികാട്ടി
ചാവക്കാട് - പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്റർ, മന്ദലാംകുന്ന് ബീച്ച് റോഡ്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24256
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ