സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ട്രീസാസ് യു.പി.എസ് കൊണ്ണിയൂർ
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ | |
---|---|
വിലാസം | |
കൊണ്ണിയൂർ സെൻ്റ്. ട്രീസാസ് യു.പി.എസ് കൊണ്ണിയൂർ, കൊണ്ണിയൂർ , പുനലാൽ പി.ഒ. , 695575 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2896190 |
ഇമെയിൽ | teresasupskonniyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44360 (സമേതം) |
യുഡൈസ് കോഡ് | 32140400602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 238 |
ആകെ വിദ്യാർത്ഥികൾ | 463 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. മേബിൾ. എ |
പ്രധാന അദ്ധ്യാപിക | സി. മേബിൾ. എ |
പി.ടി.എ. പ്രസിഡണ്ട് | സനൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
18-12-2023 | St.Teresa's UPS Konniyoor |
ചരിത്രം
പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്.
വളർച്ചയുടെ നാൾ വഴികൾ
കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി.
13 .12. 1923 സ്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു.
19. 5 .1924 ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.
14. 6 .1924 അംഗീകാരത്തിനായുള്ള അപേക്ഷ നൽകി.
14. 1. 1925 ഗ്രാന്റിനുള്ള അപേക്ഷ നൽകി.
11. 1 .1926 ഗ്രാൻഡ് അനുവദിച്ചു.
1947ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.
1961 ഉച്ചഭക്ഷണം നൽകാൻ സർക്കാരിൽ നിന്നും അനുവാദം കിട്ടി.
4.6.1962 ൽ CS ST Sisters വിദ്യാലയത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
1.7. 1976 വ്യക്തികളും മാനേജ്മെന്റ് ഉയർത്തി.
13. 7 .1982 യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.
ആദ്യകാല പ്രവർത്തനങ്ങൾ
വിദ്യാലയം നടത്തിപ്പിന് ആദ്യകാലങ്ങളിൽ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മാനേജ്മെന്റ് ആണ് നേതൃത്വം നൽകിയത് വിദ്യാഭ്യാസത്തിന് താല്പര്യമില്ലാതിരുന്നവരെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് സമകരമായ ജോലിയായിരുന്നു. Fr. അർണോൾഡ് ഒ.സി.ഡി, Fr. ഇസിദോർ ഒ.സി.ഡി, Fr. മാർക്ക് നെറ്റോ തുടങ്ങിയ പ്രഗർഭരായ വൈദീകർസ്കൂളിലെ ചുമതല നിർവ്വഹിച്ചിരുന്നു. ശ്രീ. പത്മനാഭപിള്ള ആയിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകർ.
St.Teresa's Primary School for Boy Konniyoor എന്നായിരുന്നു.ഈ പള്ളിക്കൂടം ആദ്യം അറിയപ്പെട്ടിരുന്നത്. ഭാഷ കണക്ക് ശാസ്ത്രം ചിത്രരചന എന്നിവയ്ക്കൊപ്പം ഒരു മണിക്കൂർ സമയത്ത് വേദോപദേശ പഠനം പാഠ്യവിഷയമായി പഠിപ്പിച്ചിരുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചത് കൊണ്ടും സ്ഥലപരിമിതി കൊണ്ടും 19 42 ൽ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. സർവ്വേ പത്മനാഭ നാരായണഗുലർ സബ് രാജശേഖരൻ പിള്ള സാർ എ കെ പരമേശ്വരൻ പിള്ള സാർ ദേവസഹായം സാർ ഡാനിയൽ സാർ ഐസക് സാർ തുടങ്ങിയവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Csst sisters ന്റെ നേതൃത്വം
സ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി അന്നത്തെ തിരുവനന്തപുരം രൂപത മെത്രാൻ ആയിരുന്ന പീറ്റർ ബർണാഡ് പെരേര തിരുമേനി 1962 എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന CSST sisters നെ ക്ഷണിക്കുയും ടr. ഡെനിസ്, Sr. ജനറ്റ്, Sr. ജറാൾഡ്, Sr. മര്യാന എന്നിവർ ഇവിടെ വരികയും സ്കൂൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
Rev.Sr. ഡെന്നിസ്, Sr. ജാനറ്റ്, Sr.റെമോൾഡാ, ടr. ലിയോണില, Sr. ഡിഡാക്കസ്, Sr. എലറോർ, Sr.ഫിലമിൻ, Sr. ഇറാസ്മ, Sr. അമ്യത, Sr. സെസിൽ എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ Rev. Sr. Mable ന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. അധ്യാപകരായ സിസ്റ്റേഴ്സിന്റെ സ്ഥലം മാറ്റത്തിൽ വരുന്ന പ്രയാസങ്ങൾ ഒഴിവാക്കുക, സ്കൂൾ കൂടുതൽ കാര്യക്ഷമമായി നടത്തി ക്കൊണ്ടുപോകുക എന്നീ ലക്ഷ്യത്തോടെ അഭിവന്ദ്യ മെത്രാൻ ഈ വിദ്യാലയത്തെ ഒരു വ്യക്തിഗത മാനേജ്മെന്റിലുള്ള വിദ്യാലയാക്കി. അന്ന് മുതൽ മഠത്തിലെ സുപ്പീരിയർ തന്നെയാണ് സ്കൂൾ മാനേജർ.
ഭൗതികസൗകര്യങ്ങൾ
CSST സന്യാസ സമൂഹം വിദ്യാലയം ഏറ്റെടുത്ത ശേഷം ഭൗതീക സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ
ഈ വിദ്യാലയം സിസ്റ്റേഴ്സ് ഏറ്റെടുക്കുന്ന സമയത്ത് ആകെ അഞ്ച് ക്ലാസുകൾ നടത്താവുന്ന കെട്ടിടമാണ് ഉണ്ടായിരുന്നത് 200 കുട്ടികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നത് സിസ്റ്റേഴ്സിന്റെ വരവോടെ അതിന് മാറ്റം വന്നു അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് അയക്കാൻ തുടങ്ങി. അങ്ങനെ മഠത്തിനു മുന്നിലായി മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു. കുട്ടികൾ വർദ്ധിച്ചപ്പോൾ 1974 മുതൽ 2014 വരെയുള്ള കാലയളവിൽ റോഡിന് എതിർവശത്തായി 2 ഏക്കർ സ്ഥലം വാങ്ങുകയും 18 ക്ലാസ് മുറികൾ കൂടി പണിയുകയും ചെയ്തു. മാനേജ്മെന്റിന്റെയും PTA യുടെയും സഹായത്തോടെ ഒരു സ്റ്റേജ് സ്കൂളിന് മുന്നിൽ ആർച്ച് എന്നിവ നിർമ്മിച്ചു. ഉച്ചഭക്ഷണ പദ്ധതി പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായി നല്ലൊരു അടുക്കള നിർമ്മിച്ചു. മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം ഇന്റർലോക്ക് കല്ല് നിരത്തി ആകർഷകമാക്കി 2 സ്കൂൾ ബസ്സുകൾ സ്വന്തമാക്കി. ITമേഖലയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്നതിനായി കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. എല്ലാ ക്ലാസിലും അലമാരയും റീഡിങ് കോർണറും നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി toilet നിർമ്മിച്ചു.
കുട്ടികൾ വർദ്ധിച്ചപ്പോൾ 1924 ൽ 12 കുട്ടികളെ 4 അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് LKG മുതൽ 7 ക്ലാസ് വരെ 500 അധികം കുട്ടികൾ പഠിക്കുകയും 25 അധ്യാപകർ സേവനാഷ്ടിക്കുകയും ചെയ്യുന്ന ഒരു മാതൃ വിദ്യാലമായി വളർന്നു കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തികമായി ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുക ജീവിതം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നന്മയിൽ ജീവിക്കാനുള്ള അടിത്തറ നൽകുക മറ്റൊരുള്ളവരെ സഹായിക്കുന്നതിനുള്ള സന്മനസ്സ് വളർത്തിയെടുക്കുക എന്നിങ്ങനെ പഠനത്തോടൊപ്പം ഒരു കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയാണ് ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നത്.
മാതൃകാപരമായ പെരുമാറ്റത്തിലൂടെയും ഉയർന്ന പഠനനിലവാരത്തിലൂടെയും സ്കൂളിനെ വളർത്താൻ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗൽഭരായ അധ്യാപകർ നിരന്തരം പരിശ്രമിച്ചിരുന്നു. അവരുടെ പാത പിന്തുടർന്നുകൊണ്ട് കുട്ടികളെ വാഴ്ചയുടെ പടവുകളിലേക്ക് നയിക്കുന്നതിന് സന്നദ്ധരായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന അധ്യാപകർ ഇന്ന് ഈ സ്കൂളിന്റെ അഭിമാനമായി നിലകൊള്ളുന്നു. സുശക്തമായ PTA, MPTA, SSG സംഘടനകൾ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് നെടുംതൂണായി എല്ലാകാലത്തും നിലനിന്നിട്ടുള്ളത് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നു. വിദ്യാലയ വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ഗുണാത്മകനിർദ്ദേശങ്ങൾ തന്നെയാണ്. PTA എന്നും മുന്നോട്ടു വച്ചിട്ടുള്ളത്. വിദ്യാർത്ഥികളോടുള്ള ആത്മാർത്ഥ സ്നേഹവും അർപ്പണ മനോഭാവവും PTA യുടെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.
സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, കാർഷിക ക്ലബ്ബ്, Language club, Echo Club, Health club, talent Club വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയും റോഡ് സുരക്ഷ എയ്റോബിക്സ് ഗാന്ധി ദർശൻ സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവയും ബാലസഭയും സ്കൂളിൽ കാലാകാലങ്ങളായി പ്രവർത്തിച്ചുവരുന്നു വിവിധ ദിനാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് വഴി കുട്ടികളുടെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കുകയും പുറംലോകത്തേക്ക് നയിക്കുകയും ചെയ്യുന്നു.
അറിവിന്റെ അക്ഷയ ഹനീയമായി സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു ശാസ്ത്രം ഗണിതം ചരിത്രം സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളിലായി അനവധി പുസ്തകങ്ങളുടെ കലവറയാണ്സ്കൂൾ ലൈബ്രറി നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നത് വഴിയും ലഘുക്കുറിപ്പുകൾ തയ്യാറാക്കുന്നത് വഴിയും മനസ്സിന് ഉണർവും ഉന്മേഷവും കുട്ടികൾ ആർജ്ജിച്ചു വരുന്നു.
Computer Scholarship സന്മാർഗ പാഠം പരിഹാരബോധന പ്രവർത്തനങ്ങൾ തുടങ്ങുന്നവരും കൃത്യമായ നടപ്പിലാക്കി വരുന്നത് വഴി അറിവിന്റെ അമൃത പകരുന്നതിനും നന്മയുടെ പ്രകാശം ചൊരിയുന്നതിനും സാധിക്കുന്നു വിവരസാങ്കേതികവിദ്യയുടെ പുതിയ ലോകത്തേക്ക് മൂല്യബോധത്തോടെ മുന്നേറുവാൻ സ്കൂളിൽ നടപ്പിലാക്കിവരുന്ന കമ്പ്യൂട്ടർ വിദ്യാഭ്യാസം അവസരം വരുത്തുന്നു ഏവർക്കും ഗുണാത്മകമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന ഈ അനുബന്ധ പ്രവർത്തനങ്ങൾ അറിവിന്റെ ഉന്നത പടവുകൾ കയറി പ്രസവിക്കുന്ന ദീപങ്ങളായി തീരാൻ കുട്ടികളെ സഹായിക്കുന്നു. Lss Uss Scholarship നും മറ്റു മത്സര പരീക്ഷകൾക്കും കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകുകയും വിജയം കൈവരിക്കുന്നതിന് സന്നദ്ധരാക്കുകയും ചെയ്തു വരുന്നു.
ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തിവരുന്ന ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയം വേളകളിലും കലോത്സവവേദികളിലും നിറസാന്നിധ്യമായി ഈ സ്കൂളിലെ വിദ്യാർഥികൾ പരിലസിക്കുന്നത് സ്കൂളിൽ നൽകിവരുന്ന മഹത്തായ പാഠ്യേതര പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയാണ് പല മത്സരങ്ങളിലും ഓവറോൾ കരസ്ഥമാക്കി കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
പ്രതിഭാധനരായധാരാളം വിദ്യാർത്ഥികളെ സമൂഹത്തിന്റെ അനുഷ്ഠിക്കുന്ന മഹത് വ്യക്തികളെ രൂപപ്പെടുത്തി എടുക്കുന്നതിനും ഈ വിദ്യാഭ്യാസ സ്ഥാപനം കാരണമായിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ഈ സ്കൂളിന്റെ അഭിമാനമായ നിലകൊള്ളുന്നു ഒരു നീണ്ട കാലഘട്ടത്തിന്റെ ഓർമ്മകൾ ഈ വിദ്യാലയത്തിന്റെ ചരിത്രം വളരെ അഭിമാനത്തോടെ മാത്രമേ ഓർക്കാൻ സാധിക്കുകയുള്ളൂ. ഉണ്ണിയൂർ നിവാസികളുടെ വൈജ്ഞാനിക നവോത്ഥാന മണ്ഡലത്തിൽ ഉജ്ജ്വല ശോഭയോടെ സ്കൂൾ വിരാചിക്കുന്നു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.54871,77.07639|zoom=19}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44360
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ