സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ
വിലാസം
കൊണ്ണിയൂർ

സെൻ്റ്. ട്രീസാസ് യു.പി.എസ് കൊണ്ണിയൂർ, കൊണ്ണിയൂർ
,
പുനലാൽ പി.ഒ.
,
695575
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0472 2896190
ഇമെയിൽteresasupskonniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44360 (സമേതം)
യുഡൈസ് കോഡ്32140400602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ463
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. മേബിൾ. എ
പ്രധാന അദ്ധ്യാപികസി. മേബിൾ. എ
പി.ടി.എ. പ്രസിഡണ്ട്സനൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


ചരിത്രം

പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്.

വളർച്ചയുടെ നാൾ വഴികൾ

കൊണ്ണിയൂരിലെ മിഷൻ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ ഇവിടത്തെ പാവപ്പെട്ട ജനങ്ങളുടെ മക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനായി ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനെ കുറിച്ച് ബഹുമാനപ്പെട്ട ഇൻഡാഫോൺസച്ചൻ ആലോചിച്ചു ആലോചിച്ചു. തത്ഫലമായി 2 -10 - 1922 ൽസ്കൂളിന് വേണ്ടിയുള്ള അപേക്ഷ സർക്കാരിന് നൽകി.

13 .12. 1923 സ്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു.

19. 5 .1924 ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചു.

14. 6 .1924 അംഗീകാരത്തിനായുള്ള അപേക്ഷ നൽകി.

14. 1. 1925 ഗ്രാന്റിനുള്ള അപേക്ഷ നൽകി.

11. 1 .1926 ഗ്രാൻഡ് അനുവദിച്ചു.

1947ൽ അഞ്ചാം ക്ലാസ് ആരംഭിച്ചു.

1961 ഉച്ചഭക്ഷണം നൽകാൻ സർക്കാരിൽ നിന്നും അനുവാദം കിട്ടി.

4.6.1962 ൽ CS ST Sisters വിദ്യാലയത്തിന്റെ നേതൃത്വം ഏറ്റെടുത്തു.

1.7. 1976 വ്യക്തികളും മാനേജ്മെന്റ് ഉയർത്തി.

13. 7 .1982 യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.

ആദ്യകാല പ്രവർത്തനങ്ങൾ

വിദ്യാലയം നടത്തിപ്പിന് ആദ്യകാലങ്ങളിൽ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മാനേജ്മെന്റ് ആണ് നേതൃത്വം നൽകിയത് വിദ്യാഭ്യാസത്തിന് താല്പര്യമില്ലാതിരുന്നവരെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് സമകരമായ ജോലിയായിരുന്നു. Fr. അർണോൾഡ് ഒ.സി.ഡി, Fr. ഇസിദോർ ഒ.സി.ഡി, Fr. മാർക്ക് നെറ്റോ തുടങ്ങിയ പ്രഗർഭരായ വൈദീകർസ്കൂളിലെ ചുമതല നിർവ്വഹിച്ചിരുന്നു. ശ്രീ. പത്മനാഭപിള്ള ആയിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകർ.

St.Teresa's Primary School for Boy Konniyoor എന്നായിരുന്നു.ഈ പള്ളിക്കൂടം ആദ്യം അറിയപ്പെട്ടിരുന്നത്. ഭാഷ കണക്ക് ശാസ്ത്രം ചിത്രരചന എന്നിവയ്ക്കൊപ്പം ഒരു മണിക്കൂർ സമയത്ത് വേദോപദേശ പഠനം പാഠ്യവിഷയമായി പഠിപ്പിച്ചിരുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചത് കൊണ്ടും സ്ഥലപരിമിതി കൊണ്ടും 19 42 ൽ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. സർവ്വേ പത്മനാഭ നാരായണഗുലർ സബ് രാജശേഖരൻ പിള്ള സാർ എ കെ പരമേശ്വരൻ പിള്ള സാർ ദേവസഹായം സാർ ഡാനിയൽ സാർ ഐസക് സാർ തുടങ്ങിയവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Csst sisters ന്റെ നേതൃത്വം

സ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി അന്നത്തെ തിരുവനന്തപുരം രൂപത മെത്രാൻ ആയിരുന്ന പീറ്റർ ബർണാഡ് പെരേര തിരുമേനി 1962 എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന CSST sisters നെ ക്ഷണിക്കുയും ടr. ഡെനിസ്, Sr. ജനറ്റ്, Sr. ജറാൾഡ്, Sr. മര്യാന എന്നിവർ ഇവിടെ വരികയും സ്കൂൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

Rev.Sr. ഡെന്നിസ്, Sr. ജാനറ്റ്,  Sr.റെമോൾഡാ, ടr. ലിയോണില, Sr. ഡിഡാക്കസ്, Sr. എലറോർ, Sr.ഫിലമിൻ, Sr. ഇറാസ്മ, Sr. അമ്യത, Sr. സെസിൽ എന്നിവർ പ്രഥമ അധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ Rev. Sr. Mable ന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. അധ്യാപകരായ സിസ്റ്റേഴ്സിന്റെ സ്ഥലം മാറ്റത്തിൽ വരുന്ന പ്രയാസങ്ങൾ ഒഴിവാക്കുക, സ്കൂൾ കൂടുതൽ കാര്യക്ഷമമായി നടത്തി ക്കൊണ്ടുപോകുക എന്നീ ലക്ഷ്യത്തോടെ അഭിവന്ദ്യ മെത്രാൻ ഈ വിദ്യാലയത്തെ ഒരു വ്യക്തിഗത മാനേജ്മെന്റിലുള്ള വിദ്യാലയാക്കി. അന്ന് മുതൽ മഠത്തിലെ സുപ്പീരിയർ തന്നെയാണ് സ്കൂൾ മാനേജർ.

ഭൗതികസൗകര്യങ്ങൾ

CSST സന്യാസ സമൂഹം വിദ്യാലയം ഏറ്റെടുത്ത ശേഷം ഭൗതീക സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ

ഈ വിദ്യാലയം സിസ്റ്റേഴ്സ് ഏറ്റെടുക്കുന്ന സമയത്ത് ആകെ അഞ്ച് ക്ലാസുകൾ നടത്താവുന്ന കെട്ടിടമാണ് ഉണ്ടായിരുന്നത് 200 കുട്ടികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നത് സിസ്റ്റേഴ്സിന്റെ വരവോടെ അതിന് മാറ്റം വന്നു അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെ ഈ വിദ്യാലയത്തിലേക്ക് അയക്കാൻ തുടങ്ങി. അങ്ങനെ മഠത്തിനു മുന്നിലായി മൂന്ന് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു. കുട്ടികൾ വർദ്ധിച്ചപ്പോൾ 1974 മുതൽ 2014 വരെയുള്ള കാലയളവിൽ റോഡിന് എതിർവശത്തായി 2 ഏക്കർ സ്ഥലം വാങ്ങുകയും 18 ക്ലാസ് മുറികൾ കൂടി പണിയുകയും ചെയ്തു. മാനേജ്മെന്റിന്റെയും PTA യുടെയും സഹായത്തോടെ ഒരു സ്റ്റേജ് സ്കൂളിന് മുന്നിൽ ആർച്ച് എന്നിവ നിർമ്മിച്ചു. ഉച്ചഭക്ഷണ പദ്ധതി പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായി നല്ലൊരു അടുക്കള നിർമ്മിച്ചു. മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം ഇന്റർലോക്ക് കല്ല് നിരത്തി ആകർഷകമാക്കി 2 സ്കൂൾ ബസ്സുകൾ സ്വന്തമാക്കി. ITമേഖലയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്നതിനായി  കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. എല്ലാ ക്ലാസിലും അലമാരയും  റീഡിങ് കോർണറും നിർമ്മിച്ചു. കുട്ടികളുടെ എണ്ണത്തിന് ആനുപാതമായി toilet നിർമ്മിച്ചു.കൂടുതൽ വായിക്കാൻ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

Map