ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
ഇരിണാവ് ഇരിണാവ് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0497 2867330 |
| ഇമെയിൽ | school13611@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13611 (സമേതം) |
| യുഡൈസ് കോഡ് | 32021300306 |
| വിക്കിഡാറ്റ | Q64458780 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 137 |
| പെൺകുട്ടികൾ | 142 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നമീർ എം.വി. |
| പി.ടി.എ. പ്രസിഡണ്ട് | കെ. പ്രഭാകരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിജിത |
| അവസാനം തിരുത്തിയത് | |
| 15-03-2022 | IHALPS13611 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ.
ചരിത്രം
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം 1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ ഇരിണാവ് ദേശത്താണ് ഈ വിദ്യാലയം. 30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 14 ക്ലാസ്സ്മുറികളും വിശാലമായ ഇന്റർലോക്ക് പാകിയ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും, മനോഹരമായൊരു പാർക്കും ഉണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും പൊതുസമൂഹത്തിനും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ശുദ്ധജല ലഭ്യതയുള്ള സ്വന്തമായ ഒരു കിണർ നമ്മുടെ വിദ്യാലത്തിനു ഉണ്ട്. 2000 ത്തിലധികം പുസ്തകങ്ങളുള്ളതും മലയാളം ഇംഗ്ലീഷ് ഭാഷകൾക്ക് പ്രത്യേകം സജീകരിച്ചിട്ടുള്ളതുമായ ലൈബ്രറിയും സ്കൂളിന്റെ ഭാഗമാണ്, ഇത് കൂടാതെ ഓരോ ക്ലാസ്സ്മുറികളിലും ക്ലാസ് നിലവാരത്തിന് അനുസരിച്ചു കുട്ടികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഓരോ നിലകളിലും സജ്ജീകരിച്ചിട്ടുണ്ട്
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്
എസ്. സി. ഇ. ആർ. ടി അംഗീകാരം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്. സി. ഇ. ആർ. ടി ഡോക്യൂമെന്റഷനായി നമ്മുടെ വിദ്യാലത്തെ തിരഞ്ഞെടുത്തു എന്നുള്ളത് വിദ്യാലത്തിനും നാട്ടുകാർക്കും ഏറെ അഭിമാനിക്കത്തക്കതായ കാര്യമാണ്. വിദ്യാലത്തിലെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങളാണ് എസ്. സി. ഇ. ആർ. ടി ഇതിനായി തിരഞ്ഞെടുത്തത്. ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനായി എസ്. സി. ഇ. ആർ. ടി പ്രതിനിധികൾ വിദ്യാലത്തിലെത്തുകയും പ്രവർത്തനങ്ങൾ നേരിട് മനസിലാക്കുകയും സംസ്ഥാന ഓഫീസിൽ വെച്ച നടന്ന ചടങ്ങിൽ വിദ്യാലത്തിന് സമ്മതപത്രം നൽകുകയും ചെയ്തിട്ടുണ്ട്.
ബെസ്റ്റ് പി. ടി. എ. അവാർഡ്
2010 - 2011 അധ്യയന വർഷത്തിൽ 97 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തെ ഇന്ന് കാണുന്ന രീതിയിൽ ഭൗതികമായും അക്കാദമികമായും ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചത് സ്കൂൾ പി. ടി. എ. യുടെയും സമൂഹത്തിന്റെയും, നിശ്ചയദാർഢ്യവും പിന്തുണയും കൊണ്ടുകൂടിയാണ് ഇതിനുള്ള മികച്ച തെളിവാണ് ഉപജില്ലയിൽ വിദ്യാലയത്തിന് വിദ്യാലയത്തിന് പത്തിലധികം തവണയായി ലഭിച്ചുകൊണ്ടിരിക്കുന്ന ബെസ്റ്റ് പി. ടി. എ. അവാർഡ്.
ടാലന്റ് ലാബ്
വിദ്യാലയത്തിന് സംസ്ഥാന തലത്തിൽ അംഗീകാരം നേടികൊടുക്കുന്നതിനടക്കം കുട്ടികളുടെ സർവ്വതോന്മുഖ വികാസത്തിനും, രക്ഷിതാക്കളെയും സമൂഹത്തെയും കൂടുതൽ അടുപ്പിക്കുന്നതിനും സഹായകമായിട്ടുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനമാണ് ടാലെന്റ് ലാബ്. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തും പൊതുവേദികളിൽ അംഗീകാരം നേടുവാനും അതിലൂടെ കൂടുതൽ ആത്മവിശ്വാസം ആർജിക്കുവാനും ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ സഹായകരമായി. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയങ്ങൾ ഇതിനായി നീക്കിവെച്ചുകൊണ്ടും, ചെണ്ട, നൃത്തം, ഫുട്ബോൾ എന്നീ ഇനങ്ങൾക്ക് മറ്റുസമയങ്ങൾ കണ്ടെത്തിയുമാണ് പരിശീലനം നൽകി വന്നത്. പതിനഞ്ചോളം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാലയത്തിലെ ടാലെന്റ് ലാബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഗുണഭോക്താക്കളാക്കുവാനും അതുവഴി കുട്ടികൾക്ക് കൂടുതൽ മാനസികോല്ലാസത്തിന് അവസരം ഒരുക്കുവാനും സാധിച്ചു. ഈ അധ്യയനം ഓൺലൈൻ ആയി നടന്ന കാലങ്ങളിൽ ഓൺലൈൻ ടാലെന്റ് ലാബ് സംഘടിപ്പിക്കുവാനും വിദ്യാലയത്തിന് സാധിച്ചു
ഗണിതവിജയം ചിത്രങ്ങൾ
ഗണിത വിജയം സംസ്ഥാനതല ട്രൈ ഔട്ട് ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിൽ വച്ച് നടന്നു. 2017 സെപ്റ്റംബർ 18 മുതൽ 28 വരെ ദിവസങ്ങളിൽ ആയിരുന്നു ട്രൈ ഔട്. സെപ്റ്റംബർ 16, 17 തിയ്യതികളിലായി എസ്. എസ്. എ. പ്രതിനിധികൾ, സ്കൂൾ പി. ടി. എ. എന്നിവരുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. എസ്. എസ്. എ, എസ്. സി. ഇ. ആർ. ടി. സംസ്ഥാനതല ഉദ്യോഗസ്ഥർ ജനപ്രധിനിധികൾ രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്.
-
ഗണിതവിജയം -
ഗണിതവിജയം -
ഗണിതവിജയം -
ഗണിതവിജയം
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ നാല് വർഷമായി മികച്ച പി. ടി. എ, പച്ചക്കറി കൃഷി, സാന്ത്വന പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പ്, കലോൽസവങ്ങളിലും മേളകളിലും മികച്ച വിജയം.
മാനേജ്‌മെന്റ്
കെ രുഗ്മിണിയമ്മ, വ്യക്തികത മാനേജ്മെന്റ്
സാരഥി
- പ്രധാനാധ്യാപകൻ
-
നമീർ എം. വി.
പി. ടി. എ.
- പി. ടി. എ. പ്രസിഡണ്ട്
-
കെ. പ്രഭാകരൻ
- എം. പി. ടി. എ. പ്രസിഡണ്ട്
-
ബിജിത കെ. വി
മുൻ സാരഥികൾ
| നമ്പർ | പേര് |
|---|---|
| 1 | കെ. നാരായണൻ മാസ്റ്റർ |
| 2 | ഇ. മാധവൻ മാസ്റ്റർ |
| 3 | കെ. വി. ഗോപാലകൃഷ്ണൻ മാസ്റ്റർ |
| 4 | കെ. എം. രേണുക ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| നമ്പർ | പേര് |
|---|---|
| 1 | കെ. വി. ആർ. ഗ്രൂപ്പ് അംഗങ്ങൾ |
| 2 | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി. പി. പി. ദിവ്യ |
| 3 | കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി. പി. ഗോവിന്ദൻ |
2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
- കിറ്റു വണ്ടി
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപന സാധ്യത പരമാവധി കുറയ്ക്കുവാനായി രക്ഷിതാക്കളെ പല തവണകളിലായി വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന് പകരം പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് വീടുകളിലേക്ക് എത്തി, ഭക്ഷ്യധാന്യ കിറ്റ്, പാഠപുസ്തകം, പഠനോപകരണ കിറ്റ് തുടങ്ങിയവ നൽകി. സമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു പ്രവർത്തനമായിരുന്നു ഇത്.
- ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴുവൻ അധ്യാപകരും സാലറി ചലഞ്ചിൽ പങ്കാളികളായി. കൂടാതെ കുട്ടികളിൽ നിന്നും സമൂഹത്തിൽ നിന്നുമായി പഠനോപകരണ സമാഹരണത്തിലൂടെ വിഭവങ്ങൾ കണ്ടെത്തി. പഠനോപകരണ കിറ്റുകൾ,വസ്ത്രങ്ങൾ, വിഷുക്കൈനീട്ടം സ്കോളർഷിപ്പ് തുക തുടങ്ങിയ സംഭാവനകൾ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തി. കുട്ടികളിൽ സാമൂഹ്യ ബോധം വളർത്തി അവരിൽ മൂല്യബോധവും മനോഭാവങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്രദമായി.
- വാക്സിൻ ചാലഞ്ച്
അധ്യാപകരും ഭൂരിഭാഗം വിദ്യാർത്ഥികളും വാക്സിൻ ചാലഞ്ചിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടിക്കൊടുക്കുന്ന ഒരു പ്രവർത്തനമായി ഇത് മാറി.
- സാമൂഹ്യ അടുക്കളയിലേക്ക്
വിദ്യാലയം വളരെ വിപുലമായി സംഘടിപ്പിച്ച വന്നിരുന്ന സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ വ്യാപന കാലത്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോ പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ സാധിച്ചിരുന്നില്ല. എന്നാൽ സ്കൂൾ പച്ചക്കറി കൃഷിയിലെ വിഭവങ്ങൾ സാമൂഹ്യ അടുക്കളയിലേക്ക് നൽകിക്കൊണ്ട് മാതൃകയായി.
- ഓണക്കിറ്റ്
വിദ്യാലയത്തിലെ സമീപത്തുള്ള പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ വകയായി പ്രദേശവാസികൾക്ക് നൽകിയ ഓണക്കിറ്റ് വിതരണത്തിന് ഭാഗമാകുവാനും വിദ്യാലയത്തിന് സാധിച്ചു
- ശുചീകരണം
ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ട കാലമായിരുന്നു കഴിഞ്ഞ വർഷങ്ങൾ അതിനാൽ സ്കൂൾ സമൂഹത്തിന് വേണ്ടി നിലകൊണ്ടതുപോലെ തന്നെ വിദ്യാലയ ശുചിത്വ പ്രവർത്തനങ്ങൾക്ക് സമൂഹത്തെന്റെയാകെ പങ്കാളിത്തവും ഉണ്ടായി. covid ടെസ്റ്റ്, വാക്സിനേഷൻ, ക്വാറന്റീൻ തുടങ്ങിയ വിദ്യാലയത്തിൽ നിരന്തരം നടന്ന പ്രവർത്തനങ്ങൾക്ക് ശേഷം അണുനശീകരണം നടത്തുവാൻ പ്രദേശത്തിന്റെയാകെ സാമൂഹിക പ്രവർത്തകരും യുവജനസംഘടനകളും പങ്കാളികളായി. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മഹിള അസോസിയേഷൻ അംഗങ്ങൾ,അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പിടിഎ അംഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സേവനങ്ങളും സഹായവും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ചു.
2021 - 2022 അദ്ധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 1-6-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പ്രവേശനോത്സവം ബഹു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി ദിവ്യ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി നിയോജകമണ്ഡലം M.L.A. ശ്രീ. എം. വിജിൻ സന്ദേശം കൈമാറി. ഹെഡ്മാസ്റ്റർ ശ്രീ. എം.വി. നമർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ഭാനുമതി ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ചു. കണ്ണൂർ ഡയറ്റ് ഫാക്കൽറ്റി ശ്രീ . ഡോ രമേശൻ കടൂർ കുട്ടികളുമായി സംവദിച്ചു. പാപ്പിനിശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ. വി.വി ജയരാജ്, PTA പ്രസിഡണ്ട് ശ്രീ. കെ. സിജു എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.
ലോക പരിസ്ഥിതിദിനം 5-6-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്ക്കൂൾ പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ടി. ബാലകൃഷ്ണൻ സ്കൂളിൽ ഞാവൽ മരം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു കറിവേപ്പ്, വേപ്പ് തുടങ്ങിയ തൈകൾ കുട്ടികളുടെ വീടുകളിലെത്തിച്ചു . സ്കൂളിലെ മുഴുവൻ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തൈ നട്ടു. കൃഷിമന്ത്രിയുടെ സന്ദേശം കുട്ടികളുമായി പങ്കുവച്ചു. മഹിളാ അസോസിയേഷൻ പ്രവർത്തകർ വിദ്യാലയത്തിൽ മഞ്ഞൾ വിത്ത്, വൃക്ഷത്തൈ എന്നിവ നടുകയും സ്കൂൾ പരിസരം ശുചിയാക്കുകയും ചെയ്തു.
പഠനസഹായ സമിതി രൂപീകരണയോഗം 16-6-2021
ഇരിണാവ് ഹിന്ദു എ. എൽ. പി. സ്കൂളിലെ പഠന സഹായ സമിതിയുടെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നമീർമാസ്റ്റർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ, വാർഡ് മെമ്പർ ശ്രിമതി ഭാനുമതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, പങ്കാളിത്തം ഇവയെ കുറിച്ച് വിദ്യാലയത്തിന്റെ നോഡൽ ഓഫീസർ ശ്രീ മിഥുൻ മാസ്റ്റർ വിശദീകരിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.958736,75.319715 | width=800px | zoom=12 }} |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13611
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ