ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം | |
---|---|
വിലാസം | |
സദാനന്ദപുരം ഗവ. എച്ച് എസ് എസ് സദാനന്ദപുരം , സദാനന്ദപുരം പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1937 |
വിവരങ്ങൾ | |
ഫോൺ | 0474 2663900 |
ഇമെയിൽ | ghsssadanandapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39014 (സമേതം) |
എച്ച് എസ് എസ് കോഡ് | 02119 |
യുഡൈസ് കോഡ് | 32130700501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 537 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 161 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത എം എസ് |
പ്രധാന അദ്ധ്യാപിക | സലീന ഭായി എച്ച് എ |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ ടി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
06-03-2022 | Ghsssadanandapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയില് നിന്ന് 4 കി.മി.മാറി തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1937 ൽ ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ രണ്ട് ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി ഉൾകാഴ്ചയായി മാറി .
ചരിത്രം
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻമാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ടതോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.
സാരഥികൾ
അനിത എം എസ് (പ്രിൻസിപ്പാൾ )
സലീന ബായി എച്ച് എ (ഹെഡ്മിസ്ട്രസ് )
ലക്ഷ്യങ്ങൾ
➤ പൂർണമായും ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി - പ്രൈമറി വിഭാഗങ്ങളുടെ രൂപീകരണം
➤ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണി വികസനവും
➤ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
➤ സർഗാത്മകതയുടെ പ്രകാശനം
➤ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന
➤ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകൽ
➤ സാമൂഹിക വിദ്യാഭ്യാസം
➤ ലഹരി വിരുദ്ധ മനോഭാവം
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും പിന്തുണയും നൽകുന്ന ശക്തമായ ഒരു പി ടി എ സ്കൂളിനുണ്ട്
- ഹെഡ്മിസ്ട്രസ്- സലീന ബായി എച്ച് എ
- പ്രിൻസിപ്പൽ- അനിത എം എസ്
- പി. ടി. ഏ പ്രസിഡൻറ്- ജയചന്ദ്രൻ ടി എസ്
- എം.പി.ടി.എ പ്രസിഡന്റ്- രാധിക
- പി.ടി.എ. വൈസ് പ്രസിഡന്റ്- കൃഷ്ണൻ കുട്ടി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ഐ.ടി.ക്ലബ്ബ്
- എക്കോ ക്ലബ്ബ്-ഹരിതം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വാഴത്തോട്ടം.
- മണ്ണിര കമ്പോസ്റ്റ്
- പഠനയാത്രകള്
- ഫിലിം ക്ലബ്ബ്
- ഹിന്ദീ പുസ്തകാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | രാമചന്ദ്രൻ | 2011-12 |
2 | ചന്ദ്രലേഖ | 2013- 16 |
3 | ശ്രീകുമാർ | 2016-17 |
4 | കെ. രാജൻ | 2017-19 |
5 | ഗീത പി.എസ് | 2019-21 |
മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ
കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷിനടത്തുന്നുണ്ട് . ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് .2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.കഴിഞ്ഞവർഷം സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്
-
ബയോൈവേഴ്സിറ്റി പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
-
ക്ലബ്ബംഗങ്ങൾ കൃഷിത്തോട്ടത്തിൽ
-
വിളവെടുപ്പ്
-
വിളവെടുപ്പ്
-
പത്രവാർത്ത
ശീതകാല പച്ചക്കറി വിളവെടുപ്പ്
ശീതകാല പച്ചക്കറികളായ കാരറ്റ് ,റാഡിഷ് ,കോളി ഫ്ലവർ ,കാബേജ് ,തക്കാളി തുടങ്ങിയവയുടെ വിളവെടുപ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു .പഠന പ്രവർത്തനങ്ങൾ പ്രായോഗിക അനുഭവമാക്കുന്നതിൽ മാതൃകയാണ് സദാനന്ദപുരം ഗവ ഹയർ സെക്കന്ററി സ്കൂൾ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .ജൈവ പച്ചക്കറികളുടെ വൈവിധ്യമാർന്ന മ്യൂസിയം ആണ് സ്കൂൾ എന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ബ്രിജേഷ് എബ്രഹാം അഭിപ്രായപ്പെട്ടു ..പി . ടി. എ പ്രസിഡന്റ് ടി എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതവും പ്രിൻസിപ്പാൾ എം എസ് അനിത നന്ദിയും അറിയിച്ചു .കാർഷിക ക്ലബ് കൺവീനർ ബി സുരാജ് പ്രൊജക്റ്റ് അവതരണം നടത്തി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ ശ്രീ ബി അനിൽകുമാർ ,കാസർഗോഡ് കൃഷി ഡയറക്ടർ ശ്രീ വേണു ,ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന അനസ്തേഷ്യയോളോജിസ്റ് ഡോ സഞ്ജൻ ,ജി എച്ച് എസ് എസ് ആൻഡ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീ പ്രദീപ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .
സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ
സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ എല്ലാ പ്രമുഖ മാധ്യമങ്ങളും വാർത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39014
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ