ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign
ആധുനിക തലമുറയുടെ 'പുതുമ തേടൽ' പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെതിരെ കുട്ടികളെ ജാഗരൂകരാക്കുക എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ് . കുട്ടികളിൽ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായ മനോഭാവം വളർത്തിയെടുക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് Say No To Drugs Campaign. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു
ക്യാമ്പയിൻ ഉദ്‌ഘാടനം - 6 / 10 / 22
Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു.
ജന ജാഗ്രതാ സമിതി രൂപീകരണം -10 / 10 / 22
ജന ജാഗ്രതാ സമിതി രൂപീകരണ യോഗം 10 / 10 / 22 ൽ സ്കൂളിൽ വച്ച് നടന്നു.അധ്യാപകരും പൂർവ വിദ്യാർത്ഥികളും സാംസ്കാരിക പ്രവർത്തകരും ജന പ്രതിനിധികളും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു .
ജന ജാഗ്രതാ സമിതി
അധ്യക്ഷൻ :പിടിഎ പ്രസിഡണ്ട് ജയചന്ദ്രൻ
കൺവീനർ : പ്രിൻസിപ്പാൾ അനിത എം. എസ് , എച്ച് .എം ശ്രീ പ്രേം ദേവാസ്
എം പി ടി എ :എം പി ടി എ പ്രസിഡണ്ട് രാധിക
ജനപ്രതിനിധി: രാമചന്ദ്രൻ
വായനശാല പ്രതിനിധി :സുരാജ് ബി
കുടുംബശ്രീ അംഗം: മിനി
എക്സൈസ് ഓഫീസർ: നിഖിൽ
പോലീസ് ഓഫീസർ :വാസുദേവൻ
സാംസ്കാരിക പ്രവർത്തകർ :ശ്രീ ജി .മോഹൻലാൽ , രാജൻ താന്നിക്കാട്
പൂർവ വിദ്യാർഥികൾ : അനിൽ കുമാർ
വിദ്യാർത്ഥി പ്രതിനിധികൾ : അഭിഷേക് കൃഷ്ണൻ ,അമൽ
പോസ്റ്റർ രചന , പ്രദർശനം -12 / 10 / 22
എല്ലാ ക്ലാസ്സിലെയും കുട്ടികളെയും കൊണ്ട് പ്ലക്കാർഡ് തയ്യാറാക്കുകയും പോസ്റ്റർ രചനയും നടത്തുകയും സ്കൂളിലെ ഹാളിൽ വച്ച് രക്ഷാകർത്താക്കളുടെയും പി ടി എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു .
റാലി -14 / 10 / 22
കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെയും കൊട്ടാരക്കര എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും സഹകരണത്തോടുകൂടി കുട്ടികളുടെയും അധ്യാപകരുടെയും പിടി അംഗങ്ങളുടെയും പങ്കാളിത്തത്തോടെയും അലഹരി ബോധവൽക്കരണ റാലി സ്കൂളിൽ നിന്നും നടത്തുകയുണ്ടായി
ക്വിസ് -15 / 10 / 22
ലഹരി ബോധവത്കരണ ക്വിസ് കമത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .തുടർന്ന് ഗ്രൂപ്പ് ചർച്ചക്ക് അവസരം ഒരുക്കുകയും തുടർന്ന് ഓരോ ഗ്രൂപ്പിൽ നിന്നും കുട്ടികൾ സെമിനാർ അവതരിപ്പിക്കുകയും ചെയ്തു.
തെരുവ് നാടകം- 16 / 10 / 22
ലഹരിക്കെതിരെ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ കുട്ടികൾ തെരുവ് നാടകം അവതരിപ്പിച്ചു .സമീപവാസികളും കച്ചവടക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഉൾപ്പെടുന്ന ഒരു ജന സമൂഹം കാണികളായി ഉണ്ടായിരുന്നു.
സമൂഹ ജാഗ്രതാ ജ്യോതി -29 / 10 / 22
കൊട്ടാരക്കര ക്ലസ്റ്ററിലെ എട്ട് സ്‌കൂളുകളിലെയും എൻ എസ് എസ് വോളന്റിയർമാരെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടാരക്കര ജംഗ്ഷനിൽ സമൂഹ ജാഗ്രത ജ്യോതി തെളിയിച്ചു .കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീ ഷാജു ഉദ്ഘാടനം ചെയ്തു .