ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ്

എൻ എസ് എസ് ന്റെ സ്വാശ്രയ യൂണിറ്റ് 2017 മുതൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിന്റെ അച്ചടക്കത്തിലും മറ്റു പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുവാൻ നമ്മുടെ യൂണിറ്റിന് കഴിയുന്നു.സേവന മനോഭാവത്തിലൂടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത നടപ്പാക്കിയിട്ടുണ്ട് .വായന ശാലയുടെയും പൊതു റോഡുകളുടെയും ശുചീകരണ പ്രവർത്തനങ്ങളിൽ എൻ എസ് എസ്സിന് പങ്കു വഹിക്കുവാൻ കഴിഞ്ഞിട്ടുണ്ട്

രക്ത ദാന ക്യാമ്പ്

സ്കൂളിലെ എൻ എസ്‌ എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി .88 പേരിൽ നിന്ന് രക്തം സ്വീകരിക്കാൻ കഴിഞ്ഞു ജില്ലയിൽ ഏറ്റവും കൂടുതൽ പേരിൽ നിന്ന് രക്തം സ്വീകരിച്ച ക്യാമ്പ് ആയി സദാനന്ദപുരം സ്കൂളിലെ എൻ എസ് എസ്‌ യൂണിറ്റ് മാറി

പാഥേയം

വാളകം മേഴ്‌സി ആശുപത്രിയിൽ താമസിച്ചിരുന്ന പത്തനാപുരം ഗാന്ധി ഭവൻ അംഗങ്ങൾക്ക് എല്ലാ ആഴ്ചയിലും രണ്ടു ദിവസം വീതം ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകുന്ന ഒരു പ്രവർത്തനവും സ്കൂളിന്റെ എൻ എസ് എസ് യൂണിറ്റ് ഏറ്റെടുത്തു നടപ്പാക്കി

നെൽകൃഷി

കോട്ടൂർ ഏലയിൽ 15  വർഷമായി തരിശ് കിടന്നിരുന്ന 50 സെന്റ് ,നിലം ഒരുക്കി നെൽകൃഷി നടത്തി  .എൻ എസ് എസ് കൊട്ടാരക്കര ക്ലസ്റ്ററിലെ മറ്റ് ഏഴ് സ്‌കൂളുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൃഷിക്ക് സദാനന്ദപുരം സ്കൂൾ എൻ എസ് എസ് യൂണിറ്റ് നേതൃത്വം നൽകി പൂർണമായും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പ്രവർത്തനം ഒരു വാൻ വിജയമായി മാറി