സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്കര നെയ്യാറ്റിന്കര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0471 2225182 |
ഇമെയിൽ | st.theresesc@yahoo.in |
വെബ്‍സൈറ്റ് | www.Sttheresesconventgirlshss.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 44039 (സമേതം) |
എച്ച് എസ് എസ് കോഡ് | 1104 |
യുഡൈസ് കോഡ് | 32140700508 |
വിക്കിഡാറ്റ | Q64037916 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 247 |
പെൺകുട്ടികൾ | 995 |
ആകെ വിദ്യാർത്ഥികൾ | 1242 |
അദ്ധ്യാപകർ | 61 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 61 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 61 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ മേരി ലറിന |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേരി ലറിന |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
31-12-2021 | 173808 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് |വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബുകൾ, മികച്ച ലൈബ്രറി, , ഇന്റർനെറ്റ് സൗകര്യം, സ്മാർട്ട് ക്ലാസ്സുകൾ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
വാഹനസൗകര്യം
കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
നേർക്കാഴ്‌ച
പാഠ്യേതര പ്രവർത്തനങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
കൗൺസിലിംഗ്
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകൾ നൽകുന്നു
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോദ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു
ശാസ് ത്രമേള ,കലോൽസവം ,കായികമേള
സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
വിവിധ ക്ളബുകൾ
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്:
സയൻസ് ക്ളബ് ഇകോ ക്ളബ്
ഗാന്ധിദർശൻ സോഷ്യൽ സയൻസ് ക്ലബ്
ഹെൽത്ത് ക്ളബ് തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ .
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. =='സയൻസ് ക്ളബ് == സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
' സോഷ്യൽ സയൻസ് ക്ലബ്
ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.
ഇകോ ക്ളബ്.
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.
ലൈബ്രറി
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്.
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് സഹായിക്കുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു
സ്ക്കൂൾ അസംബ്ളി
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .
കളിസ്ഥലം
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.
ഗ്യാലറി
-
റെഡ്ക്രോസ്
മാനേജ്മെന്റ്
പ്രിൻസിപ്പൽ : Rev. Sr.Mary Alice
മുൻ സാരഥികൾ
Rev. Sr.Treasa Rev. Sr.Ceelia Rev. Sr.Josephin D'Cruz Rev. Sr.Blossy Joseph Rev. Sr.Rosy Rev. Sr.Stella Maria Rev. Sr.Nirmala Rev. Sr.Nancy
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയിൽ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻകര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകൻ പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻകരയിൽ ശ്രീ പങ്കജാക്ഷമേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്. പഠിക്കാൻ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺവെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു് സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്. പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാൻ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു. രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻകര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. അതിനെത്തുടർന്നു് പി. രാംദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.
മികവുകൾ
കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
.
.
.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 44039
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ