സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വിദ്യാലയ ചരിത്രം

  • പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
ജി.എച്ച്.എസ്. നെടുവ
വിലാസം
മലപ്പുറം

ജി.എച്ച്.എസ്.നെടുവ
നെടുവ
പരപ്പനങ്ങാടി
മലപ്പുറം
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0494 2415088
ഇമെയിൽghsneduva@gmail.com
കോഡുകൾ
സ്കൂൾ കോഡ്19445 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ അൽഫോൺസ
അവസാനം തിരുത്തിയത്
22-09-202019445
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


  • ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.
  • 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.
  • റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ, ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
  • പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
  • ഇപ്പോഴത്തെ സ്ക്കൂൾ എസ്.എം.സി.ചെയർമാൻ കെ.ഷെരീഫ് ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

എടുത്തോർമ്മിക്കുന്ന ഒന്ന്
പ്രമാണം:കുട്ടികൾക്കുവേണ്ടി നിർമ്മിച്ച പ്രൈമറി ഫിലീം 2011 എ ഗ്രേഡ്.jpg
കുട്ടികൾക്കുവേണ്ടി നിർമ്മിച്ച പ്രൈമറി ഫിലീം 2011ൽഎ ഗ്രേഡ്കിട്ടി.
 
Best third film 2011


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെടുവ&oldid=974606" എന്ന താളിൽനിന്ന് ശേഖരിച്ചത്