അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
അക്ഷരവൃക്ഷം

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ കഥ, കവിത, ലേഖനം എന്നിവയാണ് കുട്ടികൾ തയ്യാറാക്കേണ്ടത്. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. അതത് സ്കൂൾ അധ്യാപകർ കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യേണ്ടതാണ്. ഈ രചനകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ എസ്.സി.ഇ.ആർ.ടി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും. 2020 ഏപ്രിൽ 20 വരെ രചനകൾ ചേർക്കുാവുന്നതാണ്. സ്കൂൾവിക്കിയിൽ രചനകൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ഓരോ ജില്ലയിലും പ്രത്യേക ഹെൽപ്ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്.


അക്ഷരവൃക്ഷം പദ്ധതി
കവിതകൾ കഥകൾ ലേഖനം ആകെ സൃഷ്ടികൾ
25,493 9,873 21,163‎ 56,573
ജില്ല കഥകൾ കവിതകൾ ലേഖനങ്ങൾ ആകെ സൃഷ്ടികൾ
കാസർഗോഡ് 310 839 612 1,761
കണ്ണൂർ 1,437 3,494 2,772 7,704
വയനാട് 211 494 482 1,188
കോഴിക്കോട് 253 652 567 1,475
മലപ്പുറം 1,557 3,720 2,912 8,195
പാലക്കാട് 473 1,199 911 2,583
തൃശ്ശൂർ 336 786 577 1,699
എറണാകുളം 664 1,576 1,432 3,672
ഇടുക്കി 108 291 265 664
കോട്ടയം 673 1,523 1,529 3,727
ആലപ്പുഴ 670 1,951 1,458 4,081
പത്തനംതിട്ട 218 590 565 1,373
കൊല്ലം 415 1,224 1,061 2,700
തിരുവനന്തപുരം 2,522 7,083 5,959 15,584
സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ 5,303
രണ്ടാംഘട്ട സാങ്കേതികപരിശോധന പൂർത്തിയായ രചനകൾ 17,781
"https://schoolwiki.in/index.php?title=അക്ഷരവൃക്ഷം&oldid=763786" എന്ന താളിൽനിന്ന് ശേഖരിച്ചത്