ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 25 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ttvhss (സംവാദം | സംഭാവനകൾ)
ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര
വിലാസം
കാവുംകര

മാർക്കറ്റ് പി.ഒ,
മൂവാറ്റുപുഴ
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04852833267
ഇമെയിൽttvhss28008@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറ്റി.എം ജോർജ്ജ്
പ്രധാന അദ്ധ്യാപകൻപി.സി. സ്കറിയ
അവസാനം തിരുത്തിയത്
25-08-2019Ttvhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുവാറ്റുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കണ്ടറി സ്കൂൾ. 1876ൽ സ്ഥാപിച്ച ഈ വിദ്യാലയം എരണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൂവാറ്റുപുഴ മുനിസിപ്പൽ പട്ടണത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ്‌ കാവുങ്കര. അധികവും നിരക്ഷരരും. മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാലത്ത്‌ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾ കണ്ടുപിടിക്കുന്നതിനായി ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വെ പ്രകാരം കാവുങ്കര ഭാഗത്ത്‌ ഒരു യു.പി. സ്‌കൂൾ ആവശ്യമാണ്‌ന്ന്‌ കണ്ടെത്തുകയും, സ്‌കൂളിന്‌ അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ നൽകുകയുണ്ടായി. ഒരു ഏക്കർ സ്ഥലവും പതിനായിരം രൂപയും നൽകാൻ കഴിയതിരുന്നതനാൽ ആരും സ്‌കൂളിന്‌ അപേക്ഷ നൽകിയില്ല. ആ ഉത്തരവ്‌ ക്യാൻസൽ ആവുകയും ചെയ്‌തു. കാലങ്ങൾ കടന്നുപോയി.

കാവുങ്കരയിൽ താമസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബുദ്ധിമുട്ടുകളും, കഷ്‌ടപ്പാടുകളും കണ്ടറിഞ്ഞ വ്യവസായ പ്രമുഖനും, ധനാഢ്യനുമായ ശ്രീ. റ്റി.എം. സീതി ഒരു യു.പി. സ്‌കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചു. ടൗൺ സ്‌കൂൾ റിട്ട. ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുമായി ആലോചിച്ച്‌ ഒരു മാസ്‌ പെറ്റീഷൻ തയ്യാറാക്കി മൂവാറ്റുപുഴ ഡി.ഇ.ഒ.യുടെ റെക്കമെന്റേഷനോടുകൂടി ഗവൺമെന്റിലേക്കയച്ചു. സ്‌കൂളിന്‌ അനുവാദവും ലഭിച്ചു. വിജനമായി കിടന്ന പടിഞ്ഞാറ്റേക്കുടിയിൽ ഒരു ഇരുനിലക്കെട്ടിടം പണിയിച്ചു. 5-ാം സ്റ്റാന്റേർഡിൽ 4 ഡിവിഷനുകളിലായി 156 കുട്ടികളും 5അദ്ധ്യാപകരും ചേർന്ന തർബിയത്തുൾ ഇസ്ലാം യു.പി. സ്‌കൂൾ രൂപം കൊണ്ടു. പ്രഥമാദ്ധ്യാപകൻ ശ്രീ. റ്റി.പി. അസൈനാർ ആയിരുന്നു. 1976 ജൂൺ 1 ന്‌ അന്നത്തെ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശ്രീ. കെ.ആർ. സദാശിവൻ നായർ ഒരു വൻ സദസ്സിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിന്റെ ഔപചാരിക ഉത്‌ഘാടനം നിർവഹിച്ചു. നിർദ്ധനരായ കുട്ടികൾക്ക്‌ സൗജന്യമായി യൂണിഫോമും, പുസ്‌തകങ്ങളും, കുടയും മറ്റും നൽകിയ മഹാമനസ്‌കനായിരുന്നു റ്റി.എം. സീതി, ശ്രീ. കെ.എം. കമാലുദ്ദീൻ പ്രസിഡന്റായി ഒരു പി.റ്റി.എ. രൂപം കൊണ്ടു. 1978 ൽ യു.പി. വിഭാഗം പൂർത്തിയായി. 1983 ൽ മന്ത്രി ശ്രീ. റ്റി.എം. ജേക്കബിന്റെ കാലത്ത്‌ ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. അതോടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. സ്‌കൂൾ സമയത്തിന്‌ മുമ്പും പിൻപും, മറ്റൊഴിവു സമയങ്ങളിലും സ്‌പെഷ്യൽ ക്ലാസ്സുകൾ നടത്തുന്നതിന്‌ അതിവിദഗ്‌ധരായ റിട്ടയേർഡ്‌ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കി. 1986-ൽ എസ്‌.എസ്‌.എൽ.സി. ആദ്യബാച്ച്‌ 100 ശതമാനം വിജയം നേടി. സി.എച്ച്‌. മുഹമ്മദ്‌ കോയ ഷീൽഡ്‌ കേരള മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരനിൽ നിന്നും പ്രഥമാദ്ധ്യാപിക ശ്രീമതി. എ.എസ്‌. ഖദീജ ഏറ്റുവാങ്ങി. മൂവാറ്റുപുഴയിൽ ആദ്യമായി എയ്‌ഡഡ്‌ സ്‌കൂളിന്‌ സ്‌കൂൾ ബസ്‌ എന്ന ആശയം പ്രാവർത്തികമാക്കിയത്‌ തർബിയത്താണ്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ യുവജനോത്സവം 1987 ൽ സ്‌കൂളിൽ വെച്ചാണ്‌ നടത്തിയത്‌. അതോടനുബന്ധിച്ച്‌ നടന്ന ഭക്ഷണ വിതരണ ഏർപ്പാടുകൾ പ്രമുഖരായ പത്രങ്ങളടക്കം എല്ലാവരുടെയും മുക്തകണ്‌ഠപ്രശംസയ്‌ക്ക്‌ പാത്രമായി. 17000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന വാട്ടർ ടാങ്ക്‌ സ്ഥാപിച്ചു. ഒരു നല്ല കളിസ്ഥലവും നിർമ്മിച്ചു. 1993 മുതൽ സമാന്തരമായി ഒരു ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. നല്ല നിലവാരത്തോടെ ഇന്നും ഒരു ബാച്ച്‌ ഇംഗ്ലീഷ്‌ മീഡിയം പ്രവർത്തിക്കുന്നുണ്ട്‌. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. അതോടൊപ്പം സ്‌കൂളിന്റെ പേര്‌ തർബിയത്ത്‌ ട്രസ്റ്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നാക്കി മാറ്റി. വി.എച്ച്‌.എസ്‌.സി.യ്‌ക്ക്‌ 100% വിജയവും, കൊമേഴ്‌സിൽ കുമാരി ജീന. പി.ജി. രണ്ടാം റാങ്കും, കുമാരി ജാരിയ കെ.എം. മൂന്നാം റാങ്കും നേടുകയും ചെയ്‌തു. 1998 ആഗസ്റ്റ്‌ 24 ന്‌ സ്‌കൂൾ ജൂനിയർ കോളേജ്‌ എന്ന പദവിയിലെത്തി. 6 ബാച്ചുകളിലായി ഹയർ സെക്കന്ററി വിഭാഗം പ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്നു. ശ്രീ. കെ. ശിവശങ്കരൻ നായർ, സംസ്ഥാന-ദേശീയ അവാർഡുകൾ നേടിയ ശ്രീ. എം. രാമചന്ദ്രൻ നായർ, ശ്രീ. കെ.കെ. സുകുമാരൻ, ശ്രീ. ഒ.സി. അബ്രഹാം ,ശ്രീ സൈമൺ തോമസ് എന്നിവർ ഇവിടെ പ്രിൻസിപ്പൽമാരായിരുന്നിട്ടുണ്ട്‌. ഈ വിദ്യാലയത്തിന്റെ അച്ചടക്കത്തിനും ഉന്നതനിലവാരത്തിനും വേണ്ടി സ്‌കൂളിന്റെ ആരംഭം മുതൽ ഒരു വ്യാഴവട്ടക്കാലം അക്ഷീണ പരിശ്രമം നടത്തിയ റിട്ട. യു.പി. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. പി.എസ്‌. കരുണാകരൻ നായരുടെ സേവനത്തെ നാട്ടുകാരും, മാനേജ്‌മെന്റും കൃതജ്ഞതയോടെ സ്‌മരിക്കുന്നു. എറണാകുളം ജില്ലയിലെ ആദ്യ ബജത്ത്‌ സ്‌കൂൾ, വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ സ്‌കൂൾ, മികച്ച ഗാന്ധി ദർശൻ സ്‌കൂൾ, മികച്ച എയ്‌ഡഡ്‌ സ്‌കൂൾ തുടങ്ങിയ ബഹുമതികൾ നേടി മൂവാറ്റുപുഴയുടെ വിദ്യാഭ്യാസ ചക്രവാളത്തിൽ തർബിയത്ത്‌ സ്‌കൂൾ തിളങ്ങി നിൽക്കുന്നു. ഹയർ സെക്കന്ററിയിൽ പ്രിൻസിപ്പലായി ശ്രീ. റ്റി.എം. ജോർജ്ജും, ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ശ്രീ. പി സി സ്കറിയയും പ്രവർത്തിക്കുന്നു. അഖിലേന്ത്യാ തലത്തിൽ ബെസ്റ്റ്‌ എൻ.സി.സി. ആഫീസറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. സൈമൺ തോമസ്‌ സ്‌കൂളിലെ 303-ാം നമ്പർ എൻ.സി.സി. ട്രൂപ്പിനു 2017 വരെ നേതൃത്വം നൽകുി. ശ്രീമതി മിനി സി എൻ 2017-18 മുതൽ എൻ സി സി ട്രൂപ്പിന് നേതൃത്വം നൽകിവരുന്നു. നിരക്ഷരമായിരുന്ന കാവുങ്കര പ്രദേശത്തിന്‌ വിജ്ഞാനദീപം കൊളുത്തി പ്രകാശം നൽകുന്ന ഈ വിദ്യാലയം ഉത്തരോത്തരം വിജയിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് അഞ്ച് നിലകളിലായി 68ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരുകെട്ടിടത്തിൽ മൂന്ന് നിലകളിലായി 12ക്ലാസ് മുറികളും നാല് ലാബുകളും പ്രവർത്തിക്കുന്നു.വി.എച്ച.എസിന് പത്ത് ക്ലാസ്സ് മുറികളും മൂന്ന് ലാബുകളും പ്രവർത്തിക്കുന്നു അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വ്.എച്ച്.എസിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2018-19 മുതൽ എച്ച് എസ് ,എച്ച് എസ് എസ് ,വിഎച്ച്എസ് സി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങൾ ഉള്ളവയായി മാറി. കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരം നൽകുന്നതിന്(ന്യൂൺ മീൽ പദ്ധതി)വളരെ പ്രാധാന്യം നൽകി വരുന്നു.വിശാലമായ ഡൈനിങ്ഹാളും അടുക്കളയും സജ്ജമാക്കിയിട്ടുണ്ട്.ലിസി വർഗ്ഗീസ് ടീച്ചർ,റുക്കിയ ബീവി കെ എ എന്നിവർ ഇതിന് മേൽനോട്ടം വഹിക്കുന്നു.സ്കൂളിന്റെ പരിസരത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിച്ച് വരുന്നു.ഇതിന്റെ മേൽനോട്ടം ഷേർളി ജോസഫ് ടീച്ചർ വഹിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ.എസ്.എസ്
  • റോഡ് സേഫ്റ്റി ക്ളബ്ബ്
  • കരിയർ ഗൈഡൻസ്
  • മാതൃഭൂമി സീഡ്&നൻമ
  • എക്സലന്റ് ക്ലാസ്
  • വാർഷികപതിപ്പ്
  • സ്കൂൾ റേഡിയോ
  • പ്രോജക്റ്റുകൾ
  • സെമിനാറുകൾ
  • സംവാദങ്ങൾ
  • ബോധവൽക്കരണക്ലാസ്സുകൾ
  • ആരോഗ്യസംരംക്ഷണം
  • ജൈവവൈവിധ്യപാർക്ക്
  • ABC club
  • ഇക്കോറ്റൂറിസം
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

തർബിയത്ത് ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് റ്റി.എസ് അമീറാണ് ഇപ്പോഴത്തെ മാനേജർ.

</== നേട്ടങ്ങൾ ==

  • 2009 ലെ ആലുവ മാർ അത്തനേഷ്യസ് മിനിമാറ്റ് ഫുട്ബോൾ വിജയികൾ ഈ സ്കൂളിലെ ടീം ആണ്.
  • ഉപജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം
  • ഉപജില്ല ചാമ്പ്യന്മാർക്കുള്ള പ്രഥമ T. M. സീതി മെമ്മോറിയൽ പുരസ്കാരം ഈ സ്കൂളിനാണ്
  • എറണാകുളം റെവന്യൂ ജില്ല ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും അഞ്ചു താരങ്ങളുണ്ട്.
  • സ്റ്റേറ്റ് ഫുട്ബോൾ ടീമിൽ ഈ സ്കൂളിൽ നിന്നും രണ്ട് താരങ്ങളുണ്ട്.
  • റീജിയണൽ തലത്തിൽ VHSE FOOTBALL EXPO യിൽ രണ്ടാം സ്ഥാനം തർബിയത്ത് സ്കൂളിനാണ്
  • VHSE ൽ 100% വിജയം , ഫ്രൈഢെ ക്ലബ്ബിന്റെ പുരസ്കാരം, ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററിക്ക് ലഭിച്ച ചാമ്പ്യൻഷിപ്പ്, ഹയർ സെക്കന്ററി പ്രവർത്തി പരിചയമേളയിൽ കുട നിർമ്മാണത്തിൽ സ്റ്റേറ്റ് ലെവലിൽ ഒന്നാം സ്ഥാനം ഇവയെല്ലാം ഈ സ്കൂളിന്റെ അഭിമാനമാണ്.
  • 2017-18 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
  • 2018-19 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. 10 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.
  • 2018-19 എസ് എസ് എൽ സി എല്ലാ വിഷയത്തിനും A+ നേടിയവർ 1.അബ്ദുള്ള അമൽ,2 .അഫ്റ എ ,3 അൽത്താഫ് കെ എ 4 അൻസാമരിയം പി എ 5 ഫിറോസ് മുഹമ്മത് ഇല്ല്യാസ് 6 ഹസ്ന അബ്ദുൾ കരിം 7 മുഹമ്മദ്ഫായിസ് റ്റി എ 8 മുനീറ അലി 9 സഫ്‍ന പി അബ്ബാസ് 10 സാഹിൽ ഷറഫുദ്ദീൻ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജനാബ് ഹസൈനാർ, ജനാബ് അലിയാർ,ശ്രീമതി എ.എസ് ഖദീജ,പരേതനായ ശ്രീ ശിവശങ്കരൻ നായർ,ശ്രീ എം രാമചന്ദ്രൻനായർ, ശ്രീ കെ സുകുമാരൻ,ശ്രീ ഒ.സി എബ്രഹാം, ശ്രീ സൈമൺ തോമസ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Shini Yohannan