ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ

Schoolwiki സംരംഭത്തിൽ നിന്ന്
04:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ
വിലാസം
തിരുവനന്തപുരം

ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, വഴുതക്കാട്, തിരുവനന്തപുരം,
തിരുവനന്തപുരം.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04712729591
ഇമെയിൽgghsscottonhill@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ . പി . വി
പ്രധാന അദ്ധ്യാപകൻഉഷാദേവി . എൽ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഏഷ്യയിലെ ഏററവും വലിയ പെൺ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ.

ചരിത്രം

വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്നശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൽ - 'The Maharaja Free school' എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത്. ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി.ഈ സ്ക്കൂളിന്റെ തുടക്കത്തിൽ പ്രൈമറി, അപ്പർപ്രൈമറി ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. 1935-ൽ ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ നിന്നും മാറ്റുകയും ചെയ്തു. അക്കാലത്ത് പ്രൈമറി വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 – കളുടെ മദ്ധ്യത്തിൽ ഈ സ്ക്കൂൾ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് അത് നിർത്തി വയ്ക്കുവാൻ ഗവ. ബാദ്ധ്യസ്ഥരായി. അന്നു മുതൽ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏഷ്യാ ഭൂഖണ്ഡത്തിൽ തന്നെ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിനുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഭരണസാരഥ്യം മുതൽ അദ്ധ്യാപനം വരെയുള്ള രംഗങ്ങളിൽ സ്ത്രീകൾ മാത്രമാണുള്ളത് എന്നതത്രേ‌‌‌ ! സ്ത്രീ ശാക്തീകരണം ശരിക്കും അനുഭവപ്പെടുന്ന ഒരു സ്ഥാപനമാണിത്. എസ്. എസ്. എൽ. സി പരീക്ഷയിൽ വർഷം തോറും ആയിരമോ അതിലധികമോ വിദ്യാർത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജിൽ നിന്ന് മാറ്റി സ്ക്കൂളുകളിൽ +2 കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാർ ഈ സ്ക്കൂളിൽ വച്ച് +2 കോഴ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ആദ്യം സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകൾ ഉണ്ട്. നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെൻകിലും സ്ക്കൂൾ കോംപൌണ്ടിനുള്ളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂൾ ഒരു മാതൃകാസ്ഥാപനമാണ്.' School of Excellence'പദവി നേടുന്നതിനുള്ള പരിശ്രമം വളരെ വിജയകരമായി നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും 5 ഉം ഹയർസെക്കണ്ടറിക്ക് പ്രത്യോക കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഹെൽത്ത് ക്ലിനിക്ക്
* 


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1940-48 ശ്രീമതി. മോറസ്
1948-1952 ശ്രീമതി. പാറുക്കുട്ടിയമ്മ . പി.ആർ
1952-56 ശ്രീമതി. ഭാരതിയമ്മ .എൽ
1956-58 ശ്രീമതി. ഗൌരിക്കുട്ടിയമ്മ .കെ
1958-64 ശ്രീമതി. ഭാനുമതിയമ്മ. കെ
1964-71 ശ്രീമതി. ദാക്ഷായണിയമ്മ
1971-75 ശ്രീമതി. പത്മാവതിയമ്മ .കെ
1975-76 ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മ .ജെ
1976-76 ശ്രീമതി. കാർത്ത്യായിനി അമ്മ. സി.പി
1976-79 ശ്രീമതി. സുകുമാരിയമ്മ
1979-83 ശ്രീമതി. ഇന്ദിര ദേവി .കെ
1983-84 ശ്രീമതി. വസന്താദേവി
1984-84 ശ്രീമതി. സരളകുമാരി ദേവി .പി
1984-86 ശ്രീമതി. അന്നമ്മ ജോർജ്
1984-88 ശ്രീമതി. കമലമ്മ .ബി
1986-90 ശ്രീമതി. ബേബി .സി.പി
1988-93 ശ്രീമതി. ജയകുമാരി .ജി
1993-95 ശ്രീമതി. കൃഷ്ണമ്മാൾ .വി
1993-98 (അഡീ.) ശ്രീമതി. മേരി ആൻ ആന്റണി .എ
1995-99 ശ്രീമതി. അംബികാ കുമാരി .കെ.സി ്

|- | 1998-01 |ശ്രീമതി. ആരിഫ ബീവി . എ.എഫ് |- | 1999-02 |ശ്രീമതി. അമൃതകുമാരി പിള്ള .എസ്. |- |2002-05 |ശ്രീമതി. നദീറ ബീവി .എം. |- |2002-03 (അഡീ) |ശ്രീമതി. വിജയലക്ഷ്മി അമ്മ |- |2003-04 (അഡീ) |ശ്രീമതി. വസന്തകുമാരി അമ്മ. എൽ |- |2004-07 |ശ്രീമതി. അഞ്ജലി ദേവി .ആർ |- | 2006- 07 |ശ്രീമതി. വസന്തകുമാരി . ടി |- | 2007- | ശ്രീമതി.പ്രസന്നകുമാരി. ആർ |- |2007- (അഡീ) |ശ്രീമതി.കൃഷ്ണകുമാരി. കെ |-

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി.പ്രൊഫ.ഹൃദയകുമാരി, ശ്രീമതി.സുഗതകുമാരി, ശ്രീമതി.നളിനി നെറ്റോ I.A.S, ശ്രീമതി. ശ്രീലേഖ.I.PS, ശ്രീമതി.കെ.എസ്.ചിത്ര, ശ്രീമതി.ഡോ.രാജമ്മ രാജേന്ദ്രൻ

വഴികാട്ടി

<googlemap version="0.9" lat="8.525342" lon="76.965752" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.502268, 76.959915 GGHSS Cotton Hill </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.