ബി ഇ എം യു പി എസ് ചോമ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajojohn07 (സംവാദം | സംഭാവനകൾ)
ബി ഇ എം യു പി എസ് ചോമ്പാല
വിലാസം
ചോമ്പാല

ചോമ്പാല-പി.ഒ,
-വടകര വഴി
,
673 308
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0496 2502360
ഇമെയിൽ16256hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16256 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്മിത സനിത
അവസാനം തിരുത്തിയത്
02-08-2018Sajojohn07


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിൽ ഉൾപ്പെടുന്ന അഴിയൂർ പ‍ഞ്ചായത്തിൽ ചോമ്പാല ഹാർബറിനു സമീപമായി ചോമ്പാല സി.എസ്.ഐ പള്ളിയോടു ചേർന്ന് പാതിരാകുന്നിൽ കറപ്പകുന്ന്,ബംഗ്ലാകുന്ന് എന്നീ കുന്നുകളാൽ വലയം ചെയ്തിരിക്കുന്ന കുന്നുമ്മൽ സ്കുൾ എന്ന് പണ്ടുമുതലേ അറിയപ്പെട്ടിരുന്ന പുരാതനമായ 136 വർ‍ഷം പഴക്കമുള്ള ബ്രിട്ടീഷ് വാസ്തുശൈലിയിൽ പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൾക്കുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കുൾ,ചോമ്പാല.

ചരിത്രം

മലബാറിന്റെ ആധുനിക യുഗത്തിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഡോ‍ ഹെർമൻ ഗുണ്ടർട്ട്.അദ്ദേഹം 1845 ൽ ചോമ്പാലയിൽ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.​എം.യുപി സ്കുൾ ചോമ്പാല.ഈ ആദ്യകാല വിദ്യാലയം തീരപ്രദേശമായ ചോമ്പാലയിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസ,സാമൂഹിക മേഘലയിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു സ്ഥാപനമാണ്.1881 ൽ സ്കൂൾ സ്ഥാപിച്ചത് വൽതർ സായിപ്പായിരുന്നു. 1845 ൽ സ്ഥാപിച്ചത് എഴുത്ത് പള്ളി ആയിരുന്നു. ഈ വിദ്യാലയം ആണ് ബി.ഇ.എം.യു.പീ.സ്കൂളിൻറെ മുൻഗാമിയായി കരുതി പോരുന്നതും ഹെർമൻഗുണ്ടർട്ട് സ്കൂളിന്റെ സ്ഥാപകൻ ആയി രേഖെപ്പ ടുതുന്നതും അന്ഗീ കരി ക്കപെട്ടു വരുന്നതും.പൗൽ വൈദ്യരെയും (പൗൽ ചന്ദ്രൻ വൈദ്യരെയും) കുങ്കർ ഗുരുക്കൾ എന്ന യാകുബ്‌ മണ്ടോടി ഗുരുക്കൾഎയും അതിൽ ഗുരുനാഥൻ മാരായി നിശ്ചയിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങള് നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും,കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും,എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ൾ ക്കുളള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്.കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

സ്മിത സനിത  (ഹെഡ്‌മാസ്റ്റർ )
ഗീത സി (സീനിയർ അസിസ്റ്റന്റ്)
ഹരീന്ദ്രനാഥൻ. പി (യൂ പി എസ് ഏ )
റിൽന റെയ്നോൾഡ് (എൽ പി എസ് ഏ)
ലതിക കുമാരി.കെ (യൂ പി എസ് ഏ)
മേഗി റോസ്.ഇ (ഉറുദു)
മോളി റെയ്ച്ചൽ.പി (ഹിന്ദി)
സ്മിതാലക്ഷ്മി.വി (സംസ്കൃതം))
ഷെബിത.എം (യൂ പി എസ് ഏ))
ഫിലിപ്പ് ജോൺ.വി (എൽ പി എസ് ഏ)
അനിത റോസ്.വി(എൽ പി എസ് ഏ)
സാജോ ജോൺ.കെ (എൽ പി എസ് ഏ)
അരുൺ സാമുവേൽ (യൂ പി എസ് ഏ )
ഷിജി. കെ. എഡ്വേർഡ് കളരിക്കൽ| (യൂ പി എസ് ഏ)
ലവ് ലി കേതറിൻ (യൂ പി എസ് ഏ)
രേഖ ബിൻത്തി പോൾ (യൂ പി എസ് ഏ)
പ്രശാന്ത് വിനോദ് കുമാർ.വി (ഒ എ)

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആനി .പി
  2. ശ്രീധരൻ.ടി
  3. ഗ്രേസ് ഢാർലിങ്

നേട്ടങ്ങൾ

ചോമ്പാല സബ്ജില്ലാ ഐടി മേളയിൽ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പും, ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പും, ഗണിത ശാസ്ത്രമേളയിൽ റണ്ണർ അപ്പും, ജില്ലാ ശാസ്ത്രമേളയിൽ 6ാം സ്ഥാനവും ,കലാമേളയിൽ തിരുവാതിരയിൽ എ ഗ്രേഡും നേടി.സംസ്ഥാന പ്രവർത്തി പരിചയമേളയിലും പന്കെടുത്തു.

മറ്റു പ്രവർത്തനങ്ങൾ

റോബോർട്ടിക്ക് പരിശീലനം

പ്രമാണം:16256 robot making.png

ചോമ്പാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീറും പൂർവ വിദ്യാർത്ഥിയുമായ വിനീഷ് കുമാറിന്റെ ശിക്ഷണത്തിൽ റോബോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസ് ആരംഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
  2. വി.പി.ശ്രീധരൻ
  3. എം.ദിവാകരൻ

വഴികാട്ടി

{{#multimaps:11.663432, 75.558194|zoom=13}}

"https://schoolwiki.in/index.php?title=ബി_ഇ_എം_യു_പി_എസ്_ചോമ്പാല&oldid=440034" എന്ന താളിൽനിന്ന് ശേഖരിച്ചത്