ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ | |
---|---|
![]() | |
വിലാസം | |
കോതനല്ലൂർ കോതനല്ലൂർ പി.ഒ. , 686632 , കോട്ടയം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04829 248082 |
ഇമെയിൽ | ehsskothanalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45034 (സമേതം) |
യുഡൈസ് കോഡ് | 32100900802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1319 |
അദ്ധ്യാപകർ | 65 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോഷ്നി മാത്യൂ |
പ്രധാന അദ്ധ്യാപകൻ | കെ എം തങ്കച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | ജോർജ്ജ് സേവ്യർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഷമ ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിലുള്ള കോതനല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് ഇമ്മാനുവൽസ് എച്ച് എസ് എസ് കോതനല്ലൂർ.
ചരിത്രം
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.കൂടുതൽ അറിയാൻ..
ലഭൗതിക സൗകര്യങ്ങൾ
ആറ്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈസ്കൂളിനുവേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നതിൽമാനേജ്മെന്റും പി റ്റി എ യും അങ്ങേയറ്റം ശ്രദ്ധിക്കുന്നു .കൂടുതൽ അറിയാൻ
* കമ്പ്യൂട്ടർ ലാബ്
* മൾട്ടിമീഡിയ
* വിശാലമായ കളിസ്ഥലം
* ലൈബ്രറി
* ലബോറട്ടറി
മാനേജ്മെന്റ്
പാലാ കോർപ്പറേറ് മാനേജ് മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ് മാനേജരായും റവ .ഫാ.സെബാസ്റ്റ്യൻ പടിക്കകുഴിപ്പിൽ സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. കെ. എം. തങ്കച്ചൻ ആണ്. തലമുറകളെ എഴുത്തു പഠിപ്പിച്ച മഹിതമായ പാരമ്പര്യമുണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക്. ഇന്നത്തെ നേതാക്കളെ,ഉന്നത ഉദ്യോഗസ്ഥരെ,കലാകാരന്മാരെ, കർഷകരെ,തൊഴിലാളികളെ,എഴുത്തിനിരുത്തിയ ഇടമാണത്.സാഹോദര്യത്തിന്റെയും സമഭാവനയുടെയും മണ്ണാണത്. ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ഒന്നായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല.പക്ഷേ ,കാര്യങ്ങൾ കാലക്രമേണ മാറി മറിഞ്ഞു.പൊതു വിദ്യാഭ്യാസരംഗത്തോട് ആളുകൾക്കുണ്ടായിരുന്ന മമത പലകാര്യങ്ങളാൽ കുറഞ്ഞുവന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുകൂടുതൽ അറിയാൻ.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും മാനേജ്മെന്റിന്റെ ദീർഘവാക്ഷണവും ശ്രേഷ്ഠമായ വിദ്യാഭ്യാസ കാഴ്ചപ്പാടും കഠിനാധ്വാനികളായ അധ്യാപകരുടെ നിരന്തര പരിശ്രമവും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഗവൺമെന്റ് പദ്ധതികളും ഒക്കെച്ചേർന്ന് ഒരു പുതിയ ഉണർവും ഉത്സാഹവും ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായി.
ഇമ്മാനുവൽസ് മുൻ സാരഥികൾ
നാരായണപിള്ള അറയ്ക്കൽ
ജോബ് കെ സി
റവ ഫാ സിറിയക് കുളിരാനിയിൽ
ശ്രീ പി വി ദേവസ്യ
സിസ്റ്റർ.വിൻസെന്റ്
റവ ഫാ ഐസക് കുളത്തുങ്കൽ
ശ്രീ കെ ജെ സെബാസ്റ്റ്യൻ
ശ്രീ സി ജെ വർക്കി
പി എം വർക്കി
പി എം തോമസ്
ഇ എം ദേവസ്യ
പി ഡി പോൾ
പി ജെ ജോസഫ്
എം പി ജോസഫ്
സി ജെ ദേവസ്യ
ഇ ജെ നിക്കോളാസ്
കെ റ്റി ജോസഫ്
വി സി ജോസഫ്
വി കെ ജോസഫ്
പി ജെ ജോസഫ്
കെ ജെ കൊച്ചുത്രേസ്യ
ജോർജ്ജ് മാത്യു
തോമസ് മൂന്നാനിപ്പള്ളി
മേരിക്കുട്ടി ജോസഫ്
ജെസി തോമസ്
ജോജി എബ്രഹാം
ഷിബു എം.കെ
കെ. എം. തങ്കച്ചൻ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ഡോ.എസ് ഉണ്ണിക്കൃഷ്ണൻ - വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി
- ദിലീഷ് പോത്തൻ-മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്സാക്ഷിയും,തുടങ്ങി നാഷണൽ അവാർഡ് നേടിയ സിനിമകളുടെ സംവിധായകൻ,മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു
- ജോബിൻ സിറിയക്'-I S R O ശാസ്ത്രജ്ഞൻ,യുവശാസ്ത്രജ്ഞനുള്ള അവാർഡ് ജേതാവ്
- വിനോദ് കെ ജെ-മികച്ച ബ്ലോഗ് എഴുത്തുകാരൻ,,കവി-ആദ്യ കവിതാ സമാഹാരം-കരയിലെ മീനുകൾ- 2018 ജൂലൈ 22 ന് ഫേബിയൻ ബുക്സ് പുറത്തിറക്കി
- രാജേഷ് പ്രകാശ്-ഫിനാൻസ് വിഭാഗം ജോയിന്റ് സെക്രട്ടറി
നേട്ടങ്ങൾ
2017-18 വർഷത്തെ S S L C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.12 കുട്ടികൾക്ക് ഫുൾ A+ഉം, 15 കുട്ടികൾക്ക് 9 A+ഉം, കരസ്ഥമാക്കാൻ കഴിഞ്ഞു
2020 - 21 വർഷത്തെ S S LC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. 39 കുട്ടികൾക്ക് ഫുൾ A+ ഉം 13 കുട്ടികൾക്ക് 9 A+ ഉം കരസ്ഥമാക്കാൻ കഴിഞ്ഞു

കലോത്സവം
കലോത്സവ വേദികളിലെ നിറസാന്നിധ്യമാണ് എമ്മാനുവൽസ് എച്ച് . എസ് .എസ് . എല്ലാവർഷവും വിവിധ മത്സരയിനങ്ങളിലായി ഏതാണ്ട് ഇരുനൂറോളം കുട്ടികൾ പങ്കെടുക്കാറുണ്ട്. അഭിമാനാർഹമായ വിജയമാണ് എമ്മാനുവൽസിനെതേടിയെത്തിട്ടുളളത്. ഉപജില്ലകലോത്സവത്തിൽഏതാണ്ട് എട്ട് വർഷമായി സെക്കൻറ് ഒവറോൾ ഉം 2016-17 ,2017-18 വർഷങ്ങളിൽ ഫസ്റ്റ് ഒവറോളും സ്കുളിന് കരസ്ഥമാക്കാൻ സാധിച്ചുവെന്നത് ഏറ്റവും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു. ചിത്രരചന, ലളിതഗാനം, മാപ്പിളപ്പാട്ട്,തായമ്പക, ഭരതനാട്ടൃം, മിമിക്രി, നാടോടിനൃത്തം, നാടകം, ഗ്രൂപ്പ്ഡാൻസ്, ഇംഗ്ലിഷ് പ്രസംഗം, ഉപന്യാസം, സ്കിറ്റ്, കവിതരചന, പദ്യചൊല്ലൽ ( മലയാളം,ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, ഉറുദു, അറബി തുടങ്ങിയ ഭാഷകളിൽ ) സ്ഥിരമായി പങ്കെടുത്ത് ഒന്നാം സ്ഥാനത്തോടെ എ ഗ്രയ്ഡ് കരസ്ഥമാക്കാറുണ്ട്. അതിനെതുടർന്ന് ജില്ലാ സംസ്ഥാനതല മത്സരങ്ങളിലുംവിജയിച്ച് ഗ്രേയ്സ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. അങ്ങനെ കുട്ടികളിൽകലാഭിരുചി വളർത്തുവാൻ ഈ വിദ്യാലയം വർഷങ്ങളായി അക്ഷീണംപ്രയത്നിച്ചുവരികയാണ്


ഗണിതശാസ്ത്രോത്സവം
2017-18 കുറവിലങ്ങാട് ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ ഒാവോൾ രണ്ടാം സ്ഥാനം നേടി.ജില്ലാതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ ആയി തിരഞ്ഞെടുത്തു.കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിൽ നിന്നും നാല് കുട്ടികൾ പങ്കെടുക്കുകയും A ഗ്രെയ്ഡോഡടെ ഗ്രെയ്സ് മാർക്കിന് അർഹരാവുകയും ചെയ്തു.പസ്സിൽ മത്സരത്തിൽ പങ്കെടുത്ത അലിൻ മേരി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി
,
,
,
മേൽവിലാസം
ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ
കോതനല്ലൂർ പി ഒ
കോട്ടയം 686632 |
EMMANUELS H S S KOTHANALLOOR
KOTHANALLOOR P.O
KOTTAYAM
Pin 686632
ചിത്രശാല


തിരികെ വിദ്യാലയത്തിലേക്ക് 2021-2022
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആത്മ വിശ്വാസത്തോടെ, കൂടുതൽ കരുത്തോടെ, അതിനപ്പുറം കൂടുതൽ ശ്രദ്ധയോടെ. എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത ഒരുക്കങ്ങൾ ആയിരുന്നു. വീട്ടിലും വിദ്യാലയത്തിലും. നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള കരുത്തും എല്ലായിടത്തും പ്രകടമായിരുന്നു. നഷടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ കിട്ടുകയില്ല എന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി ഇമ്മാനുവേലിന്റെ കുഞ്ഞുങ്ങൾ .... പ്രതീക്ഷയോടെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു.വില്ലനായി എത്തിയ മാരക രോഗത്തെ ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ടു നോക്കാതെ ലക്ഷ്യത്തിലേക്ക്…........
ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22
സയൻസ് ക്ലബ്
മാത്സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഐടി. ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ക്വിസ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ 2021-2022
- സ്കൗട്ട് & ഗൈഡിസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്
- ലിറ്റൽ കൈറ്റ്സ്
മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവർത്തനം 2021-2022
2021-22 വർഷത്തെ മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു.
ഇംഗ്ലീഷ് പരിശീലനം
ഇമ്മാനുവൽസിന്റെ മാനേജരും ഇംഗ്ലീഷിൽ അഗാധ പാണ്ഡിത്യവും ഉള്ള റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും രാവിലെ 9മണി മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്. CBSE,ICSE സിലബസുകളിൽ അധ്യയനം നടത്തുന്ന കുട്ടികളേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ഇമ്മാനുവൽസിലെ കുട്ടികൾക്ക് സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്.
മുൻ വർഷങ്ങളിൽ മാനേജരച്ചന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സുകൾ ഈ വർഷവും സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.


ഫെസ്റ്റ്
എല്ലാവർഷവും ഇമ്മാനുവൽസ് മലയാളം ഇംഗ്ലീഷ് ഹിന്ദി ഫെസ്റ്റുകൾ നടത്തുന്നുഎല്ലാ ഭാഷയിലും കുട്ടികളുടെ പ്രാവീണ്യം തെളിയിക്കാനുള്ള സുവർണാവസരമാണിത് ഓരോ ഭാഷയിലും സ്കിറ്റ്,കവിതാവിഷ്കാരം,ഡിബേറ്റ്,സെമിനാറുകൾ,നൃത്തങ്ങൾ , പ്രസംഗം,കവിതാലാപനംതുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുന്നു.മലയാളം ഇംഗ്ലീഷ് ഹിന്ദി അധ്യാപകർ നേതൃത്വം നൽകുന്നു



പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട്കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ " ഇമ്മാനുവൽസിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


യാത്രാസൗകര്യം
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ രണ്ട് ബസ്സുകളാണുള്ളത്.

വഴികാട്ടി
- Ettumanoor Eranakulam റോഡിൽ kanakkary യ്കും kuruppanthara യ്കും മധ്യേ സ്ഥിതിചെയ്യുന്നു.
- കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം
ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ കോതനല്ലൂർ പി ഒ കോട്ടയം 686632 ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ക്ലബ് പ്രവർത്തനങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45034
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ