ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ഗ്രന്ഥശാല
ആയിരത്തിനുമേൽ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനാമൂലയ്ക്കായി പുസ്തകങ്ങൾ ലഭ്യമാക്കികൊണ്ട് വായനയെ പ്രോത്സാഹിക്കുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒഴിവു സമയങ്ങളിൽ പുസ്തകം എടുക്കുന്നതിനും ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനും വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും ക്ല്സ്സടിസ്ഥാനത്തിൽ പുസ്തകം വിതരണം ചെയ്യുന്നു. കഥ,കവിത,നോവല,ചെറുകഥ,ബാലസാഹിത്യ,ചരിത്രപുസ്തകങ്ങള,ആത്മകഥ,തിരക്കഥ,ഗണിതശാസ്ത്ര ക്വിസ്,നിഘണ്ടു തുടങ്ങിയ പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയിലുണ്ട്.പല ഭാഷയിലുള്ള ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാണ്.വിവിധതരം റഫറൻസ് ബുക്കുകളും ലൈബ്രറിയിൽ ലഭ്യമാണ്.സ്കൂളിലെ മിക്കവറും കുട്ടികൾ ഇത് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.ശ്രീമതി അനില റ്റെറിൻ ലൈബ്രറിയുടെ ചാർജ് വഹിക്കുന്നു.