എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ

15:29, 6 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33032 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ കിളിരൂർ കരയിൽ കാഞ്ഞിരം ഗ്രാ​മത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എൻ.ഡി.പി ഹയർസെക്കണ്ടറി സ്ക്കൂൾ. 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ
വിലാസം
കാഞ്ഞിരം

കാഞ്ഞിരം പി.ഒ.
,
686020
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0481 2381920
ഇമെയിൽsndphss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33032 (സമേതം)
വി എച്ച് എസ് എസ് കോഡ്05064
യുഡൈസ് കോഡ്32100700803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ426
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ732
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ157
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി പി എസ്
വൈസ് പ്രിൻസിപ്പൽഗീത പി
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്അനീഷ്കുമാർ.ഒ.എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
06-10-202333032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1950-ൽ പഴയ ശാഖാകെട്ടിടത്തിൽ ഒരു പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. 1956-ൽ യു.പി.സ്ക്കൂളായും 1964-ൽഹൈസ്ക്കൂളായും 2000-ൽ ഹയർസെക്കൻഡറി സ്ക്കൂളായുംഉയരാൻ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1098 കുട്ടികൾ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ വിദ്യാലയം മികച്ചനിലവാരം പുലർത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി; യു.പി| ; ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, , എന്നീ വിഭാഗങ്ങൾക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ,മൾട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് .സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

2010ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്ക്കൂളിൽ നിന്നും ഒരു ജലസന്ദേശയാത്രനനടത്തി . ജുൺ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി. ജൈവവേലി നിർമ്മിച്ചു.കുട്ടികൾ പരിസ്ഥിതിദിനമുദ്രാവാക്യങ്ങൾതയ്യാറാക്കിയിരുന്നു. സ്ക്കൂളിൽ നിന്നും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തിൽപ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആർബ്ലോക്ക് മുതൽഇല്ലിക്കൽതാഴത്തങ്ങാടി ആറ്റിൽക്കൂടി ജലസന്ദേശയാത്ര നടത്തി.സ്ക്കൂൾപരിസരം വൃത്തിയാക്കി.ജൈവവേലി നിർമ്മിച്ചു.ആൺകുട്ടികളുടെസൈക്കിൾറാലി ഉണ്ടായിരുന്നു. ശ്രീരാമചന്ദ്രമിഷൻ സ്നേഹം നൽകുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ ഉപന്യാസ മത്സരത്തിൽ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തിൽഒന്നാംസ്ഥാനം നേടി.2021,2022,2023 തുടർച്ചയായി എസ്സ്.എസ്സ്.എൽ,സി.നൂറുശതമാനം വിജയം കൈവരിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലും മികച്ചവിജയം നേടി കുടുതൽ പ്രവർത്തനങ്ങൾ2023അധ്യയന വർഷത്തെ സ്ക്കൂൾ കലോത്സവം ഒക്ടോബർ 12,13 തീയതികളിൽ നടക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.മോളിജേക്കബ്,അൻസ.പി.എ,മോഹനൻ .പി.റ്റി,റീന,വി.ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*അഡ്വക്കേറ്റ്.വി.ബി.ബിനു

വഴികാട്ടി

കോട്ടയം -ഇല്ലിക്കൽ-തിരുവാർപ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റർ ദൂരം-കാഞ്ഞിരംജെട്ടി " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.569700304681312, 76.48597399206137| width=500px | zoom=16 }}