ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട | |
---|---|
വിലാസം | |
ശാസ്താംകോട്ട ശാസ്താംകോട്ട , പോരുവഴി പി.ഒ. , 690520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | jmhssasthamcotta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39003 (സമേതം) |
യുഡൈസ് കോഡ് | 32131100411 |
വിക്കിഡാറ്റ | Q105813064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 629 |
പെൺകുട്ടികൾ | 565 |
ആകെ വിദ്യാർത്ഥികൾ | 1194 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്. ശ്രീലത |
പി.ടി.എ. പ്രസിഡണ്ട് | അനിൽ പനപ്പെട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സബീലബീവി. എം |
അവസാനം തിരുത്തിയത് | |
12-01-2022 | Jmhssasthamcotta |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 ൽ സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ൽ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി.എ.എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ ആ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു.
ഭൗതികസൗകര്യങ്ങൾ
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും ഈ സ്കൂളിൻറെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി സി
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. കെ. ജെ. ഉമ്മൻ 2. എലിസബത്ത് ഉമ്മൻ 3. ലീലമ്മ ഉമ്മൻ 4. ആർ. ഗോപാലപിള്ള 5. കെ.സി എബ്രഹം 6. പി.ഡി. ജോണി 7. ജി. രവീന്ദ്രനാഥൻ പിള്ള 8. ലൂസി. കെ. ഇടിക്കുള 9. സി.കെ. എലിസബത്ത് 10. പ്രസന്നകുമാരി 11. രാജലക്ഷ്മിയമ്മ 12.ഷാജി കോശി 13.സാറാമ്മ വർഗീസ്
പടിയിറങ്ങിയ പ്രഗൽഭർ
1. ഡി. വിനയചന്ദ്രൻ - കവി 2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ 3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ 4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി) 5. ശൂരനാട് രവി - ബാലസാഹിത്യകാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
.
|
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39003
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ