സഹായം Reading Problems? Click here


ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:{{{വിദ്യാഭ്യാസ ജില്ല}}} വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മെൻറ് വിദ്യാലയങ്ങൾ]][[Category:{{{വിദ്യാഭ്യാസ ജില്ല}}} വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1924
സ്കൂൾ കോഡ് 39003
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ശാസ്താംകോട്ട
സ്കൂൾ വിലാസം ജെ.എം. ഹൈസ്കൂൾ ശാസ്താംകോട്ട ,പോരുവഴി പി.ഒ
കൊല്ലം
പിൻ കോഡ് 690520
സ്കൂൾ ഫോൺ 04762831785
സ്കൂൾ ഇമെയിൽ jmhssasthamcotta@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല {{{വിദ്യാഭ്യാസ ജില്ല}}}
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ശാസ്താംകോട്ട
ഭരണ വിഭാഗം മാനേജ്മെൻറ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 692
പെൺ കുട്ടികളുടെ എണ്ണം 611
വിദ്യാർത്ഥികളുടെ എണ്ണം 1303
അദ്ധ്യാപകരുടെ എണ്ണം 48
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീലത. എസ്
പി.ടി.ഏ. പ്രസിഡണ്ട് ജയകുമാർ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars[[Category:{{{വിദ്യാഭ്യാസ ജില്ല}}} വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിൻ വിപ്ലവനക്ഷത്രമായ ശ്രീമാൻ ഉമ്മൻസാറിനാൽ 1924 ൽ സ്ഥാപിതമായി. അദ്ദേഹത്തിൻറെ പിതാവായ ശ്രീ. കെ.എൻ.ജോണിൻറെ സ്മരണാർത്ഥം ജോൺമെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിൽ ഏകദേശം 30കിലോമീറ്റർ ചുറ്റളവിൽ അറിവിൻറെ വെളിച്ചം പകർന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തിൽ ഇതൊരു പ്രിപ്പാറട്ടറി സ്കൂൾ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോൺ മെമ്മോറിയൽ മിഡിൽ സ്കൂൾ എന്നറിയപ്പെട്ടു. 1939 ൽ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടർന്ന് 1949 ൽഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മൻ, ബി.എ.എൽ.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവ്വം പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിൻറെ ഭൂതകാല മഹത്വം അയവിറക്കുന്പോൾ ആ മഹാൻറെ വ്യക്തിത്വത്തിനു മുന്നിൽ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീർഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂർവ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിൻറെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങൾ കാലത്തിൻറെ കടന്നാക്രമണത്തിൽനിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിൻറെ ചരിത്രത്തോടൊപ്പം വളർന്ന, നിറയെ പൂക്കുന്ന വാകമരങ്ങൾ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതൽ ശോഭ പകരുന്നു.

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ഭരണിക്കാവ് - താമരക്കുളം റോഡിൽ ഭരണിക്കാവിൽ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളിൽനിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെൻറും ഈ സ്കൂളിൻറെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാൻ. കെ.ജെ. ഉമ്മൻ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വർഷത്തോളം നിലനിന്നു. തുടർന്ന് വന്ന നാല്പതുവർഷക്കാലം അദ്ദേഹത്തിൻറെ സഹധർമ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മൻ ആ പദവി ഏറ്റെടുത്തു. തുടർന്ന് 2002 മുതൽ 2009വരെ അദ്ദേഹത്തിൻറെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മൻ മാനേജരായി പ്രവർത്തിച്ചു. .2009 മുതൽ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മൻ ആ സ്ഥാനം അലങ്കരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. കെ. ജെ. ഉമ്മൻ
 2. എലിസബത്ത് ഉമ്മൻ
 3. ലീലമ്മ ഉമ്മൻ
 4. ആർ. ഗോപാലപിള്ള
 5. കെ.സി എബ്രഹം
 6. പി.ഡി. ജോണി
 7. ജി. രവീന്ദ്രനാഥൻ പിള്ള
 8. ലൂസി. കെ. ഇടിക്കുള
 9. സി.കെ. എലിസബത്ത്
 10. പ്രസന്നകുമാരി
 11. രാജലക്ഷ്മിയമ്മ
 12.ഷാജി കോശി 
 13.സാറാമ്മ വർഗീസ് 

പടിയിറങ്ങിയ പ്രഗൽഭർ

 1. ഡി. വിനയചന്ദ്രൻ - കവി
 2. പി. ബാലചന്ദ്രൻ - നടൻ സംവിധാകൻ
 3. അഡ്വ. സോമപ്രസാദ് - മെമ്പർ ഓഫ് രാജ്യസഭ
 4. ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള - കഥകളി നടൻ (മാർഗി)
 5. ശൂരനാട് രവി - ബാലസാഹിത്യകാൻ

വഴികാട്ടി