യു പി സ്കൂൾ, അറന്നൂറ്റിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു പി സ്കൂൾ, അറന്നൂറ്റിമംഗലം
വിലാസം
ആറന്നൂറ്റിമംഗലം

ആറന്നൂറ്റിമംഗലം പി.ഒ.
,
690110
,
ആലപ്പുഴ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽupsarunnoottimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36291 (സമേതം)
യുഡൈസ് കോഡ്32110701408
വിക്കിഡാറ്റQ87479048
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്താരാ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ ചരിത്രം

ആലപ്പുഴ ജില്ലയിൽ  മാവേലിക്കര സബ്ജില്ലയിൽ അറന്നൂറ്റിമംഗലം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് അറന്നൂറ്റിമംഗലം അപ്പർ പ്രൈമറി സ്കൂൾ  

തഴക്കര പഞ്ചായത്തിൽ  അറന്നൂറ്റിമംഗലം മുറിയിൽ പതിനാറാം വാർഡിൽ പോസ്റ്റോഫീസിനും ഗവ എൽ.പി.എസിനും സമീപം കല്ലുമല - വെട്ടിയാർ റോഡിൽ തെക്കുവശത്തായി അറന്നൂറ്റിമംഗലം യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആയതിനാൽ അമ്പിലിട്ട യ്യം എന്നാണ് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്നു അൻപൊലി നടത്തുന്ന (അയ്യം )പറമ്പ്  അമ്പിലിട്ടയ്യം എന്നാകുകയും ചെയ്തു.

അറന്നൂറ്റിമംഗലം ഗവ.എൽ പി എസ്സിൽ നിന്നും പഠനം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികൾക്ക് ഉപരി പഠനത്തിനുള്ള സൗകര്യമില്ലാതിരുന്നതിനാൽ ഈ നാട്ടിലെ എൻ.എസ് എസ് കരയോഗ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രമഫലമായി1954 ജൂ ൺ മാസത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ശ്രീ തോട്ടത്തിൽ ഭാസ്ക്കരൻ പിള്ള , കീഴേടത്ത് വേലായുധൻ പിള്ള , പൂതക്കുഴിയിൽ ശ്രീ രാമൻപിള്ള എന്നീ കര പ്രമാണികളുടെ അകമഴിഞ്ഞ സഹായ സഹകരണത്താലും പ്രഗത്ഭരും അർപ്പണ മനോഭാവമുള്ള വരുമായ അദ്ധ്യാപകരുടെ സേവനങ്ങൾ കൊണ്ടും തഴക്കര പഞ്ചായത്തിലെ എന്നല്ല മാവേലിക്കര സബ് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുളള സ്ക്കൂളായി ഉയർന്നുവന്നു. അഞ്ചാം സ്റ്റാന്റേർഡ് ആയി പ്രവർത്തി നം ആരംഭിച്ച ഈ സ്കൂൾ V,VI,VII ക്ലാസുകളിൽ 16 ഡി വിഷൻ വരെ എത്തി ച്ചേർന്നിരുന്നു. ഈ സമീപ കാലങ്ങളിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരവും രക്ഷകർത്താക്കളുടെ ഇംഗ്ലീഷ് മീഡിയം ഭ്രമവും കാരണം ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന് ക്രമാതീതമായി കുറയാൻ കാരണ മായി. എന്നാൽ അദ്ധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമായി കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ട്

  കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

 

വിദ്യാലയത്തിന്റെ  വിശാലമായ അംഗണത്തിൽ കുട്ടികൾക്ക് കളിക്കുവാനുള്ള സ്ഥലം ഒഴിച്ച് ബാക്കി സ്ഥലങ്ങളിൽ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.

നവ മാധ്യമ കൂട്ടായ്മയായ voa ഈ സ്കൂളിന് ഒരു മനോഹരമായ ജൈവ വൈവിധ്യ പാർക്ക്  ഗാന്ധി പ്രതിമ എന്നിവ നിർമ്മിച്ച് നൽകി .  കുട്ടികൾക്ക് ഉപയോഗിക്കാൻ ഡസ്ക് ബഞ്ച് എന്നിവ കൂടി അവർ സ്കൂളിനു വേണ്ടി നൽകി.

സ്കൂളിൽ വിശാലമായ ഊണ് ഹാൾ  ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേറെ വേറെ വൃത്തിയുള്ള ടോയ്ലറ്റുകൾ വെളിച്ചവും വായുവും കടക്കുന്ന വിശാലമായ ക്ലാസ് റൂമുകൾ കംപ്യൂട്ടർ ലാബ് സയൻസ് കണക്ക് സോഷ്യൽ ലാബുകൾ,  ലൈബ്ററി  ആഴ്ചയിലൊരരിക്കൽ യോഗ, കുട്ടികളുടെ കലാപരമായ കഴിവ്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കൽ എന്നിവയൊക്കെ കുട്ടികളുടെ  പഠന പഠനേതത മികവുകൾ ഉയർത്തുന്നു

ശാസ്ത്ര ക്ലബ് കൾക്ക് പുറമെ ഭാഷാ ക്ലബുകളുടെ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടന്നു വരുന്നു. മലയാളം സംസ്കൃതം , ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ . ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. കൂടാതെ ഭാഷാ ക്ലബ് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നുണ്ട് കൂടുതൽവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്

ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.2294115,76.5788001|zoom=18}}