വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള | |
---|---|
വിലാസം | |
നെടിയവിള നെടിയവിള , കുന്നത്തൂർ ഈസ്റ്റ് പി.ഒ. , 690540 , കൊല്ലം ജില്ല | |
സ്ഥാപിതം | 4 - 2 - 1962 |
വിവരങ്ങൾ | |
ഫോൺ | 0476 2835138 |
ഇമെയിൽ | vgssahs@gmail.com |
വെബ്‍സൈറ്റ് | VGSSAHS.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 39047 (സമേതം) |
യുഡൈസ് കോഡ് | 32131100213 |
വിക്കിഡാറ്റ | Q105813181 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 637 |
പെൺകുട്ടികൾ | 636 |
ആകെ വിദ്യാർത്ഥികൾ | 1273 |
അദ്ധ്യാപകർ | 60 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലേഖ എസ് |
പ്രധാന അദ്ധ്യാപിക | കുമാരി ശ്രീലത |
പി.ടി.എ. പ്രസിഡണ്ട് | അജിത് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവിയമ്മ |
അവസാനം തിരുത്തിയത് | |
24-08-2023 | Vgssahsnediyavila |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ നെടിയവിളയിലുള്ള എയ്ഡഡ് വിദ്യാലയമാണ് വെൺമണി ഗ്രാമസേവാസമിതി അംബികോദയം ഹയർസെക്കന്ററി സ്കൂൾ
1962 ജൂൺ നാലാം തീയതി അംബികോദയം സ്കൂളിന് തുടക്കമായി. . ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ഠിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ
പ്രഗത്ഭനായ ശ്രീ. ബി.ശങ്കരൻ പോറ്റി അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം
അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.
കഴിഞ്ഞ 56 വർഷമായി വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറി മികച്ച വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നിരവധി ആളുകളുടെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ്. ആത്മാർത്ഥതയുള്ള അദ്ധ്യാപകർ, അനദ്ധ്യാപകർ, ഭരണനിപുണരായ പ്രഥമാദ്ധ്യാപകർ, കാര്യക്ഷമതയുള്ള മാനേജ്മെന്റ്, ശക്തമായ പി.റ്റി. എ, വിദ്യാർത്ഥികൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് അംബികോദയത്തിന്റെ ഇന്നത്തെ നേട്ടത്തിനു കാരണം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടക്കത്തിൽ ഓലഷെഡ്ഡുകളിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ഹയർ സെക്കണ്ടറിയ്ക്ക് ഇരുനില കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികളും കോൺഫറൻസ് ഹാളും നാലു കെട്ടിടങ്ങളിലായി യു.പിയ്ക്കും ഹൈസ്കൂളിനും കൂടി 25 ക്ലാസ് മുറികളും ലാബ്,ലൈബ്രറി സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സുകളെല്ലാം ഹൈടെക്കാക്കിയിരിക്കുന്നുഎല്ലാ ക്ലാസ്സുകളിലും ലാപ് ടോപ്പ്, പ്രൊജക്ടർ തുടങ്ങിയവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ
- ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം ക്ലബ്ബുകൾ
- ലിറ്റററി ക്ലബ്ബ്
- വിദ്യാലയ ജാഗ്രതാ സമിതി
- ഐ.റ്റി. ക്ലബ്ബ്
നേർക്കാഴ്ച
കുട്ടനാടിനൊരു കൈത്താങ്ങ്
സ്കൂൾ നന്മ ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നൽകുവാൻ കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ
അംബികോദയം സ്ക്കൂളിന്റെ വാഹകരായി പ്രിഷ്യസ് ഡ്രോപ്സ്........... നെടിയവിള VGSS അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ മാതൃഭൂമി നന്മ ക്ലബ് കുട്ടനാടിന് ഒരു കൈത്താങ്ങാകുവാൻ കൈകോർക്കുന്നു. കുട്ടികൾ സ്വരൂപിച്ച സാധനങ്ങൾ കുട്ടനാട്ടിൽ എത്തിയ്ക്കുന്നതിനായി സ്ക്കൂളിലെ എസ്.പി.സി, മാതൃഭൂമി നന്മ ക്ലബ് പ്രവർത്തകർ ചേർന്നാണ് ദുരിതാശ്വാസവസ്തുക്കൾ ശേഖരിച്ചത്.ഇതു കൂടാതെ മാതൃഭൂമിയുടെ കുട്ടനാട്- ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപയും സമാഹരിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതായി പ്രിഷ്യസ് ഡ്രോപ്സ് ഗ്രൂപ്പ് മെമ്പറും സ്ക്കൂളിലെ നന്മ ക്ലബ് കോ-ഓർഡിനേറ്ററുമായ രാജേശ്വരി, പ്രിൻസിപ്പൽ എസ്.ലേഖ, ഹെഡ്മിസ്ട്രസ് കെ.ജയ എന്നിവർ അറിയിച്ചു.സ്ക്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ ദുരിതാശ്വാസ സാധനങ്ങൾ പ്രിഷ്യസ് ഡ്രോപ്സിന്റെ സജീവ പ്രവർത്തകരായ ശ്രീ.റ്റി.രാജേഷ്, ശ്രീ.ഗോപകുമാർ, ശ്രീ.പ്രസാദ്കുമാർ എന്നിവർ ഏറ്റുവാങ്ങി..
മികവുകൾ
പരിസ്ഥിതി ദിനം 2018
മാനേജ്മെന്റ്
വെൺമണി ഗ്രാമസേവാസമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ. ബി. ശങ്കരൻ പോറ്റി അവർകളാണ് ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ :
- ശ്രീ. ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ
- ശ്രീ. കെ. ബി. പണ്ടാരത്തിൽ
- ശ്രീ കെ.എസ് വാസുദേവ ശർമ്മ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. ജെ. കേശവരു ഭട്ടതിരി
- ശ്രീ. പി. രവീന്ദ്രൻ
- ശ്രീമതി. കെ. ആനന്ദവല്ലിയമ്മ
- ശ്രീ. കെ. രാധാകൃഷ്ണൻ
- ശ്രീമതി രത്നമ്മ. ബി
- ശ്രീ. പി. ആർ. മദനൻ
- ശ്രീമതി. സുഭദ്രാമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സതീശ്കുമാർ -സീഡാക്കിൽ സയൻറിസ്റ്റ്
- ശ്രീ. കുന്നത്തുർ ശിവരാജൻ -സാഹിത്യകാരൻ
- ശ്രീ. വി. എൻ. ഭട്ടതിരി - സാഹിത്യകാരൻ
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ ലാബ്
വഴികാട്ടി=
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
39047_minor_game.jpg
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39047
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ