എം. ആർ. എസ്സ്. ചാലക്കുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം. ആർ. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
നായരങ്ങാടി നായരങ്ങാടി , കോടശ്ശേരി പി.ഒ. , 680721 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 0480 2960400 |
ഇമെയിൽ | mrschalakudy@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23083 (സമേതം) |
യുഡൈസ് കോഡ് | 32070204401 |
വിക്കിഡാറ്റ | Q64089824 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 100 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാഗിണി ആർ |
പ്രധാന അദ്ധ്യാപകൻ | ബെന്നി കെ . ബി . |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | തങ്കമണി |
അവസാനം തിരുത്തിയത് | |
26-07-2023 | Hari m k |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.
2004വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് തുടർന്ന് നായരങ്ങാടി ( താഴൂർ വഴി നായരങ്ങാടി - മദാമ്മപ്പാറക്ക് സമീപം ) കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു .
ഈ സ്ഥാപനത്തിൽ STD - 5, STD - 11 എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു .
കോഴ്സുകൾ
(1 ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും 1 ഡിവിഷൻ വീതം.
- ഒരു ക്ളാസിൽ 35 കുട്ടികൾക്കാണ് പ്രവേശനം.
(2) പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1 ൽ മാത്രം)
- ഒരു ബാച്ച് മാത്രം (സയൻസ് ഗ്രൂപ്പ്)
- മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
- 50 കുട്ടികൾക്കാണ് പ്രവേശനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാർഡനിംഗ് പരിശീലനം
- ബാന്റ്മേളം പരിശീലനം
- ശാസ്ത്രീയസംഗീത പരിശീലനം
- ഇൻസ്ട്രമെൻറ് മ്യൂസിക് പരിശീലനം
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- ശാസ്ത്രീയനൃത്ത പരിശീലനം
- ചിത്രരചന പരിശീലനം
- സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്
- എസ്.പി.സി യൂണിറ്റ്. ( ഹൈസ്കൂൾ )
- എൻ . എസ് . എസ് യൂണിറ്റ് . ( ഹയർസെക്കണ്ടറി )
പ്രവേശന രീതി
- എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.
- അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.
- അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും , അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.
- ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ 60% പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, 30% പട്ടികജാതി വിഭാഗം കുട്ടികൾക്കും, 10% മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ നല്കുന്നതായിരിക്കും.
- അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
ജീവനക്കാർ
1. അക്കാദമിക്
പ്രധാന അധ്യാപകൻ ഉൾപ്പെടെ 12 അധ്യാപകർ ഹൈസ്കൂളിലും , പ്രിൻസിപ്പാൾ ഉൾപ്പെടെ 10 അധ്യാപകർ ഹയർസെക്കണ്ടറിയിലും സേവനം അനുഷ്ഠിക്കുന്നു .
2. ഓഫീസ്
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 4 പേർ സേവനം അനുഷ്ഠിക്കുന്നു .
3. ഹോസ്റ്റൽ
വാർഡൻ ഉൾപ്പടെ 10 പേർ സേവനം അനുഷ്ഠിക്കുന്നു . --
എം . ആർ . എസ്സ് പ്രധാന അധ്യാപകർ
ക്രമനമ്പർ | വർഷം | പേര് | ചിത്രം |
---|---|---|---|
1 | ശാന്തകുമാരി | ||
2 | രത്നവിലാസിനി | ||
3 | 01-04-2000 to 31-05-2002 | മുംതാസ് | |
4 | മാലതി | ||
5 | |||
6 | എമി | ||
7 | ശാരദ | ||
8 | തോംസൺ മാനുവൽ | ||
9 | കരുണാകരൻ | ||
10 | ബീന | ||
11 | 2013 to 2016 | ശോഭന പി. കെ . | |
12 | 2016 to 2020 | റോസ് ഡേവിസ് | |
13 | 2020 to 2022 | ശൈലജ ആർ. |
എം . ആർ . എസ്സ് . പ്രിൻസിപ്പൽമാർ
ക്രമനമ്പർ | വർഷം | പേര് | ചിത്രം |
---|---|---|---|
1 | ലീന പി . എ . | ||
എം . ആർ . എസ്സ് . സൂപ്രണ്ടുമാർ
ക്രമനമ്പർ | വർഷം | പേര് | ചിത്രം |
---|---|---|---|
1 | 2003 - 2004 | ഗോപാലകൃഷ്ണൻ | |
2 | 2004 - 2004 | ജി . വിനോദ് കുമാർ | |
3 | 2004 - 2005 | ലളിത | |
4 | 2005 - 2006 | എം . രാധാകൃഷ്ണൻ | |
5 | 2006 - 2010 | അജയൻ തോമസ് | |
6 | 2010 - 2011 | പ്രേമാനന്ദൻ | |
7 | 2011 - 2012 | ശ്രീകുമാരൻ | |
8 | 2012 - 2014 | അനിൽകുമാർ | |
9 | 2014 - 2015 | രാധാകൃഷ്ണൻ | |
10 | 2015 - 2017 | മനോജ് കെ. ജി. | |
11 | 2017 - 2019 | നന്ദിനി കെ.പി | |
12 | 2019 - 2022 | ജിജി തോമസ് | |
13 | 2022 - | മൃദുല കെ.എൻ. |
മറ്റുപ്രവർത്തനങ്ങൾ
കൃഷി
നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.
മരങ്ങൾ - ഔഷധത്തോട്ടം
വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.
കൗൺസിലിംഗ്
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകൾ പരിഹരിക്കുന്നതിനുമായി കൗൺസിലിംഗ് സംവിധാനം പ്രവർത്തിക്കുന്നു .
ആരോഗ്യ സംരക്ഷണം
എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്..
അംഗീകാരം
1 .കേരള ശാസ്ത്രപരിസ്ഥിതി കൗൺസിൽ സംസ്ഥാനതല ''ബെസ്റ്റ് എക്കോ ക്ലബ് അവാർഡ് ''
( ഒന്നാം സ്ഥാനം - അമ്പതിനായിരം രൂപ )
2 . സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '' വണ്ടർല പരിസ്ഥിതി അവാർഡ് '' 2007-08 ൽ ലഭിച്ചു .
( രണ്ടാം സ്ഥാനം - പതിനയ്യായിരം രൂപ )
3 . സംസ്ഥാന തലത്തിൽ സ്കൂളുകൾക്കായി ''വണ്ടർല'' സംഘടിപ്പിച്ച '' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് '' എന്നിവ 2015-16 ൽ ലഭിച്ചു .
( മൂന്നാം സ്ഥാനം - പതിനയ്യായിരം രൂപ )
ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡന്ഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
സൗകര്യങ്ങൾ
- സ്കൂൾലൈബ്രറി.
- എസ് . പി . സി ലൈബ്രറി.
- സയൻസ് ലാബ്.
- ഫിറ്റ്നസ് സെന്റർ.
- കമ്പ്യൂട്ടർ ലാബ്.
- സ്മാർട്ട് ക്ലാസ് റൂം [എയർ കണ്ടീഷനിംഗ്.]
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ,
- ലേസർ പ്രിന്റർ, സ്കാനർ,
- വെബ്ക്യാമറ, വീഡിയോ ക്യാമറ,
- ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ,
- ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
വഴികാട്ടി
{{#multimaps:10.341145, 76.363612 |zoom=10}}
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ കോടശ്ശേരി വില്ലേജിൽ ചാലക്കുടി ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി മോഡൽ റസിഡഷുൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ 5 കിലോമീറ്റർ പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷൻകട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23083
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ