സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം
ST JOSEPH'S HSS. KIZHAKKAMBALAM
വിലാസം
കിഴക്കമ്പലം

കിഴക്കമ്പലം
,
കിഴക്കമ്പലം പി.ഒ.
,
683562
,
എറണാകുളം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0484 2682536
ഇമെയിൽsjhskizhakkambalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25042 (സമേതം)
എച്ച് എസ് എസ് കോഡ്7191
യുഡൈസ് കോഡ്32080500106
വിക്കിഡാറ്റQ99485858
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ669
പെൺകുട്ടികൾ379
ആകെ വിദ്യാർത്ഥികൾ1276
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോയി കെ.കെ.
പ്രധാന അദ്ധ്യാപികഗ്രേസി ജോസഫ്.
പി.ടി.എ. പ്രസിഡണ്ട്സി.ഡി. ജോസ്.
എം.പി.ടി.എ. പ്രസിഡണ്ട്ജാഫ്ന ഷിഹാബ്
അവസാനം തിരുത്തിയത്
15-03-202225042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയി‍‍‍ലെ കിഴക്കമ്പലത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന അക്ഷര മുത്തശ്ശി അതാണ് സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ.

ചരിത്രം

കിഴക്കമ്പലത്തിന്റെയും സമീപ പ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെവിദ്യാഭ്യാസ ജീവിതത്തിൽ പ്രശംസനീയമായ നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്അഭിമാനിക്കാൻ ഏറെയുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തായുടെ ദീർഘവീക്ഷണവും പാവപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനവുമാണ് ഈ സ്ഥാപനം, റവ.ഫാ.തോമസ് പാലത്തിങ്കൽ ,ശ്രീ അന്തപ്പൻ കോയിക്കര,ശ്രീമാണി ചാക്കോ പുഞ്ചപുതുശ്ശേരി ,ശ്രീ പൗലോസ് ഇത്താക്കൻ എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച മറ്റ് പ്രമുഖ വ്യക്തികളെയും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു 1949 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. read more

നേട്ടങ്ങൾ

കേരളത്തിലെ മികച്ച എയ്ഡഡ് വിദ്യാലയം. ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്‌കൂൾ വിഭാഗം കീരീടം. പ്രവർത്തിപരിചയമേളയിൽ ഹൈസ്‌കൂൾ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം. സുസജ്ജമായ 3 കമ്പ്യൂട്ടർ ലാബുകൾ. സ്‌കൂൾ ബസ് സൗക☁ര്യം. ലാംഗ്വേജ് ലാബ്. ഗേൾസ് അണ്ടർ 14 എറണാകുളം ജില്ലാടീമിൽ ഈ വിദ്യാലയത്തിൽ നിന്ന് 9 പേർ. മിഷൻ 11 മില്യൻ പ്രോഗ്രാമിലെ കേരളത്തിലെ മികച്ച സ്‌കൂൾ. സ്മാർട്ട് ക്ലാസുകൾ

പൂർവ്വ വിദ്യാർത്ഥികൾ

ഒളിമ്പ്യൻ ശ്രീജേഷ് സെന്റ് ജോസഫ്സിന്റെ കായിക പ്രതിഭ.. ഇന്ത്യൻ ഹോക്കി യുടെ പടനായകൻ.. 2021 ൽ ഹോക്കിയിൽ വെങ്കലെ മെഡൽ കരസ്ഥമാക്കിയേ േഗാൾ കീപ്പർ pic:25042 3.jpg

മറ്റ് പ്രവർത്തനങ്ങൾ

സ്റ്റുുഡൻറ് പോലീസ് കേഡറ്റ്

രാജ്യത്തിൻറെ വളർച്ചയ്ക്കായി പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവജനങ്ങളെ വാർത്തെടുക്കുക, അവരെ സ്വന്തം കടമകളെയും ഉത്തരവാദിത്വത്തെയും കുറിച്ച് ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് കേരള സ്റ്റേറ്റ് പോലീസിൻറെ നേതൃത്വത്തിൽ തുടക്കമിട്ട ഒരു ഗവൺമെൻറ് അംഗീകൃത പാഠ്യാനുബന്ധ പദ്ധതിയാണ് സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ്സ്.കേരളത്തിൽ 2010 ഓഗസ്റ്റ് 2 മുതൽ എസ് പി സി യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിൽ ഭാഗമാകുവാൻ സെൻ്റ് ജോസഫ് ഹൈസ്കൂളിന് സാധിച്ചു.

2021 സെപ്റ്റംബർ മാസം 17-ാം തീയതി എസ് പി സി യുടെ ഉദ്ഘാടനം കിഴക്കമ്പലം സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയും ചടങ്ങിൽ എം.പി ശ്രീ. ബെന്നി ബഹനാൻ, കുന്നത്തുനാട് എം.എൽ.എ ശ്രീ പി.വി ശ്രീനിജിൻ,പെരുമ്പാവൂർ എസ്.സി.പി ശ്രീ അനൂജ് പാലിവാൾ,കുന്നത്തുനാട് എസ്.എച്ച്.ഒ ശ്രീ വി.റ്റി ഷാജൻ തുടങ്ങിയവർ പങ്കെടുക്കുകയും ചെയ്തു.പദ്ധതിയുടെ നടത്തിപ്പിനായി സ്കൂൾതല അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുകയും ചെയർമാനായി എച്ച്.എം ശ്രീമതി ഗ്രേസി ജോസഫ്, കൺവീനറായി കുന്നത്തുനാട് എസ്.എച്ച്.ഒ ശ്രീ വി.റ്റി ഷാജൻ എന്നിവർ അധികാരമേൽക്കുകയും ചെയ്തു.

എസ് പി സി യുടെ ഇൻചാർജ് - സി.പി.ഒ ശ്രീമതി എൽസ പീറ്റർ, സി.പി.ഒ ശ്രീ എൽദോ ജോയ്.

spc camp
inauguration







ലിറ്റിൽ കൈറ്റ് ഐറ്റി ക്ലബ്ബ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈസ്കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് 2018-19 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിലും പ്രവർത്തനമാരംഭിച്ചു.ഓരോ വർഷവും 40 കുട്ടികൾക്കാണ് ഈ ഐടി കൂട്ടായ്മയിലേക്ക് അംഗത്വം നൽകുന്നത്.കൈറ്റ് നിർദ്ദേശിക്കുന്ന പ്രത്യേക അഭിരുചി പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.ഇപ്പോൾ നാലാമത്തെ ബാച്ച് കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.അനിമേഷൻ, പ്രോഗ്രാമിംഗ്, സ്ക്രാച്ച്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, റോബോട്ടിങ്ങ് തുടങ്ങി ഐ ടി യുമായി ബന്ധപ്പെട്ട പല മേഖലകളെക്കുറിച്ചും കുട്ടികൾക്ക് അറിവ് ലഭിക്കുന്നു.പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കുന്ന കുട്ടികൾക്ക് എ ഗ്രേഡ് സർട്ടിഫിക്കറ്റും എസ് എസ് എൽ സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു.ഈ വർഷങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ശ്രീ ജോഷി ജോസഫ് -ഉം കൈറ്റ് മിസ്ട്രസ് ആയി സിസ്റ്റർ റോസ എം എ യും സേവനം ചെയ്യുന്നു.

Unit registration ID - LK/2018/25042.














ജൂനിയർ റെഡ്ക്രോസ്സ്

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും . സേവനത്തിന്റെയും മഹത്വം ബാലമനസുകളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ 1992 മുതൽ സെന്റ് ജോസഫ്സ് സ്ക്കൂളിൽ JRC പ്രവർത്തിക്കുന്നു. ആരോഗ്യ സംരക്ഷണം ആതുര സേവനം അത്യാഹിതങ്ങൾ തടയൽ അന്തർദേശീയ മൈത്രി എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സ്ക്കൂളിലും സമീപ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. 'സേവനം എന്നതാണ് JRC യുടെ മുഖമുദ്ര' 2015-16 അധ്യായന വർഷം എറണാകളം ജില്ലയിലെ ഏറ്റവും മികച്ച പ്രവർത്ത ന ത്തിനുള്ള ട്രോ ഫി കരസ്ഥമാക്കി.അധ്യാപകരായ SDജോസ്‌ , ലിസ പോൾ എന്നിവരുടെ നേതൃത്വത്തിൽ 8.9,10 ക്ലാസ്സുകളിലെ 50 കുട്ടികൾ ഇതിൽ ഈ വർഷം പ്രവർത്തിക്കുന്നു.2018-19 അധ്യായന വർഷം മുതൽ ശ്രീമതി ലിസ പോൾ ശ്രീമതി മിനി ആന്റണി എന്നിവരുടെ നേതൃത്യത്തിൽ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു










സ്ക്കൗട്ട് ആന്റ് ഗൈഡ്

രാജ്യസ്നേഹം,കർത്യവബോധം വ്യക്തിത്വ വികാസം,മൂല്യബോധം, സാമൂഹിക പ്രതിബന്ധത ,എന്നിവ വളർത്തക എന്ന ലക്ഷ്യത്തോടെ 1966 ൽ ഈ പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് 11 ALUVA എന്ന പേരിൽ പ്രവർത്തിക്കുന്നു . 2016-17 അധ്യായന വർഷം രണ്ട് യുണിറ്റുകളിലായി 62 കുട്ടികൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു 14 ഗൈഡുകൾ രാഷ്ട്ര' പതിയും 6ഗൈഡുകൾ രാജസ്ഥരസ്ക്കാരവും 12 ഗൈഡുകൾ തൃതീയ സോപാനവും 8 പേർ ദ്വിതീയ സോപാനം12 പേർ പ്രഥമ സോപാനം 10 പേർ പ്രവേശ് കാന്ദം ആണ് ഒരു യൂണിറ്റിന്റെ ഗൈഡ് ക്യാപ്റ്റൻസിസ്റ്റർ വി.വി.റീത്താമ്മയും രണ്ടാമത്തെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി റോസക്കുട്ടിയുമാണ്








കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. സ്കൗട്ട് ഇൻചാർജ് ശ്രീമതി ദിവ്യ തോമസ് ഉം  ഗൈഡ്സ് ഇൻചാർജ് ശ്രീമതി ജിഷ് ജോൺ എ യുമാണ്.

കുട്ടികളിൽ സ്വയംപര്യാപ്‌തതയും, ഉത്തരവാദിത്തബോധവും, ആത്മീകവും, ശാരീരികവും, സാമൂഹ്യകവും, ബുദ്ധിപരവുമായ  കഴിവുകൾ വികസിപ്പിക്കുക എന്നതാണ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.യൂണിഫോം ഉള്ള പ്രസ്ഥാനമാണിത്.

ഇതിൽ ആകെ 16 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ ചേരാൻ പ്രായപരിധി ഉണ്ട്.  

സ്കൗട്ട്സ്  ആൺകുട്ടികളുടെയും  ഗൈഡ്സ് പെൺകുട്ടികളുടെയും പ്രസ്ഥാനമാണ്.











കെ.സി.എസ്.എൽ.

വിശ്വാസം, പഠനം, സേവനം എന്നീ മുദ്രാവാക്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ക്രിസ്തുവിലേക്ക് വളരുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സംഘടനയാണിത്.ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ വിദ്യാർത്ഥികളുടെ സംഘടനയാണിത്.ലോകത്തിനായി സ്വയം ആത്മബലിയായ ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ സി എസ് എൽ.സിസ്റ്റർ റൊസാന്റോയാണ് കെ.സി.എസ്.എൽ സംഘടനയുടെ ചുമതല വഹിക്കുന്നത്.








ബാന്റ്സെറ്റ്

കുട്ടികളിലെ സർഗാത്മക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ പൊതുവായ പരിപാടികൾ ആഘോഷമാക്കി തീർക്കുന്നതിനായി പ്രധാന പങ്ക് വഹിക്കുന്ന കണ്ണിയാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ബാന്റ്സെറ്റ്. സ്കൂൾ അസംബ്ലിക്ക് നേതൃത്വം നൽകുന്നത് അവരാണ്. 25 കുട്ടികളാണ് ബാന്റ്സെറ്റിൽ ഉള്ളത്.










പച്ചക്കറിത്തോട്ടം

സ്കൂൾ പറമ്പിനോടനുബന്ധിച്ച് ഒരു ഏക്കർ സ്ഥലത്ത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നു. തക്കാളി, പയർ, വാഴ, വെണ്ട,മുളക്, കാബേജ്, കോളിഫ്ലവർ, മത്തങ്ങ,കപ്പ,പപ്പായ തുടങ്ങി പല വിധത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്യുന്നു.2019- 20 അധ്യായന വർഷത്തിൽ എറണാകുളം ജില്ലയിലെ മികച്ച സ്ഥാപന കൃഷിക്കുള്ള അവാർഡ് കിഴക്കമ്പലം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ നേടി എന്നതും അഭിമാനാർഹമാണ്.














വഴികാട്ടി

  • ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ തൃപ്പൂണിത്തറ റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം എത്താം (14 കിലോമീറ്റർ)
  • സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ.
  • നാഷണൽ ഹൈവേയിൽ ചിത്രപ്പുഴ - പോഞ്ഞാശ്ശേരി റോഡിൽ തൃപ്പൂണിത്തറ ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ.

{{#multimaps:10.03529,76.40728|zoom=18}}


ചിത്രശാല


















അടിസ്ഥാന സൗകര്യങ്ങൾ

  • യു.പി.കംപ്യൂട്ടർ ലാബ്.
  • ഹൈസ്കൂൾ കംപ്യൂട്ടർ ലാബ്
  • ലാംഗ്യേജ് ലാബ്
  • സയൻസ് ലാബ്
  • മൈതാനം
  • സ്മാർട്ട് റും
  • ഹൈടെക്ക് ക്ലാസ് റൂം ആക്കാനുളള സൗകര്യത്തോടുകൂടിയ റൂമുകൾ
  • സ്കൂൾ ബസ് സൗകര്യം.
  • തായ്ക്കോണ്ട പരിശീലനം
  • ഊട്ടുശാല
  • ബാന്റ് സെറ്റ്
  • എഡ്യുഹബ്