സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

അന്നത്തെ മലയാളം മിഡിൽ സ്കൂളിലേക്ക് പ്രൈമറി സെക്ഷൻ മാറ്റുകയും പ്രൈമറി സ്കൂൾ ഹൈസ്ക്കൂളാക്കി മാറ്റുകയും ചെയ്തു. നമ്മൾ ഗ്രൗണ്ടിനാവശ്യമായ സ്ഥലം വാങ്ങിയത് നമ്പ്യാർ പറമ്പിൽ വർഗീസച്ചനാണ് .ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായ ബഹു.ജോസഫ് താഴത്തുവീട്ടിലച്ചൻ ഈ സ്കൂളിനെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും സംരക്ഷിച്ച് ഒരു സമ്പൂർണ്ണ ഹൈസ്ക്കൂളാക്കി. തുടർന്ന് ബ.ജോസഫ് വിളങ്ങാട്ടിലച്ചൻ പ്രധാനാധ്യാപകനായി. തുടർന്ന് വന്ന വർഷങ്ങളിൽ ബ. ചിറമേൽ പൗലോസച്ചൻ ശ്രീ.പി.സി.മാണി, ശ്രീ എം. എം.ജോസഫ്, ശ്രീ കെ.വി.മാത്യു,ശ്രീ.ആർ.ഹരിഹരൻ, ശ്രീമതി സെയ് സിസേവ്യർ, ശ്രീ.കെ.എ.ആൻറണി, ശ്രീമതി പി.എസ്.അൽഫോൻസ, ശ്രീമതി ആനി കെ.കോരത്, ശ്രീമതി എ.ടി.മേരി, ശ്രീമതി ആനി.എം.ജോൺ, ശ്രീമതി രാധാമണി എന്നിവർ പ്രധാനധ്യാപകരായി സേവനം അനുഷ്ടിച്ചു.2017-18 അധ്യായനവർഷം ശ്രീമതി സി വി മേരി പ്രധാനാധ്യാപികയായി സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിൽ ബഹു. കാക്കനാട്ട് പോൾ അച്ചൻ, കുരിശിങ്കൽ ജോസഫച്ചൻ, പയ്യപ്പിള്ളി തോമസ് അച്ചൻ, കരിയിൽ ജോൺ അച്ചൻ, കണ്ടത്തിൽ തോമസച്ചൻ,മണിയംങ്കാട്ട് ഇമ്മാനുവൽ അച്ചൻ, ശങ്കൂരിക്കൽ ജോസഫച്ചൻ, പടയാട്ടിൽ എബ്രാഹം അച്ചൻകണ്ടത്തിൽ സ്റ്റീഫനച്ചൻ, ജോസഫ് തെക്കേപ്പേരയച്ചൻ, പഞ്ചപുതുശേരി ജോസഫച്ചൻ, പയ്യപ്പിള്ളി ആന്റണിയച്ചൻ, കാവാലിപ്പാടൻ ജോസഫച്ചൻ.വർഗീസ് മണവാളനച്ചൻ, മാണിക്കത്താൻ ജോർജ്ജച്ചൻ, എന്നിവർ മാനേജർമാരായി സേവനം അനുഷ്ടിച്ചു. ഇപ്പോൾ വെരി.റവ.ഫാ.അലക്സ് കാട്ടേഴത്ത് ആണ് മാനേജർ. ഇപ്പോൾ 5 മുതൽ 12 വരെ 1200 ഓളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു