സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കമ്പലം

കിഴക്കമ്പലം ഗ്രാമം

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കിഴക്കമ്പലം.

ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ തൃപ്പൂണിത്തറ റോഡിൽ ബസ് /ഓട്ടോ മാർഗ്ഗം എത്താം (14 കിലോമീറ്റർ).സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് ബസ് സ്റ്റാൻഡിൽ നിന്നും 9 കിലോമീറ്റർ.നാഷണൽ ഹൈവേയിൽ ചിത്രപ്പുഴ - പോഞ്ഞാശ്ശേരി റോഡിൽ തൃപ്പൂണിത്തറ ബസ് സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ.

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയി‍‍‍ലെ ഹൃദയഭാഗത്താണ് കിഴക്കമ്പലം.കിഴക്കമ്പലത്തിന്റെയും സമീപ പ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ അനേകം ആളുകളുടെവിദ്യാഭ്യാസ ജീവിതത്തിൽ പ്രശംസനീയമായ നേട്ടം കൈവരിച്ച സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന്അഭിമാനിക്കാൻ ഏറെയുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തായുടെ ദീർഘവീക്ഷണവും പാവപ്പെട്ട മനുഷ്യരോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനവുമാണ് ഈ സ്ഥാപനം, റവ.ഫാ.തോമസ് പാലത്തിങ്കൽ ,ശ്രീ അന്തപ്പൻ കോയിക്കര,ശ്രീമാണി ചാക്കോ പുഞ്ചപുതുശ്ശേരി ,ശ്രീ പൗലോസ് ഇത്താക്കൻ എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച മറ്റ് പ്രമുഖ വ്യക്തികളെയും ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു 1949 ൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു.

പൊതുസ്ഥാപനങ്ങൾ

  • സെന്റ് ആന്റണീസ് ഫൊറോന ചർച്ച്
  • സെന്റ് ജോസഫ് എച്ച്എസ്എസ് കിഴക്കമ്പലം
  • സെന്റ് ആന്റണീസ് എൽ പി സ്കൂൾ
  • സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
    ശിവക്ഷേത്രം
  • സെന്റ് ആന്റണീസ് ഫൊറോന ചർച്ച്
  • ശിവക്ഷേത്രം
  • കിഴക്കമ്പലം പഞ്ചായത്ത്
  • പോസ്റ്റോഫീസ്
  • കൃഷിഭവൻ

പ്രമുഖ വ്യക്തികൾ

  • ഒളിമ്പ്യൻ ശ്രീജേഷ്-സെന്റ് ജോസഫ്സിന്റെ കായിക പ്രതിഭ. ഇന്ത്യൻ ഹോക്കിയുടെ പടനായകൻ. 2021ൽ ഹോക്കിയിൽ വെങ്കലെ മെഡൽ കരസ്ഥമാക്കിയേ ഗോൾ കീപ്പർ സെന്റ് ജോസഫ് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും കിഴക്കമ്പലം ഗ്രാമത്തിൻ്റെ അഭിമാന താരവുമാണ്.