എ.എൽ.പി.എസ്. തങ്കയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്ന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്.
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്. ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു.
| എ.എൽ.പി.എസ്. തങ്കയം | |
|---|---|
എ.എൽ.പി.എസ്. തങ്കയം | |
| വിലാസം | |
തൃക്കരിപ്പൂർ തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | 12528alpsthankayam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12528 (സമേതം) |
| യുഡൈസ് കോഡ് | 32010700609 |
| വിക്കിഡാറ്റ | Q64399011 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചെറുവത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 97 |
| പെൺകുട്ടികൾ | 89 |
| ആകെ വിദ്യാർത്ഥികൾ | 186 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മീന.കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | രജീഷ്.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ.പി |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 12528 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള സൗകര്യങ്ങൾ:
- സ്മാർട്ട് ക്ലാസ്സ് മുറി - 5
- ഹെഡ്മാസ്റ്റർ മുറി
- സ്റ്റാഫ് മുറി
- സെമി പെർമെനന്റ് മുറി - 3
- സ്കൂൾ ലൈബ്രറി
- മൾട്ടിമീഡിയ മുറി കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാ൩, സാഹിത്യ ശിൽപ ശാല, ബാലസഭ, പ്രവർത്തിപരിചയ ക്യാ൩, ദിനാഘോഷങൾ, ജീവകാരുണ്യപ്രവർത്തനങൾ തുടങിയവ നടത്തി വരുന്നു.
മാനേജ്‌മെന്റ്
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.
മുൻ പ്രധാനാദ്ധ്യാപകർ
- സി.പി.കൃഷ്ണൻ നായർ
- എൻ.അഹമ്മദ്
- ടി.കണ്ണൻ
- വി.കെ.ചിണ്ടൻ
- കെ.എം.ഗോപാലകൃഷ്ണൻ
- പി.ചിണ്ടപൊതുവാൾ
- കെ.മഹമ്മൂദ്
- പി.പി.കുുഞ്ഞിരാമൻ
- കെ.പിതാംബരൻ
- രവി മടിയൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ തുടങിയ നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
വഴികാട്ടി
തൃക്കരിപ്പൂർ പയ്യന്നൂർ ബൈപ്പാസ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തങ്കയം സ്കൂളിൽ എത്താം.
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ {{#multimaps:12.13998,75.18223|zoom=13}}