എ.എൽ.പി.എസ്. തങ്കയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. തങ്കയം, ചെറുകാനം, എടാട്ടുമ്മൽ, കഞ്ചിയിൽ തുടങ്ങിയ പ്രദേശങ്ങളിൽ  സാമൂഹികപരമായും സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും ഉണ്ടായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്നത് ആയിരുന്നു പ്രധാന ലക്ഷ്യം. മൂന്ന് തലങ്ങളിലായിട്ടാണ് സ്കൂളിലെ പ്രവർത്തനങ്ങൾ മുഴുവനും നിയന്ത്രിച്ചു പോരുന്നത് - മാനേജ്‌മെന്റ്‌, പി ടി എ, അദ്ധ്യാപകർ.