എൽ.എം.യൂ.പി.എസ്.അടിമലത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
എൽ.എം.യൂ.പി.എസ്.അടിമലത്തുറ | |
---|---|
വിലാസം | |
അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു. പി. സ്കൂൾ. അടിമലത്തുറ ,അടിമലത്തുറ ,ചൊവ്വര ,695501 , ചൊവ്വര പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 19 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0471 2266426 |
ഇമെയിൽ | lmupsadimalathura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44247 (സമേതം) |
യുഡൈസ് കോഡ് | 32140200202 |
വിക്കിഡാറ്റ | Q64036739 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 28 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ. കെ |
പി.ടി.എ. പ്രസിഡണ്ട് | മേരി ലിനി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡൈന |
അവസാനം തിരുത്തിയത് | |
15-02-2022 | Sheelukumar |
ചരിത്രം
തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ് അടിമലത്തുറ. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ സാക്ഷരരാക്കി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
തെക്കൻ കേരളത്തിലെ കടലോരപ്രദേശമായ അടിമലത്തുറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു.തെക്ക് അറബിക്കടലും വടക്കും കിഴക്കും കരിച്ചൽ കായലും പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ സാക്ഷരരാക്കി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ് ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ.അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി.
ഭൗതികസൗകര്യങ്ങൾ
79 കുട്ടികൾ യു.പി സ്‌കൂൾ വിഭാഗത്തിലും 28 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു . ഒരു ഓഡിറ്റോറിയവും 11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും 1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും ലഭ്യമാണ് . സ്‌കൂൾബസ് നിലവിലുണ്ട് . 50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്വാതന്ത്ര്യസമര സേനാനിയും മുൻ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പറും ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു. 2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി തുടരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ.നമ്പർ | പേര് | ചുമതലയേറ്റ തീയതി |
---|---|---|
1 | ഇന്ദിര കുമാരി. ജി | 15.06.1883 |
2 | പത്മജ ദേവി. എസ്. ആർ | 01.04.2013 |
3 | ലേഖ. എ | 01.06.2016 |
4 | അനിൽ കുമാർ. കെ | 01.05.2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിഴിഞ്ഞം-പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ - ചപ്പാത്ത് റോഡിൽ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.35082,77.02900 | zoom=8 }} ,
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44247
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ